സഹാബി വനിതകളുടെ ഉത്തമ മാതൃകകള്‍
ശൈഖ് അബ്ദുസ്സലാം നദ്വി
https://swahabainfo.blogspot.com/2019/12/blog-post.html?spref=tw
ബിസ്മില്ലാഹ്...
മനുഷ്യവിഭാഗത്തിലെ അര്‍ദ്ധാംശമാണ് സ്ത്രീ ജനങ്ങള്‍. സ്ത്രീത്വത്തെ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ട് ജീവിതത്തിന്‍റെ ന്യായമായ മേഖലകളില്‍ എല്ലാം അവര്‍ക്ക് വളരാനും ഉയരാനും ഇസ്ലാം പരിപൂര്‍ണ്ണമായ സ്വാതന്ത്ര്യവും പ്രേരണയും നല്‍കിയിട്ടുണ്ട്. മുന്‍ഗാമികളായ മഹതീ രത്നങ്ങള്‍ ഇതിനെ സന്തോഷത്തോടെ സ്വീകരിക്കുകയും പലപ്പോഴും പുരുഷന്മാരെ മുന്‍കടക്കുകയും ചെയ്യുകയുണ്ടായി. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുടെ മടിത്തട്ടില്‍ ശിക്ഷണത്തിന് സൗഭാഗ്യം സിദ്ധിച്ച സഹാബീ വനിതകള്‍. വിശിഷ്യാ റസൂലുല്ലാഹി (സ) യുടെ പവിത്ര പത്നിമാരും അനുഗ്രഹീത പെണ്‍മക്കളും പ്രമുഖ സഹാബി വനിതകളും ഇസ്ലാമിന്‍റെ സുന്ദരവും സമ്പൂര്‍ണ്ണവും സരളവുമായ സരണിയുടെ സത്യസാക്ഷ്യങ്ങളാണ്. ഒരുഭാഗത്ത് ഇവര്‍ സ്ത്രീത്വത്തിന്‍റെ വിശുദ്ധിയും ഒതുക്കവും സൂക്ഷ്മതയും പരിപൂര്‍ണ്ണമായി മുറുകെ പിടിച്ചു. മറുഭാഗത്ത് അവര്‍ മത-സാമൂഹിക-കുടുംബ-വൈജ്ഞാനിക മേഖലകളില്‍ തിളങ്ങുന്ന താരങ്ങളും ഉത്തമ ഉദാത്ത മാതൃകകളുമായി.
ഇന്ന് ഒരുഭാഗത്ത് ഇസ്ലാം സത്രീകള്‍ക്ക് സ്ഥാനം ഒന്നും കൊടുത്തിട്ടില്ലെന്ന പ്രചണ്ഡമായ പ്രചാരണം നടന്നുകൊണ്ടിരിക്കുന്നു. മറുഭാഗത്ത് ഈ പ്രചാരണത്തില്‍ കുടുങ്ങിയ ധാരാളം ആളുകള്‍ ഇസ്ലാമിക അദ്ധ്യാപനങ്ങളെത്തനെ അവഗണിച്ചുകൊണ്ട് പരിധി ലംഘനങ്ങള്‍ നടത്തുന്നു. മറ്റു ചിലര്‍ ആകട്ടെ സ്ത്രീകള്‍ക്ക് ന്യായമായ ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും അവസരങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്ലാമും മുന്‍ഗാമികളായ മഹത്തുക്കളും ഇതില്‍ നിന്നെല്ലാം ഒഴിവായവരാണ്. അതെ, ഇസ്ലാം സ്ത്രീകള്‍ക്ക് വലിയ സ്ഥാനം നല്‍കിയിട്ടുണ്ടെന്നും ഔന്നിത്യത്തിന്‍റെ വിഹായസ്സിലേക്ക് ഉയരാന്‍ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടെന്നും അവരുടെ ജീവിതം വ്യക്തമാക്കുന്നു. എന്നാല്‍ അവരുടെ ജീവിതം മുഴുവന്‍ സ്ത്രീത്വത്തിന്‍റെ വിശുദ്ധിയും സുക്ഷ്മതയും പരിപൂര്‍ണ്ണമായി പാലിച്ചുകൊണ്ടായിരുന്നു. ഇക്കാര്യം ആധികാരികമായ നിലയില്‍ ഹൃസ്വമായി വിവരിക്കുന്ന ഒരു രചനയാണിത്. അല്ലാഹു ഇത് സ്വീകരിക്കട്ടെ. സഹാബാ മഹത്തുക്കളുടെ മഹത്വങ്ങള്‍ മനസ്സിലാക്കാനും അവരുടെ ഉത്തമ മാതൃകകള്‍ അനുധാവനം ചെയ്യാനും ഉതവി നല്‍കട്ടെ.!
അവതാരിക
സമുദായത്തിലെ അര്‍ദ്ധ ഭാഗമാണ് സ്ത്രീജനങ്ങള്‍. പുരുഷന്മാരെ പോലെ തന്നെ വ്യത്യസ്തങ്ങളായ നന്മകളില്‍ മല്‍സരിക്കാനും മുന്നേറാനും അവര്‍ക്ക് സാധിക്കുന്നതാണ്. സ്ത്രീത്വത്തിന്‍റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ട് അവര്‍ ഉന്നതങ്ങളിലേക്ക് ഉയരാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഇസ്ലാം തുറന്നുകൊടുക്കുക മാത്രമല്ല, അതിലേക്ക് പ്രേരിപ്പിക്കുകയും ചെയ്തിരിക്കുന്നു. മുന്‍ഗാമികളായ സ്ത്രീരത്നങ്ങള്‍ ഇതിനെ നല്ല നിലയില്‍ ഉള്‍ക്കൊണ്ടിരുന്നു. വിശിഷ്യാ, സ്വഹാബി വനിതകളുടെ ജീവിതവും സന്ദേശവും എല്ലാവര്‍ക്കും ഉത്തമ മാതൃക വരച്ചുകാട്ടുന്നു.
കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് മുസ്ലിം സ്ത്രീകളും ഇന്ന് മാറിക്കൊണ്ടിരിക്കുന്നു. പക്ഷെ, ഏറ്റവും വലിയ മാതൃകയായ സ്വഹാബീ വനിതകളുടെ മാതൃക പലപ്പോഴും വിസ്മരിക്കുന്നു. ഇതിന്‍റെ പ്രധാനപ്പെട്ട ഒരു കാരണം, പ്രസ്തുത മാതൃകകളെ കുറിച്ചുള്ള അറിവില്ലായ്മയാണ്. ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ സ്വഹാബി വനിതകള്‍ ഉജ്ജ്വലമായി തിളങ്ങിയിട്ടുണ്ട് എന്ന കാര്യം സമുദായത്തിലെ മുതിര്‍ന്നവര്‍ക്ക് പോലും അറിയില്ല എന്നുള്ളത് വലിയൊരു വസ്തുതയാണ്. ഇതാണ് ഇത്തരം ഒരു രചനയുടെ ആവശ്യകത ഞങ്ങളെ ശക്തമായി ബോധ്യപ്പെടുത്തിയത്. അങ്ങിനെ ഈ വിഷയം പ്രിയപ്പെട്ട പണ്ഡിത സുഹൃത്ത് മൗലാനാ അബ്ദുസ്സലാം നദ്വിയെ ഏല്‍പ്പിക്കുകയും അദ്ദേഹം വളരെ സുന്ദരമായി അത് നിര്‍വ്വഹിക്കുകയും ചെയ്തു. ഇത് കാഴ്ചയില്‍ വളരെ ചെറിയ രചനയാണെങ്കിലും പാരായണം ചെയ്താല്‍ മനസ്സിലാകുന്നത് പോലെ നിരവധി രചനകളുടെ രത്നച്ചുരുക്കവും പുണ്യ ഹദീസുകളുടെ സമാഹാരവുമാണ്. പ്രിയപ്പെട്ട സഹോദരിമാരും പെണ്‍മക്കളും ഈ ഗ്രന്ഥത്തെ മുന്നില്‍ വെച്ച് ഇതിലടങ്ങിയ കാര്യങ്ങളെ മാതൃകയായി സ്വീകരിക്കുകയും ചെയ്താല്‍ മതബോധം, ഭയഭക്തി, ജീവിത വിശുദ്ധി, പുണ്യകര്‍മ്മങ്ങള്‍ മുതലായ മഹല്‍ഗുണങ്ങള്‍ വഴി അവര്‍ ഇരുലോകത്തും വിജയിക്കുകയും ലോകത്തിന് ഉത്തമ മാതൃക കാഴ്ച വെയ്ക്കുകയും ചെയ്യുന്നതാണ്.
സയ്യിദ് സുലൈമാന്‍ നദ്വി
അഅ്സംഗഡ്
1363/ശഅ്ബാന്‍/04
സ്വഹാബീ വനിതാരത്നങ്ങളുടെ
മാതൃകാ ഗുണങ്ങള്‍.!
അല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അന്ത്യ പ്രവാചകനായി നിയോഗിച്ചു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പരിശുദ്ധ വഹ്യിന്‍റെ അടിസ്ഥാനത്തില്‍ വളരെ സമുന്നതമായ ഒരു മാത്യകാ സമൂഹത്തെ വാര്‍ത്തെടുത്തു. സ്വഹാബാക്കള്‍ എന്ന പേരില്‍ അവര്‍ അറിയപ്പെട്ടു. അവര്‍ എല്ലാവരും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സത്യത്തിന്‍റെയും വിജയത്തിന്‍റെയും വ്യക്തമായ ദര്‍ശനമായിരുന്നു. അത് കൊണ്ട് തന്നെയാണ് ഇമാം ശാഹ് വലിയുല്ലാഹ് ദഹ്ലവി (റഹ്), റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഒരു ഭാഗം തന്നെയാണ് സ്വഹാബാക്കള്‍ എന്ന് പ്രസ്താവിച്ചിരിക്കുന്നത്. സ്വഹാബാക്കളില്‍ പെട്ട മഹിളാ രത്നങ്ങളുടെ മഹനീയ ഗുണങ്ങളെക്കുറിച്ചുള്ള ഒരു ചിത്രീകരണം ഇവിടെ അവതരിപ്പിക്കുകയാണ്.
ഒരു ഭാഗത്ത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) എന്തെല്ലാം കാര്യങ്ങളാണ് പഠിപ്പിച്ചതെന്നും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പഠിപ്പിച്ച കാര്യങ്ങള്‍ എല്ലാവര്‍ക്കും പകര്‍ത്താനും ഉള്‍ക്കൊള്ളാനും സാധിക്കുന്ന ഗുണങ്ങളാണെന്നും ഈ കുറിപ്പുകള്‍ പഠിപ്പിക്കുന്നു. ഇത് പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും നാഥന്‍ തൗഫീഖ് നല്‍കുമാറാകട്ടെ!
ഇസ്ലാം സ്വീകരണം
സ്വഭാവത്തിന്‍റെ മിതത്വം, മനസ്സിന്‍റെ മയം, പ്രതിഫലന ശക്തി എന്നിവ ഒരു നല്ല വ്യക്തിത്വത്തിന്‍റെ മൂലധനങ്ങളാണ്. ഇതിലൂടെ മനുഷ്യന്‍ എല്ലാത്തരം സദുപദേശങ്ങളും അദ്ധ്യാപന ശിക്ഷണങ്ങളും സ്വീകരിക്കുന്നതാണ്. പുഷ്പങ്ങളുടെ ഇതളുകള്‍ മറുഭാഗത്തെ കുളിര്‍ കാറ്റിന്‍റെ നിശബ്ദ ചലനത്തിലൂടെ ഇളകി ആടുന്നതാണ്. എന്നാല്‍, കുറ്റന്‍ വൃക്ഷങ്ങളെ കൊടും കാറ്റുകള്‍ക്ക് പോലും ഇളക്കാന്‍ കഴിയുന്നതല്ല. പ്രകാശ രശ്മികള്‍ കണ്ണാടി ചില്ലുകളിലൂടെ കടന്നു പോകുന്നതാണ്, പക്ഷേ പാറക്കെട്ടു കളില്‍ അതിശക്തമായ വസ്തുക്കള്‍ ഫലം കാണുന്നതല്ല. ഇതുതന്നെയാണ് നല്ല മനുഷ്യരുടെയും മോശ പ്പെട്ടവരുടെയും ഉദാഹരണം. മിത പ്രകൃതിയും മയവുമുള്ള മനുഷ്യന്‍, എല്ലാ സത്യപ്രബോധനത്തെയും സ്വീകരിക്കുന്നതാണ്. എന്നാല്‍ ശിലാഹൃദയരും കടുത്ത മാനസരുമായ വ്യക്തികളില്‍ വലിയ അമാനുഷികതകള്‍ പോലും ഫലം ചെയ്യുന്നതല്ല. മാനവ ചരിത്രത്തില്‍ ഇതിന്‍റെ സാക്ഷ്യങ്ങള്‍ ധാരാളമാണ്. പക്ഷേ, ഇസ്ലാമിക പ്രബോധനത്തിന്‍റെ ചരിത്രം ഇവയുടെ ഉദാഹരണങ്ങളാല്‍ സമൃദ്ധമാണ്. ധാരാളം സുമനസ്സുകള്‍ സത്യം സ്വീകരിച്ചപ്പോള്‍ നിരവധി ഭാഗ്യഹീനര്‍ സത്യത്തെ നിഷേധിച്ചു. ഇതിന്‍റെ പ്രധാന ചിത്രങ്ങള്‍ അരങ്ങേറിയത് പ്രഥമ യുഗത്തിലാണ്.
അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) തൗഹീദിന്‍റെ ശബ്ദമുയര്‍ത്തിയപ്പോള്‍ നിരവധി സ്വഹാബികള്‍ ഇസ്ലാമില്‍ പ്രവേശിച്ചു. ഇവരോടൊപ്പം നിരവധി സ്വഹാബീ വനിതകളുമുണ്ടായിരുന്നു. മാത്രമല്ല, പല ഘട്ടങ്ങളിലും സ്വഹാബീ മഹിളകള്‍ മുന്നേറുകയും ചെയ്തു. വിശ്വനായകന്‍ മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രബോധനം ശ്രവിച്ച് യാതൊരുവിധ സമ്മര്‍ദ്ദവും നിര്‍ബന്ധവും കൂടാതെ പ്രഥമമായി ഇസ്ലാം സ്വീകരിച്ചത് ഖദീജത്തുല്‍ കുബ്റ (റ) യാണ്. മാത്രമല്ല, ഉമ്മത്തില്‍ ഏറ്റവും ആദ്യമായി അല്ലാഹുവിന് മുന്നില്‍ സുജൂദ് ചെയ്തതും മഹതീ രത്നമാണ്. റാഫിഅ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: തിങ്കളാഴ്ച ദിവസം എനിക്ക് പ്രവാചകത്വം നല്‍കപ്പെട്ടു. അന്ന് സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് തന്നെ ഖദീജാ (റ) നമസ്കാരം നിര്‍വ്വഹിച്ചു. പ്രവാചകത്വത്തിന്‍റെ പ്രഭാകിരണം ചക്രവാളത്തില്‍ ഉദിച്ചപ്പോള്‍ അത് വിമലഹൃദയിയായ മഹതിയുടെ മനസില്‍ പ്രകാശം പൊഴിച്ചു. ഇസ്ലാമിന്‍റെ ആദ്യകാലത്ത് ഇസ്ലാം സ്വീകരിക്കുന്നതിനെക്കാള്‍ വലിയ പ്രശ്നം ഇസ്ലാമിനെ പ്രകടിപ്പിക്കുന്നതായിരുന്നു. ഇതിന് വലിയ മനക്കരുത്തും ധൈര്യവും ആവശ്യമായിരുന്നു. ഈ വിഷയത്തില്‍ വലിയ പ്രയാസ-പ്രശ്നങ്ങളുണ്ടായിട്ടും സ്വഹാബികളും സ്വഹാബിയ്യത്തുകളും അത്യന്തം ധീരതയോടെ ഇസ്ലാമിനെ പ്രകടിപ്പിച്ചു.
അബൂബക്ര്‍ (റ), ബിലാല്‍ (റ), ഖുബൈബ് (റ), അമ്മാര്‍ (റ) ഖബ്ബാബ് (റ) എന്നീ പുരുഷന്‍മാരും
അമ്മാറിന്‍റെ മാതാവ് സുമയ്യ (റ) യുമാണ് ആദ്യമായി ഇസ്ലാം പ്രകടിപ്പിച്ചത്. സ്വഹാബി വനിതകള്‍ ആത്മവിശുദ്ധി കൊണ്ട്, ഇസ്ലാം സ്വീകരിക്കുക മാത്രമല്ല, വളരെ ലളിതമായ നിലയില്‍ ഇസ്ലാമിക പ്രചാരണം നടത്തുകയും ചെയ്തു. ഒരു യാത്രക്കിടയില്‍ ദാഹജലവുമായി നീങ്ങുന്ന ഒരു സ്ത്രീയെ സ്വഹാബാക്കള്‍ കണ്ടു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സന്നിധിയില്‍ അവരെ ഹാജരാക്കി. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരുടെ ജലം എടുത്തു. പക്ഷേ, പാത്രത്തില്‍ ഒരു കുറവും വന്നതുമില്ല. എന്നാലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവര്‍ക്ക് കുറച്ച് പണം സ്വരൂപിച്ച് നല്‍കി. അവര്‍ക്ക് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രവാചകത്വം ഉറപ്പായി. അവര്‍ ഇസ്ലാം സ്വീകരിച്ചു. തുടര്‍ന്ന് അവര്‍ അവരുടെ വീട്ടില്‍ പോയി വീടിലും പരിസരത്തും ഇസ്ലാമിനെ പ്രചരിപ്പിച്ചു. അവരെല്ലാവരും ഇസ്ലാം സ്വീകരിച്ചു.
ത്യാഗമനഃസ്ഥിതി
സ്വഹാബാക്കളോടൊപ്പം സ്വഹാബി വനിതകളും ദീനിനുവേണ്ടി സര്‍വ്വവിധ ത്യാഗങ്ങളും സഹിച്ചു. പ്രയാസ-പരീക്ഷണങ്ങളില്‍ അവരുടെ ചിന്ത ചിതറുകയോ പാദം പതറുകയോ ചെയ്തില്ല. സുമയ്യ (റ) ഇസ്ലാം സ്വീകരിച്ചപ്പോള്‍ നിഷേധികള്‍ കഠിനമായി ഉപദ്രവിച്ചു. മക്കയിലെ ചുട്ടുപൊള്ളുന്ന, മണലില്‍ ഇരുമ്പിന്‍റെ പടച്ചട്ട അണിയിച്ച് അവരെ നിര്‍ത്തി. പക്ഷേ അവര്‍ ഉറച്ചു നിന്നു. ഒരിക്കല്‍ ഈ അവസ്ഥയില്‍ അവര്‍ക്കരികിലൂടെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കടന്നുപോയി. തദവസരം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി; സഹിക്കുക, നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കും.! അവസാനം അബുജഹ്ല്‍ അവരുടെ തുടയില്‍ കുന്തം കൊണ്ട് കുത്തി. അങ്ങനെ ഇസ്ലാമിലെ പ്രഥമ ശഹീദായി സുമയ്യ (റ) ഉയര്‍ത്തപ്പെട്ടു. ഇസ്ലാം പ്രഥമമായി സ്വീകരിച്ചതും ആദ്യമായി ശഹാദത്ത് വഹിച്ചതും സ്വഹാബി വനിതകളാണ്. ഉമര്‍ (റ) ന്‍റെ സഹോദരി ഇസ്ലാം സ്വീകരിച്ചു. ഈ വിവരമറിഞ്ഞ ഉമര്‍ (റ) അവരെ വളരെ കഠിനമായി ഉപദ്രവിച്ചു. പക്ഷേ അവര്‍ പറഞ്ഞു; ചെയ്യേണ്ടതെല്ലാം ചെയ്തുകൊള്ളുക. ഞാന്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. ഉമര്‍ (റ) ന്‍റെ കുടുംബത്തിലെ വേലക്കാരിയായിരുന്ന ജമീറ (റ) യേയും ഉമര്‍ (റ) അടിക്കുകയും അവസാനം അടികൊടുത്ത് മടുത്തതിന്‍റെ പേരില്‍ അവരെ വിട്ടയയ്ക്കുകയും ചെയ്തു.
ബന്ധവിച്ഛേദനം
സ്വഹാബികള്‍ ഈമാന്‍ സ്വീകരിച്ചപ്പോള്‍ അവരുടെ ബന്ധങ്ങളെല്ലാം മുറിഞ്ഞു. ബന്ധുക്കള്‍ അവരില്‍ നിന്നും അകന്നു. പക്ഷേ ഇതൊന്നും അവരുടെ ഈമാനിക ബലത്തില്‍ യാതൊരു കുറവും വരുത്തിയില്ല. ഈ വിഷയത്തില്‍ സ്വഹാബി വനിതകളുടെ അവസ്ഥ പുരുഷന്മാരെക്കാളും സങ്കീര്‍ണ്ണമായിരുന്നു. എല്ലാ മനുഷ്യരും കുടുംബക്കാരിലേക്ക് ആവശ്യക്കാരാണെങ്കിലും സ്ത്രീകള്‍ വളരെയധികം ആവശ്യക്കാരാണ്. വിശിഷ്യാ ഭര്‍ത്താവിന്‍റെ സഹായമില്ലാതെ അവര്‍ക്ക് ജീവിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, ഇസ്ലാം സ്വീകരിച്ച പല സ്വഹാബീ വനികള്‍ക്കും അവരുടെ ബന്ധങ്ങള്‍ മുറിയുകയും വലിയ ത്യാഗങ്ങള്‍ അതിന്‍റെ പേരില്‍ സഹിക്കേണ്ടി വരികയും ചെയ്തു.
വിശ്വാസം
നിഷേധികള്‍ സ്വഹാബീ വനിതകളെ പലതരത്തില്‍ ഉപദ്രവിച്ചു. പക്ഷേ, അവര്‍ പരിശുദ്ധ കലി മയില്‍ ഉറച്ചുനിന്നു. നിഷേധത്തിന്‍റെയോ ശിര്‍ക്കിന്‍റെയോ ഒരു വാചകം പോലും പറഞ്ഞില്ല. ഉമ്മുശരീക്ക് (റ) ഇസ്ലാം സ്വീകരിച്ചപ്പോള്‍ അവരുടെ ബന്ധുക്കള്‍ അവരെ കഠിന വെയിലില്‍ നിര്‍ത്തുകയുണ്ടായി. വിശന്നുപൊരിയുമ്പോള്‍ ചൂടുള്ള ആഹാരം അവര്‍ക്ക് നല്‍കുമായിരുന്നു. വെള്ളം പോലും കൊടുത്തിരുന്നില്ല. മൂന്ന് ദിവസം കഠിനമായി ശിക്ഷിച്ച നിഷേധികള്‍ അവരോട് ഇസ്ലാം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു. അവര്‍ ആകാശത്തേയ്ക്ക് വിരലുയര്‍ത്തികൊണ്ട് പറഞ്ഞു. അല്ലാഹുവില്‍ സത്യം.! ഇതുവരേയും ഞാന്‍ തൗഹീദില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇനിയും ഇതിനെ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല. (ത്വബഖാത്ത്) കഴിഞ്ഞകാല ശിര്‍ക്കന്‍ വിശ്വാസങ്ങളെയെല്ലാം വലിച്ചെറിയാന്‍ അവര്‍ തയ്യാറായി. വിഗ്രഹങ്ങളില്‍ നിന്നും അകലുന്നവര്‍ വിവിധ രോഗങ്ങളില്‍ കുടുങ്ങുമെന്ന് അറബികള്‍ വിശ്വസിച്ചിരുന്നു. ഇസ്ലാം സ്വീകരിച്ചതിനുശേഷം അന്ധത ബാധിച്ച ജരീറയെക്കുറിച്ച് നിഷേധികള്‍ പറഞ്ഞു: ലാത്തയും ഉസ്സയുമാണ് അവളെ അന്ധയാക്കിയിരിക്കുന്നത്. അവര്‍ പറഞ്ഞു; ലാത്തയ്ക്കും ഉസ്സയ്ക്കും അവരെ ആരാധിക്കുന്നവരെക്കുറിച്ച് യാതൊരു അറിവുമില്ല. അല്ലാഹുവിന്‍റെ ഭാഗത്തു നിന്നും എനിക്കുണ്ടായിരിക്കുന്ന പരീക്ഷണം മാത്രമാണിത്. (അസദുല്‍ ഗാബ) ജാഹിലിയ്യ കാലഘട്ടത്തെ വിവിധ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അവര്‍ തള്ളിപ്പറയുമായിരുന്നു. ജാഹിലിയ്യ കാലഘട്ടത്തില്‍ വിഗ്രഹങ്ങള്‍ അവരുടെ ആരാധനയുടെ കേന്ദ്ര ബിന്ദുവായിരുന്നു. എന്നാല്‍ സ്വഹാബീ വനിതകള്‍ ഇസ്ലാം സ്വീകരിച്ചതോടെ അതിനെ ഉപേക്ഷിക്കാന്‍ തയ്യാറായി. ഹിന്ദ് (റ) ഇസ്ലാം സ്വീകരിച്ചപ്പോള്‍ അവരുടെ വീട്ടിലുണ്ടായിരുന്ന വിഗ്രഹത്തെ നോക്കിക്കൊണ്ട്, നീ കാരണം ഞങ്ങള്‍ വലിയ വഞ്ചനയിലായിരുന്നു എന്ന് പറയുകയും അതിനെ തകര്‍ക്കുകയും ചെയ്തു. (ത്വബഖാത്ത്). അബൂ ത്വല്‍ഹ (റ) യോട് ഉമ്മു സുലൈം (റ) ചോദിച്ചു: അബൂത്വല്‍ഹാ, നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്ന വിഗ്രഹം ഒരു മരം മാത്രമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ.? ആ മരത്തെ ഒരു സാധാരണക്കാരന്‍ മുറിച്ച് കൊണ്ട് വന്നതാണ്. അബൂ ത്വല്‍ഹ (റ) പറഞ്ഞു: അത് മരമാണെന്ന് എനിക്ക് അറിയാം. ഉമ്മു സുലൈം (റ) പറഞ്ഞു: എന്നിട്ട് നിങ്ങള്‍ക്ക് നാണമില്ലേ അതിനെ ആരാധിക്കാന്‍.? നിങ്ങള്‍ വിഗ്രഹാരാധനയില്‍ നിന്നും പശ്ചാത്തപിക്കുന്നത് വരെ, ഞാന്‍ നിങ്ങളെ വിവാഹത്തിന് സമ്മതിക്കുന്നതല്ല. (ത്വബഖാത്ത്).
അല്ലാഹുവിലുള്ള വിശ്വാസം പോലെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലും അവര്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. സ്വഹാബീ വനിതകളുടെ ഈ വിഷയത്തിലുള്ള വിശ്വാസം, കല്ലില്‍ കൊത്തിയതു പോലെയായിരുന്നു. ഒരിക്കല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു പെണ്‍കുട്ടിയോട് കോപിച്ചു. അവര്‍ കരഞ്ഞു കൊണ്ട് ഉമ്മുസുലൈം (റ) യെ സമീപിക്കുകയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് പൊരുത്തം ചോദിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അവര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അരികില്‍ ചെന്ന് സംസാരിക്കുകയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് അവരോട് യാതൊരു വെറുപ്പുമില്ലെന്ന് പ്രകടിപ്പിക്കുകയും ചെയ്യുകയുണ്ടായി.
ആരാധന
നമസ്കാരത്തിന്‍റെ വിഷയത്തില്‍ അവര്‍ക്ക് വലിയ ശ്രദ്ധയായിരുന്നു. യഥാ സമയത്ത് അവര്‍ ശരിയായ നിലയില്‍ നമസ്കരിക്കുകയും സുന്നത്ത് നമസ്കാരങ്ങളില്‍ വലിയ താത്പര്യം കാണിക്കു കയും ചെയ്തിരുന്നു. ജമാഅത്ത് നമസ്കാരം സ്ത്രീകള്‍ക്ക് നിര്‍ബന്ധമില്ല. കൂടാതെ അപകട സാധ്യതയുള്ളതിനാല്‍ ചില സ്വഹാബി സ്ത്രീകള്‍ ജമാഅത്തില്‍ പങ്കെടുക്കുന്നതിന് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാലും ചില സ്വഹാബീ വനിതകള്‍ അവരുടെ താത്പര്യപ്രകാരം തികഞ്ഞ സൂക്ഷ്മതയോടെ സുബ്ഹിയുടെയും ഇശായുടെയും ജമാഅത്തില്‍ പങ്കെടുത്തിരുന്നു. ഇത് കൂടാതെ സുന്നത്ത് നമസ്കാരങ്ങളിലും അവര്‍ക്ക് വലിയ ശ്രദ്ധയായിരുന്നു. വിശിഷ്യാ വിത്ര്‍, തഹജ്ജുദ്, ളുഹാ നമസ്കാരങ്ങള്‍ അവര്‍ പ്രത്യേക ശ്രദ്ധയോടെ അനുഷ്ഠിച്ചിരുന്നു.
