Tuesday, November 26, 2019

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം.! -അല്‍ ഉലമ അസോസിയേഷന്‍


കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം.!
-അല്‍ ഉലമ അസോസിയേഷന്‍


തിരുവനന്തപുരം : സ്കൂള്‍-മദ്റസ പഠന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ രക്ഷിതാക്കളും അധികാരപ്പെട്ടവരും മുന്‍കൈയെടുക്കണമെന്ന് അല്‍ ഉലമ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന പണ്ഡിതരുടെ സ്വതന്ത്ര വേദിയായ അല്‍ ഉലമ അസോസിയേഷന്‍, തിരുവനന്തപുരം പൂവാറിലെ  അജീസ് വില്ല റിസോര്‍ട്ടില്‍ നടന്ന സെന്‍ട്രല്‍ കൗണ്‍സിലാണ് ഈ അഭിപ്രായം ഉന്നയിച്ചത്.
തിങ്കളാഴ്ച രാവിലെ പത്ത് മണി മുതല്‍ നടന്ന സെന്‍ട്രല്‍ കൗണ്‍സിലില്‍ പ്രവാസി പ്രതിനിധികളടക്കം നിരവധി പേര്‍ പങ്കെടുത്തു.
വയനാട്ടില്‍ ക്ലാസ്സ് റൂമില്‍ വച്ച് പാമ്പ് കടിയേറ്റ് മരണപ്പെട്ട ഷഹ് ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുകയും വരുന്ന ജനുവരിയില്‍ അല്‍ ഉലമ അസോസിയേഷന്‍റെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രൈമറി സ്കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുവാനും കുട്ടികളുടെ പൂര്‍ണ്ണ സുരക്ഷിതത്വത്തില്‍ പാലിക്കേണ്ടുന്ന ജാഗ്രതയെ സംബന്ധിച്ചും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.
  നീതി, സാമൂഹ്യം സാമ്പത്തികം, രാഷ്ട്രീയം, സ്വാതന്ത്ര്യം,വിശ്വാസം, മതം, ആരാധന, സമത്വം എന്നിങ്ങനെ സര്‍വ്വകാര്യങ്ങളും നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ ഭരണഘടന അനുഭാവന ചെയ്യുമ്പോള്‍ രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്ക് ഇതൊക്കെയും പാടില്ല എന്ന തരത്തില്‍  നേരിട്ട് കൊണ്ടിരിക്കുന്ന വിവിധ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുകയും ക്രിയാത്മക നടപടികള്‍ കൈക്കൊള്ളാന്‍ മുസ്ലിം നേതൃത്വത്തോടൊപ്പം ഉറച്ചു നില്‍ക്കാനും യോഗം അഭിപ്രായപ്പെട്ടു.
    ഡിസംബര്‍ 10-ന്  ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ കൊല്ലത്തു നടത്തുന്ന പൗരാവകാശ സംരക്ഷണ റാലിയും സമ്മേളനവും വിജയിപ്പിക്കുന്നതിന് പണ്ഡിതരും പൊതു ജനങ്ങളും രംഗത്തിറങ്ങണമെന്നും അല്‍ ഉലമ അസോസിയേഷന്‍ ആഹ്വാനം ചെയ്യുന്നതായും ഭാരവാഹികളായ മുഹമ്മദ് അയ്യൂബ് ഖാസിമി മുളക്കുഴ, അഫ്സല്‍ ഖാസിമി കൊല്ലം, കാരാളി ഇ.കെ. സുലൈമാന്‍ ദാരിമി, ഹബീബുല്ലാഹ് ഖാസിമി കുമളി, ഷമീസ് ഖാന്‍ നാഫിഈ തൊടുപുഴ, നിസാമുദ്ധീന്‍ ബാഖവി കടക്കല്‍, കോട്ടൂര്‍ ഇര്‍ഷാദ് മന്നാനി, അബ്ദുല്‍ ഹാദി മൗലവി പൂന്തുറ തുടങ്ങിയവര്‍ അറിയിച്ചു.
മുഴുവന്‍ കാര്യങ്ങളിലും അല്‍ ഉലമ പ്രവാസി കൂട്ടായ്മ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. 

https://swahabainfo.blogspot.com/2019/11/blog-post_26.html?spref=tw



No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...