Wednesday, December 25, 2019

മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി: സദ് ഗുണങ്ങളുടെ നായകന്‍.! ഡോ. അബ്ദുല്ലാഹ് അബ്ബാസ് നദ് വി


മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി: 
സദ് ഗുണങ്ങളുടെ നായകന്‍.! 
ഡോ. അബ്ദുല്ലാഹ് അബ്ബാസ് നദ് വി 
(ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമാ, ലക്നൗ) 
വിവ ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2019/12/blog-post_24.html?spref=tw
1. കല്ലെറിയുന്നവരുടെ മേല്‍ പുഷ്പ വര്‍ഷം എന്നത് ഒരു കവി സങ്കല്‍പ്പമാണെങ്കിലും മൗലാനയു ടെ വിഷയത്തില്‍ അത് യാഥാര്‍ത്ഥ്യമാണ്. കഅ്ബാ ശരീഫയുടെ വാതിലിനരികില്‍ നിന്നുകൊണ്ട് വിനീതന്‍ ഒരുകാര്യം സത്യം ചെയ്ത് പറയാന്‍ സന്നദ്ധനാണ്: വിമാനം, ട്രെയിന്‍ എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ മണിക്കൂറുകള്‍ മൗലാനായോടൊപ്പം കഴിയാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. പക്ഷെ, മൗലാനാ ആരെയെങ്കിലും കുറിച്ച് മോശമായി പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. അതൃപ്തിയുള്ളവരെ കുറിച്ച് ഡോക്ടര്‍, മൗലാനാ മുതലായ സ്ഥാന നാമങ്ങള്‍ ഉപേക്ഷിച്ച് വെറുപ്പോടു കൂടി പലരും പറയാറുണ്ട്. എന്നാല്‍ ആരുടെയെങ്കിലും സ്ഥാന നാമങ്ങള്‍ ഉപേക്ഷിച്ച് മൗലാനാ ആരെയെങ്കിലും അനുസ്മരിച്ചതായി എനിക്കറിയില്ല. നാക്കിന്‍റെ ഈ വിശുദ്ധി, മൗലാനായുടെ മനസ്സിന്‍റെ പരിശുദ്ധിയുടെ ലക്ഷണമാണ്. പണ്ഡിതനാണെങ്കിലും പണ്ഡിത ഗുണങ്ങളില്‍ നിന്നും സ്വതന്ത്രനും ഒരു ദിനപത്രത്തിന്‍റെ എഡിറ്ററുമായ ഒരു വ്യക്തി, മൗലാനായെ സദാ വിമര്‍ശിച്ച് എഴുതുമായിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ മൗലാനാ ബോംബൈയിലും ഞാന്‍ മക്കാ മുകര്‍റമയിലുമായിരുന്നു. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മൗലാനാ എന്നോട് അദ്ദേഹത്തിന്‍റെ മരണ വാര്‍ത്ത അറിയിക്കുകയും ദുആ ഇരക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വിമര്‍ശകരെ കുറിച്ച് ചീത്തവിളിയും മറ്റും പോകട്ടെ, വിമര്‍ശനത്തോടെ മറുപടി പറയാന്‍ പോലും മൗലാനാ സമ്മതിച്ചിരുന്നില്ല.
2. തന്‍റെ വ്യക്തിത്വം പ്രകടിപ്പിക്കാനോ വല്ല സേവനങ്ങളും തന്‍റെ തലയില്‍ കെട്ടിവെയ്ക്കാനോ മൗലാനാ ശ്രമിച്ചിട്ടില്ല. മറിച്ച് ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മറ്റാരെയെങ്കിലും കൂട്ടത്തില്‍ കൂട്ടുമായിരുന്നു. ജീവനാംശ ബില്ലിന്‍റെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ക്ഷണിച്ചപ്പോള്‍ മറ്റൊരു പരിചയക്കാരനേയും കൂടി കൂട്ടാന്‍ മൗലാനാ അനുവാദം ചോദിക്കുകയും, മൗലാനാ മിന്നത്തുല്ലാഹ് റഹ്മാനിയെ കൂട്ടത്തില്‍ കൊണ്ടു പോകുകയും ചെയ്തു. ഇതു പോലുള്ള നിരവധി സംഭവങ്ങളുണ്ട്. 
3. മൗലാനായുടെ മറ്റൊരു മഹല്‍ഗുണമായിരുന്നു സമകാലീനരെ ആദരിക്കലും അവരുടെ സേവനങ്ങളെ അനുമോദിക്കലും. തന്നെക്കാള്‍ പ്രായമുള്ളവരെക്കുറിച്ച് മഖ്ദൂം, മുഹ്തറം എന്നീ വാക്കുകള്‍ ഉപയോഗിച്ചിരുന്നു. പല ശിഷ്യരും തെറ്റിദ്ധാരണയില്‍ കുടുങ്ങുന്ന തരത്തില്‍ ശിഷ്യന്മാരെക്കുറിച്ച സ്നേഹ വചനങ്ങള്‍ പറഞ്ഞിരുന്നു. ഗ്രൂപ്പും പക്ഷപാദിത്വവും വലിയ വെറുപ്പായിരുന്നു. സമകാലികരുടെയും ശിഷ്യന്മാരുടെയും രചനകള്‍ക്ക് മൗലാനാ എഴുതിയിട്ടുള്ള നൂറ് കണക്കിന് അവതാരികകള്‍ നോക്കിയാല്‍ ഇത് സുതരാം വ്യക്തമാകും.
4. കുതന്ത്രം, സൂത്രവേലകള്‍ ഇവകളുമായി മൗലാനായ്ക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. എന്നാല്‍ ഇവകള്‍ കാട്ടുന്നവരെ മൗലാനാ തിരിച്ചറിയുകയും സൂക്ഷിക്കുകയും ചെയ്തിരുന്നു. ഉള്‍പെരുമ, ആത്മപ്രശംസ ഇവകളില്‍ നിന്നും അകന്ന് കഴിഞ്ഞിരുന്നു. കരുണയുള്ള ഹൃദയത്തോടെ മറ്റുള്ളവരുടെ വികാരത്തെ വകവെച്ചിരുന്നു. 
