Monday, February 10, 2020

കസേര കഥ പറയുന്നു... ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ ബാഖവി റഹിമഹുല്ലാഹ്


കസേര കഥ പറയുന്നു... 
ഞാന്‍ കാഴ്ചയില്‍ സാധാരണ കസേരയാണ്. പക്ഷേ, എനിക്കൊരു സ്ഥാനമുണ്ട്. എന്നെ ഉപയോഗിച്ചിരുന്ന വ്യക്തി സാധാരണക്കാരനായിരുന്നില്ല. അദ്ദേഹം എന്‍റെ പുറത്ത് ഇരിക്കുമ്പോള്‍ ഞാന്‍ പുളകം കൊണ്ടു. അദ്ദേഹത്തെ കാണാന്‍ വന്നവരൊക്കെയും എന്നെ പരിഗണിച്ചിരുന്നു. അദ്ദേഹത്തെ മാനിച്ചവര്‍ എന്നെയും മാനിച്ചിരുന്നു. അദ്ദേഹം ഉംറക്ക് പോയി തിരിച്ച് വരുന്നതും കാത്ത് കാത്ത് ഞാനിരുന്നു. 10 ദിവസം ഞാന്‍ തള്ളി നീക്കിയത് എങ്ങനെയായിരുന്നെന്ന് നിങ്ങള്‍ക്കറിയുമോ.? ഉംറ കഴിഞ്ഞ് വന്നപ്പോള്‍ അദ്ദേഹം എന്‍റെ പുറത്തിരുന്നു. ഉംറയും സിയാറത്തും സ്വീകരിക്കപ്പെട്ടത് കൊണ്ടാണോ എന്നറിയില്ല മുമ്പത്തേതിനെക്കാള്‍ ഭാരം അന്നെനിക്കു തോന്നി. തിങ്കളാഴ്ച അദ്ദേഹത്തിന്‍റെ ഇരുത്തത്തില്‍ എന്തോ ഒരു പന്തികേട് തോന്നി. എത്ര ആലോചിച്ചിട്ടും എനിക്കൊന്നും മനസ്സിലായില്ല. ചൊവ്വാഴ്ച ഞാനുണരാന്‍ കുറേ വൈകി. സമയം കഴിഞ്ഞിട്ടും വന്നിരിക്കുന്നില്ല. അദ്ദേഹം എവിടെപ്പോയി.? താഴെ എന്തൊക്കെയോ അടക്കിപ്പിടിച്ച സംസാരങ്ങള്‍ കേള്‍ക്കുന്നു. ചില തേങ്ങലുകള്‍ കേള്‍ക്കുന്നു. ഞാന്‍ ചെവിയോര്‍ത്തു. അപ്പോഴുണ്ട് മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ദുആ കേള്‍ക്കുന്നു. അപ്പോള്‍ മാത്രമാണ് ഞാന്‍... ഞാന്‍... മനസ്സിലാക്കിയത്, അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞുവെന്ന സത്യം.! എന്‍റെ നെഞ്ച് തകര്‍ന്നു പോയി. ഞാന്‍ പൊട്ടിക്കരഞ്ഞു. എന്‍റെ കരച്ചില്‍ ആര്‍ക്കും കേള്‍ക്കാന്‍ കഴിയില്ലല്ലോ. ഞാനാകെ തകര്‍ന്നു. രണ്ടു ദിവസം മുമ്പാണ് രണ്ട് കുസൃതിക്കുട്ടികള്‍ എന്‍റെ പുറത്ത് കയറി അദ്ദേഹത്തെ അനുകരിക്കുന്നത് കണ്ടു. കുട്ടികള്‍ അവര്‍ക്ക് എല്ലാം കളിയല്ലേ. അദ്ദേഹം ഒഴിവാക്കിയിട്ട എന്‍റെ പുറത്ത് മുതിര്‍ന്നവരാരും ഇതേ വരെ ഇരുന്നിട്ടില്ല. പലരും എന്നെ നോക്കി വികാരഭരിതരാകുന്നത് കാണാം. അത് കാണുന്നതും എനിക്ക് സങ്കടമാണ്. കഴിഞ്ഞ ദിവസം താഴെ മിറ്റത്ത് നിന്ന് വലിയ കരച്ചില്‍ കേട്ടു. ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി, മനുഷ്യന്‍റെ കരച്ചിലല്ല. ഇന്നോവ കാറിന്‍റെ കരച്ചിലായിരുന്നു അത്. അപ്പോഴാണ് ഞാന്‍ ഓര്‍ത്തത് അതിനും എന്നെപ്പോലെ സങ്കടമുണ്ടല്ലോ എന്ന്. അതും എന്നെ പോലെ അനാഥയാണല്ലോ എന്ന്. പക്ഷേ, മനുഷ്യരുടെ കരച്ചില്‍ പിന്നീട് ഞാന്‍ കേട്ടില്ല. അവര്‍ക്ക് കരയാന്‍ സമയമില്ലല്ലോ. അവരുടെ  പണി അദ്ദേഹത്തിന്‍റെ ആദര്‍ശത്തെ ദുര്‍വ്യാഖ്യാനം ചെയ്യലായിരുന്നല്ലോ. ഏതായാലും എന്‍റെ കണ്ണുനീര്‍ തോരുന്നില്ല. തോരുകയുമില്ല. കാരണം അദ്ദേഹത്തിനു തുല്യനായി ഞാനാരേയും കാണുന്നില്ല. അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രം.! 
https://swahabainfo.blogspot.com/2020/02/blog-post_9.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...