Monday, November 4, 2019

ഡോ. അബ്ദുല്‍ ഗഫ്ഫാര്‍ ഹാജി കടയ്ക്കല്‍


ഇന്നാലില്ലാഹ്...
പ്രമുഖ ദീനീ പ്രവര്‍ത്തകനും കടയ്ക്കല്‍ അറഫ മെഡിക്കല്‍ മിഷന്‍
എം.ഡി.യുമായ ഡോ. അബ്ദുല്‍ ഗഫ്ഫാര്‍ ഹാജി പടച്ചവന്‍റെ
റഹ് മത്തിലേക്ക് യാത്രയായി.
(2019 നവംബര്‍ 04 തിങ്കളാഴ്ച)
ഖബ്റടക്കം: നാളെ (നവംബര്‍ 05 ചൊവ്വ) രാവിലെ 08 മണിക്ക് കടയ്ക്കല്‍ പള്ളിമുക്ക് മസ്ജിദ് ഖബ്ര്‍സ്ഥാനില്‍. 
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.   
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.! 
തഅ്സിയത്ത് അറിയിക്കുക: 
ഡോ. അന്‍സാരി 
ഡോ. അബ്ദുല്ലാഹ് 
അബ്ദുന്നാസിര്‍ 
ഉമര്‍ എഞ്ചിനീയര്‍ 
അനസ് 
ബിലാല്‍ 9539055505 
https://swahabainfo.blogspot.com/2019/11/blog-post.html?spref=tw
🌴 *മയ്യിത്ത് സംസ്കരണം* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🌾 *ഈസ്വാല്‍ സ്വവാബ്:* 
*മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🌱 *മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!* 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🍃 *ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!* 
 -ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 