ദാന ധര്‍മ്മങ്ങള്‍
ആഭരണങ്ങള്‍ സ്ത്രീകള്‍ക്ക് എപ്പോഴും പ്രിയങ്കരമാണ്. സ്വാഭാവികമായും സ്വഹാബീ വനികള്‍ക്ക് അത് പ്രിയങ്കരമായിരുന്നു. പക്ഷേ, അല്ലാഹുവിന്‍റെ ഇഷ്ടത്തിന് അവര്‍ ഇതിനെക്കാളെല്ലാം മുന്‍ഗണന കൊടുത്തു. ഒരിക്കല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സന്നിധിയില്‍ ഒരു സ്വഹാബി വനിത അവരുടെ പെണ്‍കുഞ്ഞിനെയും കൊണ്ടുവന്നു. അവരുടെ കൈയില്‍ സ്വര്‍ണ്ണത്തിന്‍റെ ഒരു വലിയ വളയുണ്ടായിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരോട് ചോദിച്ചു.? നിങ്ങള്‍ ഇതിന് സകാത്ത് കൊടുത്തോ.? അവര്‍ പറഞ്ഞു : ഇല്ല, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നാളെ ഖിയാമത്ത് നാളില്‍ ഈ കുട്ടിക്ക് നരകാഗ്നിയുടെ വള ധരിപ്പിക്കുന്നത് നിങ്ങള്‍ക്കിഷ്ടമാകുമോ.? ഇത് കേട്ടയുടനെ അവര്‍ ആ വള ഊരി റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സന്നിധിയില്‍ സമര്‍പ്പിച്ചു. (അബൂദാവൂദ്)
അസ്മാഅ് (റ) യുടെ പക്കല്‍ ഒരിക്കല്‍ കുറച്ച് പണം വന്ന് ചേര്‍ന്നു. അവര്‍ അത് മുഴുവനും ദാനം ചെയ്തു. കുറച്ച് കഴിഞ്ഞ് അവരുടെ ഭര്‍ത്താവ് സുബൈര്‍ (റ) വന്നു പറഞ്ഞു; 'എനിക്കതില്‍ നിന്നും ഒരു ദിര്‍ഹം തരിക. അവര്‍ പറഞ്ഞു: "മാപ്പാക്കണം. എന്‍റെ കൈയ്യില്‍ ഉണ്ടായിരുന്നതെല്ലാം ഞാന്‍ കൊടുത്തുതീര്‍ത്തു'. (മുസ്ലിം)
ബന്ധുക്കള്‍ക്ക് ധാരാളമായി അവര്‍ ദാനം ചെയ്യുമായിരുന്നു, സൈനബ് (റ), തന്‍റെ ഭര്‍ത്താവ് ഇബ്നു മസ്ഊദ് (റ) ന് ദാനം കൊടുത്തിരുന്നു. ഈ വിഷയത്തില്‍ അവര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ സമീപിച്ച് സംശയം ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി; ബന്ധുത്വത്തിന്‍റെയും സ്വദഖയുടേതുമായി രണ്ട് കൂലി ലഭിക്കുന്നതാണ്. (അബൂദാവൂദ്)
ഉമ്മുസലമ (റ) ചോദിച്ചു: 'അബൂസലമ (റ) യുടെ മകള്‍ക്ക് ഞാന്‍ സ്വദഖ കൊടുക്കട്ടെയോ.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി : "അതിന് ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നതാണ്. അവര്‍ സകാത്ത് മാത്രമല്ല, കഴിയുന്നത്ര സ്വദഖകളും ഇതര സേവന സഹായങ്ങളും ചെയ്യുമായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ സ്വഫിയ്യ (റ), ഹംസ (റ) വിന് കഫന്‍ പുടവ നല്‍കുകയുണ്ടായി. അത് രണ്ട് തുണി കഷണമായിരുന്നു. സ്വഹാബികള്‍ ഹംസ (റ) ന്‍റെ ഖബ്റടക്കത്തിന് പോകുന്ന നേരത്ത് അടുത്ത് തന്നെ വിവസ്ത്രനായി ഒരു സ്വഹാബിയുടെ മയ്യിത്തും കണ്ടു. ഈ രണ്ട് തുണികള്‍ കൊണ്ട് ഇരുവരേയും അവര്‍ പുതയ്ക്കുകയും ഖബ്റടക്കുകയും ചെയ്തു. (അഹ്മദ്)
നോമ്പ്
ഇന്നത്തെ കാലഘട്ടത്തിലുള്ള സ്ത്രീകള്‍ക്ക് ഫര്‍ളായ നോമ്പുകള്‍ പോലും വലിയ ഭാരമായി അനുഭവപ്പെടാറുണ്ട്. എന്നാല്‍, സ്വഹാബി സ്ത്രീകള്‍ ഫര്‍ള് നോമ്പുകളില്‍ പ്രത്യേകം ശ്രദ്ധിക്കുകയും അധികമായി സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കുകയും ചെയ്യുമായിരുന്നു. അബൂഉമാമ (റ) ന്‍റെ ഭാര്യ, സേവകര്‍ തുടങ്ങിയവര്‍ നിരന്തരമായി നോമ്പ് അനുഷ്ഠിക്കുമായിരുന്നു. പകല്‍സമയത്ത് അവരുടെ വീട്ടിലെ അടുപ്പ് ഒരിക്കലും കത്തിക്കപ്പെടാറില്ലായിരുന്നു. എന്നാല്‍, അതിഥികള്‍ വന്നാല്‍ അവര്‍ക്ക് ആഹാരം വെച്ച് കൊടുക്കുമായിരുന്നു. പകല്‍ സമയത്ത് അവരുടെ വീട്ടില്‍ പുക ഉയരുന്നതായി കാണപ്പെട്ടാല്‍ അതിഥികള്‍ വന്നു എന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. (അഹ്മദ്)
ചില സ്വഹാബി വനിതകള്‍ ധാരാളമായി സുന്നത്ത് നോമ്പുകള്‍ പിടിച്ചപ്പോള്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്ക് ബുദ്ധിമുട്ടായി. അവര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് പരാതി പറഞ്ഞപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിര്‍ദ്ദേശിച്ചു: ഭര്‍ത്താക്കന്മാരുടെ അനുമതിയില്ലാതെ സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കാന്‍ പാടില്ല. (അബൂദാവൂദ്)
സ്വഹാബീ സ്ത്രീകള്‍ മരിച്ചവരുടെ ഭാഗത്ത് നിന്ന് നോമ്പ് പിടിക്കുമായിരുന്നു. ഒരു സ്വഹാബി വനിത റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതരെ, എന്‍റെ മാതാവ് മരിച്ചുപോയി. അവര്‍ക്ക് ഏതാനും നോമ്പുകള്‍ ഫര്‍ളുണ്ടായിരുന്നു. ആ നോമ്പുകള്‍ ഞാന്‍ പിടിച്ചാല്‍ മതിയാകുമോ.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവര്‍ക്ക് അതിന് അനുവാദം നല്‍കി. (ബുഖാരി)
റമളാന്‍ മാസത്തില്‍ അവര്‍ കൃത്യമായി നോമ്പ് അനുഷ്ഠിക്കുന്നതിനോടൊപ്പം തറാവീഹ് നമസ്കാരവും ഇഅ്തികാഫുകളും അനുഷ്ഠിക്കുമായിരുന്നു. റമളാന്‍ മാസത്തെ, ഇബാദത്തുകള്‍ കൊണ്ട് അവര്‍ പരിപൂര്‍ണ്ണമായി അലങ്കരിച്ചിരുന്നു. (അബൂദാവൂദ്)
ഹജ്ജ്
ഇസ്ലാമിന്‍റെ നിര്‍ബന്ധ കടമകളില്‍ ഒന്നാണ് ഹജ്ജ്. ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് നിര്‍ബന്ധമെങ്കിലും സ്വഹാബി വനിതകള്‍ ഏതാണ്ട് എല്ലാ വര്‍ഷവും ഹജ്ജ് നിര്‍വ്വഹിക്കുമായിരുന്നു. ഒരിക്കല്‍ ആഇശ (റ), റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് ജിഹാദിന് അനുമതി ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നന്മ നിറഞ്ഞ ഹജ്ജ്, സമുന്നത ജിഹാദാണ്. തുടര്‍ന്ന് എല്ലാ വര്‍ഷങ്ങളിലും ആഇശ (റ) ഹജ്ജ് നിര്‍വ്വഹിക്കുമായിരുന്നു. (ബുഖാരി)
സ്വഹാബി സ്ത്രീകള്‍ വലിയ ആഗ്രഹ-ആവേശങ്ങളോടെയും പരിപൂര്‍ണ്ണ മര്യാദകള്‍ പാലിച്ചു കൊണ്ടും ഹജ്ജിന്‍റെ യാത്രകള്‍ നിര്‍വ്വഹിച്ചിരുന്നു. ഹജ്ജ് യാത്രകളില്‍ വലിയ ത്യാഗങ്ങള്‍ അനുഷ്ഠി ക്കുവാന്‍ അവന്‍ സന്നദ്ധരായിരുന്നു. ഹജ്ജത്തുല്‍ വദാഇന്‍റെ സന്ദര്‍ഭത്തില്‍ അസ്മാഅ് ബിന്‍ത് ഉമൈസ് (റ) ഗര്‍ഭിണിയായിരുന്നെങ്കിലും അവരും ഹജ്ജിന് പുറപ്പെട്ടു. അവര്‍ കൈകുഞ്ഞുങ്ങളുമായി ഹജ്ജ് നിര്‍വ്വഹിക്കുമായിരുന്നു. ഹജ്ജത്തുല്‍ വദാഇല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അരികില്‍ ഒരു സ്ത്രീ വന്ന് ഒരു കൈകുഞ്ഞിനെ ഉയര്‍ത്തി കാണിച്ചു കൊണ്ട് ചോദിച്ചു.? അല്ലാഹുന്‍റെ തിരുദൂതരെ (സ്വല്ലല്ലാഹു അലൈഹിവസല്ലം), ഈ കുഞ്ഞിന് ഹജ്ജുണ്ടോ.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി : ഹജ്ജുണ്ട്. പ്രതിഫലം നിനക്ക് ലഭിക്കുകയും ചെയ്യും. (ബുഖാരി, അബൂദാവൂദ്)
ചില സ്വഹാബി വനിതകള്‍ നടന്നുകൊണ്ടും ഹജ്ജ് യാത്ര നിര്‍വ്വഹിക്കുമായിരുന്നു. ചിലരാകട്ടെ നടന്ന് ഹജ്ജ് ചെയ്യാന്‍ നേര്‍ച്ച നേരുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഒരു സ്ത്രീ പ്രയാസപ്പെട്ട് നടക്കുന്നത് കണ്ടപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കാരണം തിരക്കി. അവര്‍ പറഞ്ഞു. കഅ്ബ ശരീഫ് വരെയും നടന്ന് യാത്രചെയ്യാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരോട് സൗകര്യം പോലെ നടക്കാനും ബാക്കി ഭാഗം വാഹനത്തില്‍ യാത്രചെയ്യാനും നിര്‍ദ്ദേശിച്ചു.
ആര്‍ത്തവം പോലെയുള്ള കാര്യങ്ങളിലൂടെ ഹജ്ജ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടാകുമ്പോള്‍ അവര്‍ വളരെയധികം ഖേദിക്കുമായിരുന്നു. ഹജ്ജത്തുല്‍ വിദാഇന്‍റെ സന്ദര്‍ഭത്തില്‍ ആഇഷ (റ) ക്ക് ആര്‍ത്തവം ഉണ്ടായി. അവര്‍ കരയാന്‍ ആരംഭിച്ചു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കാരണം തിരക്കിയപ്പോള്‍ അവര്‍ സങ്കടം ബോധിപ്പിച്ചു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി. ഇത് എല്ലാ സ്ത്രീകള്‍ക്കും അല്ലാഹു വെച്ചിരിക്കുന്ന ഒരു കാര്യം മാത്രമാണ്. ത്വവാഫ് ഒഴിച്ചുള്ള ഹജ്ജിന്‍റെ എല്ലാ കര്‍മ്മങ്ങളും ഈ അവസ്ഥയില്‍ തന്നെ നീ നിര്‍വ്വഹിച്ചുകൊള്ളുക. പരിപൂര്‍ണ്ണമായ പ്രതിഫലം ലഭിക്കുന്നതാണ്. (അബൂദാവൂദ്.)
സഹാബി വനിതകള്‍ സ്വയം ഹജജ് ചെയ്യുന്നതിനോടൊപ്പം മാതാപിതാക്കളുടെയും മറ്റും ഭാഗത്ത് നിന്നും ഹജജ് നിര്‍വ്വഹിക്കുമായിരുന്നു. ഹജ്ജത്തുല്‍ വദാഇന്‍റെ സന്ദര്‍ഭത്തില്‍ ഒരു സ്ത്രീ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടു ചോദിച്ചു. അല്ലാഹുന്‍റെ ദൂതരേ (സ്വല്ലല്ലാഹു അലൈഹിവസല്ലം), എന്‍റെ പിതാവിന് പ്രായാധിക്യമായപ്പോള്‍ ഹജ്ജ് നിര്‍ബന്ധമായി, വാഹനത്തില്‍ യാത്ര ചെയ്യാന്‍ സൗകര്യമില്ലായിരുന്നു. അദ്ദേഹം മരിച്ചു പോയി. ഞാന്‍ അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും ഹജ്ജ് ചെയ്തു കൊള്ളട്ടെയോ.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അതിന് അനുവാദം നല്‍കി (ബുഖാരി).
ഒരു സ്വഹാബി വനിതയുടെ മാതാവ് മരിച്ചു. അവര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് ഇതേ ചോദ്യം ചോദിച്ചപ്പോള്‍ അവര്‍ക്ക് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അനുമതി നല്‍കി. (മുസ്ലിം) ഹജജ് പോലെ തന്നെ ഒരു പുണ്യകര്‍മ്മമായ ഉംറയിലും സ്വഹാബീ സ്ത്രീകള്‍ വലിയ താത്പര്യം കാണിച്ചിരുന്നു. സൗകര്യം പോലെ അവര്‍ ഉംറകള്‍ നിര്‍വ്വഹിക്കുകയും അതിന്‍റെ മര്യാദ-രീതികള്‍ പരിപൂര്‍ണ്ണമായും പാലിക്കുകയും ചെയ്തിരുന്നു. ഉംറയ്ക്ക് പുറപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടായാല്‍ അവര്‍ക്ക് വലിയ സങ്കടമുണ്ടാകുമായിരുന്നു. ഹജ്ജത്തുല്‍ വദാഇന്‍റെ സന്ദര്‍ഭത്തില്‍ എല്ലാവരും ഉംറ ചെയ്തുവെങ്കിലും ആര്‍ത്തവം കാരണം ആഇശ (റ) യ്ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ സാധിച്ചില്ല. അവര്‍ കരയാന്‍ തുടങ്ങി. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരെ ആശ്വസിപ്പിച്ചു. അങ്ങനെ അവര്‍ ഹജ്ജിലേക്ക് തിരിഞ്ഞു.
ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന സമയത്ത് എല്ലാവരും ഹജ്ജും ഉംറയും നിര്‍വ്വഹിച്ച് മടങ്ങുമ്പോള്‍ ഞാന്‍ ഹജ്ജ് മാത്രം നിര്‍വ്വഹിച്ച് മടങ്ങുന്നതെങ്ങനെയാണെന്ന് അവര്‍ ദുഃഖം ബോധിപ്പിച്ചു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരെ, സഹോദരന്‍ അബ്ദുല്ലാഹിബ്നു അബീബക്ര്‍ (റ) നെ ഏല്‍പ്പിക്കുകയും അവര്‍ തന്‍ഈമില്‍ പോയി ഇഹ്റാം നിര്‍വഹിച്ച് ഉംറ നിര്‍വഹിക്കുകയും പാതിരാത്രിയോടെ ഉംറയില്‍ നിന്നും വിരമിക്കുകയും ചെയ്തു.
ത്യാഗ പരിശ്രമങ്ങള്‍
സ്വഹാബീ വനിതകള്‍ ദീനിന്‍റെ മാര്‍ഗ്ഗത്തിലുള്ള ത്യാഗപരിശ്രമങ്ങളില്‍ പരിപൂര്‍ണ്ണമായും ബന്ധപ്പെട്ടിരുന്നു. ദീനിന്‍റെ മാര്‍ഗ്ഗത്തില്‍ പുരുഷന്മാര്‍ കൂടിയാലോചന നടത്തുകയും പുറപ്പെടുകയും ചെയ്യുമ്പോള്‍ സ്ത്രീകള്‍ പരിപൂര്‍ണ്ണ സഹനത പുലര്‍ത്തുകയും പുരുഷന്മാരോട് സഹകരിക്കുകയും ചെയ്യുമായിരുന്നു. ദീനിന്‍റെ മാര്‍ഗ്ഗത്തിലുള്ള മരണം, പ്രവാചക യുഗത്തില്‍ ശാശ്വത ജീവിതമായി അവര്‍
കണ്ടിരുന്നു.
ആകയാല്‍ എല്ലാവരും ഈ ജീവജലം പാനം ചെയ്യുന്നതിന് അത്യധികം ആഗ്രഹിച്ചിരുന്നു. ഉമ്മു വറഖ (റ) ഒരു സ്വഹാബീ വനിതയാണ്. ബദ്ര്‍ യുദ്ധസമയത്ത് അവര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സന്നിധിയില്‍ ഹാജരായി ഇപ്രകാരം അപേക്ഷിച്ചു. അല്ലാഹുവിന്‍റെ ദൂതരെ (സ്വല്ലല്ലാഹു അലൈഹിവസല്ലം) എനിക്ക് ജിഹാദില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കണം. ഞാന്‍ രോഗികളെ ശുശ്രൂഷിക്കുകയും എന്നെ കൊണ്ട് കഴിയുന്ന സേവനങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യാം. ചിലപ്പോള്‍ അല്ലാഹു എനിക്ക് ശഹാദത്തിന്‍റെ സ്ഥാനം നല്‍കുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിങ്ങള്‍ ഇവിടെ തന്നെ കഴിയുക. അല്ലാഹു വീട്ടില്‍ വെച്ച് തന്നെ നിങ്ങള്‍ക്ക് ശഹാദത്ത് നല്‍കുന്നതാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഈ അമാനുഷിക പ്രവചനം പിന്നീട് ഇതേ നിലയില്‍ പുലരുകയുണ്ടായി. അവരുടെ മരണാനന്തരം മോചിപ്പിക്കപ്പെടുന്നതാണെന്ന് അവര്‍ രണ്ട് അടിമകള്‍ക്ക് മോചനപത്രം എഴുതി കൊടുത്തിരുന്നു. ആ രണ്ട് അടിമകളും പെട്ടെന്ന് മോചിപ്പിക്കപ്പെടാനുള്ള ദുരാഗ്രഹത്തിന്‍റെ പേരില്‍ സ്വഹാബീ വനിതയെ വധിച്ചു കളഞ്ഞു. (അബൂദാവൂദ്)
പരിശുദ്ധ ഖുര്‍ആനുമായിട്ടുള്ള ബന്ധം.
സ്വഹാബീ വനിതകള്‍ പരിശുദ്ധ ഖുര്‍ആനിനെ ആദരിക്കുകയും ഓതുകയും ഗ്രഹിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ആഇശ (റ) റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് ഒരിക്കല്‍ ചോദിച്ചു. ആരെങ്കിലും തിന്മ പ്രവര്‍ത്തിച്ചാല്‍ അവന് ശിക്ഷ നല്‍കപ്പെടുന്നതാണ് എന്ന് സൂറത്തുന്നിസാഇലെ 123-)മത്തെ ആയത്ത് എനിക്ക് വളരെ കഠിനമായി അനുഭവപ്പെടുന്നു. എല്ലാ പാപങ്ങള്‍ക്കും പിടികൂടുകയാണെങ്കില്‍ എന്‍റെ അവസ്ഥ എന്താകുന്നതാണ്.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആഇഷാ, നീ അറിയണം.! ഒരു വിശ്വാസിയുടെ കാലില്‍ മുള്ളു തറയ്ക്കുന്നതും പാപപരിഹാരത്തിന് കാരണമാണ്. മറ്റൊരിക്കല്‍ ആഇശ (റ) ചോദിച്ചു: ' സത്യവിശ്വാസികളെ ലഘുവായ നിലയില്‍ വിചാരണ ചെയ്യപ്പെടുന്നതാണ് (ഇന്‍ഷിഖാഖ്-8) എന്ന ആയത്തിന്‍റെ ആശയമെന്താണ്.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഇതിന്‍റെ ആശയം ചെറിയ നിലയില്‍ കര്‍മ്മ പുസ്തകങ്ങള്‍ നോക്കി വിട്ടയയ്ക്കലാണ്. (അബൂദാവൂദ്)
സ്വഹാബീ വനിതകള്‍ വളരെ വേഗത്തില്‍ തന്നെ പരിശുദ്ധ ഖുര്‍ആനിന്‍റെ നിയമങ്ങള്‍ പാലിക്കാന്‍ സന്നദ്ധരാകുമായിരുന്നു. അബൂഹുറയ്റ (റ) നെ അബൂഹുദൈഫ (റ) ദത്ത് പുത്രനായി സ്വീകരിച്ചിരുന്നു. ഇത് ജാഹിലിയ്യ കാലഘട്ടത്തിലെ പതിവായിരുന്നു. ഈ അടിസ്ഥാനത്തില്‍ അബുഹുറയ്റ (റ) നെ അബൂഹുദൈഫയുടെ മകന്‍ എന്നാണ് പൊതുവില്‍ വിളിക്കപ്പെട്ടിരുന്നത്. എന്നാല്‍ പരിശുദ്ധ ഖുര്‍ആനില്‍ എല്ലാവരേയും അവരവരുടെ പിതാക്കന്‍മാരിലേക്ക് ചേര്‍ത്ത് വിളിക്കുക (അഹ്സാബ്-5) എന്ന ആയത്ത് ഇറങ്ങിയപ്പോള്‍ അബൂഹുദൈഫ (റ) യുടെ ഭാര്യ, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സന്നിധിയില്‍ ഹാജരായി കൊണ്ട് പറഞ്ഞു. ത്വാലിബ് ഒരു കുഞ്ഞാണ്. ഞങ്ങളുടെ വീട്ടിലാണ് കഴിയുന്നത്. ഇപ്പോള്‍ ഈ ആയത്ത് ഇറങ്ങിയിരിക്കുന്നു. ആ കുഞ്ഞിനെ ഞങ്ങള്‍ ഞങ്ങളില്‍ നിന്നും മാറ്റി വെയ്ക്ക ണമോ.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "നിങ്ങള്‍ ആ കുഞ്ഞിന് മുല കൊടുക്കുക, അപ്പോള്‍ ആ കുഞ്ഞ് നിങ്ങളുടെ പാല്‍കുടിയിലൂടെയുള്ള മകനായി തീരുന്നതാണ്'. (അബൂദാവൂദ് )
ജാഹിലിയ്യ കാലഘട്ടത്തില്‍ സ്ത്രീകള്‍ അങ്ങേയറ്റം അശ്രദ്ധമായ നിലയിലാണ് വസ്ത്രം ധരിച്ചിരുന്നത്. അവരുടെ നെഞ്ചും തലയും തുറന്ന് കിടക്കുമായിരുന്നു.' സ്ത്രീകള്‍ അവരുടെ മുഖ മക്കനകള്‍ നെഞ്ചിലേക്ക് താഴ്ത്തിട്ടുകൊള്ളട്ടെ'! എന്ന ആയത്ത് ഇറങ്ങിയപ്പോള്‍ അവര്‍ വളരെയധികം ശ്രദ്ധിക്കുകയും വിവിധ തുണി കഷണങ്ങള്‍ വെച്ചുകൊണ്ട് വലിയ മുഖമക്കനകള്‍ ഉണ്ടാക്കുകയും അതിനെ പരിപൂര്‍ണ്ണമായി പുതച്ച് ശരീരം മുഴുവന്‍ മറയ്ക്കുകയും ചെയ്തു. (അബൂദാവൂദ്)
കല്‍പനകള്‍ പരിപൂര്‍ണ്ണമായി പാലിച്ചതിനോടൊപ്പം നിരോധനങ്ങളെ പൂര്‍ണ്ണമായും അവര്‍ വര്‍ജ്ജിക്കുകയും ചെയ്തു. ഗാനോപകരണങ്ങള്‍ മാത്രമല്ല, അനാവശ്യമായ ചെറിയ ശബ്ദങ്ങള്‍ കേള്‍ക്കുന്നതുപോലും അവര്‍ ഇഷ്ടപ്പെടുമായിരുന്നില്ല. മോശമായ ശബ്ദം കേള്‍ക്കുമ്പോള്‍ ആഇശ (റ) ചെവി പൊത്തുമായിരുന്നു. (അഹ്മദ്)
ഒരിക്കല്‍ ഒരു പെണ്‍കുട്ടി ശബ്ദമുള്ള പാദസരവും ധരിച്ച് കൊണ്ട് ആഇശ (റ) യുടെ അരികി ലേക്ക് വന്നു. ആഇശ (റ) അവരെ തടയുകയും ഇത്തരം സാധനങ്ങളുള്ള വീടുകളില്‍ കാരുണ്യത്തിന്‍റെ മലക്കുകള്‍ പ്രവേശിക്കുന്നതല്ല എന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളിയതായി ഉദ്ധരിക്കുകയും ചെയ്തു. (അഹ്മദ്)
പാപകരമായ കാര്യങ്ങള്‍ മാത്രമല്ല, സംശയാസ്പദമായ കാര്യങ്ങളും അവര്‍ വര്‍ജ്ജിക്കുമായിരു ന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളിയിരിക്കുന്നു: സംശയാസ്പദമായ കാര്യങ്ങളെയും വര്‍ജ്ജിക്കണം. അല്ലാത്തപക്ഷം നിഷിദ്ധമായ കാര്യങ്ങളില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. സ്വഹാബീ വനിതകള്‍ ഈ ഹദീസിനെ പരിപൂര്‍ണ്ണമായും പാലിച്ചിരുന്നു. ഒരു സ്വഹാബി വനിത ഒരു അടിമ സ്ത്രീയെ തന്‍റെ മാതാവിന് ദാനം കൊടുത്തിരുന്നു. മാതാവ് മരിച്ചപ്പോള്‍ ആ അടിമ സ്ത്രീയെ എന്ത് ചെയ്യണമെന്ന് അവര്‍ക്ക് സംശയമുണ്ടായി. മാതാവിന് സ്വദഖ കൊടുത്ത കാരണത്താല്‍ അത് തിരിച്ചെടുക്കാന്‍ പാടില്ലല്ലോ.? മാതാവ് മരിച്ചതിനാല്‍ ആ അടിമ സ്ത്രീ തന്‍റെ അനന്തരവകാശത്തില്‍ വരാനും സാധ്യതയുണ്ട്. ഈ സംശയം ദൂരീകരിക്കുന്നതിനുവേണ്ടി അവര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ സമീപിക്കുകയും സംഭവം പൂര്‍ണ്ണമായും പറഞ്ഞുകേള്‍പ്പിക്കുകയും ചെയ്തു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിങ്ങള്‍ക്ക് പരിപൂര്‍ണ്ണമായ സ്വദഖയുടെ പ്രതിഫലം ലഭിച്ചിരിക്കുന്നു. അവര്‍ നിങ്ങളുടെ അനന്തരാവകാശത്തില്‍ വന്നു ചേരുകയും ചെയ്തിരിക്കുന്നു. (അബൂദാവൂദ്)
അസ്മാഅ് (റ) യുടെ മാതാവ് ഇസ്ലാം സ്വീകരിച്ചിട്ടില്ലായിരുന്നു. പിതാവ് അബൂബക്ര്‍ (റ) അതു കൊണ്ട് അവരെ വിവാഹമോചനം നടത്തിയിരുന്നു. ഒരിക്കല്‍ അസ്മാഅ് (റ) ന്‍റെ അരികില്‍ അവര്‍ കുറെ ഉപഹാരങ്ങളുമായി വരികയുണ്ടായി. നിഷേധിയായ മാതാവില്‍ നിന്നും അത് സ്വീകരിക്കണമോ എന്ന വിഷയത്തില്‍ അവര്‍ക്ക് സംശയം വന്നു. സഹോദരി ആഇഷ (റ) യിലൂടെ അവര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് ഈ സംശയം ഉന്നയിച്ചു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അത് സ്വീകരിക്കുന്നതിന് അനുമതി നല്‍കി.
റസൂലുല്ലാഹി (സ) യുമായിട്ടുള്ള ബന്ധം
സഹാബി വനിതകള്‍ റസൂലുല്ലാഹി (സ) യെ വളരെയധികം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. റസൂലുല്ലാഹി (സ)യുടെ വ്യക്തിത്വത്തെ വലിയ ഐശ്വര്യമായി കണ്ടിരുന്നു. കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ ഏറ്റവും ആദ്യമായി പ്രവാചക സന്നിധിയില്‍ കൊണ്ടുവരികയും റസൂലുല്ലാഹി (സ) തലയില്‍ കൈ വെച്ച് ദുആ ഇരക്കുകയും ഈത്തപ്പഴം ചവച്ച് അതിന്‍റെ അംശം കുഞ്ഞിന്‍റെ വായില്‍ ഇട്ടുകൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ റസൂലുല്ലാഹി (സ)യുടെ ഓരോ സ്മാരകങ്ങളെയും ആദരവോടെ സൂക്ഷിച്ചിരുന്നു. ആശഇ (റ)യുടെ പക്കല്‍ റസൂലുല്ലാഹി (സ)യുടെ വസ്ത്രമുണ്ടായിരുന്നു. അവര്‍ അവരുടെ വഫാത്തിന്‍റെ നേരം സഹോദരി അസ്മാഅ് (റ) അത് എടുത്ത് ഭദ്രമായി സൂക്ഷിച്ചു. കുടുംബത്തില്‍ ആരെങ്കിലും രോഗിയാകുമ്പോള്‍ അത് വെള്ളത്തില്‍ ഇട്ട് വെള്ളം കുടിപ്പിക്കുമായിരുന്നു. (അഹ്മദ് 26942). റസൂലുല്ലാഹി (സ) യുടെ ഒരു മുണ്ടും കംബ്ലിയും കാണിച്ചുകൊണ്ട് ഒരിക്കല്‍ അവര്‍ പറഞ്ഞു: അല്ലാഹുവില്‍ സത്യം റസൂലുല്ലാഹി (സ)യുടെ വിയോഗനേരം ഇതാണ് ധരിച്ചിരുന്നത്. (അബൂദാവൂദ് 4036). ഒരിക്കല്‍ ഒരു സഹാബി സ്ത്രീ റസൂലുല്ലാഹി (സ)യെ ആഹാരം കഴിക്കാന്‍ ക്ഷണിച്ചു. തദവസരം വെള്ളം കുടിക്കാന്‍ റസൂലുല്ലാഹി (സ) ഉപയോഗിച്ച തോല്‍പ്പാത്രം അവര്‍ സൂക്ഷിച്ച് വെച്ചു. ആരെങ്കിലും രോഗിയാവുകയോ ഐശ്വര്യം ആഗ്രഹിക്കുകയോ ചെയ്താല്‍ അവര്‍ അതില്‍ നിന്നും കുടിപ്പിക്കുമായിരുന്നു. (ഇബ്നു സഅ്ദ് 3424). അനസ് (റ)ന്‍റെ വീട്ടില്‍ റസൂലുല്ലാഹി (സ) വരുമ്പോഴെല്ലാം തിരുശരീരത്തിലെ വിയര്‍പ്പിനെ അവര്‍ തുടച്ചെടുത്ത് ഒരു കുപ്പിയില്‍ നിറയ്ക്കുകയും അത് സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി 2681). ഖൈബര്‍ യുദ്ധ സമയത്ത് റസൂലുല്ലാഹി (സ) ഒരു സഹാബി വനിതയ്ക്ക് വളരെ വിലകുറഞ്ഞ ഒരു മാല ധരിപ്പിച്ചു. അവര്‍ അതിനെ വളരെയധികം വില മതിക്കുകയും മരണം വരെയും കഴുത്തില്‍ ഇടുകയും മരിയ്ക്കാന്‍ നേരം അതിനെ കഫനില്‍ നിക്ഷേപിക്കണമെന്ന് വസിയ്യത്ത് ചെയ്യുകയും ചെയ്തു. (അഹ്മദ് 27136). ഒരിക്കല്‍ റസൂലുല്ലാഹി (സ) ഉമ്മുസുലൈം (റ) ന്‍റെ വീട്ടില്‍ ചെന്നു. അവിടെ ഉണ്ടായിരുന്ന തോല്‍പ്പാത്രത്തില്‍ നിന്നും റസൂലുല്ലാഹി (സ) അല്‍പ്പം വെള്ളം കുടിച്ചു. ഉമ്മുസുലൈം (റ) ആ ഭാഗം വെട്ടിയെടുത്ത് സൂക്ഷിക്കുകയുണ്ടായി. (അഹ്മദ് 27185). റസൂലുല്ലാഹി (സ) ഇടയ്ക്കിടെ ശിഫാഅ് ബിന്‍ത് അബ്ദില്ലാഹ് (റ)യുടെ വീട്ടില്‍ പോയി വിശ്രമിക്കുമായിരുന്നു. അവര്‍ അതിനുവേണ്ടി ചെറിയ ഒരു വിരിപ്പ് തയ്യാറാക്കി. അതിനെ അവര്‍ സൂക്ഷിച്ചിരുന്നു. (ഇസാബ 1479).