5. മൗലാനായുടെ സാമ്പത്തികാവസ്ഥ തുടക്കം മുതല്‍ക്കേ മധ്യമമായിരുന്നു. ലാളിത്യവും ത്യാഗവും ഭൗതിക വിരക്തിയും ചെറുപ്പം മുതല്‍ ശീലിച്ചിരുന്നു. ഹിജാസില്‍ വന്നപ്പോള്‍ അവിടെ ഹോട്ടലിലോ വീട്ടിലോ അല്ല താമസിച്ചത്. അതിന് നിരവധി സൗകര്യങ്ങളും അവസരങ്ങളും ഉണ്ടായിരുന്നു താനും. മറിച്ച് സാധാരണക്കാര്‍ താമസിക്കുന്ന റുബാത്തി'ലാണ് താമസിച്ചിരുന്നത്. ആഹാരം വെറും ലളി തമായിരുന്നു. ഹിജാസിലെ വലിയ വലിയ ഉലമാക്കള്‍ മൗലാനായെ കാണാന്‍ ഇവിടെ വരികയും അത്ഭുതപ്പെടുകയും ചെയ്തിരുന്നു. ഹിജാസിലെ അന്നത്തെ ഏറ്റവും വലിയ പണ്ഡിതനായിരുന്ന ശൈഘ് ഉമര്‍ ഹസന്‍ മൗലാനായെ വന്നു കണ്ടു. അടുത്ത ദിവസം എന്നോട് പറഞ്ഞു. നാളെ രാവിലെ എന്‍റെ അരികില്‍ വരെ വരണം. ഞാന്‍ രാവിലെ ചെന്നപ്പോള്‍ സ്വര്‍ണ്ണ നാണയങ്ങള്‍ നിറഞ്ഞ ഒരു സഞ്ചി എന്നെ ഏല്‍പ്പിച്ചിട്ട് ശൈഖ് അബുല്‍ ഹസന് നല്‍കുവാന്‍ പറഞ്ഞു. ഞാന്‍ എന്‍റെ ജീവിതത്തില്‍ ഇത്ര കൂടുതല്‍ സ്വര്‍ണ്ണനാണയങ്ങള്‍ കാണുന്നത് ആദ്യമായാണ്. സന്തോഷത്തോടെ റുബാത്തില്‍ ചെന്ന് മൗലാനായുടെ മുന്നില്‍ അത് സമര്‍പ്പിച്ചു. ഏതാണ്ട് ഒരു മണിക്കൂറിനുശേഷം മൗലാനാ ഒരു കത്തും ആ സഞ്ചിയും തന്നിട്ട് ശൈഘിന് കൊണ്ടു കൊടുക്കാന്‍ പറഞ്ഞു. കത്തില്‍, നന്ദിയും ആദരവും പ്രകടിപ്പിച്ചശേഷം മൗലാനാ എഴുതി: താങ്കളുടെ ഹദ്യ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. എന്‍റെ ആവശ്യത്തിനുവേണ്ടി ഒരു നാണയം എടുത്ത് ബാക്കി നാണയങ്ങള്‍ തിരികെ നല്‍കുന്നു. വിനീതന്‍ ഇതുമായി ശൈഘിനെ കാണാന്‍ ചെന്നപ്പോള്‍ ഹാള്‍ മുഴുവന്‍ സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞിരുന്നു. സലാം പറഞ്ഞ് കത്തും സഞ്ചിയും കൊടുത്തു. ശൈഘ് ആദ്യം സ്വയം വായിച്ചു. പിന്നീട് സദസ്യരെയെല്ലാം ഉറക്കെ വായിച്ചു കേള്‍പ്പിച്ചു. ഒരാള്‍ പറഞ്ഞു: മുന്‍ഗാമികളുടെ മാതൃക എക്കാലത്തും ഉണ്ടാകുന്നതിന്‍റെ തെളിവാണിത്.' മറ്റൊരാള്‍ പറഞ്ഞു: റസൂലില്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഉമ്മത്ത് എന്നും നന്മയിലായിരിക്കും എന്നതിന്‍റെ അടയാളമാണിത്.' 
സഊദ് രാജാവിന്‍റെ പിതൃവ്യന്‍ അമീര്‍ സഊദുല്‍ കബീര്‍ മൗലാനായെയും കൂട്ടത്തിലുള്ള ജമാഅ ത്തിനെയും സല്‍ക്കാരത്തിനു ക്ഷണിച്ചു. സല്‍ക്കാരത്തിനു ശേഷം ഡോ: സയ്യിദ് രിദ്വാന്‍ നദ്വി (കറാച്ചി) യെ രഹസ്യമായി വിളിച്ചു 500 നാണയങ്ങളുടെ സഞ്ചി മൗലാനായ്ക്ക് കൊടുക്കാന്‍ എല്‍പ്പിച്ചു. അതും മൗലാനാ മടക്കി കൊടുത്തു. അന്നത്തെ സഊദി റേഡിയോയുടെ തലവനും പില്‍ക്കാലത്ത് ധന മന്ത്രിയും, റാബിത്വയുടെ സ്ഥാപക സെക്രട്ടറിയുമായ ശൈഘ് മുഹമ്മദ് സുറൂര്‍ സബ്ബാന്‍, മൗലാനാ നടത്തിയ റേഡിയോ പ്രഭാഷണങ്ങള്‍ക്ക് (ലോകത്തിന് അറേബ്യയോട് പറയാനുള്ളത്, അറേബ്യയ്ക്ക് ലോകത്തോട് പറയാനുള്ളത്) പ്രത്യേകം പ്രതിഫലം നല്‍കിയെങ്കിലും മൗലാനാ അത് നിരസിച്ചു. ശൈഘ് സബ്ബാനിന്‍റെ അടുത്ത സുഹ്യത്ത് അഹ്മദ് അബ്ദുല്‍ ഗഫൂര്‍, മൗലാനായെ റുബാത്തില്‍ നിന്ന് മക്കയിലെ അന്നത്തെ ഏറ്റവും വലിയ ഹോട്ടലായ ഫന്‍ദുഖുത്തയ്സീറിലേക്ക് മാറ്റാന്‍ ശ്രമിക്കുകയുണ്ടായി. പക്ഷേ മൗലാനായുടെ പ്രകൃതി അറിയാവുന്ന ഞങ്ങള്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ചു. 
