Saturday, December 28, 2019

ഇത് നിരാശയുടെ സമയമല്ല, പ്രവര്‍ത്തിക്കേണ്ട സമയമാണ്.! - മൗലാനാ സജ്ജാദ് നുഅ്മാനി


ഇത് നിരാശയുടെ സമയമല്ല, പ്രവര്‍ത്തിക്കേണ്ട സമയമാണ്.! 
- മൗലാനാ സജ്ജാദ് നുഅ്മാനി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2019/12/blog-post_94.html?spref=tw
ഇന്നത്തെ വേദനാജനകമായ അവസ്ഥകള്‍ കാണുമ്പോള്‍ പലരും നിരാശയുടെ വാക്കുകള്‍ പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് നിരാശയുടെ സമയമല്ല, പ്രതീക്ഷയോടെ കര്‍മ്മ നിരതരാകേണ്ട സമയമാണ്. സൂറത്ത് ഇബ്റാഹീമില്‍ അല്ലാഹു നബിമാരുടെയും സമുദായങ്ങളുടെയും സംഭവങ്ങളുടെ രത്നച്ചുരുക്കം വിവരിച്ചിട്ടുണ്ട്. അതിന്‍റെ രത്നച്ചുരുക്കം ഇതാണ്: ഒരു നബിയും സമുദായവും ശരിയായ നിലയില്‍ പരിശ്രമിക്കുമ്പോള്‍ ശത്രുക്കള്‍ എതിര്‍പ്പ് വര്‍ദ്ധിപ്പിക്കുന്നതാണ്. ഈ എതിര്‍പ്പിന്‍റെ പാരമ്യം ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു: നിഷേധികളായ ആളുകള്‍ അവരുടെ പ്രവാചകരോട് പറഞ്ഞു: നിങ്ങളെ തീര്‍ച്ചയായും ഞങ്ങള്‍ ഈ നാട്ടില്‍ നിന്നും പുറത്താക്കുന്നതാണ്. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ സംസ്കാരത്തിലേക്ക് മടങ്ങി വരിക.! കാര്യം ഇവിടെ കൊണ്ട് തീരുന്നതല്ല. അല്ലാഹു പറയുന്നു: തീര്‍ച്ചയായും നാം അക്രമികളെ നശിപ്പിക്കുകയും അവര്‍ക്ക് ശേഷം നിങ്ങളെ നാം അവിടെ താമസിപ്പിക്കുകയും ചെയ്യുന്നതാണ്.!! 
പക്ഷെ, ഇതിന് പ്രധാനപ്പെട്ട ഒരു നിബന്ധനയുണ്ട്. നാം നീതിമാന്മാരായിരിക്കണം. അതായത്, അല്ലാഹുവിനോടും അടിമകളോടുമുള്ള കടമകള്‍ പാലിക്കുന്നവരായിരിക്കണം. ഇതിന്‍റെ തലവാചകങ്ങളാണ് നിസ്കാരവും സകാത്തും. നിസ്കാരമെന്നത് അഞ്ച് നേരത്തെ യാന്ത്രികമായ ചില പ്രവര്‍ത്തനങ്ങളല്ല. ആവശ്യമുള്ള സ്ഥലങ്ങളില്‍ മസ്ജിദുകള്‍ നിര്‍മ്മിക്കുക, ജമാഅത്ത് നമസ്കാരം നന്നാക്കുക, ജനങ്ങളെ മുഴുവന്‍ മസ്ജിദുകളിലേക്ക് ക്ഷണിക്കുക, ഇല്‍മിനും ദിക്റിനും പ്രാധാന്യം കൊടുക്കുക എന്നിങ്ങനെയുള്ള വിശുദ്ധവും വിശാലവുമായ ധാരാളം സത്കര്‍മ്മങ്ങളുടെ സമാഹാരമാണ് ഖുര്‍ആനില്‍ ആവര്‍ത്തിക്കപ്പെട്ട ഇഖാമത്തുസ്വലാഹ് (നമസ്കാരം നില നിര്‍ത്തുക) എന്നത് കൊണ്ടുള്ള ഉദ്ദേശം. നമ്മുടെ പ്രദേശങ്ങളും മസ്ജിദുകളും ഈ നിലയില്‍ ഉയര്‍ന്നിട്ടുണ്ടോ, ഉയര്‍ത്താന്‍ ചിന്തിക്കുകയും പരിശ്രമിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് നാം ആത്മാര്‍ത്ഥമായി പുനര്‍വിചിന്തനം നടത്തുക. 
