Wednesday, December 25, 2019

അക്ഷര ലോകത്തെ ജ്യോതിസ്സ് : മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


അക്ഷര ലോകത്തെ ജ്യോതിസ്സ് : 
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
-മുഹമ്മദ് സാലിഹ് ഖാസിമി 
https://swahabainfo.blogspot.com/2019/12/blog-post_25.html?spref=tw 

മൗലാന നദ്വിയുടെ സേവനങ്ങളില്‍ സുവര്‍ണ്ണ ലിപികളാല്‍ സ്മരിക്കപ്പെടേണ്ട ഒന്നാണ് രചനകള്‍. തന്‍റെ ഹൃദയ വേദനകള്‍ തൂലികത്തുമ്പിലുടെ കടലാസുകളില്‍ ഇറക്കി വെച്ച് മാനവര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കാന്‍ ഭാഗ്യം ലഭിച്ച മൗലാന നദ് വി, ഇതിലൂടെ ലോകമാകെ ഇളക്കി മറിച്ചു. അല്ലാമാ യൂസുഫുല്‍ ഖറദാവി എഴുതുന്നു 'ശൈഘ് നദ് വിയുടെ രചനകളെല്ലാം അത്യന്തം വിലപിടിച്ചതും ആഴവും പരപ്പും നിറഞ്ഞ പഠനങ്ങളുടെ സാരാംശവുമാണ്. ഒരു ഭാഗത്ത് ഇസ്ലാമിക വിജ്ഞാനം സമ്പാദിക്കുന്ന വഴിയില്‍ അനുഷ്ഠിച്ച ത്യാഗത്തിന്‍റെയും, മറുഭാഗത്ത് ആഗോള തലത്തിലുള്ള ചിന്താശൈലിയുടെയും പരിണിതഫലമാണിത്.' മൗലാനാ തന്നെ പറയുന്നു: 'എന്‍റെ അവസ്ഥകളെക്കാള്‍ എനിക്ക് പ്രിയങ്കരം എന്‍റെ സന്ദേശങ്ങളാണ്.' മൗലാനായുടെ സമുദ്രം പോലെയുള്ള രചനകളെ മുഴുവന്‍ പരിചയപ്പെടുത്താന്‍ നമുക്ക് കഴിവില്ല. എങ്കിലും, പ്രധാനപ്പെട്ട എതാനും രചനകളെയും അതിലെ സന്ദേശങ്ങളെയും ഹൃസ്വമായി പരിചയപ്പെടുത്തുകയാണ് ഇവിടെ. 
ഒന്നാമതായി, മൗലാനായുടെ രചനയെയും അതിലെ വിഷയ വൈവിധ്യങ്ങളെയും പരിചയപ്പെടു ത്തുന്നു. രണ്ടാമതായി, മൗലാനയുടെ ഏതാനും പ്രധാന രചനകളെ പരാമര്‍ശിച്ചതിനുശേഷം, ഇംഗ്ലീഷില്‍ വിവര്‍ത്തിതമായ രചനകള്‍ വിവരിച്ചിരിക്കുന്നു. തുടര്‍ന്നുള്ള ഏതാനും ലേഖനങ്ങളില്‍ മൗലാനായുടെ ചില പ്രധാന കൃതികളുടെ സാരാംശം അവതരിപ്പിക്കുന്നു. അവസാനത്തെ രണ്ട് ലേഖനങ്ങളില്‍ ഒന്നാമത്തേത് ഇത്ര വലിയ മഹാപുരുഷന്‍റെ രചനകളോട് നാം -കൈരളി- കാണിക്കുന്ന അവഗണനയും രണ്ടാമത്തേത് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞ മലയാള വിവര്‍ത്തനങ്ങളെ ചെറുതായി പരിചയപ്പെടുത്തലുമാണ്. വിജ്ഞാന തല്‍പരരായ കൈരളിയെ നദ്വിയുടെ രചനകളുമായി അടുപ്പിക്കാന്‍ അല്ലാഹു ഇതിനെ കാരണമാക്കുമാറാകട്ടെ! ആമീന്‍.! 