അനുസ്മരണം: 
ആഹ്, ഡോ. അബ്ദുല്‍ ഗഫ്ഫാര്‍ സാഹിബ്. 
അല്ലാഹുവിന്‍റെ ദീനിന്‍റെ മഹത്വവും ലാളിത്യവും എത്രയോ ഉന്നതമാണ്. നിഷ്കളങ്കമായി ആഗ്രഹിച്ച്, കഴിവിന്‍റെ പരമാവധി പരിശ്രമിക്കുന്ന എല്ലാവര്‍ക്കും ദീനിന്‍റെ ഉന്നത കാര്യങ്ങള്‍ ചെയ്യാന്‍ സൗഭാഗ്യമുണ്ടാകും. ഇതിനുള്ള വ്യക്തമായോരു തെളിവാണ് ഡോ. അബ്ദുല്‍ ഗഫ്ഫാര്‍ സാഹിബ് കടയ്ക്കല്‍. ദീര്‍ഘ കാലം സഊദി അറേബ്യയില്‍ വൈദ്യ സേവനമനുഷ്ഠിച്ച ഡോക്ടര്‍, അവിടുത്തെ അനുകൂല സാഹചര്യങ്ങളെയും നന്നായി പ്രയോജനപ്പെടുത്തി. ഒരു ഭാഗത്ത് തബ്ലീഗിന്‍റെ പരിശ്രമവുമായി നല്ല നിലയില്‍ ബന്ധപ്പെട്ടു. ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നും വരുന്ന മഹാന്മാരെയും ജമാഅത്തുകളെയും സ്വീകരിച്ചു. ഏതാണ്ട് സഊദി അറേബ്യയുടെ മുഴുവന്‍ ഭാഗങ്ങളിലും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. മറുഭാഗത്ത്, ദീനിന്‍റെ മറ്റ് പരിശ്രമങ്ങളെയും ആദരിക്കുകയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്തിരുന്നു. ഹറമൈന്‍ ശരീഫൈനിയിലെ ഇമാമുമാരുമായി വളരെ നല്ല ബന്ധമായിരുന്നു. ഇന്ത്യയിലും നടക്കുന്ന വിവിധ പരിശ്രമങ്ങളോട് വലിയ സ്നേഹവും ആഭിമുഖ്യവും പുലര്‍ത്തിയിരുന്നു. ഞങ്ങളുടെ എളിയ സ്ഥാപനം, ഓച്ചിറ ദാറുല്‍ ഉലൂമിനോടും അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളോടും വലിയ താല്പര്യമായിരുന്നു. ആള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമിയുടെ അഖിലേന്ത്യാ സെമിനാര്‍ ഓച്ചിറയില്‍ നടന്നപ്പോള്‍ ആദ്യന്തം അതില്‍ പങ്കെടുക്കുകയും പണ്ഡിതന്മാരുടെ ചര്‍ച്ചയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുകയുണ്ടായി. 
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയോടും മഹാനവര്‍കള്‍ തുടക്കം കുറിച്ച പയാമെ ഇന്‍സാനിയ്യത്തിനോടും വലിയ താല്പര്യമായിരുന്നു. കടയ്ക്കലിലുള്ള അദ്ദേഹത്തിന്‍റെ അറഫാ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എപ്പോഴും പറഞ്ഞിരുന്നു. വിനീതന്‍ ആദ്യമായി ഡോക്ടറുമായി പരിചയപ്പെടുന്നത് പരിശുദ്ധമായ ഒരു ഹജ്ജിന്‍റെ യാത്രയിലായിരുന്നു. അന്ന് മദീനാ മുനവ്വറയിലായിരുന്നു ജോലി. ളുഹ്ര്‍ നമസ്കാരാനന്തരം ഞങ്ങള്‍ രണ്ട് പേരെ വീട്ടില്‍ കൊണ്ടുപോയി സല്‍ക്കരിക്കുകയും നസ്വീഹത്ത് നടത്തിക്കുകയും ചെയ്ത ശേഷം മസ്ജിദുന്നബവിയിലേക്ക് മടക്കി അയച്ചു. വലിയ ഒരു വാനിലായിരുന്നു യാത്ര. വഴിയില്‍ കൂടി നടന്നുപോകുന്ന ഹാജിമാരെ മുഴുവനും അതില്‍ കയറ്റിക്കൊണ്ടിരുന്നു. ഹറമില്‍ എത്താറായപ്പോള്‍ ഹാജിമാരെ കൊണ്ട് വാഹനം നിറഞ്ഞ് കവിഞ്ഞിരുന്നു. യാത്രയ്ക്കിടയില്‍ ആദ്യം മുതല്‍ അവസാനം വരെ എല്ലാവരോടും ദീനിനെ കുറിച്ച് സംസാരിക്കുകയും മക്കാ-മദീനയില്‍ നിന്നും കൊണ്ടുപോകേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉപഹാരം, ദീനീ ജീവിതവും ദീനിന്‍റെ മാര്‍ഗ്ഗത്തിലുള്ള പരിശ്രമവുമാണെന്ന് ശക്തമായി ഉണര്‍ത്തുകയും ചെയ്തിരുന്നു. എപ്പോഴും മസ്ജിദിലേക്കും മറ്റുമുള്ള യാത്ര ഈ രീതിയില്‍ തന്നെയായിരുന്നു നടത്തിയിരുന്നത്. പിന്നീട് പല ഹജ്ജിലും ഡോക്ടറുടെ സഹവാസത്തിന് സൗഭാഗ്യമുണ്ടായി. സദസ്സില്‍ വന്ന് വളരെ ശ്രദ്ധയോട് കൂടി ഇരിക്കുകയും സദസ്സിന്‍റെ അവസാനത്തില്‍ എഴുന്നേറ്റ് നിന്ന് പറയപ്പെട്ട കാര്യത്തെ ഉണര്‍ത്തുകയും ദീനിന്‍റെ പരിശ്രമത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. തസ്വവ്വുഫുമായി വലിയ ബന്ധമായിരുന്നു. ഹസ്റത്ത് മൗലാനാ സയ്യിദ് മുസ്ത്വഫാ രിഫാഇയെ പ്രത്യേകം സ്വീകരിക്കുകയും വീട്ടില്‍ ദിക്ര്‍-ദുആകള്‍ ചെയ്യിപ്പിക്കുകയും പുറപ്പെടാന്‍ നേരം ആശുപത്രിയില്‍ മാനവികതയുടെ പരിശ്രമം നടക്കുന്നതിന് പ്രത്യേകം ദുആ ചെയ്യിപ്പിക്കുകയും ചെയ്തു. 
തഹജ്ജുദ് നമസ്കാരം, ദിക്ര്‍-ദുആകള്‍ എല്ലാം പതിവായി നിര്‍വ്വഹിച്ചിരുന്നു. അവസാന സമയത്ത് ശാരീരികമായി ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും ഇബാദത്തുകളിലും ദീനിന്‍റെ പരിശ്രമങ്ങളിലും മുഴുകി കഴിഞ്ഞിരുന്ന അല്ലാഹുവിന്‍റെ ഈ ദാസന്‍ ഉന്നതമായ മാതൃകകള്‍ ജനങ്ങളുടെ മുന്നില്‍ കാണിച്ചുകൊണ്ട് അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് നടന്നുനീങ്ങി. അല്ലാഹു ഡോക്ടറിന് പരിപൂര്‍ണ്ണ മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ നല്‍കട്ടെ.! പടച്ചവന്‍ യഥാര്‍ത്ഥ പിന്‍ഗാമികളായി മക്കളെ ഉയര്‍ത്തട്ടെ.! അല്ലാഹു ഡോക്ടറുടെ സ്ഥാപനങ്ങളെയും പ്രവര്‍ത്തനങ്ങളെയും കൂടുതല്‍ നന്നായി മുന്നോട് നീക്കട്ടെ.! 
അബ്ദുശ്ശകൂര്‍ ഖാസിമി 
ക്യാമ്പ്, ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമാ ലക്നൗ 

1441 റബീഉല്‍ അവ്വല്‍ 06 
------------------------------------
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...