റസൂലുല്ലാഹി (സ)യോടുള്ള മര്യാദ
സഹാബി വനിതകള്‍ റസൂലുല്ലാഹി (സ)യോട് വളരെയധികം മര്യാദകള്‍ പുലര്‍ത്തിയിരുന്നു. പ്രവാചക സന്നിധിയില്‍ ഹാജരാകുമ്പോള്‍ വൃത്തിയുള്ള വസ്ത്രം ധരിക്കുകയും പരിപൂര്‍ണ്ണമായി ശരീരം മറയ്ക്കുകയും ചെയ്തിരുന്നു. (അബൂദാവൂദ് 2302). അറിവല്ലായ്മകൊണ്ട് തെറ്റായ വല്ല വാചകവും പറഞ്ഞുപോയാല്‍ അറിഞ്ഞാല്‍ ഉടന്‍ അവര്‍ മാപ്പ് ചോദിച്ചിരുന്നു. ഒരു മഹതിയുടെ കുഞ്ഞ് അവര്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. റസൂലുല്ലാഹി (സ) അവരുടെ അരികിലൂടെ പോയപ്പോള്‍ അരുളി: അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുകയും സഹനത മുറുകെ പിടിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: താങ്കള്‍ക്ക് എന്‍റെ നഷ്ടം സംഭവിച്ചിട്ടില്ല. റസൂലുല്ലാഹി (സ) പോയതിന് ശേഷം ഇത് റസൂലുല്ലാഹി (സ) ആയിരുന്നുവെന്ന് ജനങ്ങള്‍ അവരോട് പറഞ്ഞു. അവര്‍ ഓടിവരികയും അറിയാതെ പറഞ്ഞ് പോയതാണെന്ന് മാപ്പിരക്കുകയും ചെയ്തു. (അബൂദാവൂദ് 3121)
റസൂലുല്ലാഹി (സ)യ്ക്കുള്ള പിന്തുണ
സഹാബി വനിതകള്‍ റസൂലുല്ലാഹി (സ)യെ പിന്തുണയ്ക്കാന്‍ ഹൃദയംഗമായി ആഗ്രഹിച്ചിരുന്നു. തുലൈബ് (റ) ഇസ്ലാം സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മാതാവ് അര്‍വാ ബിന്‍ത് അബ്ദുല്‍മുത്തലിബ് (റ) പറഞ്ഞു: നീ വിശ്വസിക്കാനും പിന്തുണയ്ക്കാനും ഏറ്റവും അര്‍ഹതപ്പെട്ട വ്യക്തിയാണ് റസൂലുല്ലാഹി (സ). പുരുഷന്മാരെപ്പോലെ ഞങ്ങള്‍ക്കും ശേഷിയുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ റസൂലുല്ലാഹി (സ)യെ സംരക്ഷിക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യുമായിരുന്നു. (ഇസാബ 10791).
റസൂലുല്ലാഹി (സ)യ്ക്കുള്ള സേവനം
സഹാബി വനിതകള്‍ റസൂലുല്ലാഹി (സ)യ്ക്കുള്ള ഓരോ സേവനങ്ങളെയും വലിയ മഹത്വമായി കണ്ടിരുന്നു. സല്‍മാ (റ) നിരന്തരം റസൂലുല്ലാഹി (സ)യെ സേവിക്കുകയും ഖാദിമത്തുറസൂലില്ലാഹ് എന്ന അപരനാമം കരസ്ഥമാക്കുകയും ചെയ്തു. (അബൂദാവൂദ് 3888). സഫീന (റ) ഒരു അടിമ സ്ത്രീയായിരുന്നു. അവരുടെ ഉടമയായ സഹാബി വനിത അവരെ മോചിപ്പിച്ചപ്പോള്‍ ഇപ്രകാരം പറഞ്ഞു: റസൂലുല്ലാഹി (സ)യ്ക്ക് സേവനം ചെയ്യണം എന്ന നിബന്ധനയോടെ ഞാന്‍ നിന്നെ മോചിപ്പിക്കുന്നു. സഫീന (റ) പറഞ്ഞു: അങ്ങ് ഇപ്രകാരം നിബന്ധന വെച്ചില്ലെങ്കിലും ജീവിതാന്ത്യം വരെ റസൂലുല്ലാഹി (സ)യ്ക്ക് ഞാന്‍ സേവനം ചെയ്യുന്നതാണ്. (അബൂദാവൂദ് 3936)
റസൂലുല്ലാഹി (സ)യോടുള്ള ആദരവ്
റസൂലുല്ലാഹി (സ)യോട് അവര്‍ക്ക് വലിയ ആദരവായിരുന്നു. ഒരിക്കല്‍ ഖൈല (റ) റസൂലുല്ലാഹി (സ) മസ്ജിദില്‍ ഇരിക്കുന്നതായി കണ്ടു. അത്യന്തം വിനയാന്വിതമായ ഇരുത്തം കണ്ട് അവര്‍ വിറയ്ക്കാന്‍ തുടങ്ങി. (ശമാഇല്‍)
റസൂലുല്ലാഹി (സ)യുടെ അപദാനങ്ങള്‍
സഹാബി വനിതകള്‍ മത്രമല്ല, കൊച്ച് കുട്ടികളും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ നടത്തുമായിരുന്നു. റസൂലുല്ലാഹി (സ) മദീനയിലേക്ക് വന്നപ്പോള്‍ പെണ്‍കുട്ടികള്‍ ഇപ്രകാരം പാടി: ഞങ്ങള്‍ ബനൂ നജ്ജാറിലെ പെണ്‍കുട്ടികളാണ്. മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ ഉത്തമ അയല്‍വാസികളാണ്. മുതിര്‍ന്ന സ്ത്രീകള്‍ മറഞ്ഞ് നിന്നുകൊണ്ട് പാടി: ത്വലഅല്‍ ബദ്റു അലൈനാ..... ഞങ്ങളിലേക്ക് സനിഅത്ത് വിദാഇന്‍റെ മലഞ്ചെരുവില്‍ നിന്നും പതിനാലാം രാവിലെ ചന്ദ്രന്‍ ഞങ്ങളുടെ മേല്‍ ഉദിച്ചുയര്‍ന്നിരിക്കുന്നു. അല്ലാഹുവിനെ വിളിക്കുന്നവന്‍ വിളിക്കുന്ന കാലമെല്ലാം നന്ദി രേഖപ്പെടുത്താന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്.
ആഇശ (റ) വീട് കൂടാന്‍ വന്നപ്പോള്‍ പെണ്‍കുട്ടികള്‍ ദഫ്ഫ് മുട്ടുകയും ബദ്ര്‍ സംഭവത്തെ അനുസ്മരിച്ചുകൊണ്ട് കവിതകള്‍ ആലപിക്കുകയും ചെയ്തു. നാളത്തെ കാര്യങ്ങള്‍ അറിയുന്ന ഒരു പ്രവാചകന്‍ ഞങ്ങളിലുണ്ട് എന്ന് അവര്‍ പറഞ്ഞപ്പോള്‍ റസൂലുല്ലാഹി (സ) അത് തടയുകയും മറ്റ് പാട്ടുകള്‍ പാടാന്‍ അനുവദിക്കുകയും ചെയ്തു. (ഫത്ഹുല്‍ ബാരി)
റസൂലുല്ലാഹി (സ)യോടുള്ള അനുസരണ
സഹാബി വനിതകള്‍ റസൂലുല്ലാഹി (സ)യുടെ ഓരോ വിധിവിലക്കുകളും പരിപൂര്‍ണ്ണമായി പാലിച്ചിരുന്നു. ഭര്‍ത്താവ് ഒഴിച്ച് മരണപ്പെട്ടവരുടെ മേല്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ ദു:ഖിച്ച് കഴിയാന്‍ പാടില്ല എന്ന വിവരം അറിഞ്ഞ സൈനബ് (റ) സഹോദരന്‍ മരിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ സ്വയം സുഗന്ധം പുരട്ടുകയും മറ്റുള്ളവര്‍ക്ക് പുരട്ടിക്കൊടുക്കുകയും ചെയ്തു. എന്നിട്ട് അവര്‍ പറഞ്ഞു: എനിക്ക് സുഗന്ധത്തിന്‍റെ ആവശ്യമില്ല. പക്ഷേ, റസൂലുല്ലാഹി (സ) അരുളിയതുകൊണ്ടാണ് ഇപ്രകാരം ചെയ്തത്. ഉമ്മുഹബീബ (റ) പിതാവ് അബൂസുഫ്യാന്‍ (റ)ന്‍റെ മരണത്തിന് ശേഷവും ഇതുപോലെ തന്നെ ചെയ്യുകയും പറയുകയും ചെയ്തു. (അബൂദാവൂദ് 2299). ആഇശ (റ)യുടെ പക്കല്‍ ഒരിക്കല്‍ ഒരു യാചകന്‍ വന്നു. അവര്‍ അദ്ദേഹത്തിന് ഒരു റൊട്ടികൊടുത്തു. ശേഷം ചില പ്രധാനപ്പെട്ടവര്‍ വന്നപ്പോള്‍ അവരെ വീട്ടിലിരുത്തി ആദരിച്ചുകൊണ്ട് പറഞ്ഞു: റസൂലുല്ലാഹി (സ) അരുളി: ഓരോ ജനങ്ങളെയും അവരുടെ ആദരവിന് അനുസരിച്ച് ഇരുത്തുക! ഒരിക്കല്‍ റസൂലുല്ലാഹി (സ) മസ്ജിദില്‍ നിന്നും ഇറങ്ങുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും കലര്‍ന്ന് നടക്കുന്നത് കാണുകയുണ്ടായി. അപ്പോള്‍ അരുളി: സഹോദരങ്ങളെ, സ്ത്രീകള്‍ പിന്നില്‍ നടക്കുക. ഇത് അറിഞ്ഞതിന് ശേഷം സ്ത്രീകള്‍ എല്ലാവരും വളരെ ഒതുങ്ങി നടക്കുകയും അവരുടെ പുതപ്പ് ഭിത്തിയില്‍ ഉടക്കുകയും ചെയ്തു. (അബൂദാവൂദ് 5273).
റസൂലുല്ലാഹി (സ)യുടെ പൊരുത്തം
സഹാബി വനിതകള്‍ റസൂലുല്ലാഹി (സ)യുടെ പൊരുത്തത്തെ അതിയായി ആഗ്രഹിച്ചിരുന്നു. റസൂലുല്ലാഹി (സ) വല്ലപ്പോഴും കോപിക്കുകയാണെങ്കില്‍ എങ്ങനെയെങ്കിലും തൃപ്തിപ്പെടുത്താന്‍ അവര്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഹജ്ജത്തുല്‍ വദാഅ് യാത്രയില്‍ എല്ലാ ഭാര്യമാരും കൂട്ടത്തിലുണ്ടായിരുന്നു. യാദൃശ്ചികമായി സഫിയ്യാ (റ)യുടെ ഒട്ടകം കുഴഞ്ഞ് ഇരന്നുപോയി. അവര്‍ കരയാന്‍ ആരംഭിച്ചു. വിവരമറിഞ്ഞ് റസൂലുല്ലാഹി (സ) വരികയും അവരുടെ കണ്ണുനീര്‍ തുടയ്ക്കുകയും ചെയ്തു. എന്നാല്‍ അവരുടെ കരച്ചില്‍ കൂടിക്കൊണ്ടിരുന്നു. ഒരു നിലയ്ക്കും കരച്ചില്‍ നിര്‍ത്താത്തത് കണ്ടപ്പോള്‍ റസൂലുല്ലാഹി (സ) ദേഷ്യപ്പെടുകയും എല്ലാവരും അവിടെ ഇറങ്ങിത്താമസിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. റസൂലുല്ലാഹി (സ) ദേഷ്യപ്പെട്ടുവെന്ന് അറിഞ്ഞ സഫിയ്യാ (റ) ഭയക്കുകയും ആഇശ (റ)യുടെ അരികില്‍ പോയി എങ്ങനെയെങ്കിലും റസൂലുല്ലാഹി (സ)യെക്കൊണ്ട് പൊരുത്തപ്പെടുവിക്കണമെന്നും എന്‍റെ ദിവസം ഞാന്‍ അങ്ങയ്ക്ക് നല്‍കാമെന്ന് പറയുകയും ചെയ്തു. ആഇശ (റ) നല്ല വസ്ത്രം ധരിച്ച് റസൂലുല്ലാഹി (സ)യുടെ അരികില്‍ രാത്രിയില്‍ പോവുകയും റസൂലുല്ലാഹി (സ)യെ തൃപ്തിപ്പെടുത്തുകയും ചെയ്തു. (അഹ്മദ് 26866).
റസൂലുല്ലാഹി (സ) യ്ക്കുള്ള സമര്‍പ്പണം
വിവാഹത്തിന് അനുമതി നല്‍കുക എന്നത് സ്ത്രീകളുടെ പ്രധാന അവകാശമാണ്. പക്ഷേ, സഹാബി വനിതകളില്‍ പലരും അവരുടെ റസൂലുല്ലാഹി (സ)യെ ഏല്‍പ്പിക്കുകയും റസൂലുല്ലാഹി (സ)നിര്‍ദ്ദേശിക്കുന്നവരുമായി വിവാഹത്തിന് സസന്തോഷം സമ്മതിക്കുകയും ചെയ്തിരുന്നു. ഫാത്തിമ ബിന്‍ത് ഖൈസ് (റ)യെ പ്രധാനപ്പെട്ട രണ്ട് സഹാബികള്‍ വിവാഹത്തിന് ആലോചിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ കാര്യം റസൂലുല്ലാഹി (സ)യെ ഏല്‍പ്പിച്ചിരിക്കുന്നു. റസൂലുല്ലാഹി (സ) തീരുമാനിക്കുന്നതുപോലെ ചെയ്യുന്നതാണ്. (നസാഇ 3239). ജുലൈബീബ് (റ) സാധുവും രസികനുമായ ഒരു സഹാബിയായിരുന്നു. ഒരിക്കല്‍ ഒരു അന്‍സാരി പെണ്‍കുട്ടിയെ അദ്ദേഹം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ വിവരമറിഞ്ഞ മാതാവ് ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ പെണ്‍കുട്ടി പറഞ്ഞു: ഞാന്‍ എന്‍റെ കാര്യം റസൂലുല്ലാഹി (സ)യെ ഏല്‍പ്പിച്ചിരിക്കുന്നു. നിങ്ങള്‍ എന്നെ വിട്ടേക്കുക. അല്ലാഹു എന്നെ പാഴാക്കുന്നതല്ല. (മുസ്നദ് 19754).
റസൂലുല്ലാഹി (സ)യ്ക്കുള്ള സല്‍ക്കാരം
റസൂലുല്ലാഹി (സ)യെ സല്‍ക്കരിക്കാന്‍ സഹാബി വനിതകള്‍ക്ക് സാധിച്ചാല്‍ അവര്‍ അങ്ങേയറ്റത്തെ സ്നേഹാദരവുകളുടെ ഈ കാര്യം നിര്‍വ്വഹിച്ചിരുന്നു. ഉമ്മുഹറാം (റ) റസൂലുല്ലാഹി (സ)യുടെ വീട്ടില്‍ ചെന്ന് ആഹാരത്തിന് ക്ഷണിച്ചു. റസൂലുല്ലാഹി (സ) ക്ഷണം സ്വീകരിക്കുകയും വന്ന് ആഹാരം കഴിക്കുകയും അല്‍പ്പനേരം വിശ്രമിക്കുകയും ചെയ്തു. ഒരിക്കല്‍ ഒരു സഹാബി റസൂലുല്ലാഹി (സ)യുടെ അരികില്‍ വരുകയും ആഹാരത്തിന് ക്ഷണിക്കുകയും ചെയ്തു. റസൂലുല്ലാഹി (സ) വരുകയും ഭക്ഷണം കഴിച്ച് മടങ്ങുകയും ചെയ്തപ്പോള്‍ വീട്ടുകാരി വിളിച്ചുപറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, എനിക്കും എന്‍റെ ഭര്‍ത്താവിനും ദുആ ചെയ്താലും! റസൂലുല്ലാഹി (സ) അരുളി: അല്ലാഹു നിങ്ങളുടെയും ഭര്‍ത്താവിന്‍റെയും മേല്‍ അനുഗ്രഹം ചൊരിയട്ടെ. (അഹ്മദ് 15281). പല സഹാബി വനിതകള്‍ പുതിയ ആഹാരം വല്ലതും ഉണ്ടാക്കി പ്രവാചക സന്നിധിയിലേക്ക് കൊടുത്ത് വിടുമായിരുന്നു. ഒരിക്കല്‍ ഉമ്മുഅയ്മന്‍ (റ) ഒരു പ്രത്യേക ആഹാരമുണ്ടാക്കി പ്രവാചക സന്നിധിയില്‍ സമര്‍പ്പിച്ചു. റസൂലുല്ലാഹി (സ) ഇത് എന്താണെന്ന് ചോദിച്ചപ്പോള്‍ ഞങ്ങളുടെ നാട്ടിലെ ഒരു പ്രത്യേക ആഹാരമാണെന്ന് പറഞ്ഞു. (ഇബ്നുമാജ 2336).
റസൂലുല്ലാഹി (സ)യോടുള്ള സ്നേഹം
സഹാബി വനിതകളുടെ മനസ്സ് പ്രവാചക സ്നേഹം കൊണ്ട് നിറഞ്ഞ് തുളുമ്പിയിരുന്നു. പല രീതികളില്‍ അവര്‍ അത് പ്രകടിപ്പിച്ചിരുന്നു. ഉമ്മുഅത്തിയ്യ (റ) റസൂലുല്ലാഹി (സ)യുടെ നാമം പറയുമ്പോഴെല്ലാം ഞാന്‍ അവിടേക്ക് സമര്‍പ്പണം എന്ന് പറയുമായിരുന്നു. ഒരു സദസ്സില്‍ ഒരു വാചകത്തില്‍
ഇസ്ലാം സ്വീകരണം
ത്യാഗം
വിശ്വാസം
നമസ്ക്കാരം
സഹാബി വനിതകള്‍ നമസ്ക്കാരത്തില്‍ അത്യതികം ശ്രദ്ധിച്ചിരുന്നു. ഫര്‍ള് നമസ്ക്കാരങ്ങള്‍ യഥാ സമയങ്ങളില്‍ വളരെ സൂക്ഷ്മതയോടെ നിര്‍വ്വഹിച്ചിരുന്നു. പുരുഷന്മാരെ മസ്ജുദുകളിലേക്ക് അയക്കുകയും സ്ത്രീകള്‍ വീടുകളില്‍ നമസ്ക്കാരങ്ങളില്‍ മുഴുകുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് മസ്ജിദുകളില്‍ ജമാഅത്തായുള്ള നമസ്ക്കാരം പറയപ്പെട്ടില്ലെങ്കിലും ചില സഹാബി വനിതകള്‍ ജമാഅത്തില്‍ പങ്കെടുത്തിരുന്നു. അവരുടെ വീടിന്‍റെ അലങ്കാരം തന്നെ നമസ്ക്കാരമായിരുന്നു. അധികമായി സുന്നത്ത് നമസ്ക്കാരങ്ങള്‍ നിര്‍വ്വഹിക്കുകയും തഹജ്ജുദ്, ളുഹാ, നമസ്ക്കാരങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്തിരുന്നു. ഉമര്‍ (റ) ന്‍റെ കുടുംബം തഹജ്ജുദിന് പരസ്പരം ഉണര്‍ത്തിയിരുന്നു. അബൂബക്കര്‍ (റ) രാത്രി മൂന്നായി വീതിച്ച് ഒന്നില്‍ സ്വയം നമസ്ക്കരിക്കുകയും മറ്റൊന്നില്‍ ഭാര്യ നമസ്ക്കരിക്കുകയം അവസാനത്തേതില്‍ ഭ്യത്യന്‍ നമസ്ക്കരിക്കുകയും ചെയ്തിരുന്നു.
ദാനധര്‍മ്മങ്ങള്‍
പ്രകൃതിപരമായി സ്ത്രീകള്‍ക്ക് ആഭരണങ്ങളോട് വലിയ ഭ്രമമാണ്. ഇസ്ലാം ന്യായമായ ആഭരണങ്ങള്‍ ധരിക്കുന്നത് അനുവദിക്കുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം സഹാബി സ്ത്രീകള്‍ക്കും ആഭരണങ്ങളോട് താല്‍പ്പര്യമായിരുന്നു. എന്നാല്‍ ആഭരണങ്ങളുടെ സകാത്ത് കൊടുക്കാനും അതില്‍ നിന്നും സദഖകള്‍ ചെയ്യാനും റസൂലുല്ലാഹി (സ) പ്രേരിപ്പിക്കുകയും അവര്‍ അത് സ്വീകരിക്കുകയും ചെയ്തിരുന്നു. റസൂലുല്ലാഹി (സ) ന്‍റെ അരികില്‍ ഒരു പെണ്‍കുട്ടി ഹാജരായി. ആ കുട്ടിയുടെ കൈകളില്‍ സ്വര്‍ണ്ണവളകള്‍ ഉണ്ടായിരുന്നു. റസൂലുല്ലാഹി (സ) ചോദിച്ചു: നിങ്ങള്‍ ഇതിന്‍റെ സകാത്ത് കൊടുത്തിരുന്നോ? അവര്‍ പറഞ്ഞു: ഇല്ല. റസൂലുല്ലാഹി (സ) പറഞ്ഞു: ഖിയാമത്ത് നാളില്‍ ഇതിനുപകരം തീ കൊണ്ടുള്ള വളകള്‍ ഇടുന്നതാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകുമോ? അവര്‍ ഉടനെ വളകള്‍ ഊരി റസൂലുല്ലാഹി (സ) യ്ക്ക് നല്‍കി.
സഹാബി വനിതകള്‍ അവരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേകം ദാനം ചെയ്യുമായിരുന്നു. ഒരിക്കല്‍ ഇബ്നു മസ്ഊദ് (റ) ന്‍റെ ഭാര്യ ചോദിച്ചു: താങ്കള്‍ക്ക് സാമ്പത്തിക ഞെരുക്കമുള്ളതായി ഞാന്‍ കാണുന്നു. എന്‍റെ സകാത്തിന്‍റെ തുക താങ്കള്‍ക്ക് നല്‍കാമോ എന്ന് റസൂലുല്ലാഹി (സ) യോട് താങ്കള്‍ ചോദിക്കുക. ഇബ്നു മസ്ഊദ് (റ) പറഞ്ഞു: എനിക്ക് ചോദിക്കാന്‍ ലജ്ജയാകുന്നു. നീ തന്നെ ചോദിക്കുക. അങ്ങനെ അവര്‍ റസൂലുല്ലാഹി (സ) യുടെ സന്നിധിയില്‍ എത്തി. അവരുടെ ചോദ്യം കേട്ടപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ സകാത്ത് കൊടുക്കാവുന്നതും വലിയ പ്രതിഫലം ലഭിക്കുന്നതുമാണ്.
നോമ്പ്
റമളാന്‍ മാസങ്ങള്‍ സഹാബിവനിതകള്‍ക്ക് ആരാധനകളുടെ വസന്ത കാലമായിരുന്നു. ശരിയായി നോമ്പ് അനുഷ്ടിക്കുകയും രാത്രി നമസ്ക്കരിക്കുകയും ഖുര്‍ആന്‍ പാരായണം, ദിക്റ്, ദുആകളില്‍ മുഴുകുകയും ചെയ്തിരുന്നു. റമളാന്‍ മാസം പകലുകളില്‍ അവരുടെ വീടുകളില്‍ അടുപ്പ് പുകയുമായിരുന്നില്ല. (അബൂദാവൂദ്). ചില സഹാബി വനിതകള്‍ നിരന്തരം സുന്നത്ത് നോമ്പുകള്‍ അനുഷ്ടിച്ചിരുന്നു. അബൂഉമാമ (റ) ശഹാദത്തിനുവേണ്ടി ദുആ ഇരക്കണമെന്ന് പലപ്രാവശ്യം റസൂലുല്ലാഹി (സ)യോട് അപേക്ഷിച്ചു. റസൂലുല്ലാഹി (സ) നിരന്തരം സൗഖ്യത്തിനുവേണ്ടി ദുആ ചെയ്തു. അവസാനം ചോദിച്ചു: എനിക്ക് പ്രയോജനകരമായ ഏതെങ്കിലും നന്മ പറഞ്ഞുതരുക. റസൂലുല്ലാഹി (സ) അദ്ദേഹത്തോട് നോമ്പ് അനുഷ്ടിക്കാന്‍ കല്‍പ്പിച്ചു. അദ്ദേഹം നിരന്തരം നോമ്പ് പിടിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യയും സേവകനും ഈ നന്മയില്‍ പങ്കാളികളാവുകയും നോമ്പ് അവരുടെ വീടിന്‍റെ അടയാളമായിത്തീരുകയും ചെയ്തു. അവരുടെ വീട്ടില്‍ നിന്നും പുക ഉയര്‍ന്നാല്‍ ഇന്ന് അവരുടെ വീട്ടില്‍ അതിഥികളാരോ വന്നിട്ടുണ്ടെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു. കാരണം അതിഥികള്‍ക്കാല്ലാതെ അവരുടെ വീട്ടില്‍ ആഹാരം പാചകം ചെയ്യപ്പെട്ടിരുന്നില്ല. (മുസ്നദ് അഹ്മദ് 2/595).
ചില സഹാബി വനിതകള്‍ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ക്ക് പ്രയാസമുണ്ടാകുമായിരുന്നു. അവര്‍ തടഞ്ഞപ്പോള്‍ സ്ത്രീകള്‍ക്ക് അതൃപ്തിയുണ്ടായി. റസൂലുല്ലാഹി (സ)യുടെ അരികില്‍ പോയി പരാതി പറഞ്ഞു. റസൂലുല്ലാഹി (സ) അരുളി: സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ അനുവാദമില്ലാതെ നോമ്പ് പിടിക്കരുത്. (അബൂദാവൂദ്).
ചില സഹാബി വനിതകള്‍ സ്വന്തം ഭാഗത്തുനിന്നും മാത്രമല്ല, മരണപ്പെട്ടവരുടെ ഭാഗത്തുനിന്നും നോമ്പ് അനുഷ്ടിക്കുമായിരുന്നു. ഒരു സഹാബി വനിത വന്നു ചോദിച്ചു: എന്‍റെ മാതാവ് മരിച്ചു. അവര്‍ നോമ്പ് നിര്‍ബന്ധമുണ്ടായിരുന്നു. അവരുടെ ഭാഗത്തുനിന്നും ഞാന്‍ നോമ്പ് പിടിച്ചാല്‍ മതിയാകുമോ? റസൂലുല്ലാഹി (സ) അതെ എന്ന് പറഞ്ഞ് അനുമതി കൊടുത്തു. (ബുഖാരി 1953).
റമളാന്‍ മാസത്തില്‍ അവര്‍ ഖുര്‍ആന്‍ പാരായണ-പഠനങ്ങള്‍ അധികരിപ്പിക്കുകയും ദിക്ര്‍ ദുആകള്‍ വര്‍ദ്ധിപ്പിക്കുകയും നോമ്പിന്‍റെ നിയമ മര്യാദകള്‍ ശരിയായി പാലിക്കുകയും ചെയ്തിരുന്നു. വിശിഷ്യാ അവര്‍ ഇഅ്തികാഫ് അനുഷ്ടിച്ചിരുന്നു. അതിനുവേണ്ടി ചെറിയ കൂടാരം അവര്‍ മസ്ജിദില്‍ സ്ഥാപിച്ചിരുന്നു. (അബൂദാവൂദ് 2464).
ഹജ്ജ്
ഇസ്ലാമിലെ ആരാധനകളില്‍ ഹജ്ജ് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് നിര്‍ബന്ധമാകുന്നത്. എന്നാല്‍ സഹാബി വനിതകള്‍ക്ക് ഒരു പ്രാവശ്യം ഹജ്ജ് ചെയ്തതുകൊണ്ട് സമാധാനം വന്നില്ല. അവര്‍ എല്ലാവര്‍ഷവും ഹജ്ജ് നിര്‍വ്വഹിച്ചിരുന്നു. റസൂലുല്ലാഹി (സ)യോട് ഒരിക്കല്‍ ആഇശ (റ) ജിഹാദ് അനുമതി ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: നിങ്ങളുടെ ഹജ്ജ് ഏറ്റവും ഉയര്‍ന്ന ജിഹാദാണ്. ഇതിന് ശേഷം അവര്‍ എല്ലാവര്‍ഷവും ഹജ്ജ് നിര്‍വ്വഹിച്ചിരുന്നു. (ബുഖാരി 1861).