പണ്ഡിതന്‍റെ തൂലികത്തുമ്പിലൂടെ ഒഴുകി വരുന്ന മഷിത്തുള്ളി ദീനിന്‍റെ മാര്‍ഗ്ഗത്തില്‍ അടരാടി വീരചക്രം പ്രാപിക്കുന്ന രക്തസാക്ഷിയുടെ നിണത്തേക്കാള്‍ ഉത്തമമാകുന്നു.' തികച്ചും അര്‍ത്ഥ ഗാംഭീര്യത തുളുമ്പുന്ന ഈ മഹത് വചനം അക്ഷരാര്‍ത്ഥത്തില്‍ പുലര്‍ന്ന ഒരു മഹാപുരുഷനാണ്, നൂറ്റാണ്ടിന്‍റെ പണ്ഡിതനായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി. തന്‍റെ തൂലികത്തുമ്പിലൂടെ അടര്‍ന്നു വീണ അക്ഷരമുത്തുകള്‍ ചെന്നെത്താത്ത രാഷ്ട്രങ്ങള്‍ ലോകത്തുണ്ടാവില്ല. മഹാനവര്‍കളുടെ തൂലികാ സേവനം പ്രയോജനപ്പെടുത്താത്ത ഇസ്ലാമിക പഠനകേന്ദ്രങ്ങള്‍ അപൂര്‍വ്വമായിരിക്കും. മിക്ക ഇസ്ലാമിക സ്ഥാപനങ്ങളിലും മഹാനവര്‍കളുടെ രചനകള്‍ പാഠ്യ പദ്ധതികളില്‍ കാണാന്‍ കഴിയും. 
ചുരുക്കത്തില്‍ തൂലികാ രചനയില്‍ നദ്വി സാഹിബിനോട് കിടപിടിക്കാനോ വിഖ്യാതമാകാനോ ആധുനിക ലോകത്ത് മറ്റൊരു പണ്ഡിതനും സാധിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്. 
ഇലാഹീദാനമായ പണ്ഡിത തറവാട്ടിലെ വിഖ്യാത ഗ്രന്ഥകാരനായിരുന്നു മൗലാനാ. പിതാവിനാല്‍ അനന്തരമെന്നോണം കൈമാറിയെത്തിയ എഴുത്തുകല സുന്ദരമായി അദ്ദേഹം കാത്തുസൂക്ഷിച്ചു. ചെറുപ്പം മുതല്‍ പ്രസംഗ-തൂലികാ രംഗങ്ങളില്‍ ഏറെ ശ്രദ്ധാലുവായിരുന്നതിനാല്‍ അതില്‍ പ്രാവീണ്യംനേടി. 
17-18-ാമത്തെ വയസ്സില്‍, അന്താരാഷ്ട്ര അറബി മാസികയായ അല്‍മനാറിലൂടെ തുടക്കം കുറിച്ച തൂലിക അതിശയകരമായിരുന്നു. ആരെയും വെല്ലുന്ന രചനാ വൈഭവത്തിന്‍റെയും സരള പ്രയോഗത്തിന്‍റെയും ഭാഷാ പാണ്ഡിത്യത്തിന്‍റെയുമെല്ലാം പൂര്‍ത്തീമത്ഭാവമായിരുന്ന മൗലാനാ അനിഷേധ്യനായ ഗ്രന്ഥകാരനായിമാറി. കാലഘട്ടത്തിന്‍റെ കാലൊച്ച സശ്രദ്ധം ശ്രവിക്കുകയും ചരിത്രത്തിന്‍റെ ചുവരെഴുത്ത് ആഴത്തില്‍ മനസ്സിലാക്കുകയും ചെയ്ത മൗലാനായുടെ ഓരോ രചനകളും, വെറുതെ ഒരു ഗ്രന്ഥപൂര്‍ത്തീകരണത്തിന് എഴുതിയതല്ലെന്നും കാലഘട്ടത്തിന്‍റെ ഒരാവശ്യമാണെന്നും അനുവാചകന് ബോധ്യമാകും. മൗലാനാ കൈകാര്യം ചെയ്ത വിഷയങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി, അദ്ദേഹത്തിന്‍റെ മഹത്വവും സേവനവും നമുക്ക് വ്യക്തമാവാന്‍. ഇവിടെ മൗലാനായുടെ അറബി, ഉറുദു ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവയുടെ ഒരു കാറ്റലോഗ് മലയാളീകരിച്ച് കൊടുക്കുന്നു. വിഷയത്തിന്‍റെ വൈവിദ്ധ്യവും ഗൗരവവും അനുവാചകര്‍ക്ക് ഇതിലൂടെ ബോധ്യപ്പെടും. ഒരുവേള, ആ രചനകളെ സ്നേഹിക്കാനും മലയാളത്തില്‍ ഇറങ്ങുമ്പോള്‍ പ്രയോജനപ്പെടുത്താനും വഴിയൊരുക്കുമല്ലോ.? 
1. ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍. 
2. ഖുര്‍ആന്‍ പഠനത്തിന് ഒരു ആമുഖം. 
3. ഹദീസ് പഠനത്തിന് ഒരു ആമുഖം. 
4. നബിമാരുടെ മഹച്ചരിതം. 
5. കാരുണ്യത്തിന്‍റെ തിരുദൂതര്‍ (സ) 
6. അലിയ്യുല്‍ മുര്‍തദാ (റ) 
7. ഇസ്ലാമിലെ നവോത്ഥാന നായകര്‍. 
8. സയ്യിദ് അഹ്മദ് ശഹീദ്. 
9. മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരി. 
10. മൗലാനാ മുഹമ്മദ് ഇല്‍യാസ്. 
11. ശൈഘുല്‍ ഹദീസ് മൗലാനാ സകരിയ്യ. 
12. മൗലാനാ ഫദ്ലുര്‍ റഹ്മാന്‍ മുറാദാബാദി. 
13. അല്ലാമാ അബ്ദുല്‍ ഹയ്യ് ഹസനി. 
14. സയ്യിദ് ഘൈറുന്നിസാ ബഖ്തര്‍. 
15. ആത്മകഥ. 
16. വിശ്വാസം, ആരാധന, ആത്മീയം. 
17. ഇന്ത്യന്‍ മുസ്ലിംകള്‍. 
18. വിജയം ഇസ്ലാമില്‍ മാത്രം. 
19. ഇസ്ലാമിന്‍റെ സംഭാവനകള്‍. 
20. മദീനയിലേക്കുള്ള പാത. 
21. ഇസ്ലാമും അറബികളും. 
22. ഇസ്ലാമും ഓറിയന്‍റലിസ്റ്റുകളും. 
23. ഈജിപ്റ്റേ, നീ കേള്‍ക്കുക.! 
24. സിറിയ, നീ കേള്‍ക്കുക.! 
25. കുവൈറ്റ്, നീ കേള്‍ക്കുക.! 
26. ഇറാന്‍, നീ കേള്‍ക്കുക.! 
27, അറബികളോട് വ്യക്തമായി ചില കാര്യങ്ങള്‍. 
28. ഇന്ത്യന്‍ മുസ്ലിംകളോട് വ്യക്തമായി ചിലകാര്യങ്ങള്‍. 
29. ഹിജ്രി പതിനഞ്ചാം നൂറ്റാണ്ട്: ഒരു വിലയിരുത്തല്‍. 
30. ഇന്ത്യയിലെ ഗതകാല ദീനീ ദഅ്വത്തുകള്‍. 
31. ദഅ്വത്തും ആധുനിക യുഗവും. 
32. അന്ത്യ നബിയും സമ്പൂര്‍ണ്ണ ദീനും. 
33. ദഅ്വത്തിന്‍റെ മഹാത്മ്യം. 
34. ഇസ്ലാമും പാശ്ചാത്യവും. 
35. ഇജ്തിഹാദും ഫിഖ്ഹീ മദ്ഹബുകളും. 
36. വിജയം മുസ്ലിംകളായ അറബികള്‍ക്ക്... 
37. രൂപവും യാഥാര്‍ത്ഥ്യവും.
38. മാത്യകാ സമൂഹത്തിന്‍റെ ആവശ്യകത. 
39. പ്രബോധകന്‍റെ സദ് ഗുണങ്ങള്‍. 
40. ഇസ്ലാമും മുസ്ലിംകള്‍ക്കും ഇടയിലുള്ള വിടവ്. 
41. മദ്റസകള്‍. 
42, അല്ലാമാ ഇഖ്ബാല്‍. 
43. മതം മാറ്റം നടക്കുന്നു, ഒരു അബൂബക്ര്‍ ഇല്ലല്ലോ.! 
44. തസവ്വഫ് : റബ്ബാനിയ്യത്ത് ആണ്, സന്യാസമല്ല.! 
45. അഹ്ലുസ്സുന്നത്തും ശിയാഇസവും. 
46, മുസ്ലിം ലോകത്തിന് നേരെയുള്ള കൊടുങ്കാറ്റ്. 
47. മുഹമ്മദീ നിയോഗത്തിന്‍റെ മഹത്വങ്ങള്‍. 
48. യമനില്‍ നിന്നും ഈമാനിന്‍റെ പരിമളം 
49. മൊറോക്കോയോട്... 
50. ഇറാഖിനോട്... 
51. അര്‍കാനെ അര്‍ബഅ. 
