ബാബരി മസ്ജിദ് വിധിയില്‍
തൃപ്തിയില്ല.
സമാധാനം പുലര്‍ത്തുക.!
- ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്
ബാബരി മസ്ജിദിന്‍റെ വിശയത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠം നടത്തിയ തീരുമാനത്തിലെ ചില കാര്യങ്ങള്‍ ബാബരി മസ്ജിദിന് അനുകൂലവും ചില കാര്യങ്ങള്‍ പ്രതികൂലവുമാണെന്നും ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് വലിയ്യ് റഹ് മാനി പ്രസ്താവിച്ചു.
ന്യൂഡല്‍ഹി: മുസ് ലിം വിഭാഗത്തിന്‍റെ ഭാഗത്ത് നിന്നും അതി സമര്‍ത്ഥമായ നിലയില്‍ തെളിവുകള്‍ സമര്‍പ്പിച്ച വക്കീലുമാര്‍ നിരവധി തെളിവുകളുടെ അടിസ്ഥാനത്തില്‍ ബാബരി മസ്ജിദ് ഏതെങ്കിലും ഒരു ക്ഷേത്രത്തെ തകര്‍ത്ത് സ്ഥാപിക്കപ്പെട്ടതല്ലെന്ന് സമര്‍ത്ഥിക്കുകയുണ്ടായി. 1528 മുതല്‍ 1949 ഡിസംബര്‍ വരെയും അവിടെ ജമാഅത്തായ നിലയില്‍ നമസ്കാരം നടന്നിരുന്നു. അവിടെ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ട രാത്രിയിലും ഇഷാഅ് നമസ്കാരം നിര്‍വ്വഹിച്ചിരുന്നു. 1950-ല്‍ ഭരണകൂടം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യം സമ്മതിച്ച് പറയുകയും ചെയ്തു. 1959 വരെയും ഹൈന്ദവ ഭാഗത്ത് നിന്നും മസ്ജിദിന്‍റെ മിനാരങ്ങളുടെ നടുഭാഗത്താണ് ശ്രീരാമന്‍ ജനിച്ചതെന്ന വാദവും വന്നിട്ടില്ല. എന്നാല്‍ ഈ ചരിത്രപരമായ വസ്തുതകളുടെയും സ്ഥലത്തിന്‍റെ പേരിലുള്ള ഉടമാവകാശത്തിന്‍റെയും രേഖകള്‍ ഉണ്ടായിരുന്നിട്ടും 1949-ല്‍ മസ്ജിദില്‍ വിഗ്രഹം പ്രതിഷ്ഠ നടത്തിയതിന്‍റെ പേരില്‍ യാതൊരു നടപടിയും ഉണ്ടായില്ല. അവസാനം ഇത് വലിയൊരു പ്രശ്നമാക്കി മാറ്റി, 1992-ല്‍ മസ്ജിദ് തകര്‍ക്കപ്പെടുകയും ചെയ്തു. ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നും നിയമപരവും ചരിത്രപരവുമായ തെളിവുകള്‍ സമര്‍പ്പിക്കുന്നതിന് ആദരണീയ വക്കീലുമാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. കോടതിയില്‍ വളരെ നല്ല നിലയില്‍ കേസിന്‍റെ വാദം അവര്‍ നടത്തുകയും ചെയ്തു. കേസിന്‍റെ റിക്കാര്‍ഡുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്. ഇതെല്ലാമുണ്ടായിരുന്നിട്ടും ബാബരി മസ്ജിദിന്‍റെ ഭൂമി, ക്ഷേത്ര നിര്‍മ്മാണത്തിന് വിധിച്ചതില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്കെല്ലാം അങ്ങേയറ്റത്തെ ദുഃഖമുണ്ട്. പക്ഷെ, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഈ വിധിയെ കുറിച്ച് വിശദമായ നിലയില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. റിവ്യൂ പെറ്റീഷന്‍ കൊടുക്കുന്നതിനെ കുറിച്ചും മറ്റ് മുമ്പോട്ടുള്ള കാര്യങ്ങളെ കുറിച്ചും ബോര്‍ഡ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതാണെന്നും ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് വലിയ്യ് റഹ് മാനി പറഞ്ഞു.
https://swahabainfo.blogspot.com/2019/11/blog-post_9.html?spref=tw

No comments:
Post a Comment