ശാപപരമായ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിക്കുക.!
-ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്)
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
സ്വാതന്ത്ര്യ ദിനത്തോട് അടുത്ത നാളുകളില്‍ വിനീതന്‍ ഡല്‍ഹി നിസാമുദ്ദീനിലെ മദ്റസ കാശിഫുല്‍ ഉലൂമില്‍ കുടുങ്ങിപ്പോയിരുന്നു. 1947 ആഗസ്റ്റ്, ഒരു റമദാന്‍ മാസം കൂടിയായിരുന്നു. രാത്രി മുഴുവന്‍ ബംഗ്ലാവാലി മസ്ജിദിന് പുറത്തുള്ള നിരത്തില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വാതന്ത്ര്യം ഞങ്ങള്‍ അടിച്ച് മേടിക്കും, മരിച്ച് വാങ്ങും മുതലായ മുദ്രാവാക്യങ്ങള്‍ കൂടുതലായി കേട്ടപ്പോള്‍ വിനീതന്‍ പണ്ഡിതരെ അയച്ച് അവരെ ഇപ്രകാരം ഉപദേശിച്ചു: സഹോദരങ്ങളെ, റമദാന്‍ മാസമാണ്. നമസ്കരിച്ച് നമ്മുടെയും നാട്ടുകാരുടെയും നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. മുദ്രാവാക്യങ്ങള്‍ മുഴക്കല്‍ നിര്‍ബന്ധമാണെങ്കില്‍ മാന്യമായ വാക്കുകള്‍ തെരഞ്ഞെടുക്കുക.! പക്ഷെ, ആവേശത്തിന്‍റെ ലഹരി പിടിച്ച അവര്‍ ഇതിനെ മുല്ലാക്കയുടെ ബോധമില്ലാത്ത ഉപദേശമായി കണ്ടു. പിന്നീട് നടന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.? ഉത്തരേന്ത്യയിലെ മുസ്ലിം പ്രദേശങ്ങള്‍ മുഴുവനും ശൂന്യമായി... ഇവിടെ ഒരു പുണ്യഹദീസ് എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹുവിന് സ്വീകാര്യതയുടെ ചില സമയങ്ങളുണ്ട്. അപ്പോള്‍ എന്ത് പറഞ്ഞാലും അതേ നിലയില്‍ അത് സ്വീകരിക്കപ്പെടുന്നതാണ്. ആകയാല്‍ നിങ്ങള്‍ക്കും കുടുംബത്തിനും സമ്പത്തിനും എതിരാകുന്ന കാര്യങ്ങള്‍ നിങ്ങള്‍ പറയരുത്.!
(ആപ് ബീതീ)
https://swahabainfo.blogspot.com/2019/12/blog-post_36.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
🔹🔹🔹
🔹🔹🔹
ബന്ധപ്പെടുക: +919961955826
No comments:
Post a Comment