സഹാബി വനിതകള്‍ അങ്ങേയറ്റം ആഗ്രഹ ആവേശങ്ങളോടെ ഹജ്ജ് നിര്‍വ്വഹിച്ചിരുന്നു. അതിന്‍റെ ഏറ്റവും സുന്ദരമായ രൂപം പ്രകടമായത് ഹജ്ജത്തുല്‍ വദാഇലാണ്. റസൂലുല്ലാഹി (സ) ഹജ്ജിന് ആഹ്വാനം ചെയ്തപ്പോള്‍ മുഴുവന്‍ പുരുഷന്മാരും സ്ത്രീകളും പുറപ്പെട്ടു. അസ്മാഅ് ബിന്‍ത് ഉമൈസ് (റ) ഗര്‍ഭിണിയായിരുന്നിട്ടും ഹജ്ജിന് പുറപ്പെട്ടു അവരില്‍ പലരും കൊച്ച് കുട്ടികളെയും ഹജ്ജിന് കൊണ്ടുപോയിരുന്നു. ഹജ്ജത്തുല്‍ വദാഇല്‍ റസൂലുല്ലാഹി (സ) ഒരു സ്ത്രീയെ കണ്ടപ്പോള്‍ അവര്‍ ഒരു കുഞ്ഞിനെ എടുത്തുയര്‍ത്തി കാണിച്ച് ഈ കുഞ്ഞിന് ഹജ്ജ് ചെയ്യാമോ എന്ന് ചോദിച്ചു. റസൂലുല്ലാഹി (സ) അരുളി: ചെയ്യാം, എന്നാല്‍ അതിന്‍റെ പ്രതിഫലം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. (അബൂദാവുദ് 1736)
സഹാബി വനിതകള്‍ ഹജ്ജ് നിര്‍വ്വഹിക്കുമ്പോള്‍ അത്ഭുതകരമായ ത്യാഗങ്ങള്‍ അനുഷ്ടിച്ചിരുന്നു. കഅ്ബാ ശരീഫവരെ നടക്കുന്നതാണെന്ന് ഒരു സ്ത്രീ നേര്‍ച്ച നേര്‍ന്നതായി അറിഞ്ഞപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: അവരോട് ഇടയ്ക്കിടെ നടക്കാനും വാഹനത്തില്‍ യാത്ര ചെയ്യാനും പറയുക. (ബുഖാരി).
എന്തെങ്കിലും കാരണത്താല്‍ ഹജ്ജ് നഷ്ടപ്പെടുകയോ അതിന് സാധ്യതയുണ്ടാവുകയോ ചെയ്യുമ്പോള്‍ അവര്‍ വല്ലാതെ ദു:ഖിച്ചിരുന്നു. ഹജ്ജത്തുല്‍ വദാഇല്‍ ഉംറ ചെയ്യാനുള്ള നിയ്യത്തുമായി വന്ന ആഇശ (റ)യ്ക്ക് മക്കാമുകര്‍റമ അടുക്കാറായപ്പോള്‍ ആര്‍ത്തവവം ഉണ്ടായി. അവര്‍ കരയാന്‍ തുടങ്ങി. റസൂലുല്ലാഹി (സ) കാര്യം മനസ്സിലാക്കിയപ്പോള്‍ അരുളി: ഇത് അല്ലാഹു എല്ലാ സ്ത്രീകളുടെയും മേല്‍ വെച്ചിട്ടുള്ള ഒരു കാര്യമാണ്. ഉംറ ഒഴിവാക്കി നീ ഹജ്ജില്‍ പ്രവേശിക്കുക. ത്വവാഫ് അല്ലാത്ത മുഴുവന്‍ ഹജ്ജ് കര്‍മ്മങ്ങളും നിര്‍വ്വഹിച്ചുകൊള്ളുക. (അബൂദാവൂദ് 1781).
സഹാബി വനിതകള്‍ സ്വന്തം ഭാഗത്തുനിന്നും ഹജ്ജ് നിര്‍വ്വഹിക്കുന്നത് കൂടാതെ, മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഹജ്ജ് നിര്‍വ്വഹിച്ചിരുന്നു. ഹജ്ജത്തുല്‍ വദാഇല്‍ ഒരു വനിത ചോദിച്ചു: എന്‍റെ പിതാവിന് വാര്‍ദ്ധക്യം കാരണം വാഹനത്തില്‍ ഇരിക്കാനും ഹജ്ജ് ചെയ്യാനും കഴിവില്ല. അദ്ദേഹത്തിന് പകരം ഞാന്‍ ഹജ്ജ് ചെയ്ത് കൊള്ളട്ടെ. റസൂലുല്ലാഹി (സ) അവര്‍ക്ക് അനുമതി നല്‍കി. (ബുഖാരി 1514). ഇതേ നിലയില്‍ ഒരു സഹാബി വനിതയ്ക്ക് മാതാവിന്‍റെ ഭാഗത്തുനിന്നും ഹജ്ജ് ചെയ്യാനും അനുമതി നല്‍കി. (തിര്‍മിദി 929).
ഉംറ നിര്‍വ്വഹിക്കുന്ന വിഷയത്തിലും അവര്‍ക്ക് വലിയ ആവേശമായിരുന്നു. അത് നഷ്ടപ്പെടുമ്പോള്‍ അവര്‍ വളരെയധികം ദു:ഖിച്ചിരുന്നു. ആഇശ (റ)യ്ക്ക് ഹജ്ജത്തുല്‍ വദാഇന്‍റെ തുടക്കത്തില്‍ ആര്‍ത്തവം ആയിരുന്നതിനാല്‍ ഉംറ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. മടങ്ങാന്‍ നേരത്ത് അവര്‍ റസൂലുല്ലാഹി (സ)യോട് ചോദിച്ചു: എല്ലാവരും ഹജ്ജും ഉംറയും ചെയ്ത് മടങ്ങുമ്പോള്‍ ഞാന്‍ ഹജ്ജ് മാത്രം കൊണ്ട് എങ്ങനെ മടങ്ങാനാണ്? അല്ലാഹു നിങ്ങള്‍ക്കും ഉംറയ്ക്ക് അവസരം നല്‍കുന്നതാണെന്ന് പറഞ്ഞുകൊണ്ട് റസൂലുല്ലാഹി (സ) സഹോദരന്‍ അബ്ദുര്‍റഹ്മാന്‍ (റ)വിനോടൊപ്പം തന്‍ഈമിലേക്ക് അയച്ച് രാത്രിയില്‍ തന്നെ ഉംറ നിര്‍വ്വഹിച്ച് വരാന്‍ നിര്‍ദ്ദേശിച്ചു. (ബുഖാരി 1764).
ദീനീ പോരാട്ടങ്ങള്‍
സഹാബി മഹിളകള്‍ ദീനിന്‍റെ മാര്‍ഗത്തിലുള്ള ത്യാഗ പരിശ്രമങ്ങളുമായി വളരെയധികം ബന്ധപ്പെട്ടിരുന്നു. സഹാബീ പുരുഷന്മാരുടെ മുഴുവന്‍ പരിശ്രമങ്ങളെയും അവര്‍ പിന്തുണച്ചിരുന്നു. അതോടൊപ്പം അവരും പരിശ്രമങ്ങളെ കൊതിച്ചിരുന്നു. ശഹാദത്ത് ശ്വാശത ജീവിതമായി കണ്ടിരുന്നതിനാല്‍ അവര്‍ എല്ലാവരും ജീവജലത്തെ ദാഹിച്ചിരുന്നു. ഉമ്മുവറക്ക (റ) ബദ്ര്‍ സംഭവത്തിന് ശേഷം റസൂലുല്ലാഹി (സ) സമീപിച്ചുകൊണ്ട് അപേക്ഷിച്ചു: എനിക്ക് ജിഹാദില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് അപേക്ഷിക്കുന്നു. ഞാന്‍ രോഗികളെ ശുശ്രുക്കുന്നതാണ്. അല്ലാഹു എനിക്കും ശഹാദത്ത് നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ വീട്ടില്‍ തന്നെ താമസിച്ചാല്‍ മതി. അല്ലാഹു ശഹാദത്ത് നല്‍കുന്നതാണ്. ഒരു അത്ഭുത സംഭവത്തിലൂടെ അവര്‍ വീട്ടില്‍ വെച്ചുതന്നെ ശഹാദത്ത് വരിച്ചു. (അബൂദാവൂദ്).
പരിശുദ്ധ ഖുര്‍ആനുമായിട്ടുള്ള ബന്ധം
സഹാബിയ്യാത്ത് (റ) പരിശുദ്ധ ഖുര്‍ആന്‍ അധികമായി പാരായണം ചെയ്യുകയും നല്ല നിലയില്‍ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഖുര്‍ആനിക വിജ്ഞാനങ്ങള്‍ കരസ്ഥമാക്കാന്‍ കഴിയുന്ന ഒരവസരവും അവര്‍ പാഴാക്കിയിരുന്നില്ല. പരിശുദ്ധ ഖുര്‍ആനിലൂടെ അവരില്‍ വലിയ പ്രതിഫലനം ഉളവാകുമായിരുന്നു. തിന്മ ചെയ്യുന്നവര്‍ക്ക് അതിന്‍റെ ഫലം നല്‍കപ്പെടുന്നതാണ് എന്ന് ആയത്ത് ഇറങ്ങിയപ്പോള്‍ ആഇശ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ, എനിക്ക് വലിയ ഭയം അനുഭവപ്പെടുന്നു. റസൂലുല്ലാഹി (സ) അരുളി: വിശ്വാസിയുടെ കാലുകളില്‍ മുള്ള് തറയ്ക്കുന്നതും മറ്റും അവരുടെ പാപങ്ങള്‍ പൊറുക്കുന്നതിന് കാരണമാകുന്നതാണ്. മറ്റൊരിക്കല്‍ ചോദിച്ചു: സത്യവിശ്വാസികള്‍ക്ക് എളുപ്പമായ വിചാരണ എന്നതുകൊണ്ടുള്ള ഉദ്ദേശമെന്താണ്? റസൂലുല്ലാഹി (സ) അരുളി: അല്ലാഹു ചെറിയ നിലയില്‍ ഒന്ന് നോക്കി അവരെ വിട്ടയക്കുന്നതാണ്. (അബൂദാവൂദ് 3095)
പരിശുദ്ധ ഖുര്‍ആനിന്‍റെ ഓരോ നിര്‍ദ്ദേശങ്ങളും നടപ്പില്‍ വരുത്താന്‍ അവര്‍ ധൃതി കാട്ടിയിരുന്നു. സാലിം (റ) നെ അബൂഹുദൈഫ (റ) ജാഹിലീ ആചാരം അനുസരിച്ച് ദത്ത് പുത്രനായി സ്വീകരിച്ചിരുന്നു. എന്നാല്‍ ദത്ത് പുത്രനാക്കാന്‍ പാടില്ല എന്ന വചനം അവതരിച്ചപ്പോള്‍ അബുഹുദൈഫ (റ) യുടെ ഭാര്യ റസൂലുല്ലാഹി (സ) സമീപിച്ച് ചോദിച്ചു: സാലിം എന്‍റെ വീട്ടിലാണുള്ളത്. ഞാന്‍ എന്ത് ചെയ്യണം? റസൂലുല്ലാഹി (സ) അരുളി: പാല് കുടിപ്പിക്കുക. പാല്‍ കുടി ബന്ധത്തിലൂടെയുള്ള മകനായിത്തീരുന്നതാണ്. (അബൂദാവൂദ് 2061). ജാഹിലീ യുഗത്തില്‍ സ്ത്രീകള്‍ ശരീരഭാഗം തുറന്നിട്ടിരുന്നു. എന്നാല്‍ ശരീരം പരിപൂര്‍ണ്ണമായി മറയ്ക്കുക എന്ന ആയത്ത് ഇറങ്ങിയപ്പോള്‍ അവര്‍ തുണിക്കഷണങ്ങള്‍ ചേര്‍ത്ത് കറുത്ത നിറത്തിലുള്ള പുതപ്പ് പുതച്ച് മാത്രം പുറത്തിറങ്ങുന്നവരായി. (അബൂദാവൂദ് 4100).
തിന്മകളില്‍ നിന്നും അകല്‍ച്ച
സഹാബീ വനിതകള്‍ മുഴുവന്‍ തിന്മകളില്‍ നിന്നും അകന്ന് കഴിഞ്ഞിരുന്നു. മാത്രമല്ല, സംശയാസ്പദമായ കാര്യങ്ങളെയും വര്‍ജ്ജിച്ചിരുന്നു. ഒരു സഹാബി വനിത തന്‍റെ അടിമ സ്ത്രീയെ മാതാവിന് ദാനം കൊടുത്തിരുന്നു. മാതാവ് മരണപ്പെട്ടപ്പോള്‍ അനന്തരവകാശം വഴി അടിമ സ്ത്രീ തന്നിലേക്ക് മടങ്ങിവന്നു. ഇത്തരുണത്തില്‍ ഇത് ദാനം കൊടുത്തത് തിരിച്ചെടുക്കലാകുമോ എന്ന് അവര്‍ക്ക് സംശയമായി. അവര്‍ റസൂലുല്ലാഹി (സ) യോട് ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ക്ക് ദാനത്തിന്‍റെ കൂലി കിട്ടുന്നതാണ്. എന്നാല്‍ അവര്‍ ഇപ്പോള്‍ അനന്തരവകാശത്തിലൂടെ നിങ്ങളിലേക്ക് മടങ്ങി എത്തിയിരിക്കുന്നു. (അബൂദാവൂദ് 1656). അസ്മാഅ് (റ) ന്‍റെ മാതാവ് ഇസ്ലാം സ്വീകരിച്ചിട്ടില്ലായിരുന്നു. അവര്‍ ധാരാളം ഉപഹാരങ്ങളുമായി മകളെ കാണാന്‍ വന്നു. ആഇശ (റ) വഴി അസ്മാഅ് (റ) ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അത് സ്വീകരിച്ചുകൊള്ളാന്‍ അനുമതി നല്‍കി. (തബക്കാത്ത് 4190). ഒട്ടകത്തിന്‍റെ കഴുത്തില്‍ കെട്ടപ്പെട്ട മണിയുടെ ശബ്ദം കേള്‍ക്കുന്നതുപോലും ആഇശ (റ) യ്ക്ക് അസ്വസ്ഥമായിരുന്നു. (മുസ്നദ് 25188). ഒരിക്കല്‍ മണിയുടെ ശബ്ദമുള്ള പാദസ്വരം ധരിച്ച ഒരു കുട്ടിയെ കണ്ടപ്പോള്‍ ഈ കുട്ടിയെ എന്‍റെ വീട്ടില്‍ പ്രവേശിപ്പിക്കരുതെന്നും ഇത്തരം വസ്തുക്കള്‍ ഉള്ള വീടുകളില്‍ മലക്കുകള്‍ പ്രവേശിക്കുകയില്ലെന്ന് റസൂലുല്ലാഹി (സ) അരുളിയിട്ടുണ്ടെന്നും ആഇശ (റ) ഉണര്‍ത്തി. (മുസ്നദ് 26052).
സംശയ സ്ഥാനങ്ങളില്‍ നിന്നും അകല്‍ച്ച
റസൂലുല്ലാഹി (സ) അരുളി: അനുവദനീയമായതും നിഷിദ്ധമായതും വ്യക്തമാണ്. അനുവാദത്തിനും നിഷിദ്ധതയ്ക്കും സാധ്യതയുള്ള കുറച്ച് കാര്യങ്ങള്‍ ഇതിനിടയില്‍ ഉണ്ട്. അതിനെ വര്‍ജ്ജിക്കുന്നത് നിഷിദ്ധതയെയും വര്‍ജ്ജിക്കുന്നതാണ്. സംശയകരമായ കാര്യങ്ങളെ വര്‍ജ്ജിക്കാത്തവന്‍ നിഷിദ്ധമായ കാര്യങ്ങളെയും പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്! സഹാബി വനിതകള്‍ ഈ ഹദീസിനെ വളരെയധികം ശ്രദ്ധയോടെ പകര്‍ത്തിയിരുന്നു. ഒരു സഹാബി വനിത തന്‍റെ അടിമ സ്ത്രീയെ മാതാവിന് ദാനം ചെയ്തു. മാതാവ് മരിച്ചപ്പോള്‍ മാതാവിന് ദാനം കൊടുത്ത അടിമ സ്ത്രീയെക്കൊണ്ട് ജോലി ചെയ്യിക്കാമോ എന്ന് അവര്‍ സംശയത്തിലായി. സംശയം തീര്‍ക്കാന്‍ അവര്‍ റസൂലുല്ലാഹി (സ)യോട് ചോദിച്ചപ്പോള്‍ അരുളി: നിങ്ങള്‍ക്ക് സ്വദഖയുടെ പ്രതിഫലം ലഭിച്ചു. അവര്‍ അനന്തരവകാശത്തില്‍ നിങ്ങളിലേക്ക് തന്നെ വന്നരിക്കുന്നു. (അബൂദാവൂദ് 1656).
മതബോധത്തിന്‍റെ വ്യത്യസ്ഥ ചിത്രങ്ങള്‍
സഹാബി വനിതകള്‍ പടച്ചവനുമായി അങ്ങേയറ്റത്തെ ബന്ധം ഉണ്ടാക്കിയെടുത്തിരുന്നു. അവരുടെ ആരാധനപരമായ കാര്യങ്ങല്‍ മുമ്പ് പറഞ്ഞ് കഴിഞ്ഞു. ഇത് കൂടാതെ, സര്‍വ്വ സമയങ്ങളിലും ദിക്ര്‍-ദുആകളില്‍ മുഴുകിയിരുന്നു. അല്ലാഹുവിന്‍റെ വിശുദ്ധി വാഴ്ത്തലും ഏകത്വം സമ്മതിക്കലും അടങ്ങിയ ദിക്റുകളായ സുബ്ഹാനല്ലാഹ്, ലാഇലാ ഇല്ലല്ലാഹ് സദാസമയവും അവര്‍ ചൊല്ലുമായിരുന്നു. നിരന്തരമുള്ള ദിക്റുകള്‍ കൂടാതെ, പ്രത്യേകമായി സമയം ഒഴിവാക്കി കല്ലുകളും മറ്റും ഉപയോഗിച്ച് എണ്ണം പിടിച്ചുകൊണ്ട് അവര്‍ ദിക്ര്‍ ചൊല്ലിയിരുന്നു. (അബൂദാവൂദ് 1500).
അല്ലാഹുവിന്‍റെ ഭവനങ്ങളുമായി വിശിഷ്യാ മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവീ, ബൈത്തുല്‍ മുഖദ്ദസ് ഇവയോട് അവര്‍ക്ക് വലിയ ബന്ധമായിരുന്നു. രോഗങ്ങളുടെയും മറ്റും സന്ദര്‍ഭങ്ങളില്‍ നേര്‍ച്ച നേരുമ്പോള്‍ ഈ മസ്ജിദുകളിലേക്കുള്ള യാത്രയും ഇബാദത്തും നേര്‍ച്ചയാക്കിയിരുന്നു. ഒരു സഹാബി വനിത രോഗിയായി. രോഗഭേദമായാല്‍ ബൈത്തുല്‍ മുഖദ്ദസില്‍ പോയി നമസ്ക്കരിക്കാമെന്ന് അവര്‍ നേര്‍ച്ചയാക്കി. അവര്‍ അതിനെക്കുറിച്ച് മൈമൂന (റ)യോട് ചോദിച്ചപ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ പറഞ്ഞു: നിങ്ങള്‍ മസ്ജിദുന്നബവിയില്‍ പോയി നമസ്ക്കരിച്ചാല്‍ മതിയാകുന്നതാണ്. ഇവിടെയുള്ള നമസ്ക്കാരം ആയിരം നമസ്ക്കാരങ്ങളേക്കാള്‍ ശ്രേഷ്ടമാണെന്ന് റസൂലുല്ലാഹി (സ) അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്. (മുസ്ലിം 3383). മറ്റൊരു സഹാബി വനിത മസ്ജിദ് ഖുബായിലേക്ക് നടന്ന് പോയി നമസ്കരിക്കാമെന്ന് നേര്‍ച്ച നേര്‍ന്നു. നേര്‍ച്ച പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അവരുടെ വിയോഗം സംഭവിച്ചു. മകള്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരോട് ഇബ്നുഅബ്ബാസ് (റ) മാതാവിന് പകരം മകള്‍ അത് ചെയ്താല്‍ മതിയെന്ന് പ്രസ്താവിച്ചു. (മുവത്വമാലിക്ക് 742).
ഇബാദത്തുകളില്‍ നിഷ്ട കാണിച്ചതിനോടൊപ്പം അവയുടെ വഴിയില്‍ എല്ലാവിധ ത്യാഗങ്ങളും അനുഷ്ടിക്കാന്‍ അവര്‍ സന്നദ്ധരായിരുന്നു. മാത്രമല്ല, കഠിന ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടും അവര്‍ ഇബാദത്തുകള്‍ അനുഷ്ടിച്ചിരുന്നു. ഹംന ബിന്‍ത് ജഹ്ശ് (റ) നിരന്തരം നിസ്ക്കാരത്തില്‍ മുഴുകിയിരുന്നു. വല്ലാതെ ക്ഷീണിക്കുമ്പോള്‍ തൂണില്‍ ബന്ധിച്ച് നമസ്ക്കാരം തുടര്‍ന്നിരുന്നു. ഇത് അറിഞ്ഞ റസൂലുല്ലാഹി (സ) ഉപദേശിച്ചു: ഐശ്ചിക ആരാധനകള്‍ കഴിയുന്നത്ര മാത്രം നിര്‍വ്വഹിക്കുക. നിന്ന് തളരുമ്പോള്‍ ഇരുന്ന് നമസ്ക്കരിക്കുക. റസൂലുല്ലാഹി (സ) കയര്‍ അഴിച്ചുമാറ്റാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. (അബൂദാവൂദ് 1312).
നാം ശരിയും തെറ്റുമായ പലതരം ശപഥങ്ങള്‍ നടത്തുകയും അവയെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ കഴിയുകയും ചെയ്യാറുണ്ട്. സഹാബി വനിതകള്‍ ഒന്നാമതായി വളരെ കുറച്ച് മാത്രമാണ് ശപഥം ചെയ്തിരുന്നത്. ചെയ്ത് കഴിഞ്ഞാല്‍ അതില്‍ ഉറച്ച് നില്‍ക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ ആഇശ (റ) ദാനം അധികരിപ്പിക്കുന്നു എന്ന് ഇബ്നുസുബൈര്‍ (റ) പറഞ്ഞതായി അറിഞ്ഞപ്പോള്‍ മകനെപ്പോലെ കണ്ടിരുന്ന ഇബ്നുസുബൈര്‍ (റ)നോട് മിണ്ടുകയില്ലായെന്ന് ശപഥം ചെയ്തു. ഇബ്നുസുബൈര്‍ (റ) മാപ്പ് ചോദിച്ചെങ്കിലും ആഇശ (റ) വഴങ്ങിയില്ല. ഇതര സഹാബികള്‍ ശുപാര്‍ഷ ചെയ്തപ്പോള്‍ അരുളി: ഞാന്‍ നേര്‍ച്ച നേര്‍ന്നുപോയി. നേര്‍ച്ച പൂര്‍ത്തീകരിക്കാതിരിക്കുന്നത് വളരെ കഠിനമാണ്! അവര്‍ വീണ്ടും ശുപാര്‍ഷ തുടര്‍ന്നപ്പോള്‍ ആഇശ (റ) മാപ്പാക്കുകയും ശപഥം പൊളിച്ചതിന്‍റെ പരിഹാരമെന്നോണം നാല്‍പ്പത് അടിമകളെ മോചിപ്പിക്കുകയും എന്നിട്ടും അത് ഓര്‍ക്കുമ്പോഴെല്ലാം വല്ലാതെ കരഞ്ഞിരുന്നു. (ബുഖാരി 6073).
................................ തന്നെ പല പ്രാവശ്യം തിരുനാമം വന്നാലും അവര്‍ ഇത് ഉപേക്ഷിച്ചിരുന്നില്ല! റസൂലുല്ലാഹി (സ) യാത്രകള്‍ക്ക് പുറപ്പെടുമ്പോള്‍ സുരക്ഷിതനായി തിരിച്ചെത്തുന്നതിനുവേണ്ടി അവര്‍ നേര്‍ച്ചകള്‍ നേര്‍ന്നിരുന്നു. (തിര്‍മിദി 3690).
റസൂലുല്ലാഹി (സ)യുടെ സഹവാസം പ്രയോജനപ്പെടുത്താന്‍ സഹാബി വനിതകളുടെ മനസ്സില്‍ ആഗ്രഹം വളരെ ശക്തമായിരുന്നു. ഖൈല (റ) വിധവയായപ്പോള്‍ അവരുടെ കുഞ്ഞുങ്ങളെ മുഴുവന്‍ പിതൃവ്യന്‍ ഏറ്റെടുക്കുകയുണ്ടായി. അവര്‍ റസൂലുല്ലാഹി (സ)യുടെ സന്നിധിയില്‍ വന്നു. ഇനി ഭൗതികമായി യാതൊരു ആവശ്യവും ഇല്ലാത്തതിനാല്‍ റസൂലുല്ലാഹി (സ)യുടെ സദസ്സും സഹവാസവും ജീവിതം മുഴുവന്‍ അവര്‍ പ്രയോജനപ്പെടുത്തി.(ഇസാബ 11688).
പരസ്പരം സുന്ദരബന്ധങ്ങള്‍
സഹാബി വനിതകള്‍ പര്സപര ബന്ധങ്ങളെ കഴിവിന്‍റെ പരമാവധി നിലനിര്‍ത്തിയിരുന്നു. ഇങ്ങോട്ടുള്ള കടമകള്‍ മാപ്പാക്കുകയും മറ്റുള്ളവരോടുള്ള കടമകളെ ശ്രദ്ധാപൂര്‍വ്വം നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു. മനുഷ്യ പ്രകൃതിയുടെ പതിവെന്നോണം ആരോടെങ്കിലും കോപമോ ദേഷ്യമോ ഉണ്ടാവുകയും ഏതാനും ദിവസം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്താലും എത്രയും പെട്ടെന്ന് പ്രശ്നങ്ങള്‍ പരിഹരിക്കുകയും യോജിപ്പിലാവുകയും കഴിഞ്ഞുപോയ അകല്‍ച്ചയും അങ്ങേയറ്റം ദു:ഖിപ്പിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഒരു പ്രശ്നത്തിന്‍റെ പേരില്‍ ഇബ്നു സുബൈര്‍ (റ) നോട് ആഇശ (റ) കോപിച്ചു. മിണ്ടുകയില്ലെന്ന ശപഥം ചെയ്തു. എന്നാല്‍ ഏതാനും ദിവസത്തിന് ശേഷം അവരെ ഉണര്‍ത്തപ്പെട്ടപ്പോള്‍ അവര്‍ ശപഥം പൊളിച്ച് സംസാരിക്കുകയും വലിയ പരിഹാരം നല്‍കുകയും ചെയ്തു. ഇതിനെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം മുഖമക്കന നനയക്കത്ത വിതം കരഞ്ഞിരുന്നു. (ബുഖാരി 6073)
കുടുംബ ബന്ധം
കുടുംബ ബന്ധം ചേര്‍ക്കുന്നതിലും കുടുംബത്തെ സേവിക്കുന്നതിലും അവര്‍ മത്സരിച്ചിരുന്നു. സൈനബ് (റ) ഇതില്‍ വളരെ മുന്നേറിയിരുന്നു. (മുസ്ലിം 2690).അസ്മാഅ് (റ) ന് ഒരു ഭൂസ്വത്ത് അനന്തരവകാശമായി ലഭിച്ചു. കൂടാതെ മുആവിയ (റ) ഒരു ലക്ഷം ദിര്‍ഹം ദാനമായി നല്‍കുകയും ചെയ്തു. അസ്മാഅ് (റ) ഇത് മുഴുവനും ഒരു സാധു ബന്ധുവായ ഖാസിമുബ്നു മുഹമ്മദ് (റഹ്) ന് ദാനമായി നല്‍കി. (ബുഖാരി).
മുസ്ലിം ബന്ധുക്കളെ മാത്രമല്ല, അമുസ്ലിം ബന്ധുക്കളെയും അവര്‍ പരിഗണിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. അസ്മാഅ് (റ) ന്‍റെ അമുസ്ലിമായിരുന്നു മാതാവ് മദീനയിലെത്തി അവര്‍ വലിയ പട്ടിണിയിലായിരുന്നു. അസ്മാഅ് (റ) അവരെ സഹായിക്കുന്നതിനെക്കുറിച്ച് റസൂലുല്ലാഹി (സ) യോട് ചോദിക്കുകയും റസൂലുല്ലാഹി (സ) അനുവദിക്കുക മാത്രമല്ല, പ്രേരിപ്പിക്കുകയും അങ്ങനെ അവര്‍ സഹായിക്കുകയും ചെയ്തു. (മുസ്ലിം 2324). ഉമ്മുല്‍ മുഅ്മിനീന്‍ സഫിയ്യാ (റ) യുടെ യഹൂദിയായ ബന്ധുവിന് അല്‍പ്പം ഭൂസ്വത്ത് നല്‍കാന്‍ വിയോഗ നേരം വസിയ്യത്ത് ചെയ്തു. (ദാരിമി).
ഹദ്യ (ഉപഹാരം)
പരസ്പരം സ്നേഹ ബന്ധം സ്ഥാപിക്കുന്നതിനും വളര്‍ത്തുന്നതിനും ഇസ്ലാം പഠിപ്പിക്കുന്ന ലളിതമാര്‍ഗ്ഗമാണ് ഹദ്യ (ഉപഹാരം നല്‍കുന്നത്). സഹാബത്ത് ഈ വിഷയത്തില്‍ വളരെയധികം ശ്രദ്ധിക്കുകയും പരസ്പരം ചെറുതും വലുതുമായി ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. നുസൈബ അന്‍സാരിയ്യാ (റ) വലിയ ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്നു. ഇതോടൊപ്പം അവര്‍ പവിത്ര പത്നിമാര്‍ക്ക് നിരന്തരം ഹദ്യ നല്‍കിയിരുന്നു. ഒരിക്കല്‍ അവര്‍ക്ക് ദാനമായി ഒരാടിനെക്കിട്ടി. അവര്‍ അതിന്‍റെ മാംസം ആഇശ (റ) ക്ക് ഹദ്യയായിട്ട് നല്‍കി (ബുഖാരി). ബരീറ (റ) ക്ക് ദാനമായി ലഭിക്കുന്ന മാംസമെല്ലാം ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ ഹദ്യ കൊടുത്തിരുന്നു. (മുസ്ലിം 2483).
താഴ്ന്നവരോട് കാരുണ്യം.
