Tuesday, December 10, 2019

മാനവിക സമ്മേളനം 2019 ഡിസംബര്‍ 18 ബുധന്‍ ഓച്ചിറയില്‍


ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയത്ത് ഫോറം
കേരള ഘടകം
ഓഫീസ് ദാറുല്‍ ഉലൂം ഓച്ചിറ, കൊല്ലം, കേരള.

  തെ, അക്രമങ്ങള്‍ ചരിത്രത്തിലും നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണെന്ന് മനസ്സിലാ ക്കുക. ഈ ലോകത്തിന്‍റെ ഏറ്റവും വലിയ സൗന്ദര്യവും വസന്തവും മാനവികതയാണ്. മാനവികത ഇല്ലായെങ്കില്‍ ഈ ലോകത്തിന് യാതൊരു വിലയുമില്ല. സന്തുഷ്ടരായ മനുഷ്യരിലൂടെയാണ് ഈ ലോകം പ്രകാശിക്കുന്നത്. ഒരു നാടിന്‍റെയും വീടിന്‍റെയും വിജയം അവിടെയുള്ള ജനങ്ങളുടെ സന്തോഷവും സമാധാനവുമാണ്. ശ്മശാനങ്ങളിലേക്കും സ്മാരകങ്ങളിലേക്കും നാം പോയി നോക്കുക. അവിടെ അത്ഭുതകരമായ പലരുടെയും സ്മരണകള്‍ കാണാനും കേള്‍ക്കാനും കഴിയുമെങ്കിലും അവിടെ നാം ആരുടെയും മനസ്സ് സന്തോഷിക്കുകയോ അവിടെ താമസിക്കാന്‍ നാം ആരും ആഗ്രഹിക്കുകയോ ഇല്ല. അവിടെ നിന്നും എത്രയും പെട്ടെന്ന് മടങ്ങാന്‍ മനസ്സ് കൊതിക്കുന്നതാണ്. എന്നാല്‍ മനുഷ്യര്‍ തിങ്ങി നിറഞ്ഞ ഒരു പ്രദേശത്തേക്ക് പോകുക. മനസ്സുകള്‍ക്ക് യാതൊരു മടുപ്പും ഉണ്ടാകുന്നതല്ല. ആകയാല്‍ മനുഷ്യനും മനുഷ്യത്വവുമാണ് ഈ ലോകത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മനസ്സിലാക്കുക. മനുഷ്യന്‍റെ മഹനീയ ഗുണം മറ്റ് മനുഷ്യരെ സ്നേഹിക്കലാണ്. മറ്റുള്ളവരോട് സ്നേഹം ഇല്ലാത്ത മനുഷ്യന്‍, മറ്റുള്ളവരുടെ ദു:ഖങ്ങള്‍ അനുഭവിക്കാത്ത വ്യക്തി, മനുഷ്യരോട് കൂറും കൃപയും പുലര്‍ത്താത്തവന്‍ തീര്‍ച്ചയായിട്ടും മനുഷ്യനല്ല. ചെന്നായയാണ്. ചെന്നായയെ ആരെങ്കിലും പ്രശംസിക്കുമോ.? ചെന്നായയെ എവിടെയെങ്കിലും കണ്ടാല്‍ നമുക്ക് വലിയ വെറുപ്പും അറപ്പും ഉളവാകുന്നു. എന്നാല്‍ ചെന്നായയെ കടത്തിവെട്ടുന്ന മനുഷ്യനെ കാണു മ്പോള്‍ നമ്മുടെ മനസ്സ് എന്തുകൊണ്ടാണ് ദു:ഖിക്കാത്തത്.? മനുഷ്യനെ പടച്ചവന്‍ ചെന്നായയാ യി ജീവിക്കാനാണോ മനുഷ്യനെ പടച്ചത്.? ഒരിക്കലുമല്ല. പടച്ചവന്‍ മനുഷ്യനെ പടച്ചത്, മലക്കുകളേക്കാള്‍ ഉയര്‍ന്നവരാകാനാണ്. പടച്ചവന്‍റെ സ്നേഹഭാജനം ആകാനാണ്. പടച്ചവനെ അറിഞ്ഞ് ആരാധിക്കാനും സൃഷ്ടികളെ മനസ്സിലാക്കി ജീവിക്കാനും അതിലൂടെ ഉത്തമ സൃഷ്ടിയായി മാറാനുമാണ് പടച്ചവന്‍ മനുഷ്യനെ സൃഷ്ടിച്ചത്. 

                                                                 - മൗലാനാ അലീ മിയാന്‍ 
                                  (സ്ഥാപകന്‍, ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയത്ത് ഫോറം)

മാനവിക സമ്മേളനം

2019 ഡിസംബര്‍ 18 ബുധന്‍ 

മുഖ്യാതിഥി: 

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി 

(അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയത്ത് ഫോറം)

 ദാറുല്‍ ഉലൂം ഓച്ചിറയില്‍

ഏവര്‍ക്കും സ്വാഗതം.! 

തഫ്സീറുല്‍ ഹസനി പ്രകാശനം 
https://swahabainfo.blogspot.com/2019/12/2019-18_10.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...