ഇന്ത്യന്‍ മുസ് ലിംകളോട്
ചില നഗ്നസത്യങ്ങള്‍.!
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2019/12/blog-post27.html?spref=tw
ലോകം മുഴുവനുമുള്ള മുസ്ലിംകളുടെ പൊതുവായ അവസ്ഥ, യാതൊരുവളച്ചുകെട്ടുമില്ലാതെ വളരെ വ്യക്തമായ നിലയില്‍ ചിലയഥാര്‍ത്ഥ്യങ്ങള്‍ അവരോട് പറയാന്‍ നിര്‍ബന്ധിക്കുകയാണ്. അവരോടുള്ള ഏറ്റവും വലിയ സ്നേഹവും ഉപകാരവും ഇതുതന്നെ. ഇതിലാണ് അവരുടെ രക്ഷയും വിജയവും നിലകൊള്ളുന്നത്. എല്ലാ സ്ഥലങ്ങളിലും എല്ലാ ഭാഷകളിലും നിര്‍വഹിക്കപ്പെടേണ്ട ഒരു ബാധ്യതയാണിത്.
എന്നാല്‍, പ്രത്യേക ബന്ധത്തിന്‍റെയും ഉത്തരവാദിത്വത്തിന്‍റെയും അടിസ്ഥാനത്തില്‍ ഈ രചനയിലെ സംബോധിതര്‍ ഇന്ത്യന്‍ മുസ്ലിംകളാണ്. ഒരു ഭാഗത്ത് അവരുടെ പുതിയ അവസ്ഥകള്‍, തങ്ങളെക്കുറിച്ച് നിഷ്പക്ഷമായ നിലയില്‍ വിലയിരുത്താന്‍ അവരെ നിര്‍ബന്ധിക്കുന്നു. മറുഭാഗത്ത് യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ചിന്താ വിചിന്തനങ്ങള്‍ നടത്താനുള്ള ശേഷി അവരില്‍ ഉണ്ടാകുകയും ചെയ്തിരിക്കുന്നു. ഇതിലെല്ലാം ഉപരിയായി പ്രത്യേകമായ രാഷ്ട്രീയ ബാഹ്യാന്തരീക്ഷം, അവരുടെ പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നു. ദീനിന്‍റെ ശരിയായ പാത തിരഞ്ഞെടുക്കുകയും ഇലാഹീ സഹായത്തിന്‍റെ തണലില്‍ വരികയുമല്ലാതെ അവര്‍ക്ക് യാതൊരു രക്ഷാമാര്‍ഗ്ഗവുമില്ല. പരിശുദ്ധ ഖുര്‍ആനിന്‍റെ അമാനുഷിക വാക്കുകളില്‍ അവരുടെ ശരിയായ ചിത്രം ഇപ്രകാരമാണ്. "അങ്ങനെ ഭൂമി വളരെ വിശാലമായിരുന്നിട്ടും അവരുടെമേല്‍ ഇടുക്കമായി. അവരുടെ മനസ്സുകളും ഇടുങ്ങി. അല്ലാഹുവിന്‍റെ പരീക്ഷണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അവനിലേക്ക് അഭയം പ്രാപിക്കലല്ലാതെ ഒരു മാര്‍ഗ്ഗവുമില്ലെന്ന് അവര്‍ മനസ്സിലാക്കി. (അത്തൗബ: 118) ബുദ്ധിയും ബോധവും അഭിമാനവും ധൈര്യവുമുള്ള ഒരു സമൂഹത്തെപ്പോലെ നാം നമ്മുടെ ചുറ്റുഭാഗത്തുള്ള അവസ്ഥകളെ വിലയിരുത്തല്‍ അത്യാവശ്യമാണ്. രാജ്യത്തെ മതേതര-ജനാധിപത്യ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നും സാമുദായിക-രാഷ്ട്രീയ വിഭാഗങ്ങളില്‍ നിന്നും ഉണ്ടാകുന്ന തെറ്റുകളെ ഒരു ഇന്ത്യക്കാരന്‍ എന്നനിലയില്‍ പരിപൂര്‍ണ്ണ ശക്തിയോടെ വ്യക്തമായി ഉണര്‍ത്തേണ്ടതാണ്. ഈ വിഷയത്തില്‍ ആരുടെയെങ്കിലും തെറ്റിദ്ധാരണയോ ഗൂഢാലോചനയോ ഭയപ്പെടേണ്ടതില്ല. ഇതുതന്നെയാണ് സത്യസന്ധമായ രാജ്യസ്നേഹം. രാജ്യത്തിന്‍റെ സമാധാനവും ക്ഷേമവും ഇതിലാണ് അടങ്ങിയിട്ടുള്ളത്. നമ്മുടെ ശബ്ദത്തെ എത്ര വനരോദനമായി ചിത്രീകരിക്കപ്പെട്ടാലും നാം ഈ ശബ്ദം ഉയര്‍ത്തുമെന്ന് അല്ലാഹുവിനോട് കരാര്‍ചെയ്യുക.
എന്നാല്‍ പുറത്തുനിന്നുള്ള ശത്രുവിനെക്കാള്‍ അപകടകരം, നമ്മുടെ തെറ്റായ ജീവിതം കാരണമായി നമുക്ക് മുകളില്‍ ഉരുണ്ടുകൂടിയിരിക്കുന്ന നാശങ്ങളാണ്. അതുകൊണ്ട് ചുറ്റുവട്ടത്തെക്കാള്‍ കൂടുതലായി നമ്മുടെ അവസ്ഥകളെക്കുറിച്ച് നീതിപൂര്‍വ്വം നിരൂപണം ചെയ്യാനും തെറ്റുകള്‍ തിരുത്താനും നാം തയ്യാറാകണം. ഈ ലോകത്തെ ഏറ്റവും വലിയ സത്യവാനായ തിരുനബി (സ) യുടെ ആഹ്വാനത്തെ തുടര്‍ന്ന്, സഫാമലയുടെ അരികില്‍ ഒരുമിച്ച്കൂടിയ മക്കക്കാരുടെ പ്രതീക്ഷ പുറത്തുനിന്നുള്ള ഏതോ ശത്രുവിനെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു. പക്ഷേ, ഏറ്റവും വലിയ ശത്രു അവരുടെ പുറത്തല്ല അകത്തുതന്നെയുള്ള തെറ്റായ വിശ്വാസ ജീവിതങ്ങളും, തല്‍ഫലമായി അവരുടെമേല്‍ വട്ടമിടുന്ന നാശങ്ങളും ആണെന്ന് റസൂലുല്ലാഹി (സ) അവരെ ഉണര്‍ത്തി. പ്രസ്തുത മാതൃകയുടെ വെളിച്ചത്തില്‍ ഇവിടെ ഏതാനും കാര്യങ്ങള്‍ കുറിക്കുകയാണ്. ഇന്നത്തെ അപകടകരമായ അവസ്ഥകള്‍ മാറുന്നതിനും യഥാര്‍ത്ഥമായ സുരക്ഷിതത്വവും സഹായവും സിദ്ധിക്കുന്നതിനും ഈ ഭാഗത്തേക്ക് ശ്രദ്ധതിരിക്കല്‍ അത്യാവശ്യമാണ്.
വര്‍ഗ്ഗീയകലാപങ്ങള്‍;
മുറിവിന് മരുന്ന് തേച്ചാല്‍ മാത്രം മതിയോ?
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
https://swahabainfo.blogspot.com/2019/12/blog-post_26.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
🔹🔹🔹
🔹🔹🔹
ബന്ധപ്പെടുക: +919961955826
No comments:
Post a Comment