സഊദ് രാജാവിനുശേഷം ഫൈസല്‍ രാജാവ് അധികാരം ഏറ്റെടുത്തു. മൗലാനാ പലപ്രാവശ്യം അദ്ദേഹവുമായി സംസാരിച്ചു. എല്ലാ സംസാരത്തിന്‍റെയും വിഷയം ദീനിബോധം ഉയര്‍ത്തേണ്ടതിന്‍റെ ആവശ്യകതയും സമ്പത്ത് പെരുകുന്നതിനാല്‍ ഉണ്ടാവുന്ന പ്രശ്നങ്ങളുടെ പരിഹാരവുമായിരുന്നു. തന്‍റെയോ നദ്വയുടെയോ കാര്യം ഈ ഘട്ടങ്ങളില്‍ സൂചിപ്പിക്കുക പോലും ചെയ്തില്ല. സൂചിപ്പിച്ചിരുന്നെങ്കില്‍ ലക്ഷക്കണക്കിന് രൂപാ നദ്വയിലെത്തുമായിരുന്നു. ഇപ്രകാരം എത്രയോ സംഭവങ്ങള്‍.! 
6. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മൗലാനാ ഇവ സ്വീകരിച്ചിരുന്നു. മൗലാനാ ഉബൈദുല്ലാഹ് ബല്‍യാവീ (റഹ്) പറയുന്നു: ഞങ്ങളുടെ ജമാഅത്ത് ജോര്‍ദ്ദാനില്‍ എത്തിയപ്പോള്‍ അന്നത്തെ ഭരണാധികാരി അബ്ദുല്ലാഹ് രാജാവിനെ കാണാന്‍ ഞാനും ചെന്നു. മൗലാനാ അദ്ദേഹത്തോട് സംസാരിച്ചു. മൗലാനാ പറഞ്ഞു: ബഹുമാന്യ രാജാവേ, രാജ്യം എത്ര ചെറുതാണെങ്കിലും സമ്പത്തും സൈന്യവും എത്ര കുറവാണെങ്കിലും ഈ രാജ്യം ദീനി നിയമങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്താല്‍ ലോകത്തിന് അനുഗ്രഹവും മാതൃകയും ആകുന്നതാണ്. ഇതുകേട്ട രാജാവ് അടുത്തുണ്ടായിരുന്ന മന്ത്രിയോട് പറഞ്ഞു: ഒരു ഇന്ത്യന്‍ ദാഈ പറയുന്നതെന്തെന്ന് കേള്‍ക്കുക. മടങ്ങുമ്പോള്‍ അദ്ദേഹം മൗലാനായ്ക്ക് അല്പം പണം കൊടുത്തു. മൗലാനാ നിരസിച്ചപ്പോള്‍ അവിടെയുള്ള ചിലര്‍ ഇത് അനാദരവാണെന്ന് സൂചിപ്പിച്ചു. മൗലാനാ വാങ്ങി അത് മുഴുവനും അബ്ദുല്ലാഹ് രാജാവ് തന്നെ പ്രസിഡന്‍റായി നിലകൊള്ളുന്ന ഫലസ്തീന്‍ ഫണ്ടിലേക്ക് നല്‍കുകയുണ്ടായി. മൗലാനായ്ക്കുള്ള ഫൈസല്‍ അവാര്‍ഡ് തുക വിനീതനാണ് ഏറ്റുവാങ്ങിയത്. അതിന്‍റെ പകുതി തുക അഫ്ഗാന്‍ ജിഹാദിനും ബാക്കി പകുതി മക്ക മുകര്‍റമയിലെ മദ്റസ സൗലതിയ്യ (സ്ഥാപകന്‍: മൗലാനാ റഹ്മത്തുല്ലാഹ് കീരാനവി) യ്ക്കും ഖുര്‍ആന്‍ ഹിഫ്സ് (മനഃപാഠം) മദ്റസകള്‍ക്കും നല്‍കാന്‍ നിര്‍ദ്ദേശിച്ചു. അവസാനമായി ഹി: 1419 റമദാനില്‍ ദുബൈ ഭരണാധികാരി ഏറ്റവും ഉയര്‍ന്ന ഇസ്ലാമിക പണ്ഡിതനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തി. മുഴുവന്‍ അറബി അനറബി രാഷ്ട്രങ്ങളിലെയും ഉലമാ മഹത്തുക്കളുടെ അഭിപ്രായ പ്രകാരം മൗലാനായ്ക്കാണ് ആദ്യമായി നല്‍കപ്പെട്ടത്. അത് 10 ലക്ഷം ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ ഉണ്ടായിരുന്നു.) അവ മുഴുവനും ദീനീ വിദ്യാഭ്യാസ രംഗങ്ങള്‍ക്ക് മൗലാനാ അവിടെവെച്ച് തന്നെ ചെലവഴിച്ചു. ഇപ്രകാരം മഹാന്മാരും അടുത്ത സുഹൃത്തുക്കളും നല്‍കുന്ന ഹദിയകളും സ്വീകരിച്ചിരുന്നു. മദ്റസ സൗലതിയ്യയുടെ കുതുബുഖാനയിലെ മേല്‍നോട്ടക്കാരനായ മഹാന്‍ അഞ്ച് റിയാല്‍ ഒരു കടലാസില്‍ പൊതിഞ്ഞ് ആത്മാര്‍ത്ഥ യുടെ കണ്ണീരില്‍ നനഞ്ഞ ഇത് സ്വീകരിച്ചാലും' എന്നെഴുതി കൊടുത്തപ്പോള്‍ മൗലാനാ നന്ദിയോടെ അത് സ്വീകരിക്കുകയുണ്ടായി. 
