Friday, November 15, 2019

വെങ്ങല്ലൂര്‍ സലീം മൗലവി അല്‍ കൗസരി (60) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.


ഇന്നാലില്ലാഹ്...
വെങ്ങല്ലൂര്‍ സലീം മൗലവി അല്‍ കൗസരി (60) പടച്ചവന്‍റെ
റഹ് മത്തിലേക്ക് യാത്രയായി. (2019 നവംബര്‍ 15 വെള്ളിയാഴ്ച) അല്‍ ജാമിഅത്തുല്‍ കൗസരിയ്യയിലെ ആദ്യകാല ഫാരിഗും
മര്‍ഹൂം അബ്ദുല്‍ കരീം ഉസ്താദിന്‍റെ പ്രിയങ്കര ഖാദിമുമായിരുന്നു.
അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ ആസ്ഥാനമന്ദിരത്തിനുവേണ്ടി
കഠിനാധ്വാനം ചെയ്ത വ്യക്തിത്വമാണ്. നജ്മുല്‍ ഹുദാ മഞ്ചേരി,
തൊടുപുഴ ഠൗണ്‍ ജുമുഅ മസ്ജിദ്, ആദിക്കാട്ടുകുളങ്ങര ജുമുഅ
മസ്ജിദ്, പഴകുളം, പുനലൂര്‍ തുടങ്ങി ധാരാളം സ്ഥലങ്ങളില്‍
ദീനിന്‍റെ ഖിദ്മത്ത് ചെയ്തിരുന്നു.
പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. (2019 നവംബര്‍ 11)
ഖബ്റടക്കം: നാളെ (2019 നവംബര്‍ 16 ശനിയാഴ്ച) ളുഹ്ര്‍ നമസ്കാരാനന്തരം
കാരിക്കോട് നൈനാര്‍ ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ 
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.   
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.! 
https://swahabainfo.blogspot.com/2019/11/60.html?spref=tw
🌴 *മയ്യിത്ത് സംസ്കരണം* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🌾 *ഈസ്വാല്‍ സ്വവാബ്:* 
*മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🌱 *മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!* 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🍃 *ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!* 
 -ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
1441 റബീഉല്‍ അവ്വല്‍ 17 
------------------------------------
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...