ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയത്ത് ഫോറം
കേരള ഘടകം
ഓഫീസ് ദാറുല്‍ ഉലൂം ഓച്ചിറ, കൊല്ലം, കേരള.
അക്രമം, നാടിനെയും നാട്ടുകാരെയും നശിപ്പിക്കും. ഒരു നാട്ടില്‍ അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കപ്പെടുകയും സ്നേഹ-കാരുണ്യങ്ങളിലേക്കുള്ള പ്രബോധനം ഇല്ലാതാകുകയും ചെയ്താല്‍ വളരെ ദുരന്തപൂര്‍ണ്ണമായ അവസ്ഥ സംജാതമാകുന്നതാണ്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന സന്താനങ്ങളെയും ചെറുമക്കളെയും കാണുമ്പോള്‍ സന്തോഷിക്കുന്നതിന് പകരം ദു:ഖിക്കുകയും ഭയക്കുകയും ചെയ്യുന്ന ദുരന്തങ്ങള്‍ സംജാതമാകുന്നതാണ്. എന്‍റെ ഈ സന്താനങ്ങളുടെ അവസ്ഥ എന്താകും.? ഭ്രാന്തന്‍മാര്‍ക്ക് ഭാന്തിളകുന്നത് എപ്പോഴാണ്.? ഈ കുഞ്ഞുങ്ങളെ മാതാപിതാക്കളുടെ മുന്നിലിട്ട് അറുകൊല നടത്തപ്പെടുന്നത് കാണേണ്ടി വരുമല്ലൊ.! എന്നീ ഭയങ്ങള്‍ എപ്പോഴും ജനങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. അതെ, സ്വന്തം കരളിന്‍റെ കഷണങ്ങളെയും കണ്ണിന്‍റെ കുളിര്‍മ്മകളെയും മനസ്സിന്‍റെ സന്തോഷങ്ങളെയും കളിച്ച് ചിരിച്ച് സന്തോഷിക്കുന്ന രംഗങ്ങള്‍ കാണുന്നതിന് പകരം ഏതെങ്കിലും ഭാന്തന്മാര്‍ അവരെ കീറിമുറിക്കുകയും അറുകൊല നടത്തുകയും നിന്ദിക്കുകയും നിസ്സാരപ്പെടുത്തുകയും ചെയ്യുന്ന രംഗങ്ങള്‍ എത്രയോ ഹൃദയ ഭേദകമാണ്.?
- മൗലാനാ അലീ മിയാന്‍
No comments:
Post a Comment