7. ദഅ്വത്തായിരുന്നു മൗലാനായുടെ ത്യാഗനിര്‍ഭരമായ കര്‍മ്മ മണ്ഡലം. ഇതിന്‍റെ പ്രധാന കാര ണക്കാരന്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്) ആണ്.' സഞ്ചരിക്കുന്ന ഇസ്ലാം, നബവീ സുന്നത്തുകളുടെ ചലിക്കുന്ന മാതൃക' ഇവയായിരുന്നു മൗലാനാ ഇല്‍യാസുമായി ബന്ധപ്പെട്ട ശേഷം മൗലാനായുടെ എല്ലാ സംസാരങ്ങളുടെയും വിഷയം. ഇടയ്ക്കിടെ ഡല്‍ഹിയിലേക്ക് പോകുമായിരുന്നു. ഗാസിയാബാദ് സ്റ്റേഷന്‍ കഴിഞ്ഞാല്‍ മൗലാനായില്‍ അത്ഭുതകരമായ അവസ്ഥകള്‍ കാണപ്പെട്ടിരുന്നു. വിനീതന്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ ഒരു ഖാഫില മൗലാനായോടൊപ്പം ഡല്‍ഹി സ്റ്റേഷനില്‍ ഇറങ്ങി. എല്ലാ വരുടെയും കയ്യിലും തോളിലും സാധനങ്ങളുണ്ടായിരുന്നു. നിസാമുദ്ദീനിലേക്ക് വണ്ടിയൊന്നും കിട്ടി യില്ല. റിക്ഷ പ്രതീക്ഷിച്ച് നില്‍ക്കാന്‍ മൗലാനായ്ക്ക് ബുദ്ധിമുട്ടായി. ഞങ്ങളോടൊപ്പം മൗലാനായും സാധന ങ്ങള്‍ ചുമന്നു നിസാമുദ്ദീനിലേക്ക് നീങ്ങി. വളരെ വേഗത്തില്‍ ബംഗ്ലാവാലി മസ്ജിദിലെത്തി. മൗലാനായില്‍ ക്ഷീണത്തിന്‍റെ അല്‍പവും അടയാളമില്ലായിരുന്നു. മസ്ജിദിന്‍റെ തിണ്ണയില്‍ തന്നെ മൗലാനാ മുഹമ്മദ് ഇല്‍യാസ് സാഹിബുണ്ടായിരുന്നു. ഇരുവരും ആലിംഗനം ചെയ്തു. നമ്മുടെ പെരുന്നാളുകളിലെ ഒന്ന് രണ്ട് സെക്കന്‍റ് മാത്രമുള്ള മുആനഖയല്ല, അഞ്ചാറ് മിനിറ്റ് അത് നീണ്ടുനിന്നു. മൗലാനാ ഇല്‍യാസ് എന്തോ പറയുന്നുണ്ടായിരുന്നു. മൗലാനായും എന്തോ പറഞ്ഞതായി ഓര്‍മ്മയുണ്ട്. ശേഷം ഞങ്ങള്‍ക്ക് സാധാരണ പോലെ മുആനഖയ്ക്ക് അവസരം ലഭിച്ചു. തുടര്‍ന്ന് തബ്ലീഗ് മേഖലയില്‍ മൗലാനാ വലിയ മുന്നേറ്റം നടത്തി. ഇതിന്‍റെ വിവരണം ദീര്‍ഘമേറിയതാണ്. 
8. ഓരോരുത്തരോടുമുള്ള കടമകള്‍ പാലിക്കുകയും സ്നേഹം നിലനിര്‍ത്തുകയും ചെയ്യുകയെന്നത് തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മഹത്തായ മാതൃകയാണ്. ഒരാളോടുള്ള സ്നേഹം കാരണം മറ്റൊരാളോടുള്ള സ്നേഹം കുറയാന്‍ കാരണമാകുന്നത് നബിചര്യയ്ക്ക് വിരുദ്ധമാണ്. ഭാര്യമാര്‍, മക്കള്‍, ചെറുമക്കള്‍, സ്വഹാബികളിലെ വിവിധ സ്ഥാനക്കാര്‍ ഇവരോടെല്ലാവരോടുമുള്ള ബന്ധം തിരുമേനി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പരിപൂര്‍ണ്ണമായി നിലനിര്‍ത്തി. ഈ മാതൃകയെ മൗലാനാ അവര്‍കള്‍ ശരിക്കും ഉള്‍ക്കൊണ്ടിരുന്നു. നിരവധി നബിമാര്‍-സ്വാലിഹീങ്ങളെ പോലെ അല്ലാഹു മൗലാനായ്ക്ക് സന്താനങ്ങളെ നല്‍കിയില്ല. പക്ഷേ, മൗലാനായില്‍ പിതൃസ്നേഹം സദാ നിലനിന്നിരുന്നു. അതനുഭവിക്കാന്‍ ഏറ്റവും കൂടുതല്‍ ഭാഗ്യം കിട്ടിയത് സഹോദരപുത്രനും മൗലാനായുടെ തനിപ്പകര്‍പ്പുമായ മൗലാനാ മര്‍ഹൂം മുഹമ്മദുല്‍ ഹസനിക്കാണ്. സഹോദരിമാരുടെ മക്കളേയും ഇതുപോലെ സ്നേഹിച്ചിരുന്നു. അവരുടെ പഠന-പുരോഗതികളില്‍ ശ്രദ്ധിച്ചിരുന്നു. ഇവരില്‍ മൗലാനാ മുഹമ്മദ് ഹസനിയും മൗലാനാ മുഹമ്മദ് ഥാനി ഹസനിയും മരിച്ചപ്പോള്‍ മൗലാനായുടെ ദുഃഖം അസഹ്യമായിരുന്നു. ഇപ്രകാരം സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടുമുള്ള സ്നേഹബന്ധം നന്നായി നിലനിര്‍ത്തിയിരുന്നു. 'അല്ലാഹുവിനു വേണ്ടി അടിമകളെ സ്നേഹിക്കുക' എന്ന മഹല്‍ഗുണത്തിന്‍റെ പ്രതിഫലമാണിതെല്ലാം. ഇതില്‍ പുതിയ തലമുറയ്ക്ക് വലിയ പാഠമുണ്ട്. 