സഹാബി വനിതകള്‍ സേവകരോട് പുലര്‍ത്തിയിരുന്ന സ്നേഹ വാത്സല്യങ്ങള്‍ ഒരു സംഭവത്തില്‍ നിന്നുതന്നെ അനുമാനിക്കാവുന്നതാണ്. ഖലീഫ അബ്ദുല്‍ മലിക്ക് ഒരു രാത്രിയില്‍ എഴുന്നേറ്റ് സേവകനെ വിളിച്ചു. അദ്ദേഹം വരാന്‍ പിന്തിയപ്പോള്‍ അബ്ദുല്‍ മലിക്ക് ശാപം ചൊരിഞ്ഞു. അവിടെ അടുത്തുണ്ടായിരുന്നു ഉമ്മുദര്‍ദ്ദാഅ് (റ) വിവരമറിഞ്ഞപ്പോള്‍ രാവിലെ അബ്ദുല്‍ മലിക്കിനോട് പറഞ്ഞു: നിങ്ങള്‍ സേവകനെ ശപിച്ചതായി അറിഞ്ഞു. എന്നാല്‍ റസൂലുല്ലാഹി (സ) അരുളിയിരിക്കുന്നു: ശപിക്കുന്നവന്‍ ഖിയാമത്ത് നാളില്‍ ശുപാര്‍ശകനും സാക്ഷ്യവും ആകുന്നതല്ല. (മുസ്ലിം 6610)
പരസ്പര സഹായം
സഹാബി വനിതകള്‍ നാശനഷ്ടങ്ങളില്‍ അകപ്പെട്ടവരെ സേവിച്ചിരുന്നു. അയല്‍വാസികളെ ജാതിമത വ്യത്യാസമില്ലാതെ എല്ലാ നിലയിലും സഹായിച്ചിരുന്നു. അസ്മാഅ് (റ) ന് അയല്‍വാസികളായ സഹോദരികളാണ് റൊട്ടി തയ്യാറാക്കി കൊടുത്തിരുന്നത്. (മുസ്ലിം). ഭര്‍ത്താക്കന്മാരെക്കുറിച്ച് വല്ല പരാതിയും ഉണ്ടായാല്‍ ആഇശ (റ) യോട് പരാതി പറയുകയും അവര്‍ അത് അന്വേഷിച്ച് ശേഷം വളരെ നല്ല നിലയില്‍ റസൂലുല്ലാഹി (സ) യുടെ സമക്ഷത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഒരു സ്ത്രീ വന്ന് അവരുടെ ശരീരഭാഗം തുറന്ന് കാണിച്ചു. ഭര്‍ത്താവിന്‍റെ പ്രഹരത്തിന്‍റെ അടയാളം അതില്‍ കാണപ്പെട്ടിരുന്നു. ഇതുകണ്ട് ആഇശ (റ) റസൂലുല്ലാഹി (സ) യോട് പറഞ്ഞു: മറ്റാരും സഹിക്കാത്ത ദു:ഖങ്ങളാണ് മുസ്ലിം സ്ത്രീകള്‍ സഹിക്കുന്നത്. ഭര്‍ത്താവിന്‍റെ അടി കാരണം അവരുടെ വസ്ത്രത്തിന്‍റെ നിറത്തേക്കാള്‍ കടുത്ത നിറം ശരീരത്തിലുണ്ടായിരിക്കുന്നു. ഇമാം ബുഖാരി (റഹ്) ഇതിന്‍റെ അവസാനം ഇപ്രകാരം ഉദ്ധരിക്കുന്നു: പരസ്പരം സഹായിക്കുന്നത് സ്ത്രീകളുടെ ഗുണമാണ്. (ബുഖാരി 5825). ഒരു സ്ത്രീ രോഗിയായിതായിട്ട് അറിഞ്ഞപ്പോള്‍ ഉമ്മുദര്‍ദ്ദാഅ് (റ) അവരുടെ വീട്ടില്‍ പോയി അവരുടെ വായില്‍ ആഹാരം വെച്ച് കൊടുത്തു. രോഗം മാറുന്നതുവരെ ഇത് ആവര്‍ത്തി്ച്ചു. (അദബുല്‍ മുഫ്റദ് 522).
രോഗ സന്ദര്‍ശനം
സഹാബി വനിതകള്‍ വളരെ അനുകമ്പയോടെ രോഗികളെ ശുശ്രുഷിച്ചിരുന്നു. ഉസ്മാനുബ്നു മള്ഊന്‍ (റ) രോഗിയായപ്പോള്‍ ഉമ്മുല്‍ അലാഅ് (റ) കുടുംബത്തിലുള്ള എല്ലാവരോടുമൊപ്പം അദ്ദേഹത്തെ സേവിച്ചു. അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചപ്പോള്‍ അവര്‍ സ്നേഹം പൂര്‍വ്വം ഇപ്രകാരം മൊഴിഞ്ഞു: താങ്കളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹമുണ്ടാകട്ടെ. അല്ലാഹു നിങ്ങളെ ആദരിച്ചുവെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. (ബുഖാരി 1243). ഉമ്മുല്‍ മുഅ്മിനീന്‍ സൈനബ് (റ) രോഗിണിയായപ്പോള്‍ ഉമര്‍ (റ) പവിത്ര പത്നിമാരോട് ചോദിച്ചു: അവരെ ആരാണ് ശുശ്രുഷിക്കുന്നത്? അവരെല്ലാവരും പറഞ്ഞു: ഞങ്ങള്‍! ഉമര്‍ (റ) ചോദിച്ചു: മരണം സംഭവിച്ചാല്‍ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ചെയ്യുന്നത് ആരാണ്? അവര്‍ പറഞ്ഞു: ഞങ്ങള്‍ തന്നെ. (ത്വബഖാത്ത് 4144)
്അനുശോചനം
സഹാബി വനിതകള്‍ ദു:ഖിതരെ ആശ്വസിപ്പിക്കുന്നതും അവരോട് അനുശോചനം രേഖപ്പെടുത്തുന്നതും സ്വന്തം കടമയായി കണ്ടിരുന്നു. ഒരിക്കല്‍ റസൂലുല്ലാഹി (സ) ഒരു സഹാബിയെ ഖബ്റടക്കി മടങ്ങുമ്പോള്‍ ഫാത്തിമ (റ) നടന്നുപോകുന്നത് കണ്ടു. മകളെ എവിടേക്കാണ് പോകുന്നത് എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു: മരണവീട്ടിലെ ബന്ധുക്കളോട് അനുശോചനം രേഖപ്പെടുത്താന്‍. (അബൂദാവൂദ് 3133). ജാഹിലിയ്യാ കാലത്ത് സ്ത്രീകള്‍ മരണവീടുകളില്‍ പോയിരുന്ന് ശബ്ദത്തില്‍ കരയുമായിരുന്നു. ഇസ്ലാം ഈ അനാചാരത്തെ ഇല്ലാതാക്കി അനുശോചനത്തെ പ്രേരിപ്പിച്ചു. ദീനില്‍ പ്രവേശിക്കുന്നവരോട് ഈ കാര്യം പ്രത്യേകം ഉണര്‍ത്തുകയും കരാര്‍ നടത്തിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ റസൂലുല്ലാഹി (സ) ഉമ്മുല്‍ അഅ്ലാഅ് (റ) യോട് ഇപ്രകാരം കരാര്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: മുമ്പ് ഒരു സ്ത്രീ ഞങ്ങളുടെ വീട്ടില്‍ വന്ന് കരഞ്ഞിട്ടുണ്ട്. അതിന് പകരം കരയാമെന്ന് ഞാന്‍ വാക്ക് കൊടുത്തുപോയി. റസൂലുല്ലാഹി (സ) ചെറിയ നിലയില്‍ കരയുന്നതിന് അവര്‍ക്ക് അനുവാദം കൊടുത്തു. (മുസ്ലിം 2165).
സന്താന സ്നേഹം
സഹാബി വനിതകള്‍ അവരുടെ മക്കളോട് വളരെ സ്നേഹം പുലര്‍ത്തിയിരുന്നു. ഒരിക്കല്‍ ഒരു സ്ത്രീ വിവാഹ മോചനം ചെയ്യപ്പെടുകയും അവരില്‍ നിന്നും കുഞ്ഞിനെ വാങ്ങാന്‍ ഭര്‍ത്താവ് ഉദ്ദേശിക്കുകയും ചെയ്തപ്പോള്‍ അവര്‍ റസൂലുല്ലാഹി (സ) യുടെ സമക്ഷത്തില്‍ ഹാജരായി ഇപ്രകാരം പറഞ്ഞു: എന്‍റെ വയര്‍ കുഞ്ഞിന്‍റെ പാത്രമായിരുന്നു. എന്‍റെ സ്തനം കുഞ്ഞിന്‍റെ ജല സംഭരണിയായിരുന്നു. എന്‍റെ മടിത്തട്ട് അവന്‍റെ കളിത്തൊട്ടിലുമാണ്. ഇപ്പോള്‍ അവന്‍റെ പിതാവ് എന്നെ ഉപേക്ഷിക്കുകയും കുഞ്ഞിനെ എന്നില്‍ നിന്നും എടുക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ മറ്റൊരു വിവാഹം കഴിക്കുന്നതുവരെ കുട്ടിയെ കൈവശം വെക്കാന്‍ ഏറ്റവും അര്‍ഹത നിങ്ങള്‍ക്കാണുള്ളത്. (അബൂദാവൂദ് 2276). ഈ ഗുണം എല്ലാ സഹാബി വനിതകളിലും പൊതുവില്‍ കാണപ്പെട്ടിരുന്നുവെങ്കിലും ഖുറൈശി വനിതകള്‍ ഇതിന്‍ മുന്‍പന്തിയിലായിരുന്നു. റസൂലുല്ലാഹി (സ) ഈ വിഷയത്തില്‍ അവരെ വാഴ്ത്തി പറഞ്ഞിട്ടുണ്ട്.
സാഹോദര്യം
സഹാബി വനിതകള്‍ കൂടപ്പിറപ്പുകളായ സഹോദരീ സഹോദരങ്ങളുടെ വളരെയധികം സ്നേഹം പുലര്‍ത്തിയിരുന്നു. ഹസ്രത്ത് അബ്ദുര്‍റഹ്മാനുബ്ന് അബീബക്ര്‍ (റ) ഒരു യാത്രക്കിടയില്‍ മരണപ്പെട്ടു. മൃതദേഹം മക്കയില്‍ കൊണ്ടുവന്ന് ഖബ്റടക്കപ്പെട്ടു. സഹോദരി ആഇശ (റ) സ്നേഹാധിക്യം കാരണം അദ്ദേഹത്തിന്‍റെ ഖബ്ര്‍ സന്ദര്‍ശിക്കുകയും പ്രസിദ്ധമായ അനുശോചന കാവ്യം ആലപിക്കുകയും ചെയ്തു. അതിലെ ചില വരികള്‍ ഇപ്രകാരമാണ്: ഞങ്ങള്‍ ഇരുവരും കുറേ കാലഘട്ടം അടുത്തിരിക്കുന്ന കൂട്ടുകാരെപ്പോലെയായിരുന്നു. എന്തിനേറെ ഞങ്ങളൊരിക്കലും വിട്ടുപിരിയുകയില്ലെന്ന് പറയപ്പെടുകയും ചെയ്തു. എന്നാല്‍ ഞങ്ങള്‍ വിട്ടുപിരിഞ്ഞപ്പോള്‍ ഒരു രാത്രിപോലും ഒരുമിച്ച് കഴിയാത്തതുപോലെയുണ്ട്. (തിര്‍മിദി 1055). ഹസ്രത്ത് ഹംസാ (റ) ഉഹ്ദില്‍ ശഹീദായപ്പോള്‍ സഹോദരി സഫിയ്യാ (റ) അവിടേക്ക് വന്നു. സഹോദരനെ അന്വേഷിച്ചെങ്കിലും സ്ത്രീ ആയതുകൊണ്ട് ആരും ജനാസ കാണിച്ചുകൊടുത്തില്ല. എന്നാല്‍ അവര്‍ക്ക് മാനസിക പ്രശ്നം വല്ലതും ഉണ്ടാകുമെന്ന് മനസ്സിലാക്കിയ റസൂലുല്ലാഹി (സ) അവരെ സഹോദരനെ കാണാന്‍ അനുവദിച്ചു. അവര്‍ ഹംസാ (റ) യെ കാണുകയും നെഞ്ചില്‍ കൈ വെക്കുകയും ഇന്നാലില്ലാഹ് ചൊല്ലിക്കൊണ്ട് കണ്ണുനീര്‍ വാര്‍ക്കുകയും ചെയ്തു. (ത്വബഖാത്ത്). റുഖിയ്യാ (റ) ദിവംഗതയായപ്പോള്‍ എല്ലാവരും കരഞ്ഞു. ഫാത്തിമ (റ) യുടെ കണ്ണുനീര്‍ റസൂലുല്ലാഹി (സ) തുടച്ചുകൊണ്ടിരുന്നു. (ത്വബഖാത്ത് 4091)
മാതാപിതാക്കളോട്
സഹാബി വനിതകള്‍ മാതാപിതാക്കളെ അത്യധികം ആദരിച്ചിരുന്നു. സങ്കീര്‍ണ്ണ ഘട്ടങ്ങളില്‍ അവരെ വളരെയധികം ശ്രദ്ധിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ റസൂലുല്ലാഹി (സ) നമസ്ക്കരിച്ച് കൊണ്ടിരിക്കേ സുജൂദിലേക്ക് പോയപ്പോള്‍ നിഷേധികള്‍ ഒട്ടകത്തിന്‍റെ ചീഞ്ഞളിഞ്ഞ കുടല്‍മാല അനുഗ്രഹീത കഴുത്തില്‍ കൊണ്ട് ഇടുകയുണ്ടായി. ഇതുകണ്ട ഫാത്തിമ (റ) ഓടിവരുകയും അത് എടുത്ത് മാറ്റുകയും നിഷേധികളെ ശക്തമായി ശകാരിക്കുകയും ചെയ്തു. (ബുഖാരി 240).
അനാഥ സംരക്ഷണം
പിതാവിന്‍റെ മേല്‍നോട്ടം നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് വളരെ ഉത്തമമായ കാര്യമാണ്. റസൂലുല്ലാഹി (സ) അരുളി: ഞാനും അനാഥ സംരക്ഷകനും സ്വര്‍ഗ്ഗത്തില്‍ വളരെ അടുത്തടുത്തായിരിക്കും. സഹാബി വനിതകള്‍ ഇതിനെ ഒരു കടമയായി കണ്ടിരുന്നു. അവരുടെ വീടുകള്‍ അനാഥരുടെ കേന്ദ്രമായിരുന്നു. ഉമ്മുല്‍ മുഅ്മിനീന്‍ സൈനബ് (റ) ധാരാളം അനാഥരെ സ്വന്തം വീട്ടില്‍ പരിലാളിച്ച് വളര്‍ത്തിയിരുന്നു. ഒരിക്കല്‍ പ്രവാചക സന്നിധിയില്‍ ഹാജരായിക്കൊണ്ട് ചോദിച്ചു: ഭര്‍ത്താവിനും അനാഥര്‍ക്കും ദാനം കൊടുക്കാമോ? ഇതേ സമയം മറ്റൊരു സഹാബി വനിതയും ഇതേ ചോദ്യവുമായി അവിടെയെത്തി. ബിലാല്‍ (റ) അവരുടെ സംശയം ഉദ്ധറിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: അവര്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി 1466).ആഇശ (റ) യുടെ സഹോദരന്‍ മുഹമ്മദ് (റ) ന്‍റെ മക്കള്‍ അനാഥരായപ്പോള്‍ അവരെ പൂര്‍ണ്ണമായി വളര്‍ത്തിയത് ആഇശ സിദ്ദീഖ (റ) യാണ്. (മുവത്വ 587).
അനാഥ സംരക്ഷണത്തിന്‍റെ ഒരു പ്രധാന ഭാഗമാണ് അവരുടെ സമ്പത്തില്‍ പുലര്‍ത്തേണ്ട സൂക്ഷ്മത. ഈ വിഷയത്തെ ഖുര്‍ആന്‍ വളരെ ഗൗരവത്തില്‍ ഉണര്‍ത്തിയിട്ടുണ്ട്. ഈ കാരണത്താല്‍ സഹാബി വനിതകള്‍ അനാഥരുടെ സമ്പത്ത് സംരക്ഷിക്കുക മാത്രമല്ല, അതിനെ വളര്‍ത്താനും പരിശ്രമിച്ചിരുന്നു. കച്ചവടത്തിലി്ട്ട് വര്‍ദ്ധിപ്പിക്കുന്നതിന് ആഇശ (റ) ധാരാളം യത്തീമുകളുടെ സമ്പത്ത് വിശ്വസ്തരെ ഏല്‍പ്പിച്ചിരുന്നു. (മുവത്വ 591).
സന്താന പരിപാലനം
സഹാബി വനിതകള്‍ സന്താനങ്ങളുടെ ശാരീരിക ആത്മീയ പരിപാലത്തില്‍ വളരെയധികം ശ്രദ്ധിക്കുകയും ഇതിനുവേണ്ടി സ്വന്തം വിശ്രമ സുഖങ്ങളെ അവഗണിക്കുകയും ചെയ്തിരുന്നു. ഉമ്മുസുലൈം (റ) വിധവയായപ്പോള്‍ മകന്‍ അനസ് (റ) കൊച്ചുകുട്ടിയായിരുന്നു. മകന്‍ ശരിയായ നിലയില്‍ വളര്‍ന്ന് കഴിയുന്നതുവരെ പുനര്‍വിവാഹം നടത്തുന്നതല്ലെന്ന് അവര്‍ ഉറച്ച തീരുമാനം എടുത്തു. ഇതിനെക്കുറിച്ച് അനസ് (റ) നന്ദിയുടെ ശൈലിയില്‍ ഇപ്രകാരം അനുസ്മരിക്കുന്നു: അല്ലാഹു എന്‍റെ മാതാവിന് ഉന്നത പ്രതിഫലം നല്‍കട്ടെ. അവര്‍ എന്നെ വളര്‍ത്തേണ്ടതുപോലെ വളര്‍ത്തി (ഇസാബ 12077). സഹാബി വനിതകള്‍ക്ക് റസൂലുല്ലാഹി (സ) സ്വന്തം ജീവനേക്കാള്‍ പ്രിയങ്കരമായിരുന്നു. കാര്യം ഇങ്ങനെ ആയിരുന്നിട്ടും ഉമ്മുഹാനിഅ് (റ) നെ വിവാഹം കഴിക്കാന്‍ റസൂലുല്ലാഹി (സ) വിവാഹലോചന നടത്തിയപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ, അങ്ങ് എന്‍റെ കണ്ണിന്‍റെ കുളിര്‍മയാണ്. പക്ഷേ, ഭര്‍ത്താവിനോട് ധാരാളം കടമകളുണ്ട്. പ്രസ്തുത കടമകള്‍ നിര്‍വ്വഹിക്കുമ്പോള്‍ കുട്ടികളുടെ കാര്യം അവഗണിക്കേണ്ടിവരുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു! (ത്വബഖാത്ത് 4138)
ഭര്‍ത്താവിന്‍റെ സമ്പത്തിന്‍റെ സംരക്ഷണം
ഭാര്യ അങ്ങേയറ്റം വിശ്വസ്തതയോടെ ഭര്‍ത്താവിന്‍റെ വീടും പറമ്പും സമ്പത്തും സാനധ സാമഗ്രികളും സംരക്ഷിക്കുന്നത് ഭാര്യ-ഭര്‍ത്ൃ ബന്ധത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. സഹാബി വനിതകളില്‍ ഈ വിശ്വസ്തത പൊതുവില്‍ കാണപ്പെട്ടിരുന്നു. അസ്മാഅ് (റ), സുബൈര്‍ (റ) ദമ്പതികള്‍ ഇതിന്‍റെ മഹത്തായ ഉദാഹരണമാണ്. അസ്മാഅ് (റ) ന്‍റെ അരികില്‍ ഒരു സാധു കച്ചവടക്കാരന്‍ വന്ന് വീടിന്‍റെ തണല്‍ ഭാഗത്ത് ഇരുന്ന് കച്ചവടം നടത്താന്‍ അനുമതി ചോദിച്ചു. അസ്മാഅ് (റ) വലിയ ധര്‍മ്മ സങ്കടത്തിലായി. ഒരു ഭാഗത്ത് വിശാല മനസ്കതയുടെ അടിസ്ഥാനത്തില്‍ അനുവാദം കൊടുക്കാന്‍ ആഗ്രഹിച്ചപ്പോള്‍ മറുഭാഗത്ത് ഭര്‍ത്താവിന്‍റെ അനുമതിയില്ലാതെ എങ്ങനെ കൊടുക്കും എന്ന ചിന്തയായി. അവര്‍ പറഞ്ഞു: ഞാന്‍ അനുവദിക്കുകയും ഭര്‍ത്താവ് അനുവദിക്കാതിരിക്കുകയും ചെയ്താല്‍ വലിയ പ്രശ്നമാകും. എന്‍റെ ഭര്‍ത്താവുള്ളപ്പോള്‍ നിങ്ങള്‍ വന്ന് എന്നോട് അനുമതി ചോദിക്കുക. സുബൈര്‍ (റ) ഉള്ളപ്പോള്‍ അദ്ദേഹം വന്ന് അസ്മാഅ് (റ) നെ വിളിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ഉമ്മു അബ്ദില്ലാഹ് ഞാന്‍ ദരിദ്രനാണ്. നിങ്ങളുടെ വീടിന്‍റെ തണലില്‍ ഇരുന്ന് കച്ചവടം നടത്താന്‍ അനുവദിക്കുക. അവര്‍ പറഞ്ഞു: മദീനയില്‍ എന്‍റേതല്ലാത്ത ഒരു വീടും നിങ്ങള്‍ക്ക് ഇങ്ങനെ ചോദിക്കാന്‍ കിട്ടിയില്ലേ? ഉടനെ സുബൈര്‍ (റ) പറഞ്ഞു: നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാത്ത കാര്യത്തില്‍ ഒരു സാധുവിനോട് കടുംപിടുത്തം പിടിക്കുന്നത് എന്തിനാണ്? ഇത് കേട്ടപാടെ അസ്മാഅ് (റ) സസന്തോഷം അനുവദിച്ചു. (മുസ്ലിം 5693). അവര്‍ വലിയ ധര്‍മ്മിഷ്ഠയായിരുന്നു. ദാനധര്‍മ്മങ്ങളോട് വലിയ താല്‍പ്പര്യമായിരുന്നു. പക്ഷേ, ഭര്‍ത്താവിന്‍റെ അനുമതിയില്ലാതെ ഭര്‍ത്താവിന്‍റെ സമ്പത്ത് യാതൊരു കൈകടത്തലും നടത്തിയിരുന്നില്ല. ഒരിക്കല്‍ അസ്മാഅ് (റ) ചോദിച്ചു: ഭര്‍ത്താവ് എനിക്ക് തരുന്ന സമ്പത്തില്‍ നിന്നും ദാനം കൊടുക്കാന്‍ എനിക്ക് അനുമതിയുണ്ടോ? റസൂലുല്ലാഹി (സ) അരുളി: മാന്യമായ നിലയില്‍ കൊടുത്തു കൊള്ളുക. (മുസ്ലിം 2278). ഒരിക്കല്‍ റസൂലുല്ലാഹി (സ) സ്ത്രീകളെക്കൊണ്ട് ബൈഅത്ത് ചെയ്തപ്പോള്‍ ഒരു സ്ത്രീ പറഞ്ഞു: ഞങ്ങളുടെ പിതാവും മകനും ഭര്‍ത്താവും ഞെരുക്കമുള്ളവരാണ്. അവരുടെ സമ്പത്തില്‍ നിന്നും ഞങ്ങള്‍ക്ക് എത്ര എടുക്കാന്‍ അനുവാദമുണ്ട്. റസൂലുല്ലാഹി (സ) അരുളി: നിങ്ങളുടെ ഭക്ഷണത്തിനുള്ളതും അത്യാവശ്യ ദാനത്തിനുമുള്ളതും എടുക്കാവുന്നതാണ്. (അബൂദാവൂദ് 1686). എല്ലാ സഹാബി വനിതകളിലും ഈ ഗുണം കാണപ്പെട്ടിരുന്നുവെങ്കിലും ഖുറൈശി സ്ത്രീകള്‍ ഇതില്‍ വളരെ മുന്നിലായിരുന്നതിനാല്‍ റസൂലുല്ലാഹി (സ) അവരെ പ്രത്യേകം പ്രശംസിക്കുകയുണ്ടായി.
ഭര്‍ത്താവിന്‍റെ തൃപ്തി
സഹാബി വനിതകള്‍ ഭര്‍ത്താവിന്‍റെ തൃപ്തിയും സന്തോഷവും വളരെയധികം ശ്രദ്ധിച്ചിരുന്നു. ഖൗല (റ) അത്തര്‍ കച്ചവടം നടത്തിയിരുന്നു. ഒരിക്കല്‍ ആഇശ (റ) യോട് അവര്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി ഉയര്‍ന്ന സുഗന്ധം പുരട്ടുകയും അണിഞ്ഞൊരുങ്ങുകയും അല്ലാഹുവിന്‍റെ പൊരുത്തത്തെ കരുതി ഭര്‍ത്താവിന്‍റെ അരികില്‍ പോയി കിടക്കുകയും ചെയ്യാറുണ്ട്. പക്ഷേ ആ ഭര്‍ത്താവ് എന്നെ അവഗണിക്കുന്നു. റസൂലുല്ലാഹി (സ) വന്നപ്പോള്‍ ആഇശ (റ) ഈ കാര്യം ഉണര്‍ത്തി. റസൂലുല്ലാഹി (സ) അരുളി: ഖൗലയോട് ഇതേ മാര്‍ഗ്ഗത്തില്‍ ഉറച്ച് നില്‍ക്കാനും ഭര്‍ത്താവിനെ അനുസരിക്കാനും പറയുക. (ഉസ്ദുല്‍ ഗാബ 6867). ഒരു ദീവസം ആഇശ (റ) യുടെ കൈയ്യില്‍ വെള്ളികൊണ്ടുള്ള വള കണ്ടപ്പോള്‍ റസൂലുല്ലാഹി (സ) കാരണം തിരക്കി. അവര്‍ പറഞ്ഞു: ഞാന്‍ താങ്കള്‍ക്കുവേണ്ടി അണിഞ്ഞൊരുങ്ങിയതാണ്. (അബൂദാവൂദ് 15635). ഒരു സഹാബി വനിത പ്രവാചക സന്നിധിയില്‍ ഹാജരായി. അവരുടെ കൈയ്യില്‍ സ്വര്‍ണ്ണത്തിന്‍റെ വളയുണ്ടായിരുന്നു. റസൂലുല്ലാഹി (സ) ഇതിനെ എതിര്‍ത്തപ്പോള്‍ അവര്‍ പറഞ്ഞു: സ്ത്രീ ഭര്‍ത്താവിനുവേണ്ടി അണിഞ്ഞൊരുങ്ങിയില്ലെങ്കില്‍ ഭര്‍ത്താവിന്‍റെ ദൃഷ്ടിയില്‍ താഴ്ന്നുപോകുന്നതാണ്. അപ്പോള്‍ റസൂലുല്ലാഹി (സ) അതിന് അനുമതി നല്‍കി. (നസാഈ 5145).
ഭര്‍ത്താവിനോടുള്ള സ്നേഹം
സഹാബി വനിതകള്‍ ഭര്‍ത്താവിനെ അങ്ങേയറ്റം സ്നേഹിച്ചിരുന്നു. പ്രവാചക പുത്രി സൈനബ് (റ) ഇസ്ലാം സ്വീകരിച്ചിരുന്നെങ്കിലും ഭര്‍ത്താവ് അബുല്‍ ആസ് മുസ്ലിമായിരുന്നില്ല. മാത്രമല്ല, ബദ്ര്‍ പോരാട്ടത്തില്‍ നിഷേധികളോടൊപ്പം പങ്കെടുക്കുകയും തടവില്‍ പിടിക്കപ്പെടുകയും ചെയ്തു. അവരെ പരിഹാരം വാങ്ങി വിട്ടയക്കാന്‍ തീരുമാനിച്ചപ്പോള്‍ സൈനബ് (റ) ന്‍റെ കല്യാണ സമയത്ത് ഖദീജ (റ) നല്‍കിയ മാല ഭര്‍ത്താവിന്‍റെ മോചനത്തിന് അവര്‍ നല്‍കുകയുണ്ടായി (അബൂദാവൂദ് 2693).ഹംനാ (റ) ഭര്‍ത്താവ് ശഹീദായ വിവരമറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. (ഇബ്നുമാജ 1590). ഉമര്‍ (റ) ന്‍റെ ഭാര്യ ആത്തിക്ക (റ) ഉമര്‍ (റ) ന്‍റെ ശിരസ്സ് ചുംബിച്ചിരുന്നു. (മുവത്വ 653). ആത്തിക്ക (റ) യുടെ ആദ്യ ഭര്‍ത്താവ് അബ്ദുല്ലാഹ് ശഹീദായപ്പോള്‍ അവര്‍ പാടി: താങ്കളുടെ മേലുള്ള ദു:ഖത്താല്‍ എന്‍റെ കണ്ണ് എന്നും കരഞ്ഞുകൊണ്ടരിക്കുമെന്ന് ഞാന്‍ ആണയിടുന്നു. തുടര്‍ന്ന് ഉമര്‍ (റ) അവരെ വിവാഹം കഴിച്ചു. വലീമയില്‍ പങ്കെടുത്ത അലിയ്യ് (റ) അവരുടെ ഈ കവിത അനുസ്മരിച്ചപ്പോള്‍ അവര്‍ കരഞ്ഞുപോയി. ഉമര്‍ (റ) ശഹീദായപ്പോഴും അവര്‍ ഉജ്ജലമായ ഒരു അനുശോചന കാവ്യം ആലപിച്ചു. ശേഷം സുബൈര്‍ (റ) അവരെ വിവാഹം കഴിച്ചു. അദ്ദേഹം ശഹീദായപ്പോഴും കാവ്യം ആലപിച്ചു. (ഉസ്ദുല്‍ ഗാബ 7087)
ഭര്‍ത്താവിന്‍റെ സേവനം
സഹാബി വനിതകള്‍ ആത്മാര്‍ത്ഥതയോടെ ഭാര്‍ത്താക്കന്മാര്‍ക്ക് സേവനം അനുഷ്ടിച്ചിരുന്നു. ആഇശ (റ) റസൂലുല്ലാഹി (സ) ക്ക് മിസ്വാക്കി് നിരന്തരം കഴുകി കൊടുത്തിരുന്നു. (അബൂദാവൂദ് 52). ഒരിക്കല്‍ റസൂലുല്ലാഹി (സ) പുതച്ച കമ്പിളിയില്‍ അല്‍പ്പം അഴുക്കുണ്ടായിരുന്നു. ഒരു സഹാബി അത് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ആഇശ (റ) യുടെ അരികിലേക്ക് കൊടുത്തുവിട്ടു. ആഇശ (റ) കിണറ്റില്‍ നിന്നും വെള്ളമെടുത്ത് അത് സ്വന്തം കഴുകുകയും ഉണങ്ങിയ ശേഷം കൊടുത്തുവിടുകയും ചെയ്തു. (അബൂദാവൂദ് 388). റസൂലുല്ലാഹി (സ) ഇഹ്റാമില്‍ പ്രവേശിക്കുന്നതിന് മുമ്പും ഇഹ്റാമില്‍ നിന്നും വിരമിച്ചതിന് ശേഷവും ആഇശ (റ) തിരുശരീരം മുഴുവന്‍ സുഗന്ധം പുരട്ടിക്കൊടുക്കുമായിരുന്നു. (അബൂദാവൂദ് 1745). റസൂലുല്ലാഹി (സ) ബലി മൃഗത്തെ കഅ്ബയിലേക്ക് അയക്കുമ്പോള്‍ അതിന്‍റെ കഴുത്തില്‍ കെട്ടുന്ന ചരട് ആഇശ (റ) സ്വയം തയ്യാറാക്കി കൊടുത്തിരുന്നു. (അബൂദാവൂദ് 1757). സഹാബത്തിന്‍റെ നിര്‍ണ്ണായ ഘട്ടങ്ങളിലും ഏകാന്ത തയുടെ സന്ദര്‍ഭങ്ങളിലും അവരെ ഏറ്റവും കൂടുതല്‍ സഹായിച്ചിരുന്നത് ഭാര്യമാരാണ്. തബൂക്കില്‍ പങ്കെടുക്കാത്തത്ിന്‍റെ പേരില്‍ ഹിലാല്‍ (റ) നോട് റസൂലുല്ല്ാഹി (സ) കോപിക്കുകയും അവരോട് സംസാരിക്കുന്നതില്‍ നിന്നും സഹാബത്തിനെ വിലക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ റസൂലുല്ലാഹി (സ) യെ സമീപിച്ച് അദ്ദേഹം വളരെ പ്രായമുള്ള ആളായതിനാല്‍ സേവനം ചെയ്തുകൊള്ളട്ടെ എന്ന് അനുവാദം ചോദിക്കുകയും റസൂലുല്ലാഹി (സ) അനുവദിക്കുകയും ചെയ്തു. (ബുഖാരി 2418). സ്ത്രീകളെ അങ്ങേയറ്റം വേദനിപ്പിക്കുന്ന ഒന്നാണ് ഭര്‍ത്താക്കന്മാരുടെ വിവാഹ മോചനം. പ്രത്യേകിച്ചും ന്യായമായ കാരണമൊന്നുമില്ലെങ്കില്‍ വിവാഹ മോചനം വളരെയധികം ദു:ഖിപ്പിക്കുന്നതാണ്. എ്ന്നാല്‍ സഹാബി വനിതകള്‍ ഇതിന് ശേഷവും പഴയെ ഭര്‍ത്താക്കന്മാരോട് ഔദാര്യം പുലര്‍ത്തിയിരുന്നു
ജീവിത രീതികള്‍
ലളിത ജീവിതം
ഇസ്ലാമിന്‍റെ പ്രാരംഭകാലത്ത് സഹാബി വനിതകള്‍ വലിയ ദാരിദ്രവും കൊടും പട്ടിണിയും സഹിച്ച് ജീവിച്ചിരുന്നു. അവരുടെ വസ്ത്രം, വീട്ടുപകരണങ്ങള്‍, സാധന സാമഗ്രികള്‍ എല്ലാത്തിലും ലാളിത്യം നിറഞ്ഞിരുന്നു.
