മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി:
സുന്ദരമായ പരലോക യാത്ര.!
-മൗലാനാ നദ്റുല്‍ ഹഫീസ് നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2019/12/blog-post_32.html?spref=tw
തഹജ്ജുദിന് മുന്‍പേ എഴുന്നേല്‍കുകയും പ്രാഥമിക കൃത്യം കഴിഞ്ഞ് നാല്, ആറ്, എട്ട് റക്അത്തുകള്‍ നമസ്കരിക്കലുമായിരുന്നു ഹസ്റത് മൗലാനയുടെ സാധാരണ പതിവ്. റമദാനില്‍ ഇക്കാര്യം കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. അത്താഴ വിരാമത്തിനു പത്തുമിനിറ്റ് മുന്‍പ് അത്താഴം കഴിച്ചുകഴിഞ്ഞാല്‍, കൈ ഉയര്‍ത്തിയോ ഉയര്‍ത്താതെയോ ദുആ ചെയ്തുകൊണ്ടിരിക്കും. സുബ്ഹി ബാങ്കിനുശേഷം സുന്നത്തും ഫര്‍ളും നമസ്കാരാനന്തരം പരിശുദ്ധ ഖുര്‍ആനിലെ പ്രധാന ആയത്തുകളുടെ സമാഹാരമായ മന്‍സില്‍ ഓതി വിശ്രമിക്കാന്‍ കിടക്കും. യാത്രയാകുന്നവര്‍ ഈ സമയത്ത് യാത്ര ചോദിക്കാന്‍ വരികയും മൗലാന ദുആ ചെയ്ത് അവരെ യാത്ര അയക്കുകയും ചെയ്യും. ഒന്‍പതര മണിയ്ക്ക് ഉണര്‍ന്ന് രണ്ട് റക്അത്ത് നമസ്കരിക്കും. തുടര്‍ന്ന് കുറഞ്ഞത് അര ജുസ്അ് ഓതും. അതിനുശേഷം സൂറത്ത് യാസീന്‍ പതിനൊന്ന് പ്രാവശ്യവും, വ്യഴാഴ്ച ദിവസങ്ങളില്‍ പതിമൂന്ന് പ്രാവശ്യവും പാരായണം ചെയ്യുകയും തിരു നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മുതല്‍ ഇന്നുവരെ കഴിഞ്ഞുപോയ മുഴുവന്‍ മുജദ്ദിദുകള്‍, മുസ്ലിഹുകള്‍, മുജാഹിദുകള്‍, ദാഇകള്‍, റബ്ബാനി ഉലമാഅ്, തന്‍റെ ഉസ്താദുമാര്‍, ഉപകാരികള്‍, ബന്ധുക്കള്‍ ഇവര്‍ക്ക് പ്രത്യേകിച്ചും മുസ്ലിംകള്‍ക്ക് പൊതുവിലും സവാബ് എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു. യാത്രക്കിടയില്‍ കാണുന്ന പട്ടണ-ഗ്രാമങ്ങളിലെ മുസ്ലിംകള്‍ക്കുവേണ്ടിയും ഖുര്‍ആന്‍ ഓതി ദുആ ഇരക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
അന്ത്യ രോഗത്തില്‍ നിന്നും അല്പം ശമനം ലഭിച്ചെങ്കിലും ഈ ശമനം താല്‍ക്കാലികമാണെന്നും ഏതു നിമിഷവും ഈ അമൂല്യനിധി നഷ്ടപ്പെടുമെന്നും ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. ഹസ്റത് മൗലാനയും വ്യത്യസ്ത സമയങ്ങളില്‍ ഈ വാചകങ്ങളില്‍ ചിലത് പറയുമായിരുന്നു. 'അല്ലാഹുവെ, നിന്നെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇലാഹീ, അന്ത്യം സ്തുത്യര്‍ഹമാക്കണം. അല്ലാഹുവേ, ഈ രോഗത്തോടൊപ്പം എന്നുവരെ കഴിയാനാണ്.? ഇനി എന്നെ വിളിച്ചാലും.!...