ഇപ്രകാരം സകാത്ത് നല്‍കുക എന്നത് കൊണ്ടുള്ള ഉദ്ദേശവും കുറച്ച് പണമെടുത്ത് സാധുക്കളുടെ മുന്നിലേക്ക് ഇട്ട് കൊടുക്കുക എന്നതല്ല. സകാത്തും സ്വദഖയും കൊടുക്കുന്നതിന് സമുദായത്തെ മുഴുവനും പ്രേരിപ്പിക്കുക. വിശിഷ്യാ, സമ്പന്നരായ സഹോദരങ്ങളോട് കൃത്യമായ കണക്കെടുത്ത് സകാത്ത് കൊടുക്കാന്‍ ഉദ്ബോധിപ്പിക്കുക, കുടുംബത്തും പ്രദേശത്തുമുള്ള സകാത്തിന് അര്‍ഹതപ്പെട്ടവരെ പ്രത്യേകം പരിഗണിക്കുക, മുസ്ലിംകളും അമുസ്ലിംകളും മൃഗങ്ങളും പറവകളും എന്നിങ്ങനെ ആവശ്യക്കാരായ എല്ലാവര്‍ക്കും സേവന-സഹായങ്ങള്‍ ചെയ്യുക മുതലായ ഉന്നത പ്രവര്‍ത്തനങ്ങളാണ് സകാത്ത് കൊടുക്കുക എന്നത് കൊണ്ടുള്ള വിവക്ഷ. സകാത്ത്-സ്വദഖ-ഹദ്യ-വഖ്ഫ്-തബര്‍റുഅ് എന്നിങ്ങനെ ദാനധര്‍മ്മങ്ങളുടെ വിഭാഗങ്ങള്‍ തന്നെ പലതാണ്. 
ഈ രണ്ട് കാര്യങ്ങള്‍ക്കും മുന്‍ഗാമികളായ മഹത്തുക്കള്‍ നല്‍കിയിരുന്ന സ്ഥാനവും അവര്‍ കാണിച്ചു തന്ന ഉദാത്ത മാതൃകകളും മുന്നില്‍ വെച്ചാല്‍ ഇവയുടെ പ്രാധാന്യവും മാര്‍ഗ്ഗങ്ങളും കൂടുതല്‍ വ്യക്തമാകുന്നതാണ്. ഓരോ ആവശ്യങ്ങളുടെയും സന്ദര്‍ഭങ്ങളില്‍ അവര്‍ നമസ്കാരത്തിലേക്ക് തിരിഞ്ഞിരുന്നു. ദാന-ധര്‍മ്മത്തില്‍ അവര്‍ പരസ്പരം മല്‍സരിച്ചിരുന്നു. വിനീതന്‍ അടുത്ത്, ഇസ്ലാമിലെ വഖ്ഫുകളുടെ ചരിത്രത്തെ കുറിച്ച് പാരായണം ചെയ്യുകയുണ്ടായി. സുബ്ഹാനല്ലാഹ്... അതിലെ ഓരോ സംഭവങ്ങളും വല്ലാത്ത ചിന്തയും ഉള്‍ക്കാഴ്ചയും പകര്‍ന്നു. സിറിയയില്‍ ഒരേ വിഷയത്തില്‍ തന്നെ അനാവശ്യമായി പലര്‍ വഖ്ഫ് ചെയ്യുന്ന അവസ്ഥ വന്നപ്പോള്‍ വഖ്ഫിന് വേണ്ടി ഒരു സമിതിയെ രൂപീകരിക്കുകയും അവരുടെ അനുവാദത്തോട് കൂടി മാത്രമേ, ആരും വഖ്ഫ് ചെയ്യാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശിക്കപ്പെടുകയും അതിന്‍റെ തലവനായി ഖാദി മിസ്സിയെ നിയമിക്കപ്പെടുകയും ചെയ്തു. ഇതിനിടയില്‍ ഒരു സ്ത്രീ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വഖ്ഫ് ചെയ്യാനുള്ള ആഗ്രഹത്തോടെ അദ്ദേഹത്തിനരുകിലെത്തി. അദ്ദേഹം പറഞ്ഞു: വഖ്ഫിന്‍റെ സര്‍വ്വ സ്ഥാനങ്ങളും നിറഞ്ഞ് കഴിഞ്ഞു. എന്ത് ചെയ്യാനാണ്.? അവരുടെ ദു:ഖം കണ്ടപ്പോള്‍ ഖാസിക്ക് വിഷമമാവുകയും അദ്ദേഹം കിതാബുകള്‍ പരതുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്തു: