Monday, December 16, 2019

ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നത് ക്രൂരത ; -ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള

ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നത് ക്രൂരത ; 
-ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള 
പൗരത്വ ബില്ലിനെതിരെ ജാതി മത ഭാഷ വര്‍ണ്ണ ലിംഗ വ്യത്യാസമില്ലാതെ രാജ്യമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ അത്യന്തം അപലപനീയമാണെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്  കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവിച്ചു. വിശിഷ്യാ രാജ്യത്തിന്‍റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥി-വിദ്യാര്‍ഥിനികളോട് ഡല്‍ഹിയിലും മറ്റും നിയമപാലകര്‍ കാട്ടിയ അക്രമങ്ങള്‍ ഭീകരമാണെന്ന് അവര്‍ കുറ്റപ്പെടുത്തി. 
ഈ വിഷയത്തില്‍ രാജ്യമെമ്പാടും നടക്കുന്ന എല്ലാ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും പിന്തുണ അറിയിക്കുകയും രാഷ്ട്രത്തിന്‍റെയും ജനതയുടെയും നന്മ മുന്നില്‍ കണ്ട് ഭിന്നതകള്‍ മാറ്റിവച്ച് എല്ലാവരും സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സമര പ്രക്ഷോഭ പരിപാടികള്‍ ജനാധിപത്യപരമാകണമെന്നും സാമൂഹികവിരുദ്ധരും   വര്‍ഗീയവാദികളും ഇത്തരം സന്ദര്‍ഭങ്ങളില്‍ മുതലെടുപ്പ് നടത്താതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും  വാര്‍ത്താ കുറിപ്പില്‍ ഉണര്‍ത്തി. 
ഇന്ത്യന്‍ ഭരണഘടനക്കും രാജ്യത്തിന്‍റെ മഹത്തായ പാരമ്പര്യത്തിനും തീര്‍ത്തും വിരുദ്ധവും ഏകജനതയായി  കഴിയുന്ന രാഷ്ട്രപൗരന്മാരെ രണ്ട് തരം പൗരന്മാരായി വേര്‍തിരിക്കുകയും രാജ്യത്തിന് നാശനഷ്ടങ്ങള്‍ മാത്രമുണ്ടാക്കുകയും ചെയ്യുന്ന പൗരത്വ ബില്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
https://swahabainfo.blogspot.com/2019/12/blog-post_16.html?spref=tw

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...