9. ദീനിയായ പതിവുകളിലുള്ള നിഷ്ഠയും സൂക്ഷ്മതയും മൗലാനായുടെ വലിയൊരു പ്രത്യേ കതയാണ്. 1940-കളിലെ ഒരു സംഭവമാണ്, മൗലാനാ നദ്വയില്‍ നിന്നും ലഖ്നൗവിലേക്ക് നടന്നുപോയി. വീടിന്‍റെ അടുത്തുള്ള പള്ളിയിലെത്തിയപ്പോള്‍ ജമാഅത്ത് കഴിഞ്ഞിരുന്നു. ഉടനെ അടുത്ത മസ്ജിദിലേക്ക് നടന്നു. അവിടെയും ജമാഅത്ത് കഴിഞ്ഞിരുന്നു. മൗലാനായുടെ ദുഃഖം കണ്ട ഒരാള്‍ പറഞ്ഞു. 'കുറച്ച് ദൂരത്തുള്ള പള്ളിയില്‍ ജമാഅത്ത് പിന്തിയാണ് നടക്കുന്നത്'. മൗലാനാ അവിടെ എത്തി. ജമാഅത്ത് ലഭിച്ച പ്പോള്‍ മൗലാനായ്ക്കുണ്ടായ സന്തോഷം വിവരണാതീതമാണ്. സീതാപൂര്‍ ഹോസ്പിറ്റലില്‍ രോഗത്തില്‍ കഴിഞ്ഞ നാളുകളിലും ജമാഅത്ത് നമസ്കാരം മൗലാനാ മുടക്കിയിട്ടില്ല. ഒരു പ്രാവശ്യം റമദാനില്‍ ഡല്‍ഹിയിലേക്ക് യാത്രചെയ്തു. ട്രൈയിനില്‍ വെച്ചുള്ള ഇരുപത് റക്അത്ത് തറാവീഹില്‍ മൗലാനാ സൂറതുല്‍ ബഖറ പൂര്‍ണ്ണമായും പാരായണം ചെയ്തു. അവസാന കാലങ്ങളില്‍ വളരെ ക്ഷീണിതനായിട്ടും ജമാഅത്ത് നമസ്കാരം മുടക്കിയില്ല. അകത്തും പുറത്തുമുള്ള സത്യസന്ധതയും അല്ലാഹുവിനോടും അടിമകളോടുമുള്ള കടമകള്‍ പാലിക്കലും മൗലാനായില്‍ നന്നായി കാണപ്പെട്ടിരുന്നു. 
10. ലാളിത്യം, തസ്വവ്വുഫ്, സുഹ്ദ് എന്നിവയുടെ പേര് പറഞ്ഞ് ചിലര്‍ വ്യത്തിയില്ലായ്മ ജീവിതച ര്യയാക്കുന്നു. മുടിയും, താടിയും, വസ്ത്രവും, തൊപ്പിയും തലപ്പാവും തിരിഞ്ഞും മറിഞ്ഞും കിടക്കല്‍ അവരുടെ പതിവാണ്. തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അദ്ധ്യാപനത്തിന് വിരുദ്ധമാണിത്. മൗലാനാ ആഢംബരത്തെ വെറുത്തിരുന്നു. പക്ഷെ വൃത്തി നിര്‍ബന്ധമായിരുന്നു. ക്ഷൗരത്തിന്‍റെ സമയം പിന്തിയാല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. യാത്രയില്‍ അത് ശ്രദ്ധിച്ചിരുന്നു. വസ്ത്രത്തില്‍ ഒരു പ്രക ടനവും കാണിക്കാറില്ലായിരുന്നു. അറേബ്യയിലും അമേരിക്കയിലും ആഫിക്കയിലും എല്ലാം ഒരു വസ്ത്രം തന്നെ അണിഞ്ഞിരുന്നു. ഒരിക്കല്‍, വിദ്യാര്‍ത്ഥികളുടെ യോഗത്തില്‍ സാധാരണ രീതിയിലെ വസ്ത്രവും ധരിച്ച് വിനീതന്‍ പോയി. മൗലാനാ മുറിയ്ക്ക് പുറത്തുണ്ടായിരുന്നു. മൗലാനാ കാര്യം തിരക്കി. കാര്യം അറിഞ്ഞപ്പോള്‍ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. 'മടങ്ങിപ്പോയി ശര്‍വാനി ധരിച്ച് പോകുക' ഇതില്‍ വൃത്തി യെ പഠിപ്പിക്കല്‍ കൂടാതെ, വിദ്യാര്‍ത്ഥികളുടെ സദസ്സിനെ ആദരിക്കുന്നതിലൂടെ അവരുടെ സ്ഥാനമഹിമ അവര്‍ക്ക് മനസ്സിലാക്കികൊടുക്കുകയും ചെയ്യുക എന്ന വിഷയവും കൂടി അടങ്ങിയിട്ടുണ്ട്. ഇത്ര സൂക്ഷ്മമായ ബോധം എവിടെയെങ്കിലും കാണാന്‍ കഴിയുമോ.? 
ആഹാരത്തില്‍ വിഭവങ്ങളുടെ ആധിക്യം ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ രുചികരവും മധുരവുമായ ആഹാരങ്ങളും ഇഷ്ടമായിരുന്നു. അരി, പച്ചക്കറിയുമായി ചേര്‍ത്തുണ്ടാക്കിയ ഇറച്ചി, അറബികളുടെ ആഹാരം, വിശിഷ്യാ അവരുടെ 'ഖലീഖ്' എന്നിവ പ്രിയങ്കരമായിരുന്നു. 