52. ഇസ്ലാമിന് രാഷ്ട്രീയ വ്യാഖ്യാനം. 
53. സ്ത്രീകളും ദീനീ സേവനവും. 
54. മലേഷ്യന്‍ യാത്രാ ഡയറി. 
55. മാര്‍ഗ്ഗദര്‍ശനം. 
56. മനുഷ്യത്വ സന്ദേശം. 
57, ഖാദിയാനിസം. 
58. അമേരിക്കയോട് ചില സത്യങ്ങള്‍. 
59. ഈമാന്‍-ഭൗതികതകളുടെ സംഘട്ടനം. 
60. പഴയ വിളക്കുകള്‍. 
61. മദ്റസാ വിദ്യാര്‍ത്ഥികളോട്...
62. ഗള്‍ഫ് യുദ്ധവും മുസ്ലിംകളും. 
63. ഉലമാഇനോട്...
64. ഉമറാഇനോട്... 
65. വര്‍ഗ്ഗീയ കലാപങ്ങളും മുസ്ലിംകളും. 
66. മുസ്ലിംകളുടെ അധഃപതനം, ലോകത്തിന്‍റെ നഷ്ടം. 
ഇങ്ങനെ ഇസ്ലാമിക ലോകത്തിന്‍റെ ചിന്താമണ്ഡലത്തെ സ്വാധീനിച്ച അറബി, ഉറുദു, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രസിദ്ധീകൃതമായ നൂറില്‍പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അല്ലാമാ നദ്വി. ഇഖ്റഅ് വചനത്തിന്‍റെ അന്തരാര്‍ത്ഥം ആധുനികലോകം ഒരു പക്ഷേ മനസ്സിലാക്കിയത് മൗലാനാ നദ്വി (റഹ്) യിലൂടെ മാത്രമായിരിക്കും.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വധൂ-വരന്മാര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട 10 രചനകള്‍. വിവാഹം കഴിക്കുന്ന വധൂ-വരന്മാര്‍ക്ക് ഈ നബവീ സമ്മാനം ഉപഹാരമായി നല്‍കൂ... 

1. നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
2. പ്രവാചക പത്നിമാര്‍ : 70 
3. പ്രവാചക പുത്രിമാര്‍ : 50 
4. പ്രവാചക പുഷ്പങ്ങള്‍ : 40 
5. മുസ്ലിം ഭാര്യ : 40 
6. ഇസ്ലാമിലെ വിവാഹം : 20 
7. അഖീഖയും ഇതര സുന്നത്തുകളും : 15 
8. സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
9. ദൃഷ്ടി സംരക്ഷണം : 30 
10. ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
400 രൂപ മുഖവിലയുള്ള ഈ രചനകള്‍ ഇപ്പോള്‍ 300 രൂപയ്ക്ക് ലഭിക്കുന്നു. 
ഈ രചനകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരും, സയ്യിദ് ഹസനി അക്കാദമിയുടെ രചനകള്‍ പരിചയപ്പെടുന്നതിനും ഈ ഗ്രൂപ്പില്‍ അംഗമാകൂ... 
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Google Pay : സൗകര്യമുണ്ട്. 
+91 9037905428 
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

ഇപ്പോള്‍ എല്ലാ പുസ്തകങ്ങള്‍ക്കും 20% വിലക്കിഴിവ്.

വിളിക്കൂ...


http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...