Saturday, December 28, 2019

അനിസ് ലാമിക വിശ്വാസാചാരങ്ങള്‍ - മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


അനിസ് ലാമിക വിശ്വാസാചാരങ്ങള്‍ 
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2019/12/blog-post_27.html?spref=tw 
അല്ലാഹുവിന്‍റെ ദൂതരില്‍ വിശ്വസിക്കുകയും വേദഗ്രന്ഥം നല്‍കപ്പെടുകയും ചെയ്ത ഒരു സമൂഹം ശിര്‍ക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍, അവര്‍ അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിന്നും അകന്ന് നിന്ദ്യതയ്ക്ക് ഇരയാവുന്നതാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ബനൂ ഇസ്റാഈലിന്‍റെ ഇത്തരം ഒരു പ്രവൃത്തിയെ പരാമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: "തീര്‍ച്ചയായും പശുക്കുട്ടിയെ ആരാധിച്ചവര്‍ക്ക് അവരുടെ രക്ഷിതാവിന്‍റെ ഭാഗത്തുനിന്നും ഇഹലോകത്ത് തന്നെ കോപവും നിന്ദ്യതയും ബാധിക്കുന്നതാണ്. കളവ് കെട്ടിച്ചമക്കുന്നവര്‍ക്ക് ഇപ്രകാരം നാം പ്രതിഫലം നല്‍കുന്നതാണ്." (അല്‍ അഅ്റാഫ്: 152) 
മറുഭാഗത്ത്, സമ്പൂര്‍ണ്ണമായ തൗഹീദിന്‍റെ മേല്‍, സമുന്നതിയും അന്തസ്സും വിജയവും അധികാരവും സമാധാനവും സുരക്ഷിതത്വവും ഉറപ്പ് നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പ്രഖ്യാപിക്കുന്നു: "നിങ്ങളില്‍ സത്യ വിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരോട് അല്ലാഹു ഇതാ വാഗ്ദാനം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അവരുടെ മുന്‍ഗാമികള്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെ അവര്‍ക്കും പ്രാതിനിധ്യം നല്‍കുന്നതാണ്. ഈ ഭൂമിയില്‍ അവര്‍ക്കായി അവന്‍ തൃപ്തിപ്പെട്ട മതത്തെ അവര്‍ക്ക് ശക്തിപ്പെടുത്തി കൊടുക്കുന്നതാണ്. ഭയത്തിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം നല്‍കുന്നതുമാണ്. അവര്‍ എന്നെ ആരാധിക്കുകയും എന്നോട് മറ്റൊന്നിനെയും പങ്കുചേര്‍ക്കുന്നുമില്ല എന്നതിനാലാണ് ഇങ്ങനെ വാഗ്ദാനം ചെയ്തിരിക്കുന്നത്." (അന്നൂര്‍: 55)
പരിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന് ശേഷം ഈ ആയത്തില്‍ പറയപ്പെട്ടിരിക്കുന്ന നിബന്ധനകളെ ആദ്യമായും സമ്പൂര്‍ണ്ണമായും സഹാബത്തുല്‍കിറാം പൂര്‍ത്തീകരിച്ചു. ഇതില്‍ വ്യക്തമാക്കപ്പെട്ട വാഗ്ദാനങ്ങള്‍ അവരുടെ വിഷയത്തില്‍ പരിപൂര്‍ണ്ണമായി പുലര്‍ന്നു എന്നതിന് ആധികാരിക ചരിത്രങ്ങള്‍ സാക്ഷിയാണ്. 
എന്നാല്‍ നാം, മുസ്ലിംകളില്‍ ശിര്‍ക്കുമായി ബന്ധപ്പെട്ട വിശ്വാസാചാരങ്ങള്‍ കാണപ്പെടുന്നുണ്ടെന്നും അതില്‍ ചിലത് വ്യക്തമായ ശിര്‍ക്കാണെന്നും ഉള്ളകാര്യം എത്രമാത്രം കയ്പേറിയതും അതൃപ്തികരവും പലര്‍ക്കും ദുര്‍ഗ്രാഹ്യവും ആണെങ്കിലും ഒരു വസ്തുത മാത്രമാണ്. അല്പം ഖുര്‍ആനിക ജ്ഞാനവും ധൈര്യവും ഉള്ളവരെല്ലാം ഇക്കാര്യം സമ്മതിക്കാതിരിക്കില്ല. ശിര്‍ക്ക് എന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കില്‍, നീതിയുടെ വിഷയത്തില്‍ എല്ലാ സമൂഹങ്ങളും തുല്യരുമാണെങ്കില്‍, നിരവധി മുസ്ലിംകള്‍ സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദംകൊണ്ടോ, ശരിയായ അറിവും പ്രബോധനവും ലഭിക്കാത്തതിനാലോ വ്യക്തമായ ശിര്‍ക്കില്‍ കുടുങ്ങിയിട്ടുണ്ട്. ആര്‍ക്കെങ്കിലും ഇതില്‍ സംശയം ഉണ്ടെങ്കില്‍ 'സര്‍വ്വസൃഷ്ടികളുടെയും ആശാകേന്ദ്രം.' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏതെങ്കിലും മഖ്ബറയിലോ, ഉറൂസി (ചന്ദനക്കുടം)ലോ പോയിനോക്കുക. അല്ലെങ്കില്‍ നിരവധി പൊതുജനങ്ങളും, ചിലയിടങ്ങളില്‍ പ്രധാനികളും, ബഹുമാന്യരായ ഔലിയാഅ്-മശാഇഖുകളെ സംബന്ധിച്ച് പുലര്‍ത്തുന്ന വിശ്വാസവീക്ഷണങ്ങള്‍ ശ്രവിക്കുകയോ ചെയ്യുക. അല്ലാഹുവിന്‍റെ വിശുദ്ധവിശേഷണങ്ങളില്‍ നിന്നും സൃഷ്ടിപ്പ് പോലുള്ള ഏതാനും കാര്യങ്ങള്‍ ഒഴിച്ച്, മറ്റ് വിശേഷണങ്ങളെല്ലാം മഹാന്‍മാരിലേക്കും ചേര്‍ത്തു പറയുന്നതായി കാണാന്‍ കഴിയും. സുജൂദ് മുതല്‍ അപേക്ഷ - പ്രാര്‍ത്ഥനകള്‍ വരെയുള്ള, അല്ലാഹുവിന് മാത്രം അവകാശപ്പെട്ട പല കാര്യങ്ങളും മഹാന്‍മാരോടും അനുവര്‍ത്തിക്കുന്നതായി കാണാന്‍ കഴിയും. പരിശുദ്ധ ഖുര്‍ആന്‍ കയ്യിലെടുത്ത് അനാചാരങ്ങള്‍ നടക്കുന്ന ഏതെങ്കിലും നാട്ടിലേക്കോ കേന്ദ്രത്തിലേക്കോ പോയി ഇക്കാര്യം പരിശോധിച്ച് മനസ്സിലാക്കുക. 
പരിശുദ്ധ ഖുര്‍ആനിന്‍റെ വെളിച്ചത്തില്‍ ഇത്തരം ഒരവസ്ഥയുള്ള ജനങ്ങള്‍ക്ക് അല്ലാഹുവിന്‍റെ സംരക്ഷണവും സഹായവും പിന്തുണയും ലഭിക്കുന്നതല്ല. നേതാക്കളുടെ ബാഹ്യപദ്ധതികളൊന്നും ഫലവത്താകുന്നതുമല്ല. കാരണം, സുരക്ഷിതത്വ-സമാധാനങ്ങളുടെ നിബന്ധന, "എന്നെ ആരാധിക്കുക, എന്നോട് ആരെയും പങ്കുചേര്‍ക്കരുത്" (അന്നൂര്‍: 55) എന്നതാണ്. 
ഈ വിഷയത്തില്‍ പണ്ഡിത - പ്രഭാഷകരുടെയും, അറിവും ബോധവും ഉള്ളവരുടെയും ബാധ്യത വളരെ വലുതാണ്. ഈ ബാധ്യതയെ സാമൂഹ്യ ബാധ്യത ആയിപ്പോലും കണ്ടില്ലെങ്കില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പൊതുവായ നാശനഷ്ടങ്ങള്‍ അറിവുള്ളവര്‍ക്ക് അജ്ഞാതമല്ല. 


🔖 *പരിധിവിട്ട ആവേശവും തീപ്പൊരി പ്രസംഗവും* 
✒ *- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി* 
🌱 *വികാരവും വിവേകവും മുറുകെ പിടിക്കുക.!* 
✒ *-അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി* 
🌴 *ശാപപരമായ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിക്കുക.!* 
✒ *-ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്)* 
വര്‍ഗ്ഗീയകലാപങ്ങള്‍; 
മുറിവിന് മരുന്ന് തേച്ചാല്‍ മാത്രം മതിയോ? 
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
https://swahabainfo.blogspot.com/2019/12/blog-post_26.html?spref=tw 
ഇന്ത്യന്‍ മുസ് ലിംകളോട് 
ചില നഗ്നസത്യങ്ങള്‍.! 
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
https://swahabainfo.blogspot.com/2019/12/blog-post27.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...