Sunday, December 22, 2019

പരിധിവിട്ട ആവേശവും തീപ്പൊരി പ്രസംഗവും - മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


പരിധിവിട്ട ആവേശവും തീപ്പൊരി പ്രസംഗവും 
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
ഇന്ത്യന്‍ മുസ്ലിംകളുടെ ഉണര്‍വ്വില്‍ പ്രധാന പങ്ക് വഹിച്ച ഖിലാഫത്ത് പ്രക്ഷോഭത്തിനുശേഷം ഇന്ത്യന്‍ മുസ്ലിംകളില്‍ കടന്നുകൂടിയ ന്യൂനതകളില്‍ ഒന്നാണ് പരിധിവിട്ട വികാരാവേശങ്ങളും തീപ്പൊരി പ്രസംഗങ്ങളും. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിലും സൂക്ഷ്മമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിലും പരീക്ഷണങ്ങളില്‍ നിന്നും അന്തസ്സോടെ രക്ഷപ്പെടുന്നതിലും ദൃഢചിന്തയ്ക്കും ശക്തമായ ആവേശത്തിനും അപകടങ്ങളെ തൃണവല്‍ഗണിക്കുന്നതിനും വലിയ പങ്കുണ്ടെന്നത് ശരിതന്നെ. സമൂഹങ്ങളുടെ ചരിത്രങ്ങളില്‍ ഇതിന് വ്യക്തമായ ധാരാളം സാക്ഷ്യങ്ങള്‍ കാണാന്‍ കഴിയും. പക്ഷേ, ഈ വൈകാരികതയുടെയും ആവേശത്തിന്‍റെയും തീപ്പൊരി പ്രസംഗത്തിന്‍റെയും വിഷയത്തില്‍ വിവേകശാലികളായ നേതാക്കള്‍ വളരെ സൂക്ഷ്മത പുലര്‍ത്തേണ്ടതായിട്ടുണ്ട്. അല്ലാത്ത പക്ഷം കുറച്ച് നാളുകള്‍ കഴിയുമ്പോള്‍ ഈ വികാരങ്ങളും തീപ്പൊരികളും തണുത്ത് നനഞ്ഞ് പോകുകയും, 'പുലിവരുന്നേ, പുലിവരുന്നേ' എന്ന പഴങ്കഥ ആവര്‍ത്തിക്കുകയും ചെയ്യുന്നതാണ്. 
വാചകങ്ങള്‍ക്ക് പ്രത്യേകതരത്തിലുള്ള ചൂടും തണുപ്പും ഉണ്ടായിരിക്കുന്നതാണ്. ചെറിയചൂടുള്ള ഘട്ടത്തില്‍ അങ്ങേയറ്റത്തെ ചൂടിന്‍റെ വാക്കുകള്‍ ഉപയോഗിച്ചാല്‍ ആ വാക്കുകളുടെ ഉപയോഗം തെറ്റും അസ്ഥാനത്തുമാണ്. ശ്രോതാക്കളെ ഒരു തരത്തില്‍ ചതിക്കലുമാണ്. യഥാര്‍ത്ഥ വിചാരവും നിര്‍മ്മാണാത്മക ചിന്തയും ലക്ഷ്യബോധവും ഉള്ള സമുദായങ്ങളും നേതാക്കളും ഈ വിഷയത്തില്‍ വളരെ സൂക്ഷ്മതയും ബോധവും ഉള്ളവരാണ്. സമ്പത്തില്‍ ധൂര്‍ത്തും പാഴ്ചെലവും നിന്ദ്യമായത് പോലെ വാചകങ്ങളിലും ധൂര്‍ത്ത് നിന്ദ്യമാണ്. വിശിഷ്യാ, സമുദായത്തിന്‍റെ വിധി നിര്‍ണ്ണയിക്കാനും ജീവന്‍ കയ്യിലെടുത്ത് കളിക്കാനും ചില വേള അപരിഹാര്യമായ നഷ്ടങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുന്ന വാചകങ്ങള്‍ ഉപയോഗിക്കുമ്പോള്‍, വ്യക്തിയിലോ കുടുംബത്തിലോ മാത്രം നഷ്ടം പരിമിതമായ സമ്പത്ത് ധൂര്‍ത്തടിക്കുന്നതിനേക്കാള്‍ കൂടുതലായി സൂക്ഷ്മത അത്യാവശ്യമാണ്. 
