വികാരവും വിവേകവും മുറുകെ പിടിക്കുക.
-അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി
(സെക്രട്ടറി, ആല്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മദീനാ മുനവ്വറയില്‍ ചെന്നപ്പോള്‍ പ്രഥമവും പ്രധാനവുമായി ചെയ്ത ഒരു കാര്യം വിവിധ അമുസ്ലിം ഗോത്രങ്ങളുമായിട്ടുള്ള കരാറുകളാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരെ സഖ്യകക്ഷികളാക്കുന്നതില്‍ വിജയം വരിച്ചു. മക്കക്കാരുടെ അക്രമങ്ങളെ പ്രതിരോധിക്കലായിരുന്നു ഇത് കൊണ്ടുള്ള ലക്ഷ്യം. ഇത് ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് വലിയൊരു പാഠം നല്‍കുന്നു. ഭരണകൂടത്തിന്‍റെ അക്രമപരമായ നീക്കങ്ങളെ നേരിടുമ്പോള്‍ അമുസ്ലിം സഹോദരങ്ങളെയും കൂട്ടത്തില്‍ കൂട്ടാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിശിഷ്യാ, അക്രമപരമായ പൗരത്വ ബില്ലിനെതിരില്‍ രാജ്യത്തെ നീതി ആഗ്രഹിക്കുന്നവരും അറിവുള്ളവരും വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളും രാഷ്ട്രീയ നേതാക്കളും മുന്നോട്ട് വന്നിരിക്കുന്നത് വളരെയധികം പ്രശംസനീയവും ആശാവഹവുമാണ്.
ഈ പോരാട്ടത്തിനിടയില്‍ നാം മുന്‍ഗണനയോടെ മുമ്പില്‍ വെക്കേണ്ടത്, എന്‍.ആര്‍.സി. പ്രശ്നമാണ്. ഇത് കൊണ്ടുള്ള ഉദ്ദേശം ഇന്ത്യന്‍ മുസ്ലിംകളെ ഇന്ത്യന്‍ പൗരന്മാരല്ലാത്തവരാക്കുക എന്നത് മാത്രമാണ്. എന്‍.ആര്‍.സി. നിയമമാക്കാതിരിക്കാന്‍ നാം നല്ല നിലയില്‍ പരിശ്രമിക്കേണ്ടതാണ്. ധാരാളം സംസ്ഥാനങ്ങളില്‍ അത് നടപ്പിലാക്കുന്നതല്ലെന്ന് സംസ്ഥാന ഭരണകൂടങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലപാടില്‍ അവര്‍ ഉറച്ച് നില്‍ക്കുന്നതിനും മറ്റുള്ളവരെ ഈ നിലപാടിലേക്ക് കൊണ്ടുവരുന്നതിനും നാം പരിശ്രമിക്കേണ്ടതാണ്. ആവശ്യമെന്ന് മനസ്സിലാകുന്ന സന്ദര്‍ഭങ്ങളില്‍ സമാധാനത്തിന്‍റെയും നിയമത്തിന്‍റെയും ഉള്ളില്‍ നില്‍ക്കുകയും അമുസ്ലിം സഹോദരങ്ങളെ കൂട്ടത്തില്‍ നിര്‍ത്തുകയും ചെയ്ത് കൊണ്ട് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതാണ്. ഈ പ്രകടനങ്ങള്‍ നിയമത്തിന്‍റെ ഉള്ളില്‍ ഒതുങ്ങി നില്‍ക്കാനും ജനങ്ങളുടെ സ്വത്തുക്കള്‍ നശിപ്പിക്കാതിരിക്കാനും ഈ പ്രശ്നത്തെ ഹിന്ദു-മുസ്ലിം പ്രശ്നമാക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ തക്ബീര്‍ വിളികള്‍ക്ക് പകരം ഭരണഘടന സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക മുതലായ മുദ്രാവാക്യങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കും. പ്രക്ഷോഭ പരിപാടികള്‍ക്കിടയില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞ് കയറാതിരിക്കാനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
https://swahabainfo.blogspot.com/2019/12/blog-post_60.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
🔹🔹🔹
🔹🔹🔹
ബന്ധപ്പെടുക: +919961955826
alhamdulillah
ReplyDelete