വസ്ത്രം: സഹാബികള്‍ക്ക് വളരെ കുറഞ്ഞ വസ്ത്രങ്ങള്‍ മാത്രമേ ലഭിച്ചിരുന്നുള്ളു. നബി (സ) യുടെ കരളിന്‍റെ കഷ്ണമായ ഫാത്തിമ (റ) ഒരിക്കല്‍ നബി (സ) യുടെ സന്നിധിയില്‍ വന്നു. ലജ്ജ കാരണം ശരീരം മുഴുവന്‍ ഭാഗങ്ങളും മറയ്ക്കാന്‍ ആഗ്രഹിച്ചിട്ടും മറയ്ക്കാന്‍ സാധിച്ചില്ല. (അബൂദാവൂദ്)
പല സഹാബി സ്ത്രീകള്‍ക്ക് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ധരിക്കാന്‍ പുതപ്പ് ലഭിച്ചിരുന്നില്ല. അവര്‍ മറ്റുള്ളവരുടെ പുതപ്പ് ഇരവ് വാങ്ങിയിരുന്നു. (ഇബ്നുമാജ)
കല്ല്യാണത്തിന്‍റെ സന്ദര്‍ഭത്തില്‍ സാധുക്കള്‍ പോലും കൂടിയ വസ്ത്രം ധരിക്കാറുണ്ട്. എന്നാല്‍ സഹാബി സ്ത്രീകള്‍ക്ക് അതിന് സാധാരണ് വസ്ത്രം പോലും ഇല്ലായിരുന്നു. ആഇശ (റ) അരുളുന്നു: എന്‍റെ പക്കല്‍ ഒരു സാധാരണ വസ്ത്രം ഉണ്ടായിരുന്നു. അതിനെ മദീനയിലെ മണവാട്ടികള്‍ എന്നില്‍ നിന്നും ഇരവ് വാങ്ങിയിരുന്നു. (ബുഖാരി)
വീട്: ദരിദ്രരായ സഹാബികളുടെ വീടുകള്‍ അങ്ങേയറ്റം ചെറുതും സൗകര്യങ്ങള്‍ കുറഞ്ഞതുമായിരുന്നു. വിസര്‍ജ്ജന സൗകര്യം ഇല്ലാത്തതിനാല്‍ അവര്‍ രാത്രികളില്‍ വെളിപ്രദേശത്ത് ആവശ്യം നിര്‍വ്വഹിച്ചിരുന്നു. (ബുഖാരി)
വീടുകളില്‍ വാതില്‍ വിരികള്‍ ഉണ്ടായിരുന്നില്ല. (അബൂദാവൂദ്)
രാത്രികാലങ്ങളില്‍ കത്തിക്കാന്‍ വിളക്ക് പോലും ലഭിച്ചിരുന്നില്ല. (ബുഖാരി)
വീട്ടുപകരണങ്ങള്‍: സഹാബത്തിന്‍റെ വീടുകളില്‍ സാധനസാമഗ്രികള്‍ അങ്ങേയറ്റം കുറവായിരുന്നു.ത ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരു വിരിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. (ബുഖാരി)
തലയണ ഈന്തപ്പഴ കുരുവുകള്‍കൊണ്ട് നിറച്ചതായിരുന്നു.
ആഭരണങ്ങള്‍: സഹാബി വനിതകള്‍ അങ്ങേയറ്റം വില കുറഞ്ഞ ആഭരണങ്ങളാണ് ധരിച്ചിരുന്നത്. ഗ്രാമ്പുവിന്‍റെ മാല ധരിച്ചിരുന്നു. ആഇശ (റ) തുടങ്ങഇയ പ്രാവചക പത്നിമാര്‍ വളരെ കുറഞ്ഞ ആഭരണമാണ് ധരിച്ചിരുന്നത്. (ബുഖാരി)
സൗന്ദര്യവസ്തുക്കള്‍: അവര്‍ സുറുമ ഇടുകയും മൈലാഞ്ചി പുരട്ടുകയും ചെയ്തിരുന്നു. അവര്‍ സുഗന്ധം പൂശുമായിരുന്നു.
സ്വന്തം ജോലി: സ്വന്തം ജോലി സ്വന്തം ചെയ്തു. സഹാബി വനിതകള്‍ വീട്ടുജോലികള്‍ സ്വന്തമായി ചെയ്തിരുന്നു. ഈ വിഷയത്തില്‍ അവര്‍ വലിയ ത്യാഗവും ബുദ്ധിമുട്ടും സഹിച്ചു. ഫാത്തിമ (റ) ആട്ടുകല്ല് സ്വയം ആട്ടുകയും വലിയ പാത്രത്തില്‍ വെള്ളം ചുമന്നുകൊണ്ട് വരുകയും ചെയ്തിരുന്നു. പവിത്രരായ പ്രവാചക പത്നിമാര്‍ ഊയം ഊയമായി വീട്ടുജോലികള്‍ ചെയ്യുമായിരുന്നു. ഒരു ദിവസം ആഇശ (റ) ന്‍റെ ഊയം ആയിരുന്നു. അവര്‍ ധാന്യം പൊടിക്കുകയും റൊട്ടി ഉണ്ടാക്കുകയും ചെയ്തു. നബി (സ) യെ പ്രതീക്ഷിക്കുകയും ചെയ്തു. അന്ന് നബി (സ) വരാന്‍ അല്‍പ്പം പിന്തിയതിനാല്‍ അവര്‍ ഉറങ്ങിപ്പോയി. നബി (സ) വന്ന് അവരെ ഉണര്‍ത്തി. (അദബുല്‍ മുഫ്റത്)
അബൂബക്കര്‍ സിദ്ദീഖ് (റ) ന്‍റെ മകളാണ് അസ്മ (റ) സുബൈര്‍ (റ) അവരെ വിവാഹം കഴിച്ചു. സുബൈര്‍ (റ) വീട് മുഴുപട്ടിണിയിലായിരുന്നു. ഒരു കുതിര മാത്രമായിരുന്നു ആകെ സമ്പത്ത്. അസ്മ (റ) കാട്ടില്‍ പോയി കുതിരയ്ക്ക് പുല്ല് ചെത്തിക്കൊണ്ടുവരുമായിരുന്നു. അവസാനം അബൂബക്കര്‍ (റ) മകള്‍ക്ക് ഒരു സേവകനെ നല്‍കിയപ്പോള്‍ അവര്‍ ഈ ജോലിയില്‍ നിന്നും രക്ഷ പ്രാപിച്ചു. നബി (സ) സുബൈര്‍ (റ) ന് അല്‍പ്പം ഭൂമി കൊടുത്തിരുന്നു. മദീനയില്‍ നിന്നും അല്‍പ്പം ദൂരയുള്ള സ്ഥലത്ത് നിന്നും ഈന്തപ്പനക്കുരുക്കള്‍ ശേഖരിച്ച് തലയില്‍ ചുമന്ന് വരുമായിരുന്നു. കൂടാതെ വീട്ടുജോലികളെല്ലാം അവര്‍ തന്നെയാണ് നിര്‍വ്വഹിച്ചിരുന്നത്. വെള്ളം കോരുക, പാത്രം ശരിയാക്കുക, മാവ് കുഴക്കുക, റൊട്ടി ഉണ്ടാക്കുക ഇതെല്ലാം അവര്‍ ഒറ്റയ്ക്കാണ് നിര്‍വ്വഹിച്ചിരുന്നത്. (മുസ്ലിം)
വീട്ടുജോലികള്‍ കൂടാതെ സഹാബി വനിതകള്‍ നിര്‍മ്മാണ് ജോലികളും ചെയ്തിരുന്നു.. പല സഹാബി വനിതകളും വസ്ത്രം തുന്നിയിരുന്നു. (ബുഖാരി)
പര്‍ദ്ദ: പ്രവാചക കാലഘട്ടത്തില്‍ ശരീരം മറയ്ക്കാന്‍ സഹാബി സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധച്ചിരുന്നു. കാലുറ ധരിക്കുകയും മുഖമക്കന അണിയുകയും അന്യരില്‍ നിന്നും മറ സ്വീകരിക്കുകയും ചെയ്തിരുന്നു. (അബൂദാവൂദ്). ആഇശ (റ) വിവരിക്കുന്നു: ഹജ്ജത്തുല്‍ വിദാഇന്‍റെ സന്ദര്‍ഭത്തില്‍ അന്യപുരുഷന്‍മാര്‍ ഞങ്ങളുടെ മുന്നില്‍ക്കൂടി കടന്നുപോകുമ്പോള്‍ ഞങ്ങള്‍ മുഖം മറയ്ക്കുമായിരുന്നു. (അബൂദാവൂദ്)
ഒരിക്കല്‍ അഫ്ലഹ് (റ) ആഇശ (റ) യുടെ അരികില്‍ വന്നു. അവര്‍ ഉടനെ മറയില്‍ പ്രവേശിക്കുകയുണ്ടായി. അഫ്ലഹ് (റ) പറഞ്ഞു: ആഇശ (റ) എന്നില്‍ നിന്നും മറയുന്നത് എന്തിനാണ്? ഞാന്‍ നിങ്ങളുടെ പിതൃവ്യന്‍ ആണ്. ആഇശ (റ) പറഞ്ഞു: എങ്ങനെ പിതൃവ്യന്‍ ആകും. അദ്ദേഹം പറഞ്ഞു: എന്‍റെ സഹോദരന്‍റെ ഭാര്യ നിങ്ങള്‍ക്ക് പാല്‍ കുടിപ്പിച്ചിട്ടുണ്ട്. ആഇശ (റ) പറഞ്ഞു: പുരുഷന്‍ എന്നെ പാല്‍ കുടിപ്പിച്ചിട്ടില്ലല്ലോ..... (അബൂദാവൂദ്)
പര്‍ദ്ദ: ഒരു സഹാബി വനിതയുടെ മകന്‍ ശഹീദായി. അവര്‍ പരിപൂര്‍ണ്ണ പര്‍ദ്ദയണിഞ്ഞ് നബി (സ) യുടെ സന്നിധിയില്‍ വന്നു. ഇത് കണ്ട് ചില സഹാബികള്‍ ചോദിച്ചു: മകന്‍റെ മരണത്തിന്‍റെ സന്ദര്‍ഭത്തില്‍ പരിപൂര്‍ണ്ണ പര്‍ദ്ദ പാലിക്കുകയാണോ? അവര്‍ പറഞ്ഞു: എന്‍റെ മകന്‍ മാത്രമാണ് നഷ്ടപ്പെട്ടിട്ടുള്ളത് ലജ്ജ നഷ്ടപ്പെട്ടിട്ടില്ല. (അബൂദാവൂദ്)
ഇക്കാലത്ത് പര്‍ദ്ദ ഒരു ചടങ്ങായിരിക്കുകയാണ്. അന്യപുരുഷന്മാരുടെ മുന്നില്‍ ആദ്യം മറയിടുന്നെങ്കിലും ഇടയ്ക്ക് എപ്പോഴെങ്കിലും മറ ഇല്ലാതായാല്‍ പിന്നീട് മറ പാലിക്കുകയില്ല. എന്നാല്‍ അവര്‍ എല്ലാ സാഹചര്യത്തിലും പരിപൂര്‍ണ്ണമായി പര്‍ദ്ദ ധരിച്ചിരുന്നു. കാരണം അവര്‍ പര്‍ദ്ദയെ ആചാരം ആയിട്ടല്ല മറിച്ച് ശരീഅത്തിന്‍റെ നിയമം ആയിട്ടാണ് കണ്ടിരുന്നത്. വലിയ മതബോധം ഉണ്ടായിരുന്ന അടിമ ആയിരുന്നു സാലിം (റ). ആഇശ (റ) യുടെ മുന്നില്‍ ഇരുന്ന് അദ്ദേഹം പാഠങ്ങള്‍ പഠിച്ചിരുന്നു. കാരണം അടിമകളോട് മറപുലര്‍ത്തല്‍ നിര്‍ബന്ധമില്ല. അതിനിടയില്‍ അദ്ദേഹം അടിമത്വത്തില്‍ നിന്നും മോചനം ആയി. ഉടനെ ആഇശ (റ) മറ സ്വീകരിച്ചു. മരണം വരെ അദ്ദേഹത്തിന്‍റെ മുന്നില്‍ വരികയുണ്ടായില്ല. (നസാഇ)
കടമിടപാടുകള്‍
കടം വാങ്ങിയാല്‍ കൊടുത്തുവീട്ടുന്നത് വളരെയധികം ശ്രദ്ധിച്ചിരുന്നു. ആഇശ (റ) അത്യാവശ്യങ്ങള്‍ക്ക് ധാരാളമായി കടം വാങ്ങുമായിരുന്നു. എന്തിനാണ് വാങ്ങുന്നത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: നബി (സ) അരുളി: ആരെങ്കിലും കൊടുത്ത് വീട്ടാനുള്ള ഉദ്ദേശത്തില്‍ കടം വാങ്ങിയാല്‍ അല്ലാഹു അവന്‍റെ ഭാഗത്ത് നിന്നും അദ്ദേഹത്തിന് ഒരു സഹായിയെ നിശ്ചയിക്കുന്നതാണ്. ഇത്തരം ഒരു സഹായം എനിക്ക് ലഭിക്കുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. (മുസ്നദ് അഹ്മദ്)
അവര്‍ കടം ... മാപ്പാക്കുമായിരുന്നു. ഉമ്മുസലമ (റ) ഈ വിഷയത്തില്‍ വലിയ മുന്‍പന്തിയിലായിരുന്നു. (തബഖാത്ത്)
അനന്തര സ്വത്ത് വീതിക്കുന്നതില്‍ അവര്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. അബൂബക്കര്‍ സിദ്ധീഖ് (റ) ആഇശ (റ) യ്ക്ക് ഏതാനും ഈത്തപ്പഴ മരങ്ങള്‍ ദാനം കൊടുത്തിരുന്നു. എന്നാല്‍ അവര്‍ അത് ഏറ്റുവാങ്ങിയിരുന്നില്ല. ഇതിനിടയില്‍ അബൂബക്കര്‍ (റ) രോഗബാധിതനായി മരണാസന്നനായി. അദ്ദേഹം മകളെ വിളിച്ച് ഇപ്രകാരം ഉപദേശിച്ചു. ഞാന്‍ നല്‍കിയ മരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നെങ്കില്‍ കുഴപ്പമില്ല. അല്ലാത്ത പക്ഷം അത് കൂട്ടിച്ചേര്‍ത്ത് എന്‍റെ സമ്പത്ത് മുഴുവന്‍ ഇസ്ലാമികമായി വീതിക്കേണ്ടതാണ്. ആഇശ (റ) പറഞ്ഞു: ഇക്കാര്യം താങ്കള്‍ ഉപദേശിച്ചില്ലെങ്കിലും ഞാന്‍ കാര്യം പരിപൂര്‍ണ്ണമായി പാലിക്കുന്നതാണ്. (മുവത്വ)
സേവന പ്രവര്‍ത്തനങ്ങള്‍
നന്മയുടെ പ്രചാരണം
നന്മയുടെ പ്രചാരണമാണ് സഹാബി വനിതകളുടെ ഏറ്റവും പ്രധാനപ്പെട്ട സേവന പ്രവര്‍ത്തനം. അവരിലൂടെ ഇസ്ലാം വളരെയധികം പ്രചരിക്കുകയുണ്ടായി. ഉമ്മുശരീക് (റ) ആദ്യ ഘട്ടത്തില്‍ തന്നെ ഇസ്ലാം സ്വീകരിച്ച വനിതയാണ്. ഖുറൈശി സ്ത്രീകള്‍ക്കിടയില്‍ അവര്‍ ധാരാളമായി ഇസ്ലാമിക പ്രബോധനങ്ങള്‍ നടത്തി. ഖുറൈശ് വിലക്കിയെങ്കിലും അവര്‍ പിന്മാറിയില്ല. അവസാനം അവരെ മക്കയില്‍ നിന്നും ഖുറൈശ് പുറത്താക്കി. (ഉസുദുല്‍ ഗാബ)
അവര്‍ യാത്രക്കിടയില്‍ സഹാബികള്‍ വല്ലാതെ ദാഹിച്ചുവലഞ്ഞു. ദാഹ ജലം തേടി ഇറങ്ങിയപ്പോള്‍ ജലം വഹിച്ചുകൊണ്ടുവരുന്ന ഒരു സ്ത്രീയെ കണ്ടു. സഹാബികള്‍ അവരെയും കൂട്ടി റസൂലുല്ലാഹി (സ) യുടെ അരികിലെത്തി. അവരുടെ അനുവാദത്തോടെ റസൂലുല്ലാഹി (സ) സഹാബികള്‍ക്ക് വെള്ളം കുടിപ്പിച്ചു. അവരുടെ ജലത്തിശേഖരത്തില്‍ യാതൊരു കുറവും ഉണ്ടായില്ല. എങ്കിലും റസൂലുല്ലാഹി (സ) അവര്‍ക്ക് വില നല്‍കുകയുണ്ടായി. സഹാബത്തിന്‍റെ സത്ഗുണങ്ങള്‍ കണ്ട അവര്‍ ദീന്‍ സ്വീകരിച്ചു. തുടര്‍ന്ന് സ്വന്തം ഗോത്രത്തില്‍ അവര്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുകയും ഗോത്രക്കാരെല്ലാം ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. (ബുഖാരി)
ഉമ്മുഹകീം (റ) അബൂജഹ്ലിന്‍റെ മകന്‍ ഇക്രിമയുടെ ഭാര്യയാണ്. മക്കാ വിജയത്തിന്‍റെ സന്ദര്‍ഭത്തില്‍ അവര്‍ ദീന്‍ സ്വീകരിച്ചു. എന്നാല്‍ ഇക്രിമ യമനിലേക്ക് ഒളിച്ചോടി. അവര്‍ അദ്ദേഹത്തിന്‍റെ പിന്നാലെ യാത്ര ചെയ്ത് അദ്ദേഹത്തെ കണ്ടുമുട്ടുകയും ഇസ്ലാമിനെ പരിചയപ്പെടുത്തുകയും അനുഭവിച്ച് അറിയാന്‍ മദീനയിലേക്ക് വരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇക്രിമ മദീനയിലെത്തി, റസൂലുല്ലാഹി (സ) യെ കാണുകയും ഇസ്ലാം സ്വീകരിക്കുകയും ജീവിത കാലം മുഴുവന്‍ നന്മകളില്‍ മുഴുകയും ചെയ്തു. ഇക്രിമ (റ) ഇവിടെ ഇസ്ലാം സ്വീകരണത്തില്‍ റസൂലുല്ലാഹി (സ) വളരെയധികം സന്തോഷിച്ചു. (മുവത്വ).
ഉമ്മുസലമ (റ) യെ വിവാഹം കഴിക്കാന്‍ അബൂത്വല്‍ഹ ആഗ്രഹിച്ചു. അദ്ദേഹം മുസ്ലിമായിരുന്നില്ല. ഉമ്മുസലമ (റ) അദ്ദേഹത്തെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും അബൂത്വല്‍ഹ (റ) ഇസ്ലാം ആശ്ലേഷിക്കുയും ചെയ്തു. (ഉസുദുല്‍ ഗാബ)
ദീനിലേക്ക് കടന്നുവരുന്നവരെ സ്വീകരിക്കാനും അവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനും സഹാബി സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉമ്മുശരീക് (റ) ഈ വിഷയത്തില്‍ വളരെ മുന്‍പന്തിയിലായിരുന്നു. അവരുടെ വീട് പൊതു മുസ്ലിംകളുടെ അതിഥി മന്ദിരമായിരുന്നു. ദുര്‍റാ ബിന്‍ത് അബീലഹബ് (റ) ധാരാളം ആഹാരം പാചകം ചെയ്ത് അതിഥികള്‍ക്ക് നല്‍കുമായിരുന്നു (ഇസാബാ).
പുരുഷന്‍മാരായ സഹാബികള്‍ റസൂലുല്ലാഹി (സ) യോടൊപ്പം യാത്രകള്‍ ചെയ്യുമ്പോള്‍ സഹാബി വനിതകളും യാത്രകളില്‍ പങ്കെടുത്തിരുന്നു. രോഗികള്‍ക്ക് ശ്രുശുഷ നല്‍കുക, സഹയാത്രികര്‍ക്ക് ആഹാരപാനിയങ്ങള്‍ തയ്യാറാക്കുക, വിശ്രമ സൗകര്യങ്ങള്‍ ഒരുക്കുക മുതലായ കാര്യങ്ങള്‍ വലിയ ആത്മാര്‍ത്ഥയോടെയും നല്ല നിലയിലും അവര്‍ നിര്‍വ്വഹിച്ചിരുന്നു. ഖൈബര്‍ യുദ്ധ യാത്രയില്‍ ധാരാളം സഹാബി വനിതകള്‍ പങ്കെടുത്തു. അവരുടെ ആധിക്യം കണ്ടപ്പോള്‍ എന്തിനാണ് വന്നതെന്ന് ദേഷ്യരൂപേണ റസൂലുല്ലാഹി (സ) അവരോട് ചോദിച്ചു. അവര്‍ വിനയത്തോടെ പറഞ്ഞു: ഞങ്ങളെക്കൊണ്ട് സാധിക്കുന്ന സേവനങ്ങള്‍ നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. റസൂലുല്ലാഹി (സ) അവര്‍ക്ക് അനുമതി നല്‍കി (അബൂദാവൂദ്)
ഉമ്മുഅത്തിയ്യ (റ) പ്രധാന സഹാബി വനിതയാണ്. റസൂലുല്ലാഹി (സ) യോടൊപ്പം ഏഴ് യാത്രകളില്‍ അവര്‍ പങ്കെടുത്തിരുന്നു. യാത്രികരുടെ സാധനങ്ങള്‍ സൂക്ഷിക്കുകയും പാത്രം കഴുകുകയും രോഗികളെ ശ്രുഷുശിക്കുകയും ചെയ്തിരുന്നു. (ബുഖാരി).
റുഫൈദ (റ) മസ്ജിദുന്നബവിയില്‍ ഒരു കൂടാരം പണിയുകയുണ്ടായി. മുറിവേല്‍ക്കുന്നവര്‍ അതില്‍ വെച്ചാണ് ശ്രുഷുശിക്കപ്പെട്ടിരുന്നത്. ഖന്‍ന്തഖ് യുദ്ധത്തില്‍ മുറിവേറ്റ സഅദ് (റ) ആ കൂടാരത്തിലാണ് താമസിച്ചത്. (ഇസാബ)
സഹാബി വനിതകളുടെ ഈ സേവന പ്രവര്‍ത്തനങ്ങളെ ഇതര സഹാബികള്‍ വളരെ ആദരവോടെ വീക്ഷിച്ചിരുന്നു. ഒരിക്കല്‍ ഉമര്‍ ഫാറൂഖ് (റ) കുറച്ച് പുതപ്പുകള്‍ വീതിച്ചു. അതില്‍ വിലയേറിയ ഒരെണ്ണം അവസാനം അവശേഷിച്ചു. സഹാബികള്‍ പറഞ്ഞു: ഇത് താങ്കളുടെ ഭാര്യയായ പ്രവാചക പൗത്രി ഉമ്മുകുല്‍സുമിന് കൊടുക്കുക. ഉമര്‍ (റ) പറഞ്ഞു: ഇതിന് ഏറ്റവും അര്‍ഹത ഉമ്മുസുലൈമിനാണ്. അവര്‍ ഉഹ്ദ് യുദ്ധത്തില്‍ തോല്‍പ്പാത്രം നിറച്ച് വെള്ളം കൊണ്ടുവന്ന് ഞങ്ങളെ കുടിപ്പിക്കുകയുണ്ടായി. (ബുഖാരി)
സഹാബി വനിതകള്‍ മസ്ജിദുകളെ ആദരിക്കുകയും വൃത്തിയാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ മസ്ജിദുന്നബവിയില്‍ ആരോ തുപ്പിയിടുകയുണ്ടായി. റസൂലുല്ലാഹി (സ) ഇത് കണ്ട് വളരെ വിഷമിക്കുകയും തിരുവദനം വിവര്‍ണ്ണമാവുകയും ചെയ്തു. ഒരു സഹാബി വനിത പെട്ടന്നുവന്ന് അത് വൃത്തിയാക്കുകയും സുഗന്ധം പുരട്ടുകയും ചെയ്തു. റസൂലുല്ലാഹി (സ) ഇതില്‍ അത്യധികം സന്തോഷിക്കുകയും വളരെ നല്ലകാര്യമെന്ന് പ്രശംസിക്കുകയും ചെയ്തു. (നസാഇ)
ഒരു സാധു സഹാബി വനിത മസ്ജിദുന്നവബി എന്നും തൂത്ത് വൃത്തിയാക്കുമായിരുന്നു. റസൂലുല്ലാഹി (സ) ഇതിനെ അത്യധികം വിലമതിച്ചിരുന്നു. അവര്‍ മരണപ്പെട്ടപ്പോള്‍ സഹാബികള്‍ രാത്ര തന്നെഅവരെ ഖബറടക്കി. റസൂലുല്ലാഹി (സ) ഇത് അറിഞ്ഞില്ല. പിന്നീട് വിവരം അറിഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് അറിയിക്കാതിരുന്നതെന്ന് സഹാബികളെ വിമര്‍ശിക്കുകുയും അവര്‍ക്ക് വേണ്ടി വളരെയധികം ദുആ ഇരക്കുകയും ചെയ്തു.(ഇബ്നുമാജ)
അനാചാരങ്ങളോട് എതിര്‍പ്പ്
ദീനിനെ സംബന്ധിച്ചിടത്തോളം അപകടകരമായ ഒരു പ്രവണതയാണ് അനാചാരങ്ങള്‍. ഇസ്ലാമിക വടവൃക്ഷത്തില്‍ ഈ ചിതലുകള്‍ കയറിക്കൂടാതിരിക്കാന്‍ പ്രധാന സഹാബി വനിതകള്‍ സഗൗരവം ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ കഅബയെ പുതക്കുന്ന പുടവകളോടുള്ള സ്നേഹാദരവുകള്‍ വളരെയധികം വര്‍ദ്ധിക്കുകയുണ്ടായി. പുതിയ പുടവ അണിയിക്കപ്പെടുമ്പോള്‍ കഅബയുടെ സേവകര്‍ക്ക് രഹസ്യമായി പൈസ കൊടുക്കുന്നതും പഴയെ പുടവകളുടെ കഷണങ്ങള്‍ വീടുകളില്‍ അത്യധികം ആദരിക്കപ്പെടുന്നതും അറിഞ്ഞ ആഇശ (റ) ഇതിനെതിരില്‍ ശക്തമായി പ്രതികരിച്ചു.
നന്മ ഉപദേശിക്കുക, തിന്മ തടയുക
ഇസ്ലാമിക വിശ്വാസങ്ങളും കര്‍മ്മങ്ങളും സ്വഭാവ ബന്ധങ്ങളും പ്രചരിപ്പിക്കാന്‍ പരിശ്രമിക്കല്‍ ഓരോ മുസ്ലിമിന്‍റെയും കടമയാണ്. സഹാബി വനിതകള്‍ ഇതില്‍ വളരെയധികം ആവേശം പുലര്‍ത്തിയിരുന്നു. നന്മ ഉപദേശിക്കാനും തിന്മ തടയാനും ലഭിക്കുന്ന ഒരു അവസരവും അവര്‍ പാഴാക്കിയിരുന്നില്ല. ഒരിക്കല്‍ ആഇശ (റ) യുടെ അരികില്‍ ഏതാനും സ്ത്രീകള്‍ അതിഥിയായി വന്നു. അതില്‍ രണ്ടുകുട്ടികള്‍ ശരിയായി വസ്ത്രം ധരിക്കാതെ നമസ്ക്കരിക്കുന്നത് കണ്ടപ്പോള്‍ അവര്‍ അത് വിലക്കുകയും നല്ല വസ്ത്രം ധരിച്ച് നമസ്ക്കരിക്കാന്‍ കല്‍പ്പിക്കുകുയും ചെയ്തു. (മുസ്നദ്).