10. മാത്യഭാഷയോടുള്ള ബന്ധമാണു മൗലാനാ അറബി ഭാഷയോട് പുലര്‍ത്തിയിരുന്നത്. മൗലാനാ അറബിയില്‍, അനറബി കലര്‍ത്തിയിരുന്നില്ല. അറബി രചനകളുമായി സദാ ബന്ധപ്പെട്ടിരുന്നു. ഇപ്രകാരം, അറബി അദ്ധ്യാപനവും അതിസുന്ദരമായിരുന്നു. മൗലാനയുടെ ക്ലാസ്സുകള്‍ ഞങ്ങള്‍ വളരെയധികം ആസ്വദിച്ചിരുന്നു. എന്നാല്‍, സാഹിത്യ ക്ലാസ്സുകളെക്കാള്‍ സൗന്ദര്യം തഫ്സീറിന്‍റെ ക്ലാസുകള്‍ക്കായിരു ന്നു. ഓരോ ആയത്തിലേയും വാചകങ്ങളുടെ ആഴങ്ങളിലേക്ക് മൗലാനാ ഞങ്ങളെ നയിക്കുകയും ഖുര്‍ആനിന്‍റെ ആഴവും പരപ്പും മനസ്സിലാക്കിത്തരികയും ചെയ്തിരുന്നു. 
11. നാം നിസ്സാരമായി കാണുന്ന വിഷയങ്ങളില്‍ നിന്നും അത്ഭുതകരമായ ആശയങ്ങള്‍ മൗലാനാ ഉണര്‍ത്തിയിരുന്നു. 1999-ല്‍ മൗലാനാ തുര്‍ക്കിയില്‍ പോയി. അവിടെ സത്യത്തിനും അസത്യത്തിനും ഇടയില്‍ നടക്കുന്ന പോരാട്ടം എല്ലാവര്‍ക്കും അറിയാമല്ലോ.? ഭൂരിപക്ഷം മുസ്ലിംകളും ഇസ്ലാമിക് ഭരണവും ജീവിതവും ഇഷ്ടപ്പെടുന്നെങ്കിലും യൂറോപ്പില്‍ പരിശീലനം നടത്തിയ അവിടത്തെ മിലിറ്ററി ഓഫീസര്‍മാര്‍ ഇസ്ലാം ശത്രുതയ്ക്കും ഇസ്ലാമിനെ തുടച്ച് നീക്കലിനും സെക്യുലറിസം എന്നാണ് പേരിട്ടിരിക്കുന്നത്. ഇരുളുകള്‍ മുറ്റിയ ഈ അന്തരീക്ഷത്തില്‍ അവരുടെ മനസ്സില്‍ പ്രതീക്ഷയുടെ വിളക്ക് കത്തിച്ചുകൊണ്ട് മൗലാനാ പറഞ്ഞു: 'ഇന്നല്ലെങ്കില്‍ നാളെ ഇസ്ലാം ഇവിടെ വിജയം വരിക്കുക തന്നെ ചെയ്യും.' ഒരു സദ്വ്യത്തന്‍റെ മരണാനന്തരം അദ്ദേഹത്തിന്‍റെ സ്വത്ത് പഴയ ഭിത്തിയുടെ അടിയിലായപ്പോള്‍ അത് ഘിള്ര്‍ (അ) നെ കൊണ്ട് പണിയിപ്പിച്ച് അനാഥകള്‍ക്ക് വേണ്ടി സുരക്ഷിതമാക്കിയ ഖുര്‍ആനിലെ സംഭവം ഉദ്ധരിച്ചുകൊണ്ട് മൗലാനാ പറഞ്ഞു: 'ഒരു നല്ല വ്യക്തിയുടെ പിന്‍തലമുറക്കു വേണ്ടി അല്ലാഹു അദ്ദേഹത്തിന്‍റെ ഭൗതികസ്വത്ത് സംരക്ഷിച്ചെങ്കില്‍, ഒരു നല്ല സമൂഹത്തിന്‍റെ അനന്തര സ്വത്തായ ദീനിനെയും അല്ലാഹു തീര്‍ച്ചയായും സംരക്ഷിക്കുന്നതാണ്. ' 
12. അനുവാചകരുടെ മാനസികാവസ്ഥയെ ശരിയായി വിലയിരുത്തി വിഷയങ്ങള്‍ പറയുകയും എഴുതുകയും ചെയ്യുകയെന്നതാണ് മൗലാനായുടെ ശൈലി. ആദ്യന്തം ദീനീ വേദനയും രോഷവും ആവേശവും അതില്‍ നിറഞ്ഞു നില്‍ക്കും. ഇതിനൊരു ഉദാഹരണം മാത്രം കൊടുക്കുന്നു: മൗലാനായുടെ പ്രഥമ രചനയായ സീറത്ത് സയ്യിദ് അഹ്മദ് ശഹീദിലേക്ക് നാം പ്രവേശിക്കുക. അതിലൂടെ കടന്നു പോകുമ്പോള്‍ നമ്മുടെ മനസ്സുകള്‍ പിടയ്ക്കും, കണ്ണുകള്‍ നനയും, കര്‍മ്മാവേശങ്ങള്‍ അലതല്ലും. എന്നാല്‍, അതിന്‍റെ അവസാനത്തിലെത്തുമ്പോള്‍, ചിലരുടെയെങ്കിലും മനസ്സില്‍ ഇങ്ങനെ ഒരു ചിന്ത ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ഇത്രമാത്രം മഹത്തരവും മഹോന്നതവുമായ ഈ ജിഹാദീ മുന്നേറ്റം (ബാഹ്യമായി) പരാജയപ്പെട്ടെങ്കില്‍ നമ്മുടെ എന്തെങ്കിലും പ്രവര്‍ത്തനം വിജയകരമാണെന്ന് നാം പ്രതീക്ഷിക്കു ന്നതെങ്ങനെ.? ഗ്രന്ഥ രചനയുടെ ലക്ഷ്യത്തില്‍ തീര്‍ത്തും വിപരീതമായ ഈ ചിന്താഗതി ചിലരിലെങ്കിലും ഉണ്ടാകാമെന്ന് മൗലാനാ ഗ്രഹിച്ചു. അതു കൊണ്ട് മൗലാനാ അടിവരിയിട്ട് അതിനു മറുപടി നല്‍കുന്നത് കാണുക: ഈ ഗ്രന്ഥത്തില്‍ നിന്നും ഇപ്രകാരം ഒരു വീക്ഷണം സ്വീകരിക്കല്‍ വിനീതന്‍റെ മുഴുവന്‍ പരിശ്രമത്തെയും വെള്ളമൊഴിച്ച് കഴുകിമാറ്റലാണ്. മഹാന്മാരുടെ മഹച്ചരിതം വായിച്ച് ഇപ്രകാരം വീക്ഷണം കണ്ടെത്തല്‍ അവരുടെ ആത്മാവുകളെ വേദനിപ്പിക്കലാണ്. ഒന്നാമതായി, ഈ പരിശ്രമങ്ങള്‍ പരാജയപ്പെട്ടു എന്നത് തന്നെ ശരിയല്ല. കാരണം, ഇസ്ലാമിന്‍റെ പുനരുദ്ധാരണമാണ് ഇതിന്‍റെ ലക്ഷ്യം. അത് ലഭിച്ചു കഴിഞ്ഞു. രണ്ടാമതായി, ഇസ്ലാമിക ജിഹാദീ പരമ്പരയെ ഇത് നിലനിര്‍ത്തി. മൂന്നാമതായി, ഈ പ്രസ്ഥാനത്തിന്‍റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊണ്ട് ഒരു തലമുറ ഇതുമൂലം നിലവില്‍ വന്നു. നാലാമതായി, തണുത്ത മനസ്സുകള്‍ക്ക് ചുടും താഴ്ന്ന ഉദ്ദേശങ്ങളുള്ളവര്‍ക്ക് ഉന്നത ലക്ഷ്യങ്ങളും (പ്രദാനം ചെയ്യുന്ന ഒരു ചരിത്രം കൂടിയാണിത്. ഈ കുഴിയില്‍ നിന്നും എന്നും മുസ്ലിംകള്‍ക്ക് ചൂടും പുതുജീവനും ലഭിച്ചുകൊണ്ടേയിരിക്കും. ഇനി ബാഹ്യമായ ഒരു പരാജയമാണെങ്കിലും അല്ലാഹുവിന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസിക്കുകയും അവന്‍റെ പ്രീതി പ്രതീക്ഷിക്കുകയും ചെയ്യുന്നവരെല്ലാം ഇതിനെ ഒരു സൗഭാഗ്യവും വിജയവും ആയി മാത്രമേ കാണുകയുള്ളൂ. ഭൗതികമായി നൂറുകണക്കിന് വിജയങ്ങള്‍ ഈ പരാജയത്തിന് മുന്നില്‍ ഒന്നുമല്ല.' (സീറത്ത് സയ്യിദ് അഹ്മദ് ശഹീദ്) 
13. മൗലാനായുടെ ദഅ്വത്തിന്‍റെ പ്രധാനപ്പെട്ട കര്‍മ്മ മണ്ഡലം അറബ് രാഷ്ട്രങ്ങളായിരുന്നു. എന്നാല്‍ അത്യന്തം പ്രശ്ന കലുഷിതമായ ഒരു മേഖലയായിരുന്നു അത്. അറേബ്യന്‍ ദേശീയ വാദം അന്നവിടെ ശക്തിപിടിച്ചിരുന്നു. മതനിരാസം പരസ്യമായിരുന്നു. പലരും സ്പഷ്ടമായി തന്നെ പാശ്ചാത്യ പരിഷ്കാരങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. മറുഭാഗത്ത് അസ്ഹറിലെയും മറ്റും പണ്ഡിതര്‍, അറിവില്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു. സാഹിത്യ രംഗം ചൂട്പിടിച്ചിരുന്നു. ചുരുക്കത്തില്‍, ഒരു ഇന്ത്യന്‍ പണ്ഡിതനെ സംബന്ധിച്ചിടത്തോളം അല്‍പം പോലും പ്രതീക്ഷ അറേബ്യന്‍ മണ്ണിലില്ലായിരുന്നു. എന്നാല്‍, മൗലാനാ തന്‍റെ ഇന്ത്യന്‍ വേഷവും ധരിച്ച് പഴയകാര്യങ്ങളുമായി അറബികളെ സമീപിച്ചു. 'അറബ് ലോകത്തിന്‍റെ ആത്മാവ് മുഹമ്മദ് മുസ്ഥഫാ (സ്വല്ലല്ലാഹു അലൈഹിവസല്ലം) മാത്രമാണ്' എന്ന പഴയ തത്വമാണ് അവതരിപ്പിച്ചത്. പക്ഷെ, മൗലാനായുടെ വാക്കുകളും വരികളും അറേബ്യയെ മുഴുവന്‍ ഇളക്കിമറിച്ചു. ഉലമാക്കള്‍-ഉമറാക്കള്‍-പൊതുജനങ്ങള്‍ ഒരു പോലെ മൗലാനായില്‍ ആകൃഷ്ടരായി. ഇതിനെക്കുറിച്ച്, അല്ലാഹു നല്‍കിയ പൊതുവായ സ്വീകാര്യത എന്നതല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ല. 
14. ഓരോ കാലഘട്ടത്തിലും ഓരോ തരത്തിലുള്ള പ്രശ്നങ്ങളും വെല്ലുവിളികളുമാണ് മുസ്ലിം ലോകം നേരിട്ടത്. അതാത് കാലഘട്ടങ്ങളിലെ മഹാത്മാക്കള്‍ അവ അതിസുന്ദരമായി നേരിട്ട് വിജയം കണ്ടു. വിജ്ഞാന-ചിന്തകളുടെ മേല്‍വിലാസത്തില്‍, മുഹമ്മദീ നിയോഗത്തെ നിന്ദിക്കുകയും ഇസ്ലാമിന് സമാന്തരമായി മറ്റ് മത തത്വങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്യാനുള്ള പരിശ്രമമായിരുന്നു മൗലാനായുടെ കാല ഘട്ടത്തിലുള്ള ഏറ്റവും വലിയ വെല്ലുവിളി. 
