Saturday, March 20, 2021

അനുശോചന സന്ദേശം.!


 




അനുശോചന സന്ദേശം.! 
🌱 പ്രിയപ്പെട്ട നജീബ് മൗലവി ഹസനി, 
താങ്കളുടെ രണ്ടര മാസം മാത്രം പ്രായമായ കുഞ്ഞ് പടച്ചവനിലേക്ക് യാത്രയായ വിവരം അറിഞ്ഞു. 
താങ്കൾക്കും കുടുംബത്തിനും ബന്ധുക്കൾക്കും പടച്ചവൻ സമാധാനവും ക്ഷമയും നൽകട്ടെ.! ഉത്തമ പകരം കനിയട്ടെ.! 
ഇത്തരുണത്തിൽ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഒരു അനുശോചന സന്ദേശം താങ്കളെ അറിയിക്കുന്നു: 
🔖 മുആദുബ്നു ജബല്‍ (റ) വിവരിക്കുന്നു: 
എന്‍റെ ഒരു മകന്‍ മരണപ്പെട്ടപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇപ്രകാരം കത്തയച്ചു: 
അളവറ്റ ദയാലുവും മഹാ കാരുണികനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭിക്കുന്നു. അല്ലാഹുവിന്‍റെ റസൂലായ മുഹമ്മദിന്‍റെ ഭാഗത്ത് നിന്നും മുആദിനുള്ള കത്ത്. 
അസ്സലാമു അലൈക്കും.! 
ആദ്യമായി ഞാന്‍ അല്ലാഹുവിനെ വാഴ്ത്തുന്നു. അവനല്ലാതെ ആരാധനക്കര്‍ഹന്‍ ആരുമില്ല. ശേഷം ദുആ ഇരക്കുന്നു. അല്ലാഹു ഈ നഷ്ടത്തില്‍ നിങ്ങള്‍ക്ക് ഉന്നത പ്രതിഫലം നല്‍കട്ടെ.! നിങ്ങളുടെ മനസ്സിന് സഹനത കനിയട്ടെ.! അവന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്താന്‍ അല്ലാഹു നമുക്ക് ഉതവി നല്‍കട്ടെ.! 
യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവനും സമ്പത്തും കുടുംബവും അല്ലാഹുവിന്‍റെ അനുഗ്രഹീത ദാനങ്ങളും അവന്‍ ഏല്‍പ്പിച്ച സൂക്ഷിപ്പുമുതലുകളുമാണ്. (താങ്കളുടെ മകനും ഈ ഗണത്തില്‍ പെട്ടതാണ്) അല്ലാഹു ഉദ്ദേശിച്ച കാലം വരെ സന്തോഷ-സംതൃപ്തികളോടെ അതിനെ പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കി. അവന്‍റെ തീരുമാനം ഉണ്ടായപ്പോള്‍ ഈ സൂക്ഷിപ്പു മുതല്‍ അവന്‍ തിരിച്ചു വാങ്ങി. ഇതിന്‍റെ പേരില്‍ അല്ലാഹു താങ്കള്‍ക്ക് വലിയ പ്രതിഫലം നല്‍കുന്നതാണ്. അല്ലാഹുവിന്‍റെ പൊരുത്തവും പ്രതിഫലവും ആഗ്രഹിച്ചുകൊണ്ട് നിങ്ങള്‍ സഹനത മുറുകെ പിടിച്ചാല്‍ അല്ലാഹുവിന്‍റെ പ്രത്യേക ഔദാര്യവും അനുഗ്രഹവും സന്‍മാര്‍ഗ്ഗവും നിങ്ങള്‍ക്കു ലഭിക്കുന്നതാണ്. 
അതുകൊണ്ട് മുആദേ, ക്ഷമിക്കുക. നിങ്ങളുടെ അതിരു വിട്ട ദു:ഖവും വെപ്രാളവും നിങ്ങള്‍ക്കുള്ള കൂലിയെ നശിപ്പിക്കാതിരിക്കട്ടെ.! എന്നാല്‍, പിന്നീട് നിങ്ങള്‍ ദു:ഖിക്കേണ്ടിവരും. (ദു:ഖം സഹിക്കേണ്ടി വരുകയും പ്രതിഫലം നഷ്ടപ്പെടുകയും ചെയ്യും) അറിയുക, പരിധി വിട്ട ദു:ഖവും വെപ്രാളവും കൊണ്ട് മരിച്ചു പോയവരാരും തിരിച്ചു വരുന്നതല്ല. ദു:ഖ-വ്യസനങ്ങള്‍ മാറുന്നതല്ല. അല്ലാഹു തീരുമാനിക്കുന്നത് നടക്കുക തന്നെ ചെയ്യും. ഇപ്പോള്‍ നടക്കുന്നതും അതു തന്നെയാണ്". (ത്വബ്റാനി)
പരിശുദ്ധ ഖുര്‍ആനില്‍ ക്ഷമാശീലര്‍ക്ക് മൂന്ന് സന്തോഷ വാര്‍ത്തകള്‍ നല്‍കപ്പെട്ടിരിക്കുന്നു. 
1. പ്രത്യേക അനുഗ്രഹം 
2. കാരുണ്യം 
3. സന്മാര്‍ഗ ലബ്ധി. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തന്‍റെ അനുശോചന സന്ദേശത്തില്‍ ഈ ഖുര്‍ആനിക സന്തോഷ വാര്‍ത്തയിലേക്ക് സൂചിപ്പിച്ചിരിക്കുന്നു. "മുആദേ, നീ അല്ലാഹുവിന്‍റെ തൃപ്തിയും പ്രതിഫലവുമാഗ്രഹിച്ചുകൊണ്ട് ക്ഷമയവലംബിക്കുകയാണെങ്കില്‍ നിന്‍റെ മേല്‍ പ്രത്യേകാനുഗ്രഹങ്ങളും കാരുണ്യവും വര്‍ഷിക്കപ്പെടുന്നതും നിനക്ക് സന്മാര്‍ഗം കാണിക്കപ്പെടുന്നതുമാണ്. ദു:ഖ-ദുരിതങ്ങള്‍ സംഭവിച്ച ഈമാനുള്ളവര്‍ക്കെല്ലാം അത്യധികം ആശ്വാസവും സമാധാനവും ഉപദേശവും പകര്‍ന്നു നല്‍കുന്നതാണ് ഇതിലെ ഓരോ വചനങ്ങളും. പ്രയാസ-വേദനകളുടെ സന്ദര്‍ഭങ്ങളില്‍ ഈമാനും ആശ്വാസവും നല്‍കുന്ന ഈ ഉപദേശങ്ങള്‍ ഓര്‍ക്കാനും ക്ഷമയും നന്ദിയും ജീവിതത്തിന്‍റെ ചിഹ്നമാക്കാനും അങ്ങനെ ഇരുലോകത്തും വിജയം വരിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ! 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...