റമദാനില്‍ എവിടെ കഴിയണമെന്ന ചര്‍ച്ച ശഅ്ബാനോടെ സേവകരുടെ ഇടയില്‍ സജീവമായി. അവസാനം തീരുമാനം ഹസ്റത്തിന്‍റെ ഇഷ്ടത്തിനു വിട്ടു. റമദാനിനു മുന്‍പ് നാട്ടില്‍ പോകണമെന്ന് ഹസ്റത്ത് പറഞ്ഞു. അങ്ങനെ ശഅ്ബാന്‍ ഇരുപത്തിയേഴിന് 'തകിയയി' ല്‍ എത്തി. പിറ്റേന്ന് പതിവിനു വിപരീതമായി മസ്ജിദില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. മസ്ജിദിന്‍റെ തിണ്ണയില്‍ നമസ്കാരവിരി വിരിച്ച് രണ്ട് റക്അത്ത് നമസ്കരിച്ചു. തുടര്‍ന്ന് മസ്ജിദിന്‍റെ അകത്തേക്ക് പോയി. അവിടെയും രണ്ട് റക്അത്ത് നമസ്കരിച്ചു. ശേഷം തൊട്ടടുത്തുള്ള നദിയുടെ കടവുകളില്‍ നിന്ന് മാഷാഅല്ലാഹ് എന്ന് പറഞ്ഞു. വീട്ടിലേക്ക് വരും വഴി മസ്ജിദിന് തൊട്ടുമുമ്പിലുള്ള കുടുംബ മഖ്ബറയില്‍ കുറെ നേരം നിന്ന് ഓതി ദുആ ഇരക്കുകയുണ്ടായി. ശേഷം വീട്ടിനകത്തേക്ക് പോയി കുടുംബത്തിലെ സ്ത്രീകളെ സന്ദര്‍ശിച്ചു. ളുഹ്റിനുശേഷം വിശ്രമിച്ചു. അസ്ര്‍ നമസ്കാരാനന്തരം എല്ലാവരോടും യാത്രപറഞ്ഞ് ലഖ്നൗവിലേക്ക് തിരിച്ചു. ലഖ്നൗവില്‍ വന്ന് പുണ്യ റമദാന്‍ ആരംഭിച്ചു. റമദാന്‍ ഒന്നിനു പറഞ്ഞു. 'റമദാന്‍ പൂര്‍ണ്ണമായും ലഭിക്കുമോ എന്നറിയില്ല. അല്ലാഹുവെ, റമദാനിലെ മുഴുവന്‍ ബര്‍ക്കത്തുകളും നല്‍കേണമേ.!'
അവസാനത്തെ പത്തില്‍ നാട്ടില്‍ പോകുവാന്‍ സേവകരുമായി ആലോചിച്ചശേഷം തീരുമാനിച്ചു. റമദാന്‍ ഇരുപതിന് (ഡിസംബര്‍ 29) വലിയ ഒരു സംഘത്തോടൊപ്പം 'തകിയാ കിലാന്‍'ല്‍ എത്തി. മസ്ജിദ് ശാഹ് അലമുല്ലാഹ് ഇഅ്തികാഫുകാരെ കൊണ്ട് നിറയുകയുണ്ടായി. ഇതറിഞ്ഞ് ഹസ്റത്ത് പ്രതികരിച്ചു. 'ഇതെല്ലാം സ്ഥാപകന്‍റെ ഇഖ്ലാസിന്‍റെ ഫലമാണ്' തറാവീഹിനു ശേഷം പതിവനുസരിച്ച് മജ്ലിസില്‍ വന്നു. പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. ഡമാസ്കസില്‍ നിന്നും പ്രിന്‍റ് ചെയ്തുവന്ന ഹസ്റത്തിന്‍റെ ഗ്രന്ഥങ്ങളുടെ കോപ്പി കണ്ടപ്പോള്‍ പറഞ്ഞു. 'ഇതെല്ലാം അല്ലാഹു തആലാ എഴുതിച്ചതാണ്.' ദൂരെ നിന്നും വന്ന ഒരു അതിഥി പറഞ്ഞു. 'ഒരു ഗുണകാംക്ഷി 27000 ഡോളര്‍ തുര്‍ക്കിയിലെ ഒരു പ്രസാധകന് നല്‍കി ഹസ്റത്തിന്‍റെ മുഴുവന്‍ രചനകളും തുര്‍ക്കി ഭാഷയില്‍ പ്രസിദ്ധീകരിച്ച് സൗജന്യമായി വിതരണം ചെയ്യാന്‍ പറഞ്ഞിരിക്കുന്നു.' ഇതുകേട്ട് വലിയ സന്തോഷം പ്രകടിപ്പിച്ചു. അന്ത്യത്തെക്കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ ഹസ്റത്ത് പറഞ്ഞു. 'അന്ത്യം സ്തുത്യര്‍ഹവും ആകാറുണ്ട്. നിന്ദ്യവുമാകാറുണ്ട്.' അവസാനം ഹസ്റത്ത് ചോദിച്ചു 'നാളെ വിടവാങ്ങല്‍ ജുമുഅയാണോ.?'