മൗലാനാ യഥാസമയത്ത് അതിനെ മനസ്സിലാക്കി. അത് നേരിടാനുള്ള വിവിധ ശേഷികളും മൗലാനായ്ക്ക് അല്ലാഹു കനിഞ്ഞരുളി. ദീനില്ലായ്മ, ശിര്‍ക് പ്രേമം, നുബുവ്വത്ത് നിഷേധം, രിസാലത്തിനെ നിന്ദിക്ക ല്‍ മുതലായ വിഷങ്ങള്‍ അടങ്ങിയ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും നാവു കളെയും തൂലികകളെയും മൗലാനാ തിരിച്ചറിഞ്ഞ് വേണ്ടതുപോലെ നേരിട്ട് ഇസ്ലാമിന്‍റെ സത്യവും മഹത്വവും സ്ഥാപിച്ചു. 
15. മഹാനായ ദാഇയും ആലിമും മുത്തഖിയുമായിരുന്ന മൗലാനാ അവര്‍കള്‍ നമ്മില്‍ നിന്നും വിട പറഞ്ഞു. ദുന്‍യാവ് അദ്ദേഹത്തിന്‍റെ ചിന്തയായിട്ടില്ല. ഭൗതിക സുഖാഢംബരങ്ങളിലേക്ക് ദൃഷ്ടി പതിപ്പിച്ചിട്ടില്ല. ദുന്‍യാവ് മുന്നിട്ടുവന്നെങ്കിലും അദ്ദേഹം അതിനെ അകറ്റി നിര്‍ത്തി. തികഞ്ഞ സംതൃപ്തിയിലായി ജീവിതം കഴിച്ചു കൂട്ടി. രാജാക്കന്മാരെയും നേതാക്കന്മാരെയും സന്ദര്‍ശിച്ചു. അവര്‍ക്കും ജനതയ്ക്കും യഥാര്‍ത്ഥ പ്രയോജനമുള്ള കാര്യങ്ങളിലേക്കു ക്ഷണിച്ചു. തനിക്കു ലഭിച്ച സംഭാവനകളെല്ലാം ഉടനടി മറ്റുള്ളവര്‍ക്ക് വീതിച്ചു. മൗലാനാ ജീവിതത്തില്‍ ബഹുഭൂരിഭാഗവും കഴിച്ചുകൂട്ടിയ ലഖ്നൗ പട്ടണത്തില്‍ അദ്ദേഹത്തിന് സ്വന്തമായി ഒരു വീട് ഉണ്ടായിട്ടില്ല എന്നറിയുന്നവര്‍ കുറവാണ്. ലഖ്നൗ പട്ടണത്തിന്‍റെ ഹൃദയഭാഗത്ത് ഒരു കൊട്ടാരം പണിയാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. പിന്‍ഗാമികള്‍ക്ക് ഭൗതികമായ യാതൊന്നും അദ്ദേഹം അനന്തരസ്വത്തായി നീക്കിവെച്ചിട്ടില്ല. എന്നാല്‍ നിരവധി നന്മകള്‍ പിന്‍ഗാമികള്‍ക്ക് അദ്ദേഹം കൈമാറുകയുണ്ടായി. ദീനീരോഷം, തൗഹീദിലുള്ള അടിയുറപ്പ്, സയ്യിദുനാ മുഹമ്മദുര്‍ റസൂലില്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ രിസാലത്തിലുള്ള പൂര്‍ണ്ണ വിശ്വാസം മുതലായവയാണ് അദ്ദേഹം പിന്‍ഗാമികള്‍ക്ക് നല്‍കിയ അമൂല്യമായ അനന്തര സ്വത്ത്. ജീവിതം മുഴുവന്‍ സത്യദീനിനു വേണ്ടി സമര്‍പ്പിച്ച മഹത്തുക്കളുടെ സുവര്‍ണ്ണ പമ്പരയിലെ അവസാനത്തെ കണ്ണിയാണ് ഇമാമുല്‍ അല്ലാ മാ അബുല്‍ ഹസന്‍ അലി ഹസനി നദ്വി. അല്ലാഹുവിന്‍റെ രക്ഷയും പ്രീതിയും അവരെല്ലാവരുടെയും മേല്‍ സദാവര്‍ഷിക്കട്ടെ.! ആമീന്‍. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വധൂ-വരന്മാര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട 10 രചനകള്‍. വിവാഹം കഴിക്കുന്ന വധൂ-വരന്മാര്‍ക്ക് ഈ നബവീ സമ്മാനം ഉപഹാരമായി നല്‍കൂ... 

1. നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
2. പ്രവാചക പത്നിമാര്‍ : 70 
3. പ്രവാചക പുത്രിമാര്‍ : 50 
4. പ്രവാചക പുഷ്പങ്ങള്‍ : 40 
5. മുസ്ലിം ഭാര്യ : 40 
6. ഇസ്ലാമിലെ വിവാഹം : 20 
7. അഖീഖയും ഇതര സുന്നത്തുകളും : 15 
8. സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
9. ദൃഷ്ടി സംരക്ഷണം : 30 
10. ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
400 രൂപ മുഖവിലയുള്ള ഈ രചനകള്‍ ഇപ്പോള്‍ 300 രൂപയ്ക്ക് ലഭിക്കുന്നു. 
ഈ രചനകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരും, സയ്യിദ് ഹസനി അക്കാദമിയുടെ രചനകള്‍ പരിചയപ്പെടുന്നതിനും ഈ ഗ്രൂപ്പില്‍ അംഗമാകൂ... 
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Google Pay : സൗകര്യമുണ്ട്. 
+91 9037905428 
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

ഇപ്പോള്‍ എല്ലാ പുസ്തകങ്ങള്‍ക്കും 20% വിലക്കിഴിവ്.

വിളിക്കൂ...


http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...