Monday, December 9, 2019

മാനവിക സമ്മേളനം 2019 ഡിസംബര്‍ 18 ബുധന്‍ ഓച്ചിറയില്‍


ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയത്ത് ഫോറം
കേരള ഘടകം
ഓഫീസ് ദാറുല്‍ ഉലൂം ഓച്ചിറ, കൊല്ലം, കേരള.

രു നാട്ടില്‍ അക്രമങ്ങള്‍ പ്രേരിപ്പിക്കപ്പെട്ടാല്‍ അക്രമികളുടെ അക്രമവാസന വളരുന്നതും ഭ്രാന്തന്മാരുടെ ഭ്രാന്ത് ഇളകുന്നതും വലിയ നാശനഷ്ടങ്ങള്‍ സംജാതമാകുന്നതുമാണ്. തുടര്‍ന്ന് ആ നാട്ടില്‍ സ്ത്രീകളുടെ അഭിമാനമോ പിഞ്ചുപൈതങ്ങളുടെ രക്തമോ ആദരിക്കപ്പെടുന്നതല്ല. അക്രമം ഒരു മാരകരോഗമാണ്. മനുഷ്യപ്രകൃതിക്ക് തീര്‍ത്തും വിരുദ്ധമായ പ്രവണതയാണ്. സര്‍വ്വലോക സ്രഷ്ടാവായ പടച്ചവന്‍റെ ആഗ്രഹത്തിന് നേര്‍വിപരീതമാണ്. പ്രവാചകന്മാരുടെയും പരിഷ്കര്‍ത്താക്കളുടെയും അദ്ധ്യാപനങ്ങള്‍ അക്രമത്തെ ശക്തമായി വിലക്കുന്നു. എന്നാല്‍ കാര്യം ഇതെല്ലാമാണെങ്കിലും ചരിത്രത്തില്‍ ധാരാളം അക്രമങ്ങള്‍ അരങ്ങേറിയതായി വേദനയോട് കൂടി എഴുതുകയും പറയുകയും വായിക്കുകയും കേള്‍ക്കുകയും ചെയ്യേണ്ടി വരാറുണ്ട്. ചരിത്രത്തില്‍ അക്രമ സംഭവങ്ങള്‍ കാണുന്നവര്‍ അക്രമികളെ എല്ലാ സമയത്തും ശപിക്കാറുണ്ട്. ഇവര്‍ ആരായിരുന്നു.? ഏത് നാട്ടുകാരായിരുന്നു.? ഏത് കാലവുമായി ബന്ധപ്പെട്ടവരായിരുന്നു.? അക്രമഭ്രാന്ത് ഇവര്‍ക്ക് എങ്ങനെ ഉണ്ടായി.? മനുഷ്യത്വത്തിന്‍റെ അംശം പോലും ഇവരില്‍ ഇല്ലായിരുന്നോ.? അവര്‍ക്ക് സാധുക്കളുടെയും മര്‍ദ്ദിതരുടെയും ദു:ഖവേദനകള്‍ കാണാനും കേള്‍ക്കാനും കണ്ണും കാതും ഇല്ലായിരുന്നോ.? നിരപരാധികളുടെ രക്തം ഒഴുകുന്ന സമയത്ത് ഇവര്‍ രക്തമൊഴുക്കി അവരെ സംരക്ഷിക്കുന്നതിന് പകരം, അവരെ കൂടുതല്‍ പീഢനങ്ങളിലേക്ക് തള്ളിയിട്ടത് എന്ത് കൊണ്ടാണ്.? മനുഷ്യന്‍റെ രക്തം ഒഴുകുന്നത് കണ്ടിട്ടും അതിനെ പ്രതിരോധിക്കാന്‍ ഒരു തുള്ളി രക്തമെന്നല്ല, ഒരിറ്റ് കണ്ണുനീര്‍ പോലും വീഴ്ത്താത്ത ഇവര്‍ എന്ത് മനുഷ്യരാണ്.? എന്നീ ചോദ്യങ്ങള്‍ അക്രമികളുടെ ചരിത്രങ്ങള്‍ക്ക് മുന്നില്‍ മനുഷ്യത്വമുള്ളവര്‍ ചോദിച്ച് പോകാറുണ്ട്.

                                                                 - മൗലാനാ അലീ മിയാന്‍ 
                                  (സ്ഥാപകന്‍, ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയത്ത് ഫോറം)
https://swahabainfo.blogspot.com/2019/12/2019-18_9.html?spref=tw

മാനവിക സമ്മേളനം

2019 ഡിസംബര്‍ 18 ബുധന്‍ 


മുഖ്യാതിഥി: 

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി 
(അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയത്ത് ഫോറം)

 ദാറുല്‍ ഉലൂം ഓച്ചിറയില്‍

ഏവര്‍ക്കും സ്വാഗതം.! 

⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...