മറ്റൊരിക്കല്‍ അബ്ദുര്‍റഹ്മാനുബ്ന് അബീബകര്‍ (റ) ധൃതിയില്‍ വുളൂ ചെയ്യുന്നത് കണ്ടപ്പോള്‍ ആഇശ (റ) പറഞ്ഞു: അബ്ദുര്‍റഹ്മാനേ, വുളൂ നല്ലനിലയില്‍ നിര്‍വ്വഹിക്കുക. വുളുവില്‍ കഴുകപ്പെടാത്ത അവയവത്തിന് ശിക്ഷ ലഭിക്കുന്നതാണെന്ന് റസൂലുല്ലാഹു (സ) അരുളിയിരിക്കുന്നു. (മുസ്നദ്).
വേറൊരിക്കല്‍ പുരുഷന്‍റെ രൂപമുള്ള പുതപ്പ് പുതച്ച ഒരു സ്ത്രീയെ കണ്ടപ്പോള്‍ ആഇശ (റ) അവരെ വിരട്ടുകയും പുതപ്പ് മാറ്റാന്‍ കല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അരുളി: റസൂലുല്ലാഹി (സ) ഇത്തരം വസ്ത്രങ്ങള്‍ കാണുമ്പോള്‍ കീറിക്കളയുമായിരുന്നു. (മുസ്നദ്).
സഹോദരി പുത്രി ഹഫ്സ ബിന്‍ത് അബ്ദുര്‍റഹ്മാന്‍ (റ) വളരെ കട്ടികുറഞ്ഞ ഒരു തട്ടമിട്ട് നടക്കുന്നത് കണ്ടപ്പോള്‍ ആഇശ (റ) ക്ക് കോപം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അത് കീറി എറിഞ്ഞുകൊണ്ട് അവര്‍ ചോദിച്ചു: സൂറത്തുന്നൂര്‍ പഠിച്ചിട്ടില്ലേ? അതില്‍ അല്ലാഹു എന്തെല്ലാം നിയമങ്ങളാണ് ഇറക്കിയിട്ടുള്ളതെന്ന് അറിയില്ലേ? തുടര്‍ന്ന് കട്ടിയുള്ള ഒരു തട്ടം വാങ്ങി അവര്‍ക്ക് നല്‍കി. (മുവത്വ).
ഇസ്ലാം അറേബ്യവിട്ട് പുറത്തേക്ക് പ്രചരിച്ചപ്പോള്‍ കോഴിപ്പോര് മുതലായ ചില കളികള്‍ കാണപ്പെടുകയുണ്ടായി. സഹാബീ വനിതകള്‍ ഈ അനിസ്ലാമിക കളികളെ ശക്തമായി വിലക്കി. വിദേശികളായ ചില ജോലിക്കാര്‍ ഇത്തരം കളികള്‍ കളിക്കുന്നതായി അറിഞ്ഞപ്പോള്‍ ആഇശ (റ) പ്രസ്താവിച്ചു: ഇങ്ങനെയുള്ളവരെ വീട്ടുവേലകള്‍ക്ക് വിളിക്കാന്‍ പാടില്ല. (അദബുല്‍ മുഫ്റദ്)
അനറബികള്‍ പേരുകള്‍ മാറ്റി ചില ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിരുന്നു. മുന്തിരിയില്‍ നിന്നും ഉണ്ടാക്കപ്പെടുന്ന മദ്യം മാത്രമാണ് തടയപ്പെട്ടതെന്ന് ചിലര്‍ വിചാരിക്കുകയും ചെയ്തിരുന്നു. ഇത്തരുണത്തില്‍ ആഇശ (റ) ഒരു പ്രസ്താവന നടത്തി: ലഹരിയുള്ള എല്ലാ പാനിയങ്ങളും നിശിദ്ധമാണ്. അതിന്‍റെ പാത്രങ്ങളും ഉപയോഗിക്കരുത്. (നസാഈ).
പഴയെ കാലത്ത് യഹൂദ സ്ത്രീകള്‍ തലമുടി വെച്ചുപിടിപ്പിക്കാറുണ്ടായിരുന്നു. പില്‍ക്കാലത്ത് ചില മുസ്ലിം സ്ത്രീകള്‍ അവരെ അനുകരിച്ചപ്പോള്‍ സഹാബി വനിതകള്‍ അതിനെ ശക്തമായി വിലക്കി. ഒരു സ്ത്രീ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആഇശ (റ) പ്രസ്താവിച്ചു: റസൂലുല്ലാഹി (സ) ഇത്തരം സ്ത്രീകളെ ശപിച്ചിരിക്കുന്നു. (മുസ്നദ്)
വൈജ്ഞാനിക സേവനങ്ങള്‍
സഹാബീവനിതകള്‍ എല്ലാവരും തന്നെ വിജ്ഞാനവുമായി ബന്ധപ്പെട്ടവരായിരുന്നു. വിശിഷ്യാ പരിശുദ്ധഖുര്‍ആനുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങളും വ്യാഖ്യാനങ്ങളും അവര്‍ വളരെ കൂടുതലായി പഠിച്ചിരുന്നു. സൈനബ് (റ) തന്നെക്കുറിച്ച് ഖുര്‍ആനില്‍ ആയത്ത് അവതരിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് അഭിമാനിക്കുമായിരുന്നു.
ഒരു യാത്രയില്‍ ആഇശ (റ) യുടെ ഇരവ് വാങ്ങിയ വില കുറഞ്ഞ ഒരു മാല നഷ്ടപ്പെട്ടു. റസൂലുല്ലാഹി (സ) ചില സഹാബികളോട് അത് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനിടയില്‍ നമസ്ക്കാരത്തിന് സമയമായി. വുളൂ എടുക്കാന്‍ വെള്ളമില്ലായിരുന്നു. അബൂബക്ര്‍ (റ) മകളെ ശകാരിച്ചു. ഇതിനിടയില്‍ തയമ്മുമിന്‍റെ ആയത്ത് അവതരിച്ചു. ഉടനെ ഉസൈദ് (റ) ആഇശ (റ) യോട് പറഞ്ഞു: അല്ലാഹു താങ്കള്‍ക്ക് ഉന്നത പ്രതിഫലം നല്‍കട്ടെ. താങ്കള്‍ക്ക് എന്തെങ്കിലും സംഭവമുണ്ടായാല്‍ അല്ലാഹു അതില്‍ നിന്ന് മോചനം നല്‍കുന്നതും മുസ്ലിംകള്‍ക്ക് അതിലൂടെ ഐശ്വര്യം കനിയുന്നതുമാണ്. (ബുഖാരി).
ഉബാദത്തുബ്ന് സാബിത് (റ) ന്‍റെ ഭാര്യ ഖൗല (റ) യുടെ വിഷയത്തിലാണ് മുജാദല സൂറത്തിന്‍റെ ആദ്യ ആയത്തുകള്‍ ഇറങ്ങിയിരിക്കുന്നത്. താങ്കളോട് സംവദിച്ച് സ്ത്രീയുടെ വാചകം അല്ലാഹു കേട്ടു എന്നതാണ് അതിലെ ആദ്യവാചകം. ഇതിന്‍റെ പേരില്‍ ഇതര സഹാബികള്‍ അവരെ ആദരിക്കുമായിരുന്നു. ഒരിക്കല്‍ ഉമര്‍ (റ) മസ്ജിദില്‍ നിന്നും മടങ്ങുന്ന വഴിയില്‍ ഇവര്‍ സലാം പറഞ്ഞുകൊണ്ട് പ്രസ്താവിച്ചു: ഉമറേ, കമ്പോളത്തില്‍ താങ്കളെ ഉമര്‍ എന്ന് വിളിക്കപ്പെട്ടിരുന്ന കാലം എനിക്ക് ഓര്‍മ്മയുണ്ട്. ഇന്ന് താങ്കള്‍ അമീറുല്‍ മുഅ്മിനീന്‍ ആണ്. ആകയാല്‍ ജനങ്ങളുടെ വിഷയത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക. അല്ലാഹുവിന്‍റെ ശിക്ഷയെ ഭയപ്പെടുന്നവര്‍ക്ക് ശിക്ഷ വളരെ അടുത്തതായി അനുഭവപ്പെടുന്നതും അവസരം നഷ്ടപ്പെടുന്നതിനെ അവര്‍ ഭയപ്പെടുന്നതുമാണ്. അവിടെയുണ്ടായിരുന്ന ഒരു വ്യക്തി പറഞ്ഞു: നിങ്ങള്‍ അമീറുല്‍ മുഅ്മിനോട് വളരെ കൂടുതലായി സംസാരിക്കുകയാണല്ലോ? ഉമര്‍ (റ) പറഞ്ഞു: അവര്‍ പറയട്ടെ. ഇത് ഹകീമിന്‍റെ മകളും ഉബാദത്തുബ്ന സാമിത്തിന്‍റെ ഭാര്യയുമായ ഖൗലയാണ്. ഏഴ് ആകാശങ്ങള്‍ക്ക് അപ്പുറത്ത് വെച്ച് അല്ലാഹു ഇവരുടെ പ്രാര്‍ത്ഥന സ്വീകരിച്ചു. ഇവരില്‍ നിന്നുതന്നെയാണ് ഉമര്‍ ഉപദേശം കേള്‍ക്കേണ്ടത്. (ഹിസാബ). സൂറത്തുന്നിസാഅ് മുഴുവനും സൂറത്തുന്നൂറിലെ ധാരാളം ആയത്തുകളും സഹാബീ വനിതകളുമായി ബന്ധപ്പെട്ട് അവതരിച്ചതാണ്.
ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ എല്ലാ സഹാബീ വനിതകളും മുന്നേറിയിരുന്നുവെങ്കിലും ഈ വിഷയത്തില്‍ ഉജ്ജലമായ മുന്നേറ്റം നടത്തിയിട്ടുള്ളത് ആഇശ (റ) യാണ്. റസൂലുല്ലാഹി (സ) യോട് ഓരോ കാര്യങ്ങളും ചോദിച്ച് അവര്‍ മനസ്സിലാക്കിയിരുന്നു. ഒരിക്കല്‍ റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും വിചാരണ നടത്തപ്പെട്ടാല്‍ നശിച്ച് പോകുന്നതാണ്. ഉടനെ ആഇശ (റ) ചോദിച്ചു: ചിലര്‍ക്ക് എളുപ്പമായ വിചാരണയുണ്ടാകുന്നതാണെന്ന് ഖുര്‍ആനില്‍ വന്നിട്ടുണ്ടല്ലോ? റസൂലുല്ലാഹി (സ) അരുളി: എളുപ്പമായ വിചാരണകൊണ്ടുള്ള വിവക്ഷ വെറുതേ വിടലാണ്. ആരുടെയെങ്കിലും വിചാരണ ശരിയായ നിലയില്‍ നടത്തപ്പെട്ടാല്‍ അവന്‍ അപകടത്തിലാകും. ഒരിക്കല്‍ ആഇശ (റ) ചോദിച്ചു: ഖിയാമത്ത് നാളില്‍ ആകാശഭൂമികളെല്ലാം മാറ്റിമറിക്കപ്പെടുന്നതാണെന്ന് ഖുര്‍ആനില്‍ വന്നിട്ടുണ്ടല്ലോ. അപ്പോള്‍ മനുഷ്യന്‍ എവിടെയായിരിക്കും? അപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: സിറാത്ത് പാലത്തില്‍.
വേറൊരിക്കല്‍ ആഇശ (റ) ഈ ആയത്തുകള്‍ ഓതി: നന്മകളിലേക്ക് മുന്നേറുന്നവര്‍ പേടിച്ച് വിറച്ചുകൊണ്ട് ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നവരാകുന്നു. (മുഅ്മിനൂന്‍ 60). ആഇശ (റ) ചോദിച്ചു: ഇവര്‍ മോഷണം, മദ്യപാനം മുതലായ പാപങ്ങളുമായി ബന്ധപ്പെട്ടതിന്‍റെ പേരിലാണോ പേടിക്കുന്നത്? റസൂലുല്ലാഹി (സ) അരുളി: അല്ല, അല്ലാഹു സ്വീകരിക്കുമോ എന്ന് ഭയപ്പെടുന്നവരാണ്.
കൂടാതെ, ഖുര്‍ആന്‍ ശരീഫുമായി ബന്ധപ്പെട്ട സംശയങ്ങള്‍ സഹാബീ വനിതകളില്‍ നിന്നും വിശിഷ്യാ ആഇശ (റ) യില്‍ നിന്നും ജനങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഉദാഹരണത്തിന് ഹജ്ജ് ഉംറകളില്‍ സഫാ മര്‍വ്വകള്‍ക്കിടയില്‍ സഅ്യ് ചെയ്താല്‍ കുഴപ്പമില്ല എന്നാണ് ബഖറ 158-ാം ആയത്ത് അറിയിക്കുന്നത്. എന്നാല്‍ സഅ്യ് ഹജ്ജ് ഉംറകളുടെ വലിയ ഘടകവുമാണ്. ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ ആഇശ (റ) പറഞ്ഞു: അവതരണ പശ്ചാത്തലവുമായി ബന്ധപ്പെട്ടാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്. ഇസ്ലാമിന് മുമ്പ് ഈ രണ്ട് മലകളുടെയും അരികില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. ഇത്തരുണത്തില്‍ അവിടെ സഅ്യ് ചെയ്യാന്‍ ചില സഹാബികള്‍ക്ക് ബുദ്ധിമുട്ടുണ്ടായി. അതുമായി ബന്ധപ്പെട്ടാണ് ഈ ആയത്ത് ഇറങ്ങിയത്.
അനാഥരോട് നീതി കാണിക്കുകയില്ലെന്ന് ഭയമുണ്ടെങ്കില്‍ ബഹുഭാര്യത്വം സ്വീകരിച്ചുകൊള്ളുക എന്ന സൂറത്തുന്നിസാഅ് മൂന്നാം വചനത്തിലെ പരസ്പര ബന്ധമില്ലായ്മയെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ആഇശ (റ) വിവരിച്ചു: ജാഹിലീ യുഗത്തില്‍ അനാഥ പെണ്‍കുട്ടികളോട് പലതരത്തില്‍ അക്രമങ്ങള്‍ കാട്ടിയിരുന്നു. ഇത്തരുണത്തില്‍ അവരെ വിവാഹം കഴിച്ചാല്‍ അക്രമം കാട്ടുമെന്ന് ഭയമുണ്ടെങ്കില്‍ അവരെ വിവാഹം കഴിക്കരുതെന്നും സനാഥരെ വിവാഹം കഴിക്കുക എന്നുമാണ് ഇതിന്‍റെ ആശയം. സനാഥരെ വിവാഹം കഴിച്ച് അക്രമം വല്ലതും കാട്ടിയാല്‍ ചോദിക്കാന്‍ ആളുകള്‍ ഉണ്ടാകുമല്ലോ.
സമ്പന്നര്‍ അനാഥരുടെ സമ്പത്ത് ഉപയോഗിക്കാതിരിക്കട്ടെ, ദാരിദ്ര്യമുള്ളവര്‍ മാന്യമായ നിലയില്‍ ഉപയോഗിക്കട്ടെ നിസാഅ് 6 എന്ന ആയത്തിനെക്കുറിച്ച് സഹാബികള്‍ക്കിടയില്‍ ഭിന്നതയുണ്ടായി. അപ്പോള്‍ ആഇശ (റ) വിശദീകരിച്ചു: ഈ ആയത്തിലെ ഉദ്ദേശ്യം അനാഥരുടെ സമ്പത്ത് സംരക്ഷിക്കുന്ന ആളുകളാണ്. അവരുടെ ആവശ്യനിര്‍വ്വഹണത്തിന് വേറെ സമ്പത്തുള്ളവരാണെങ്കില്‍ അവര്‍ അനാഥരുടെ സമ്പത്ത് ഉപയോഗിക്കരുത്. ഞെരുക്കമുള്ളവരാണെങ്കില്‍ നിയമാനുസൃതം എടുക്കാവുന്നതാണ്.
ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ യോജിപ്പിന് എത്തിച്ചേരണമെന്ന് അല്ലാഹു അറിയിക്കുന്നു. (നിസാഅ് 128). ഇത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരുന്നിട്ടും വളരെ പ്രാധാന്യത്തോടെ ഇക്കാര്യം ഖുര്‍ആന്‍ പരാമര്‍ശിച്ചത് എന്തുകൊണ്ടാണ്? ആഇശ (റ) വിവരിക്കുന്നു: ഭാര്യയുടെ അരികില്‍ പോകാത്ത പുരുഷന്മാരുടെയും വാര്‍ദ്ധ്യക്യം കാരണത്താല്‍ ഭര്‍ത്താവിനോടുള്ള കടമകള്‍ പാലിക്കാന്‍ കഴിയാത്ത സ്ത്രീകളുടെയും വിഷയത്തിലാണ് ഈ ആയത്ത് അവതരിച്ചത്. ഇത്തരം സാഹചര്യത്തില്‍ ഭാര്യയെ ത്വലാഖ് ചൊല്ലാതിരിക്കുകയും കടമകളുടെ വിഷയത്തില്‍ പരസ്പരം യോജിപ്പില്‍ എത്തിച്ചേരുകയും ചെയ്യുന്നതാണ് ഉത്തമം. ഈ ആയത്തുകളെക്കൂടാതെ ആഇശ (റ) യില്‍ നിന്നും വേറെയും ധാരാളം ആയത്തുകളുടെ വിവരണങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും വിവാഹം, വിവാഹ മോചനം എന്നീ വിഷയങ്ങളില്‍ ആഇശ (റ) യില്‍ നിന്നും നിരവധി വിശദീകരണങ്ങള്‍ കാണാന്‍ കഴിയും. ചുരുക്കത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ വിഖ്യാനത്തില്‍ സഹാബി വനിതകള്‍ വളരെ മുന്നിലായിരുന്നു.
ദീനിന്‍റെ തത്വങ്ങള്‍: ഇസ്ലാമിക ശരീഅത്തിന്‍റെ ബുദ്ധിപരമായ തത്വങ്ങളും നന്മകളും മനസ്സിലാക്കിത്തരുന്ന വിജ്ഞാന ശാഖക്ക് അസ്റാറുദ്ദീന്‍ എന്ന് പറയപ്പെടുന്നു. ഇത് വളരെയധികം ആഴമേറിയതും സൂക്ഷ്മവുമായ വിഷയമാണ്. ഉമര്‍ (റ), അലിയ്യ് (റ), സൈദ് (റ), ഇബ്നു അബ്ബാസ് (റ) മുതലായ ചുരുക്കം ചില സഹാബികളില്‍ നിന്നുമാത്രമേ ഇത് ഉദ്ധരിക്കപ്പെട്ടിട്ടുള്ളൂ. വിശിഷ്യാ സഹാബി വനിതകള്‍ ഈ വിഷയത്തില്‍ അധികം മുന്നേറിയിട്ടില്ല. എന്നാല്‍ മഹതി ആഇശ (റ) ഈ വിഷയത്തിലും വളരെ മുന്നിലായിരുന്നു. എന്നല്ല മറ്റുവനിതകളുടെയും കുറവ് പരിഹരിക്കുന്ന നിലയിലാണ് ഈ വിഷയത്തില്‍ അവര്‍ സേവനം അനുഷ്ടിച്ചിരിക്കുന്നത്. വിവിധ സഹാബിവര്യന്മാര്‍ ഈ വിഷയത്തില്‍ നടത്തിയിട്ടുള്ള പഠനങ്ങളും ആഇശ (റ) വിവരിച്ചിട്ടുള്ള കാര്യങ്ങളും തുലനം ചെയ്ത് നോക്കിയാല്‍ ആഇശ (റ) യുടെ ഗവേഷണങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്നതായി കാണാന്‍ കഴിയും. ഏതാനും മാതൃകകള്‍ ശ്രദ്ധിക്കുക:
1. പ്രവാചക യുഗത്തില്‍ സ്ത്രീകളുടെ അവസ്ഥകള്‍ വളരെയധികം വിശ്വസനീയമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ചെറിയ മാറ്റങ്ങള്‍ ദര്‍ശിച്ചപ്പോള്‍ ആഇശ (റ) പ്രസ്താവിച്ചു: സ്ത്രീകളുടെ ഇത്തരം അവസ്ഥകള്‍ റസൂലുല്ലാഹി (സ) കണ്ടിരുന്നുവെങ്കില്‍ അവരെ മസ്ജിദുകളില്‍ നിന്നും തടയുമായിരുന്നു (അബൂദാവൂദ്). 2. പരിശുദ്ധ ഖുര്‍ആനില്‍ മക്കീ-മദനീ എന്നിങ്ങനെ രണ്ടുവിഭാഗം സൂറത്തുകളുണ്ട്. രണ്ടും തിരിച്ചറിയാന്‍ പല പ്രത്യേകതകളുമുണ്ട്. ഉദാഹരണത്തിന് മക്കീ സൂറത്തുകളില്‍ വിശ്വാസ വിഷയങ്ങള്‍, പരലോക കാര്യങ്ങള്‍ ധാരാളമായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. മദനീ സൂറത്തുകളില്‍ വിധിവിലക്കുകളാണ് പ്രധാന പ്രമേയം. ആഇശ (റ) പ്രസ്താവിക്കുന്നു: യാതൊരു വിവരവും ഇല്ലാതിരുന്ന ജനങ്ങളിലേക്കാണ് ഇസ്ലാം കടന്നുവന്നത്. അതുകൊണ്ട് ആദ്യം അവരെ പ്രഭാഷക-പ്രഭാഷണ- ഉപദേശക ശൈലിയില്‍ അല്ലാഹുവിനെയും റസൂലിനെയും സ്വര്‍ഗ്ഗ-നരകങ്ങളെയും കുറിച്ച് ഉണര്‍ത്തപ്പെട്ടു. അതിലൂടെ അവരുടെ മനസ്സില്‍ പ്രതിഫലനം ഉണ്ടായപ്പോള്‍ ഇസ്ലാമിക വിധിവിലക്കുകള്‍ അവതീര്‍ണ്ണമായി. വ്യഭിചാരം, മദ്യപാനം മുതലായ കാര്യങ്ങള്‍ ഉപേക്ഷിക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് എങ്ങനെ അത് ഉപേക്ഷിക്കാന്‍ സാധിക്കും. (അബൂദാവൂദ്). 3. ഇസ്ലാമിന് മുമ്പ് മദീന മുഴുവന്‍ ആഭ്യന്തര സംഘര്‍ഷമായിരുന്നു. അതിലൂടെ അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി എല്ലാ പുതിയ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം നില്‍ക്കുന്ന നേതാക്കന്മാര്‍ കൊല്ലപ്പെട്ടു. നാട്ടുകാര്‍ മുഴുവന്‍ യുദ്ധങ്ങള്‍ കാരണം പൊറുതി മുട്ടി. ഇത്തരുണത്തില്‍ കാരുണ്യത്തിന്‍റെ കാര്‍മേഘമായ ഇസ്ലാം അവിടേക്ക് കടന്നുവന്നപ്പോള്‍ അത് സ്വീകരിക്കാന്‍ അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. ആഇശ (റ) പറയുന്നു: പ്രത്യേകിച്ചും മദീനക്കാര്‍ക്കിടയില്‍ നടന്ന ബുആസ് യുദ്ധം റസൂലുല്ലാഹി (സ) യ്ക്ക് അല്ലാഹു നല്‍കിയ മുന്നൊരുക്കമായിരുന്നു.(ബുഖാരി). 4. ളുഹ്ര്‍, അസ്ര്‍, ഇഷാ നമസ്ക്കാരങ്ങള്‍ നാല് റകഅത്താണ്. എന്നാല്‍ യത്രയില്‍ ഇവ രണ്ട് റകഅത്ത് വീതം ചുരുക്കിയാണ് നമസ്ക്കരിക്കേണ്ടത്. ഇത് യാത്രക്കാര്‍ക്ക് വേണ്ടിയുള്ള ഇളവാണെന്നാണ് സാധാരണ വിചാരം. എന്നാല്‍ ആഇശ (റ) ഇതിന്‍റെ കാരണം ഇപ്രകാരം വിവരിക്കുന്നു: നമസ്ക്കാരം ആദ്യം രണ്ട് റകഅത്ത് വീതമാണ് നിര്‍ബന്ധമാക്കപ്പെട്ടിരുന്നത്. ശേഷം റസൂലുല്ലാഹി (സ) ഹിജ്റ ചെയ്തപ്പോള്‍ അത് നാലാക്കപ്പെട്ടു. യത്രയില്‍ നമസ്ക്കാരം പഴയെ രീതിയില്‍ തന്നെ അവശേഷിപ്പിക്കപ്പെട്ടു. (ബുഖാരി 3935). 5. എല്ലാ സമയത്തും നമസ്ക്കരിക്കാന്‍ അല്ലാഹു കല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ ഉമര്‍ (റ) പ്രസ്താവിച്ചു: അസ്ര്‍, സുബ്ഹ് നമസ്ക്കാരങ്ങള്‍ക്ക് ശേഷം സുന്നത്ത് നമസ്ക്കാരങ്ങള്‍ പാടില്ല. ബാഹ്യമായി ഇതിന് കാരണമൊന്നും കാണപ്പെടുന്നില്ല. പക്ഷേ, ആഇശ (റ) പ്രസ്താവിച്ചു: റസൂലുല്ലാഹി (സ) സൂര്യസ്തമയത്തിനും ഉദയത്തിനും തൊട്ട് മുമ്പ് നമസ്ക്കരിക്കുന്നതിനെയാണ് നിരോധിച്ചിട്ടുള്ളത് (അഹ്മദ് 24931). അതായത് സൂര്യനെ ആരാധിക്കുന്നവരോട് സാദൃശ്യത ഉണ്ടാകാതിരിക്കലാണ് പ്രധാന ലക്ഷ്യം. 6. റസൂലുല്ലാഹി (സ) ഇരുന്ന് സുന്നത്ത് നമസ്ക്കരിക്കാറുണ്ടായിരുന്നു എന്ന ഹദീസിന്‍റെ വെളിച്ചത്തില്‍ ചിലര്‍ കാരണമൊന്നും ഇല്ലെങ്കിലും ഇരുന്ന് നമസ്ക്കരിക്കുന്നത് സുന്നത്താണെന്ന് പറഞ്ഞു. ഇതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ആഇശ (റ) പ്രസ്താവിച്ചു: റസൂലുല്ലാഹി (സ) ക്ഷീണിതനായപ്പോഴാണ് ഇരുന്ന് നമസ്ക്കരിച്ചിരുന്നത് (അബൂദാവൂദ് 956). 7. ഹിജ്റയ്ക്ക് ശേഷം രണ്ട് റകഅത്തുകള്‍ ഉള്ള നമസ്ക്കാരങ്ങള്‍ നാലാക്കപ്പെട്ടപ്പോള്‍ മഗ്രിബിന്‍റെ റകഅത്ത് നാലാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമായി ആഇശ (റ) പ്രസ്താവിച്ചു: മഗ്രിബ് പകലിന്‍റെ അവസാന നിസ്ക്കാരമാണ്. 8. സുബ്ഹി സമയത്ത് അന്തരീക്ഷം ശാന്തമായതിനാല്‍ രക്അത്ത് കൂട്ടുകയല്ലേ വേണ്ടത് എന്ന ചോദ്യത്തിന് ആഇശ (റ) പ്രതിവചിച്ചത് ഇപ്രകാരമാണ്: സുബ്ഹി നമസ്ക്കാരത്തില്‍ ഖുര്‍ആന്‍ നീട്ടി ഓതുന്നതിനാല്‍ റകഅത്തുകളുടെ കുറവ് നീണ്ട ഖുര്‍ആന്‍ പാരായണത്തിലൂടെ പരിഹരിക്കപ്പെട്ടു. (അഹ്മദ് 26042). 9. ജാഹിലീ കാലഘട്ടത്തില്‍ മുഹര്‍റം പത്തിന് എല്ലാവരും നോമ്പ് പിടിച്ചിരുന്നു. ഇസ്ലാമിലും റമളാന്‍ നിര്‍ബന്ധമാകുന്നതിന് മുമ്പ് മുഹര്‍റം പത്തിന്‍റെ നോമ്പ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ മുഹര്‍റം പത്തിന്‍റെ പ്രാധാന്യത ഈ ഹദീസ് നിവേദനം ചെയ്ത ഇബ്നു ഉമര്‍ (റ) വിവരിച്ചിട്ടില്ല. ആഇശ (റ) അതിനെക്കുറിച്ച് പ്രസ്താവിക്കുന്നു: അന്നേ ദിവസം കഅ്ബാ ശരീഫ പുതപ്പിക്കപ്പെടുമായിരുന്നു. (അഹ്മദ് 26067). 10. റസൂലുല്ലാഹി (സ) തഹജ്ജുദ് നമസ്ക്കാരത്തില്‍ ശ്രദ്ധിക്കുകയും സമുദായത്തെ പ്രേരിപ്പിക്കുകയും ചെയ്തെങ്കിലും തറാവീഹ് നമസ്ക്കാരത്തില്‍ അങ്ങനെയൊന്നും ഉണ്ടായില്ല. എന്നാല്‍ റമളാനിലെ രാത്രി നമസ്ക്കാരത്തെ റസൂലുല്ലാഹി (സ) പ്രത്യേകം പ്രേരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതിന് കാരണം ആഇശ (റ) തന്നെ വിവരിക്കുന്നു: റസൂലുല്ലാഹി (സ) തറാവീഹ് നമസ്ക്കാരം നിര്‍വ്വഹിക്കാതിരുന്നിട്ടില്ല. എന്നാല്‍ ആദ്യ ദിവസം നിര്‍വ്വഹിച്ചതറിഞ്ഞ് രണ്ടാം ദിവസവും മൂന്നാം ദിവസവും ആളുകള്‍ കൂടുകയും നാലാം ദിവസം മസ്ജിദ് നിറഞ്ഞ് കവിയുകയും ചെയ്തു. അന്ന് റസൂലുല്ലാഹി (സ) ഇഅ്തിക്കാഫ് സ്ഥലത്ത് നിന്നും പുറത്തേക്ക് വന്നില്ല. അടുത്ത ദിവസം രാവിലെ റസൂലുല്ലാഹി (സ) ജനങ്ങളോട് പറഞ്ഞു: ഇന്നലെ രാത്രി നിങ്ങള്‍ പുലര്‍ത്തിയ ആവേശം ഞാന്‍ കാണാതിരുന്നില്ല. പക്ഷേ, തറാവീഹ് നമസ്ക്കാരം ഫര്‍ളാക്കപ്പെടുമെന്നും സമുദായത്തിന് അത് പാലിക്കാന്‍ കഴിയാതെ വരുമെന്നും ഞാന്‍ ഭയന്നു! 11. ഹജ്ജിലെ പല കര്‍മ്മങ്ങളുടെയും ന്യായം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. ചിലത് പാഴ് പ്രവര്‍ത്തനമായി കാണാനും സാധ്യതയുണ്ട്. എന്നാല്‍ ആഇശ (റ) പ്രസ്താവിക്കുന്നു: ത്വവാഫും സഅ്യും കല്ലേറും നിയമമാക്കപ്പെട്ടത് അല്ലാഹുവിന്‍റെ സ്മരണയുടെ സംസ്ഥാപനത്തിനുവേണ്ടിയാണ്. (അഹ്മദ് 24351). 12. ഹജ്ജിന്‍റെ പല പ്രവര്‍ത്തനങ്ങളും ഇബ്റാഹീം നബി (അ) ന്‍റെ വിവിധ കര്‍മ്മങ്ങളുടെ വാതിലുകളാണ്. എന്നാല്‍ റസൂലുല്ലാഹി (സ) ഹജ്ജിന് വന്നപ്പോള്‍ മുഹസ്സബ് എന്ന സ്ഥലത്താണ് താമസിച്ചത്. ഈ സ്ഥലത്തിന് ഇബ്റാഹീം നബി (അ) മായി ഒരു ബന്ധവുമില്ല. എന്നാല്‍ അതിന്‍റെ കാരണത്തെക്കുറിച്ച് ആഇശ (റ) പ്രസ്താവിക്കുന്നു: റസൂലുല്ലാഹി (സ) അവിടെ താമസിച്ചത് യാത്രാ സൗകര്യത്തിന്‍റെ പേരിലാണ്! 13. ഒരിക്കല്‍ റസൂലുല്ലാഹി (സ) മൂന്ന് ദിവസത്തില്‍ കൂടുതല്‍ ഉള്ഹിയ്യാ മാംസം സൂക്ഷിക്കരുതെന്ന് നിര്‍ദ്ദേശിച്ചു. പല സഹാബികളും ഇത് നിത്യമായ ഒരു നിയമമാണെന്ന് വിചാരിച്ചു. എന്നാല്‍ ആഇശ (റ) യും ഇതര സഹാബികളും പറഞ്ഞത് താല്‍ക്കാലിക നിയമമെന്നാണ്. അതിന്‍റെ കാരണം അവര്‍ വിവരിച്ചു: അന്ന് കുറഞ്ഞ ആളുകള്‍ മാത്രമേ ഉള്ഹിയ്യാ നിര്‍വ്വഹിച്ചുള്ളൂ. അതുകൊണ്ട് എല്ലാവരും മാംസം ഭക്ഷിക്കുന്നതിനാണ് റസൂലുല്ലാഹി (സ) അന്ന് അപ്രകാരം അരുളിയത്. (അഹ്മദ് 24707). 14. കഅ്ബയുടെ ഒരു ഭാഗത്ത് കുറച്ച് സ്ഥലം വിട്ടിട്ടുണ്ട്. അതിന് ഹതീം എന്ന് പറയപ്പെടുന്നു. തവാഫ് ചെയ്യുമ്പോള്‍ അതിന് പുറത്ത് കൂടി മാത്രമേ തവാഫ് ചെയ്യാവൂ. ആഇശ (റ) ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: ഇതും കഅ്ബയില്‍ പെട്ട ഭാഗമായിരുന്നു. പക്ഷേ, ഖുറൈശികളുടെ പക്കല്‍ സമ്പത്ത് കുറഞ്ഞതിനാല്‍ അവര്‍ ഇത്രയും കൊണ്ട് മതിയാക്കി. ആഇശ (റ) ചോദിച്ചു: അതിന്‍റെ വാതില്‍ ഇത്ര ഉയരത്തില്‍ ആക്കിയത് എന്തിനാണ്? റസൂലുല്ലാഹി (സ) അരുളി: അവര്‍ക്ക് ഇഷ്ടമുള്ളവരെ കയറ്റാണം. താല്‍പ്പര്യം ഇല്ലാത്താവരെ കയറ്റാതിരിക്കാനും വേണ്ടിയാണ്. തുടര്‍ന്ന് അരുളി: നിന്‍റെ സമുദായം നിഷേധവുമായി അടുത്ത് ബന്ധപ്പെട്ടിരുന്നില്ലെങ്കില്‍ ഞാന്‍ അത് പഴയതുപോലെ നിര്‍മ്മിക്കുമായിരുന്നു. 15. ഹിജ്റ എന്നാല്‍ നാടും വീടും വിട്ട് മദീനയിലേക്ക് മാത്രം പോകുക എന്നാണ് പലരും ആശയം കണ്ടിരുന്നത്. സ്വന്തം നാട് എത്ര സമാധാന പൂര്‍ണ്ണമാണെങ്കിലും മദീനയിലേക്ക് ഹിജ്റ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് പലരും വിചാരിച്ചിരുന്നു. എന്നാല്‍ ആഇശ (റ) പ്രസ്താവിച്ചു: ഇനി മദീനയിലേക്ക് ഹിജ്റ ഇല്ല. പണ്ട് നാശനഷ്ടങ്ങളെ ഭയന്ന് ജനങ്ങള്‍ അല്ലാഹുവിലേക്കും റസൂലിലേക്കും ഓടിയിരുന്നു. എന്നാല്‍ ഇന്ന് അല്ലാഹു ഇസ്ലാമിനെ പരസ്യമാക്കി. എവിടെയായിരുന്നാലും പടച്ചവനെ ആരാധിക്കാനുള്ള അവസ്ഥ സംജാതമായി. എന്നാല്‍ (ബുഖാരി 3900).