പതിവ് കൃത്യങ്ങള്‍ വിയോഗ ദിവസവും പൂര്‍ത്തീകരിച്ചു. രാവിലെ ഒന്‍പതര മണിയ്ക്ക് ഉണര്‍ന്നു. സുന്നത്ത് നമസ്കരിച്ചതിനുശേഷം ഖുര്‍ആന്‍ ഓതി. യൂസുഫ്, റഅദ്, ഇബ്റാഹീം സൂറത്തുകള്‍ അട ങ്ങിയ പതിനാലാം ജുസ്അ് ആണ് ഓതിയത്. ഇടയ്ക്ക് തിലാവത്തിന്‍റെ സുജൂദും ചെയ്തു. ലഖ്നൗവില്‍ വെച്ച് തറാവീഹില്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതി കേട്ടിരുന്നു. ശേഷം സാബിത്ത് സാഹിബ് മുടിയും താടിയും മീശയും ഒതുക്കി. കുളിമുറിയിലേക്ക് പോകുന്നതിനുമുന്‍പ് ചോദിച്ചു. 'ഇന്ന് റമദാന്‍ ഇരുപത്തി രണ്ടല്ലേ.? ജുമുഅ നമസ്കാരം പതിനഞ്ച് മിനിറ്റ് പിന്തിച്ചുകൂടെ.?' പതിനഞ്ചു മിനിറ്റിനുശേഷം കുളി കഴിഞ്ഞെത്തി. ശര്‍വാനി വസ്ത്രമണിഞ്ഞ് കൂടെയുള്ളവരോട് പറഞ്ഞു: 'നിങ്ങള്‍ ഒരുങ്ങുക. ജുമുഅ പതിനഞ്ചു മിനിറ്റ് പിന്തിക്കുക.' തുടര്‍ന്ന് ' ഇനി ഞാന്‍ സൂറത്തുല്‍ കഹ്ഫ് ഓതട്ടെ.' എന്നുപറഞ്ഞ് കിടക്കയില്‍ ഇരുന്നു. പക്ഷേ കഹ്ഫിന് പകരം യാസീന്‍ പാരായണം ആരംഭിച്ചു. 11-12 ആയത്തുകള്‍ ആയപ്പോള്‍ നാക്ക് നിലച്ചു ചെറുതായി പിന്നിലേക്ക് ചരിഞ്ഞു. ബിലാല്‍ ഹസനിയും സേവകന്‍ അബ്ദുര്‍റസാഖ് സാഹിബും പിടിച്ചു നേരേ കിടത്തി. ഡോക്ടമാരായ ഖമറുദ്ദീന്‍ സാഹിബും, അബ്ദുല്‍ മഅ്ബൂദ് സാഹിബും അകത്തുണ്ടായി രുന്നു. ഡോക്ടര്‍ ഖമറുദ്ദീന്‍ സാഹിബ് ഇന്‍ജക്ഷന്‍ നല്‍കി കൊണ്ട് നെഞ്ച് തിരുമ്മി... പക്ഷേ, സത്യസരണിയിലുള്ള ഈ പഥികന്‍ യഥാര്‍ത്ഥ യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു. അപ്പോള്‍ സമയം 11 മണി 50 മിനിറ്റ്.