സാംസ്കാരിക-സമുദ്ധാരണ സദസ്സുകളിലും സാമുദായിക പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന സമ്മേളനങ്ങളിലും പ്രഭാഷകര്‍ തട്ടുതകര്‍പ്പന്‍ പ്രസംഗങ്ങളില്‍ മത്സരിക്കാറുണ്ട്. അത്യന്താപേക്ഷിതമായ ഘട്ടത്തില്‍ മാത്രം ചിലപ്പോള്‍ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട വാചകങ്ങള്‍ ഒരു മടിയുമില്ലാതെ സാധാരണസദസ്സുകളില്‍ പോലും ഉപയോഗിക്കുന്നു. ഒരു പ്രാസംഗികന് ശേഷം രണ്ടാമത്തെ ആള്‍ വരുമ്പോള്‍ തന്‍റെ വാചകമാസ്മരികത കൊണ്ട് ഒന്നാമത്തെ ആളിനെ മറപ്പിച്ച് കളയാന്‍ ശ്രമിക്കുകയാണോ എന്നു തോന്നിപ്പോകും, ഞങ്ങള്‍ തലയോട്ടികള്‍കൊണ്ട് ഖുതുബ്മിനാര്‍ പടുത്തുയര്‍ത്തും എന്നൊരാള്‍ പറയുമ്പോള്‍, ഞങ്ങള്‍ രക്തം കൊണ്ടുള്ള ചെങ്കടല്‍ സൃഷ്ടിക്കും എന്നായിരിക്കും രണ്ടാമന്‍റെ വാചകം. ഈ വാചകകസര്‍ത്ത് എല്ലാം നടത്തിയിട്ടും ഒരു കാര്‍മ്മിക ഫലവും കാണാതെ വരുമ്പോള്‍ ശ്രോതാക്കളില്‍ ഈ വാചകങ്ങള്‍ക്ക് ഒരു വിലയുമില്ലാതായിത്തീരും. അവരുടെ കര്‍മ്മശേഷിയ്ക്കു ഭംഗം വരുത്തലല്ലാതെ അതുകൊണ്ട് ഒരു ഫലവും ഉണ്ടാകുന്നതല്ല. 
പ്രത്യേകിച്ചും വ്യത്യസ്തവിഭാഗങ്ങളും സമുദായങ്ങളും താമസിക്കുകയും അവസ്ഥകളുടെ മാറ്റത്തില്‍ ഭൂരിപക്ഷക്കാര്‍ ഒരു നിര്‍ണ്ണായക ശക്തിയായിരിക്കുകയും ചെയ്യുന്ന നാടുകളില്‍ കൂടുതല്‍ സൂക്ഷ്മത അത്യാവശ്യമാണ്. മുസ്ലിം സമുദായം ജന്‍മനാ പ്രാസംഗികരാണെന്നും ഓരോരുത്തരും ആവേശം മുറ്റിയ പ്രസംഗം നടത്താന്‍ കഴിവുള്ളവരാണെന്നും ചിലപ്പോള്‍ തോന്നിപ്പോകും. മറുഭാഗത്ത് വലിയ രാഷ്ട്രീയ പോരാട്ടങ്ങള്‍ അതിജീവിക്കുകയും എതിരാളികളെ പരാജയപ്പെടുത്തുകയും ചെയ്ത സമുദായങ്ങള്‍ ഇതിനേക്കാള്‍ കുറഞ്ഞ പ്രസംഗാവേശം പുലര്‍ത്തുന്നതായും കാണാന്‍ കഴിയും. ഇന്നും സന്തുലിതവും ആവശ്യത്തിനു മാത്രമുള്ളതുമായ പ്രസംഗങ്ങളിലൂടെ അവര്‍ വലിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നുമുണ്ട്. എന്നാല്‍ നമ്മുടെ സാമുദായിക സമ്മേളനങ്ങളുടെയും പൊടിപടലങ്ങള്‍ ഉയര്‍ത്തുന്ന പ്രസംഗങ്ങളുടെയും ഫലമായി മുസ്ലിംകളുടെ അഭിരുചിതന്നെ എരിവുള്ള മുളകും ചൂട് മസാലയും കഴിക്കുന്നവരെപ്പോലെ ആയിരിക്കുകയാണ്. അതിനേക്കാള്‍ എരിവും ചൂടും കുറഞ്ഞത് അവര്‍ക്ക് തൃപ്തിവരികയില്ല. ഇതിനേക്കാള്‍ കൂടിയതുണ്ടോ എന്നാണ് അവരുടെ സദാസമയവുമുള്ള മുദ്രാവാക്യം. 
അന്തസ്സാര്‍ന്ന സാമുദായിക ജീവിതത്തിന് സുദീര്‍ഘമായ വഴിദൂരം പിന്നിടേണ്ട സമുദായത്തെ ആവശ്യമില്ലാതെ പരിധിവിട്ട് വേഗതയില്‍ ഓടിക്കുകയും കുറഞ്ഞ ദൂരത്തിനുള്ളില്‍ അവരെ തളര്‍ത്തി ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന പ്രവണത ഒരിക്കലും ബുദ്ധിപരവും യഥാര്‍ത്ഥ്യ ബോധവും അല്ല. കൂട്ടത്തില്‍ മുസ്ലിംകളുടെ പ്രബോധനാത്മകമായ പ്രകൃതിയ്ക്കും സ്ഥാനത്തിനും ഒട്ടും യോജിച്ചതുമല്ല. 
https://swahabainfo.blogspot.com/2019/12/blog-post_22.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...