ഹദീസ് വിജ്ഞാനങ്ങള്‍
മുഹദ്ദിസുകള്‍ ഹദീസ് നിവേദനത്തിന്‍റെ വിഷയത്തില്‍ സഹാബത്തിനെ അഞ്ച് വിഭാഗമായി തിരിച്ചിട്ടുണ്ട്. ഇതില്‍ എല്ലാ വിഭാഗത്തിലും പുരുഷന്മാരോടൊപ്പം സഹാബി വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഒന്നാം വിഭാഗം: ആയിരത്തിലേറെ ഹദീസുകള്‍ നിവേദനം ചെയ്തവര്‍. ഇതില്‍ ആഇശ (റ) ഉള്‍പ്പെട്ടിരിക്കുന്നു. രണ്ടാം വിഭാഗം അഞ്ഞൂറിലേറെ ഹദീസുകള്‍ നിവേദനം ചെയ്തവര്‍. ഇതില്‍ സഹാബി വനിതകള്‍ ആരുമില്ല. മൂന്നാം വിഭാഗം: മുന്നൂറിലേരെ ഹദീസുകള്‍ നിവേദനം ചെയ്തവര്‍. ഇതില്‍ ഉമ്മുസലമ (റ) ഉള്‍പ്പെട്ടിരിക്കുന്നു. നാലാം വിഭാഗം: നാല്‍പ്പത് മുതല്‍ നൂറ് വരെ ഹദീസുകള്‍ നിവേദനം ചെയ്തവര്‍. ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളായ ഉമ്മുഹബീബ (റ), മൈമൂന (റ), ഹഫ്സ (റ), എന്നിവരും ഉമ്മു അത്തിയ്യ (റ), അസ്മാഅ് (റ), ഉമ്മു ഹാനിഅ് (റ) മുതലായ ധാരാളം സഹാബി വനിതകള്‍ ഇതില്‍ പെട്ടവരാണ്. അഞ്ചാം വിഭാഗം: നാല്‍പ്പതിനേക്കാള്‍ കുറഞ്ഞ നിവേദനമുള്ളവര്‍. ഇതില്‍ നിരവധി സഹാബി വനിതകളുണ്ട്. ഉമ്മുഖൈസ് (റ), ഫാത്തിമ ബിന്‍ത് ഖൈസ്(റ), റബീഅ് (റ), സബുറ (റ), കുല്‍സൂം (റ), ജുദാമ (റ) തുടങ്ങിയവര്‍ ഇതില്‍ പെടുന്നതാണ്.
ഹദീസിന്‍റെ നിവേദനത്തോടൊപ്പം ഗ്രാഹ്യ പഠനങ്ങളിലും അവര്‍ മുന്‍പന്തിയിലായിരുന്നു. ഇതില്‍ ആഇശ (റ) അതുല്യ സ്ഥാനം കരസ്ഥമാക്കി. ഉദാഹരണത്തിന് മരിച്ചവരുടെ അരികില്‍ ബന്ധുക്കള്‍ കരഞ്ഞാല്‍ മരിച്ചവര്‍ക്ക് ശിക്ഷയുണ്ടാകും എന്ന ഹദീസിന്‍റെ ആശയം ആരും മറ്റൊരാളുടെ പാപഭാരം ചുമക്കുന്നതല്ല എന്ന ഖുര്‍ആന്‍ വചനത്തിന് എതിരായിരുന്നതിനാല്‍ വ്യാഖ്യാനത്തോടെയല്ലാതെ സ്വീകരിക്കാന്‍ പറ്റില്ലെന്ന് ആഇശ (റ) പ്രസ്താവിച്ചു. തുടര്‍ന്ന് ഖുര്‍ആനിന്‍റെ വ്യക്തമായ കാര്യങ്ങള്‍ക്ക് എതിരായിട്ടുള്ള ഹദീസുകളെല്ലാം വ്യാഖ്യാനിക്കപ്പെടേണ്ടതാണ് എന്ന ഒരു തത്വം തന്നെ സഹാബത്ത് സ്വീകരിക്കുകയുണ്ടായി. ഇപ്രകാരം സ്ത്രീയിലും വാഹനത്തിലും വീട്ടിലും ശകുനമുണ്ടാകും എന്ന ഹദീസ് കേട്ടപ്പോള്‍ ഇത് എല്ലാ നാശനഷ്ടങ്ങളും അല്ലാഹുവിന്‍റെ ഭാഗത്തുനിന്നും മാത്രമുണ്ടാകുന്നതാണ് എന്ന ആയത്തിന് എതിരാണെന്ന് പ്രസ്താവിച്ചു. അതുപോലെ ഖബ്റാളികള്‍ കേള്‍ക്കും എന്ന ഹദീസിനെയും ഖബ്റാളികള്‍ കേള്‍ക്കുകയില്ല എന്ന ആയത്തിന് എതിരാണെന്ന് വാദിച്ചു. ആഇശ (റ) യുടെ ഈ പ്രസ്താവനകളോട് പണ്ഡിത ലോകത്തിന് പൂര്‍ണ്ണ യോജിപ്പില്ലെങ്കിലും അവരുടെ പാണ്ഡിത്യത്തിന്‍റെ തെളിവാണ് ഈ പ്രസ്താവനകള്‍ എന്നതില്‍ സംശയമില്ല.
മുത്ആ വിവാഹം നിഷിദ്ധമാണെന്ന് ഹദീസിന്‍റെ വെളിച്ചത്തിലാണ് സാധാരണ സഹാബികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ശിഷ്യന്‍ ചോദിച്ചപ്പോള്‍ സൂറത്തുല്‍ മുഅ്മിനൂനിന്‍റെ ആറാമത്തെ ആയത്ത് ഇതിന്‍റെ നിഷിദ്ധതയ്ക്ക് തെളിവാണെന്ന് ആഇശ (റ) പ്രസ്താവിച്ചു. (മുസ്തദറക് 3193). ഒരിക്കല്‍ അബൂഹുറയ്റ (റ) പറഞ്ഞു: ജാരസന്തതി അവന്‍റെ മാതാപിതാക്കളേക്കാളും മോശമാണെന്ന് റസൂലുല്ലാഹി (സ) അരുളിയിട്ടുണ്ട്. ഇത് അറിഞ്ഞ ആഇശ (റ) പ്രസ്താവിച്ചു: അബൂഹുറയ്റ (റ) വിവരിച്ച ശൈലി ശരിയായില്ല. ഇത് ഒരു സംഭവവുമായി ബന്ധപ്പെട്ട് മാത്രം റസൂലുല്ലാഹി (സ) അരുളിയതാണ്. ഒരു കപട വിശ്വാസി റസൂലുല്ലാഹി (സ) യെ ആക്ഷേപിച്ചിരുന്നു. അയാള്‍ ജാരസന്തതിയാണെന്ന് ഒരു വ്യക്തി വന്ന് അറിയിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: അവന്‍ അവന്‍റെ മാതാപിതാക്കളേക്കാളും മോശമാണ്. ചുരുക്കത്തില്‍ ഈ വചനം അയാളുടെ വിഷയത്തില്‍ മാത്രമാണ്. അല്ലാതെ എല്ലാ ജാരസന്തതികളുമായി ബന്ധപ്പെട്ടതല്ല. ആരും ആരുടെയും പാപഭാരം ചുമക്കേണ്ടി വരുന്നതല്ല എന്നതാണ് തത്വം (മുസ്തദറക് 2855).
ഫിഖ്ഹ് വിജ്ഞാനങ്ങള്‍
നബവീ യുഗത്തില്‍ ഫിഖ്ഹീ വിജ്ഞാനങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിട്ടില്ലായിരുന്നു. ചോദ്യ ഉത്തരങ്ങളായിരുന്നു അന്നത്തെ പ്രധാന ഫിഖ്ഹ് മാധ്യമം. സഹാബികള്‍ റസൂലുല്ലാഹി (സ) യോട് ആദ്യകാലത്ത് പലതും ചോദിച്ച് മനസ്സിലാക്കിയിരുന്നു. എന്നാല്‍ ആദരവിന്‍റെ പേരിലും ചോദ്യങ്ങള്‍ കുറയ്ക്കുക എന്ന ഖുര്‍ആനിക വചനത്തിന്‍റെ അടിസ്ഥാനത്തിലും അവര്‍ ചോദ്യം വളരെ കുറച്ചു. തുടര്‍ന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ച് നോക്കിയും റസൂലുല്ലാഹി (സ) യുടെ വചനങ്ങള്‍ ശ്രദ്ധിച്ച് കേട്ടും മാത്രം അവര്‍ കാര്യങ്ങള്‍ ഗ്രഹിച്ചുകൊണ്ടിരുന്നു. എന്നാല്‍ സഹാബീ വനിതകള്‍ക്ക് ഇത്തരം അവസരങ്ങള്‍ വളരെ കുറവായിരുന്നു. അവര്‍ ചോദ്യ ഉത്തരങ്ങളുടെ മാര്‍ഗ്ഗം തന്നെ സ്വീകരിക്കുകയും റസൂലുല്ലാഹി (സ) യും മുതിര്‍ന്ന സഹാബത്തും അവരെ ഇതിന് പ്രേരിപ്പിക്കുകയും ചെയ്തു. ആഇശ (റ) പറയുന്നു: അന്‍സാരി വനിതകള്‍ വളരെ നല്ലവരാണ്. ദീനീ കാര്യങ്ങള്‍ ഗ്രഹിക്കുന്ന വിഷയത്തില്‍ ലജ്ജ അവരെ തടഞ്ഞിരുന്നില്ല! ഈ ചോദ്യ ഉത്തരങ്ങള്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കും വളരെ ഗുണം ചെയ്തു. ഈ വിഷയത്തില്‍ അവര്‍ മൂന്ന് വിഭാഗമായി. 1. അധികമായി ചോദ്യങ്ങള്‍ ചോദിച്ചവര്‍. അല്ലാമാ ഇബ്നു ഹസം പറയുന്നു: ഇവര്‍ ധാരാളമുണ്ട്. ഇവരുടെ ഫത്വകള്‍ സമാഹരിച്ചാല്‍ ഒരു വലിയ ഗ്രന്ഥം തയ്യാറാകുന്നതാണ്. ആഇശ (റ) ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. 2. കുറഞ്ഞ ചോദ്യങ്ങള്‍ ചോദിച്ചവര്‍. ഇതില്‍ ധാരാളം സഹാബി വനിതകളുണ്ട്. ഉമ്മു അതിയ്യ (റ), സഫിയ്യാ (റ), ഹഫ്സ (റ), ഉമ്മു ഹബീബ (റ), ലൈല (റ),അസ്മാഅ് (റ), ഉമ്മു ശരീക്ക് (റ), ഖൗല (റ), ആതിഖ (റ), സഹ്ല (റ), ജുവൈരിയ്യ (റ), മൈമൂന (റ), ഫാത്തിമ ബിന്‍ത് ഖൈസ് (റ) എന്നിവര്‍ ഇതില്‍ പെടുന്നു. 3. മധ്യമായ നിലയില്‍ ചോദിച്ചവര്‍. ഇതില്‍ ഉമ്മു സലമ (റ) പ്രധാനിയാണ്.
ഉപസംഹാരം
സഹാബി വനിതകളുടെ മഹത്വങ്ങള്‍
ആദരണീയ സഹാബത്തില്‍ പുരുഷന്മാര്‍ക്കുള്ള ഏതാണ്ട് എല്ലാ മഹത്വങ്ങളും സഹാബീ വനിതകള്‍ക്കുമുണ്ട്. ഇസ്ലാമില്‍ ഏറ്റവും വലിയ മഹത്വം ഇസ്ലാമിലേക്ക് മുന്തിയവര്‍ക്കാണ്. പുരുഷന്മാരില്‍ അബൂബക് സ്രിദ്ദീഖ് (റ) ഏറ്റവും ആദ്യമായി ഇസ്ലാം സ്വീകരിച്ചപ്പോള്‍ സ്ത്രീകളില്‍ ഖദീജ (റ), ഉമ്മുഅയ്മ്ന്‍ (റ) എന്നിവരും ഇസ്ലാമിലേക്ക് മുന്നേറി. (ബുഖാരി).
ഇസ്ലാമില്‍ ആദ്യമായി നടന്ന ഹിജ്റ എത്യോപ്യയിലേക്കാണ്. ഇതില്‍ പല വിഷയങ്ങളിലും സ്ത്രീകള്‍ മുന്നിട്ട് നിന്നു. അബുമൂസാ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) മദീനയിലേക്ക് ഹിജ്റ ചെയ്ത വിവരമറിഞ്ഞ് ഞങ്ങളുടെ സമുദായത്തിലെ 53 പേരോടൊപ്പം ഞാന്‍ മദീനയിലേക്ക് പോകാന്‍ തയ്യാറായി. യാദൃശ്ചികമായി കപ്പല്‍ എത്യോപ്യ തീരത്ത് എത്തിച്ചേര്‍ന്നു. അവിടെ ജഅ്ഫര്‍ (റ) ന്‍റെ നേതൃത്തിലുള്ള സംഘം ഹിജ്റ ചെയ്ത് വന്നിരുന്നു. അവര്‍ ഞങ്ങളോട് അവിടെ താമസിക്കാന്‍ പ്രേരിപ്പിച്ചതനുസരിച്ച് ഞങ്ങളും അവിടെ താമസിച്ചു. ഖൈബര്‍ യുദ്ധ സമയത്താണ് ഞങ്ങളെല്ലാവരും മദീനയില്‍ റസൂലുല്ലാഹി (സ) യുടെ അരികിലെത്തിയത്. ഈ കൂട്ടത്തില്‍ അസ്മാഅ് ബിന്‍ത് ഉമൈസ് (റ) എന്ന മഹതിയുമുണ്ടായിരുന്നു. ഒരു ദിവസം ഇവര്‍ ഹഫ്സ (റ) യോട് സംസാരിച്ചുകൊണ്ടിരിക്കവേ, ഉമര്‍ (റ) അവിടേക്ക് കയറിവന്നു. അവരുടെ വിവരമറിഞ്ഞപ്പോള്‍ ഉമര്‍ (റ) അവരോട് പറഞ്ഞു: ഞങ്ങള്‍ നിങ്ങളേക്കാള്‍ മുമ്പ് ഹിജ്റ ചെയ്തവരാണ്. ഉടനെ അസ്മാഅ് (റ) പ്രതികരിച്ചു: താങ്കള്‍ പറയുന്നത് തെറ്റാണ്. അല്ലാഹുവില്‍ സത്യം നിങ്ങള്‍ റസൂലുല്ലാഹി (സ) യോടൊപ്പമായിരുന്നു. നിങ്ങള്‍ സാധുക്കള്‍ക്ക് ആഹാരം കൊടുക്കുകയും അറിവില്ലാത്തവര്‍ക്ക് പഠിപ്പിക്കുകയും ചെയ്തിരുന്നു എന്നത് ശരിയാണ്. എന്നാല്‍ ഞങ്ങള്‍ എത്യോപ്യയുടെ വിദൂരമായ ഭൂമിയിലായിരുന്നു. ഞങ്ങള്‍ ധാരാളം ഉപദ്രവങ്ങള്‍ സഹിച്ചു. നിരവധി ഘട്ടങ്ങളില്‍ ഭയന്ന് കഴിഞ്ഞു. ഇതെല്ലാം അല്ലാഹുവിനും റസൂലിനും വേണ്ടിയായിരുന്നു. അല്ലാഹുവില്‍ സത്യം താങ്കള്‍ പറഞ്ഞതിനെക്കുറിച്ച് റസൂലുല്ലാഹി (സ) യോടൊപ്പം ചോദിച്ച് മനസ്സിലാക്കുന്നത് വരെ ഞാന്‍ ഒന്നും കഴിക്കുന്നതല്ല. തുടര്‍ന്ന് റസൂലുല്ലാഹി (സ) യെ കണ്ടപ്പോള്‍ അവര്‍ ചോദിച്ചു: റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ എന്‍റെയടുക്കല്‍ എല്ലാവരേക്കാളും സ്ഥാനീയരാണ്. ഉമറും കൂട്ടരും ഒരു ഹിജ്റയാണ് ചെയ്തത്. കപ്പല്‍ യാത്രികരായി നിങ്ങള്‍ രണ്ട് ഹിജ്റകള്‍ ചെയ്തിട്ടുണ്ട്. അസ്മാഅ് (റ) പറയുന്നു: ഇത് കേട്ടപ്പോള്‍ എന്‍റെ കൂട്ടുകള്‍ പല സംഘങ്ങളായി വന്ന് എന്നെ ആശംസിക്കുകയും ഈ ഹദീസ് ആവര്‍ത്തിച്ച് കേള്‍ക്കുകയും ചെയ്തു. (മുസ്ലിം).
പ്രവാചക സ്നേഹവും ബന്ധവുമാണ് മഹത്വത്തിന്‍റെ വലിയ ഒരു കാരണം. ഈ വിഷയത്തിലും പല സഹാബി വനിതകളും വളരെയധികം മുന്നേറിയിരുന്നു. റസൂലുല്ലാഹി (സ) യും അവരോട് വലിയ സ്നേഹം പുലര്‍ത്തിയിരുന്നു. അനസ് (റ) ന്‍റെ മാതാവ് ഉമ്മുസുലൈം (റ) റസൂലുല്ലാഹി (സ) യുടെ വിയര്‍പ്പ് തുള്ളികള്‍ ഒരു കുപ്പിയില്‍ ശേഖരിക്കുമായിരുന്നു. ഇതുപോലെ മാതൃ സഹോദരി ഉമ്മു ഹറാം (റ) യും റസൂലുല്ലാഹി (സ) യെ സേവിച്ചിരുന്നു. (ബുഖാരി).
റസൂലുല്ലാഹി (സ) പ്രത്യേകമായി പല സഹാബി വനിതകളെയും പ്രശംസിച്ചതിനോട് കൂടി ചില പ്രത്യേകം വിഭാഗങ്ങളെ വിശിഷ്ഠമായി വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ഒരിക്കല്‍ വിധവയായ ഉമ്മുഹാനിഅ് (റ) നോട് വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു: എനിക്ക് പ്രായം കൂടുതലായി. കൂടാതെ, കഴിഞ്ഞ വിവാഹത്തിലെ മക്കളെ നോക്കേണ്ടതുമുണ്ട്. ഇതുകേട്ടപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: ഖുറൈശികളിലെ നല്ല വനിതകള്‍ വളരെ ഉത്തമരാണ്. അവര്‍ കുഞ്ഞുങ്ങളോട് വളരെയധികം സ്നേഹം പുലര്‍ത്തുകയും ഭര്‍ത്താവിന്‍റെ സമ്പത്ത് സംരക്ഷിക്കുകയും ചെയ്യുന്നു. (മുസ്ലിം).
ഇസ്ലാമിന്‍റെ പ്രചാരണത്തിലും മുന്നേറ്റത്തിലും അന്‍സാരി സഹാബികള്‍ക്ക് വലിയ സ്ഥാനമുണ്ട്. റസൂലുല്ലാഹി (സ) അവരിലെ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ സ്നേഹിച്ചിരുന്നു. അനസ് (റ) വിവരിക്കുന്നു: ഒരിക്കല്‍ അന്‍സാരി സ്ത്രീകളും കുട്ടികളും ഒരു വിവാഹ പരിപാടി കഴിഞ്ഞ് മടങ്ങിവരുന്നത് കണ്ടപ്പോള്‍ റസൂലുല്ലാഹി (സ) അവിടെ നിന്നുകൊണ്ട് മൂന്ന് പ്രാവശ്യം ഇപ്രകാരം അരുളി: നിങ്ങള്‍ എന്‍റെ പക്കല്‍ മറ്റെല്ലാവരേക്കാളും പ്രിയപ്പെട്ടവരാണ്. ഒരു അന്‍സാരി സ്ത്രീ കുഞ്ഞിനെയും കൊണ്ട് റസൂലുല്ലാഹി (സ) യുടെ അരികില്‍ വന്നപ്പോള്‍ റസൂലുല്ലാഹി (സ) അവരോട് അരുളി: അല്ലാഹുവില്‍ സത്യം നിങ്ങള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. (ബുഖാരി)
ഇത്തരം മഹത്വങ്ങളുടെ കാരണത്താല്‍ റസൂലുല്ലാഹി (സ) യുടെ വിയോഗത്തിന് ശേഷം ഖലീഫമാരും സ്ഥാനങ്ങളുള്ള മഹതികളെ ആദരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ അബൂബക് (റ്ര) ഉമര്‍ (റ) നോട് പറഞ്ഞു: വരൂ, നമുക്ക് ഉമ്മു അയ്മന്‍റെ അരികിലേക്ക് പോകാം. റസൂലുല്ലാഹി (സ) അവരെ സന്ദര്‍ശിച്ചതുപോലെ സന്ദര്‍ശിക്കാം. അവര്‍ അവിടെ ചെന്നപ്പോള്‍ മഹതി കരഞ്ഞു. കാരണം തിരക്കിയപ്പോള്‍ അവര്‍ പ്രസ്താവിച്ചു: അല്ലാഹുവിങ്കല്‍ റസൂലുല്ലാഹി (സ) യ്ക്ക് ലഭിച്ച സ്ഥാനം മഹത്തരമാണെന്ന് എനിക്ക് നന്നായിട്ടറിയാം. പിന്നെ ഞാന്‍ കരയുന്നത് വഹ്യിന്‍റെ പരമ്പര നിലച്ചല്ലോ എന്ന് ഓര്‍ത്തിട്ടാണ്. അപ്പോള്‍ അവര്‍ ഇരുവരും കരഞ്ഞുപോയി. (മുസ്ലിം)
പൊതു സഹാബി വനിതകള്‍ക്കിടയില്‍ പ്രവാചക പത്നിമാര്‍ക്ക് വലിയ സ്ഥാനവും മഹത്വവും എല്ലാ സഹാബികളും കല്‍പ്പിച്ചിരുന്നു. റസൂലുല്ലാഹി (സ) യുടെ ഒരു പത്നി മരിച്ച വിവരം വന്നപ്പോള്‍ ഇബ്നു അബ്ബാസ് (റ) സുജൂദിലേക്ക് വീണു. തുടര്‍ന്ന് അരുളി: ലോകാവസാനത്തിന്‍റെ അടയാളങ്ങള്‍ കണ്ടാല്‍ സുജൂദിലേക്ക് വീഴണമെന്ന് നാം കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. റസൂലുല്ലാഹി (സ) യുടെ പത്നിയുടെ വിയോഗം ലോകാവസാനത്തിന്‍റെ വലിയൊരു അടയാളമാണ്. (അബൂദാവൂദ്). സെരിഫ് എന്ന സ്ഥലത്ത് വെച്ച് മൈമൂന (റ) യുടെ വിയോഗം സംഭവിച്ചപ്പോള്‍ ഇബ്നു അബ്ബാസ് (റ) ജനാസ വഹിക്കുന്നവരെ ഉപദേശിച്ചു: ഇത് വളരെ ആദരണീയ ജനാസയാണ്. ഇതിനെ ചലിപ്പിക്കാനോ കുലുക്കാനോ പാടില്ല. (നസാഈ). പവിത്ര പത്നിമാരുടെ പേരില്‍ ഇതര സഹാബികള്‍ ഭൂമി വഖ്ഫ് ചെയ്തിരുന്നു. അബ്ദുര്‍റഹ്മാന്‍ (റ) അവര്‍ക്കുവേണ്ടി നാലായിരം സ്വര്‍ണ്ണ നാണയം വിലവരുന്ന തോട്ടം വസിയ്യത്ത് ചെയ്തു. (തിര്‍മിദി). ഖലീഫമാരെല്ലാം അവരെ വളരെയധികം ആദരിച്ചിരുന്നു. ഉമര്‍ (റ) ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ആദ്യമായി അവര്‍ക്ക് നല്‍കിയിരുന്നു. (മുവത്വ). ഹിജ്ി 23 ല്‍്ര ഉമര്‍ (റ) എല്ലാ പവിത്ര പത്നിമാരെയും ഒരുമിച്ച് ഹജ്ജ് ചെയ്യിപ്പിക്കുകയുണ്ടായി. തദവസരം അവര്‍ക്ക് വലിയ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. (ത്വബഖാത്ത്). പൊതു ജനങ്ങള്‍ നവജാത ശിശുക്കളെ കൊണ്ടുവന്ന് ആഇശ (റ) യെക്കൊണ്ട് ദുആ ചെയ്യിപ്പിച്ചിരുന്നു. (അദബുല്‍ മുഫ്റദ്).
ചുരുക്കത്തില്‍ ഇസ്ലാം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലുള്ള സ്ഥാനമാണ് നല്‍കുന്നതെന്നും സച്ചരിത ഖലീഫമാരും സഹാബാ മഹത്തുക്കളും ഇത് പാലിച്ചിരുന്നുവെന്നും ഈ ഉദ്ധരണികള്‍ അറിയിക്കുന്നു. കൂട്ടത്തില്‍ സഹാബി വനിതകളുടെ സമുന്നത സ്ഥാനത്തിന്‍റെ അടിസ്ഥാനം അവരുടെ ദീനീ ബന്ധവും സല്‍സ്വഭാവ സല്‍ഗുണങ്ങളും മാത്രമാണെന്നും ഇവ മനസ്സിലാക്കിത്തരുന്നു. അതെ, ഇന്നും ഈ മാര്‍ഗ്ഗത്തിലൂടെ സ്ത്രീകള്‍ക്ക് സമുന്നത സ്ഥാനം കരസ്ഥമാക്കാന്‍ കഴിയുന്നതാണ്.

No comments:
Post a Comment