അല്‍ഹംദുലില്ലാഹ്... ഒരു സ്ഥാനമുണ്ട്. അതായത്, യൂറോപ്പില്‍ കടുത്ത ശൈത്യം അനുഭവപ്പെടുമ്പോള്‍ നാല് മാസം കഴിച്ചുകൂട്ടാനായി ദേശാടനക്കിളികള്‍ വരാറുണ്ട്. അവയ്ക്ക് വെള്ളവും ആഹാരവും നല്‍കുന്നത് പുണ്യകര്‍മ്മമാണ്. നിങ്ങള്‍ അവയ്ക്ക് വെള്ളത്തിനും ആഹാരത്തിനും ഏര്‍പ്പാട് ചെയ്യുന്നതിലേക്ക് ഈ സമ്പത്ത് വഖ്ഫ് ചെയ്യുക.! 
ഇതായിരുന്നു മുന്‍ഗാമികളുടെ നമസ്കാരവും ദാന-ധര്‍മ്മങ്ങളും. ഇതിലൂടെ അവര്‍ യഥാര്‍ത്ഥ നീതിമാന്മാരായി മാറി. അവരുടെ ശത്രുക്കള്‍ക്ക് രണ്ട് വഴികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ: ഒന്നുകില്‍, ശത്രുത മാറ്റി മുസ്ലിംകളുമായി സാഹോദര്യത്തില്‍ കഴിയുക. അല്ലെങ്കില്‍ സ്വയം നശിച്ചൊടുങ്ങുക. അല്ലാഹുവില്‍ സത്യം, ഇന്ത്യാ മഹാരാജ്യത്ത് ഇത്തരമൊരു അവസ്ഥാ വിശേഷം സംജാതമായിരിക്കുകയാണ്. അതെ, നാം നീതിമാന്മാരായി തീര്‍ന്നാല്‍ തീര്‍ച്ചയായും പഴയ ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നതാണ്. പടച്ചവന്‍ ഉതവി നല്‍കട്ടെ.! 
🔖 *പരിധിവിട്ട ആവേശവും തീപ്പൊരി പ്രസംഗവും* 
✒ *- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി* 
🌱 *വികാരവും വിവേകവും മുറുകെ പിടിക്കുക.!* 
✒ *-അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി* 
🌴 *ശാപപരമായ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിക്കുക.!* 
✒ *-ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്)* 
വര്‍ഗ്ഗീയകലാപങ്ങള്‍; 
മുറിവിന് മരുന്ന് തേച്ചാല്‍ മാത്രം മതിയോ? 
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
https://swahabainfo.blogspot.com/2019/12/blog-post_26.html?spref=tw 
ഇന്ത്യന്‍ മുസ് ലിംകളോട് 
ചില നഗ്നസത്യങ്ങള്‍.! 
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
https://swahabainfo.blogspot.com/2019/12/blog-post27.html?spref=tw 
അനിസ് ലാമിക വിശ്വാസാചാരങ്ങള്‍ 
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 

https://swahabainfo.blogspot.com/2019/12/blog-post_27.html?spref=tw 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...