വാര്‍ത്ത കാട്ടുതീപോലെ പരന്നു. ബന്ധമുള്ളവരെല്ലാം സംഘം സംഘമായി റായ്ബറേലിക്ക് തിരി ച്ചു. മഗ്രിബ് മുതല്‍ പത്തുമണി വരെ വന്‍ തിരക്കായിരുന്നു. അത് കുടികൊണ്ടിരുന്നു. പത്തുമണിക്ക് ജനാസ നമസ്കാരം നടത്തപ്പെടുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. പ്രിയപ്പെട്ടവര്‍ കുളിപ്പിച്ചു തയ്യാറാക്കി. കൃത്യം പത്തു മണിക്ക് ജനാസ മസ്ജിദിലേക്ക് എടുത്തു. രണ്ട് മിനിറ്റ് നേരത്തെ വഴി, ഇരുപത്തിയഞ്ച് മിനിറ്റ് കൊണ്ടാണ് മുറിച്ചുകടന്നത്. മൗലാനാ സയ്യിദ് റാബിഅ് ഹസനി നദ്വി ജനാസ നമസ്കാരത്തിനു നേതൃത്വം നല്‍കി. പത്തര മണിക്ക് ശാഹ് അലമുല്ലാ റൗദയിലെ ബാക്കിയുണ്ടായിരുന്ന പ്രവേശന സ്ഥാനത്ത് കുഴിക്കപ്പെട്ട ഖബറിടത്തിലേക്ക് ജനാസ ഇറക്കപ്പെട്ടു. രണ്ടു ലക്ഷം പേര്‍ ഈ കൊടുംതണുപ്പില്‍ തടിച്ചുകൂടിയെന്നാണ് അധികാരികളുടെ റിപ്പോര്‍ട്ട്. അത്താഴം വരെ ജനങ്ങള്‍ വന്നുകൊണ്ടിരുന്നു. 'താങ്കളുടെ ഖബറില്‍, ആകാശം ശബ്നം പൊഴിയ്ക്കട്ടെ.!" വെള്ളിയാഴ്ച്ചയായിരുന്നു സംഭവം ഹസ്റത്തിന്‍റെ ഒരു ഘലീഫയായ ഡോ. അബ്ദുര്‍ റഹ്മാന്‍ നഷാത്ത്, വെള്ളിയാഴ്ച രാവില്‍ ഹസ്റത്തിനോട് ഹജ്ജ് യാത്രയെക്കുറിച്ച് പറയുകയും ഹസ്റത്ത് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
പൈസ ഒന്നും തന്‍റെ പക്കല്‍ ഉണ്ടാകരുതെന്ന് വലിയ ചിന്തയായിരുന്നു. വരുന്ന പൈസയെല്ലാം നന്മകളുടെ വഴിയില്‍ ചിലവഴിക്കപ്പെട്ടു. ചുരുക്കത്തില്‍, പുണ്യ ഹജ്ജ് യാത്രക്ക് നിയ്യത്ത് ചെയ്ത് നോമ്പിന്‍റെ അവസ്ഥയില്‍ ജുമുഅക്ക് വേണ്ടി ഒരുങ്ങി അതിന്‍റെ പ്രതീക്ഷയിലായിരിക്കവെ, ജീവിതം മുഴുവന്‍ അല്ലാഹുവില്‍ നിന്ന് വാങ്ങിയും അടിമകള്‍ക്ക് കൊടുത്തും, ഭൗതിക വിരക്തി-ഇബാദത്ത്-ധന്യത-അല്ലാഹു വുമായുള്ള ബന്ധം എന്നിവയിലേക്ക് കര്‍മ്മ ജീവിതത്തിലൂടെ പ്രബോധനം ചെയ്യുകയും ചെയ്ത ആ മഹാപുരുഷന്‍ യാത്രയായി. ഇന്നാലില്ലാഹ്...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വധൂ-വരന്മാര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട 10 രചനകള്‍. വിവാഹം കഴിക്കുന്ന വധൂ-വരന്മാര്‍ക്ക് ഈ നബവീ സമ്മാനം ഉപഹാരമായി നല്‍കൂ...
1. നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
2. പ്രവാചക പത്നിമാര്‍ : 70
3. പ്രവാചക പുത്രിമാര്‍ : 50
4. പ്രവാചക പുഷ്പങ്ങള്‍ : 40
5. മുസ്ലിം ഭാര്യ : 40
6. ഇസ്ലാമിലെ വിവാഹം : 20
7. അഖീഖയും ഇതര സുന്നത്തുകളും : 15
8. സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
9. ദൃഷ്ടി സംരക്ഷണം : 30
10. ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
400 രൂപ മുഖവിലയുള്ള ഈ രചനകള്‍ ഇപ്പോള്‍ 300 രൂപയ്ക്ക് ലഭിക്കുന്നു.
ഈ രചനകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരും, സയ്യിദ് ഹസനി അക്കാദമിയുടെ രചനകള്‍ പരിചയപ്പെടുന്നതിനും ഈ ഗ്രൂപ്പില്‍ അംഗമാകൂ...
SWAHABA ISLAMIC FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
Google Pay : സൗകര്യമുണ്ട്.
+91 9037905428
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
ഇപ്പോള്‍ എല്ലാ പുസ്തകങ്ങള്‍ക്കും 20% വിലക്കിഴിവ്.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട് ടെ.!
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
🔹🔹🔹🔹🔹🔹
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന് ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
*അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്,
*സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക്
ബന്ധപ്പെടുക: +919961955826
*എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment