Wednesday, March 24, 2021

മർഹൂം മുഫ്തി ഷാഹ് നവാസ് ഹസനി ഖാസിമി


മർഹൂം മുഫ്തി ഷാഹ് നവാസ് ഹസനി ഖാസിമി. 

പ്രിയപ്പെട്ടവനേ, 
തിരക്കുകൂട്ടി കുതിച്ചു പാഞ്ഞത് ഇതിനായിരുന്നോ.!? 
-ഹാഫിസ് അബ്ദുശ്ശകൂർ അൽഖാസിമി

വർഷങ്ങൾക്ക് മുമ്പ് കായംകുളം ഹസനിയ്യ മദ്റസയിൽ കൊച്ചിയിൽ നിന്നും ഒരു വിദ്യാർത്ഥി വന്ന് പഠിക്കാൻ തുടങ്ങി. നാട്ടുകാരനായിരുന്നെങ്കിലും വിനീതന് പാഠമില്ലാത്തത് കൊണ്ട് പ്രത്യേകം ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ നിഷ്കളങ്കമായ സൽസ്വഭാവം കാണുകയും പ്രധാന ചോദ്യങ്ങൾ കേൾക്കുകയും ചെയ്തപ്പോൾ അടുപ്പം തുടങ്ങി. ഇടയ്ക്ക് എഴുതുന്ന കാര്യങ്ങൾ തിരുത്തിയും പകർത്തിയെഴുതിയും വളരെ നല്ല അഭിപ്രായങ്ങൾ പറഞ്ഞും ബന്ധം വർദ്ധിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷം പാഠമെടുക്കാൻ അവസരമുണ്ടായി. അപ്പോഴാണ് മർഹൂമിന്റെ മഹത്വം കൂടുതൽ പ്രകാശിച്ചു കാണാൻ തുടങ്ങിയത്. എല്ലാ പാഠങ്ങളിലും കൃത്യസമയത്ത് എത്തിച്ചേരും വളരെ ശ്രദ്ധിച്ച് വായിക്കുകയും ശ്രവിക്കുകയും ചെയ്യും. ചില ആയത്തുകളും ഹദീസുകളും കടന്നു പോവുമ്പോൾ രോമാഞ്ചം കൊണ്ട് വിറക്കുകയും കണ്ണുനീർ വാർക്കുകയും ചെയ്തിരുന്നു. പാഠത്തിലും ഇതര സമയങ്ങളിലും ചോദിക്കുന്ന സംശയങ്ങളും സ്വന്തം വായിച്ചു മനസ്സിലാക്കി പറയുന്ന വിവരണങ്ങളും പലപ്പോഴും അത്ഭുതപ്പെടുത്തുകയും കൂടുതൽ വായിക്കാനും പഠിക്കാനും പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ അടിമ പാഠം ശ്രദ്ധിച്ച് വായിക്കുകയാേ വളരെ സ്നേഹത്തിൽ മറ്റുള്ളവരോട് സംസാരിക്കുകയോ ഒരു പ്രത്യേക മുഖഭാവത്തിൽ താണുകേണ് ദുആ ഇരക്കുകയോ ചെയ്യുന്ന അവസ്ഥകളിലാണ് കൂടുതലും കണ്ടിട്ടുള്ളത്. മദ്റസ അവധി സമയങ്ങളിലും ദിവസങ്ങളിലും കൂട്ടുകാരെയും കൂട്ടി ജമാഅത്തിൽ പോകുന്നത് വലിയ ആവേശമായിരുന്നു. സ്വലാഹ് - ഇസ്‌ലാഹ് (സ്വന്തം നന്നാവുക - മറ്റുള്ളവരെ നന്നാക്കാൻ പരിശ്രമിക്കുക) എന്നതായിരുന്നു ഈ സാധുവിന്റെ പ്രധാന ലക്ഷ്യം. ആഹാരം കഴിക്കാനും വിശ്രമിക്കാനും പലപ്പോഴും നിർബന്ധിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഉസ്താദേ.. ഞാൻ നന്നായി ഉറങ്ങുകയും കഴിക്കുകയും ചെയ്യുന്നുണ്ട് എന്ന് ശക്തമായി മറുപടി പറയുമായിരുന്നു. 

പ്രിയപ്പെട്ട കായംകുളം മദ്റസ ഖിദ്മത്തുൽ ഇസ്‌ലാം അൽ ഹസനിയ്യയുടെ ഏറ്റവും വലിയ സൗഭാഗ്യവും പ്രത്യേകതയും മുഖ്‌ലിസുകളായ സ്ഥാപകരും സേവകരും ഉസ്താദുമാരും മുതഅല്ലിംകളുമാണ്. ഇതു മറ്റെവിടെയും ഇല്ലെന്നല്ല. തീർച്ചയായും ഉണ്ട് പക്ഷേ അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് ഹസനിയ്യ അതിൽ മുൻപന്തിയിൽ തന്നെയാണ്. ഇത് അല്ലാഹുവിന്റെ ഔദാര്യമാണ്. അല്ലാഹു ഉദ്ദേശിക്കുന്നവർക്കത് നൽകുന്നു. ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്ക് അല്ലാഹു നൽകുന്നതുമാണ്. അല്ലാഹു അതിമഹത്തായ ഔദാര്യമുള്ളവനാണ്. അല്ലാഹു ഹസനിയ്യയിലും നമ്മുടെ എല്ലാ സ്ഥാപനങ്ങളിലും ഇവരെ വർദ്ധിപ്പിക്കുമാറാകട്ടെ. അതെ, ഇവരാണ് മദ്റസയുടെയും മസ്ജിദിന്റെയും ദീനീ പ്രവർത്തനങ്ങളുടെയും ചാലകശക്തി ഇക്കൂട്ടത്തിൽ പ്രത്യേകം എടുത്തു പറയേണ്ടൊരു നാമമാണ് മർഹൂം ഷാഹ് നവാസ് ഹസനി. അല്ലാഹുവിന്റെ ഈ അടിമയുടെ നിഷ്കളങ്ക പരിശ്രമം കാരണമായി ഒന്നാമത് അദ്ദേഹം വളരെയധികം നന്നാവുകയും വളരുകയും ഉയരുകയും ചെയ്തു. രണ്ടാമത് മർഹൂം കാരണം നിരവധി മുതഅല്ലിംകൾ നന്നായി. തുറന്ന് പറയട്ടെ, മുതഅല്ലിംകൾക്ക് മാത്രമല്ല. ഞങ്ങളെ പോലുള്ള നാമധാരി ഉസ്താദുമാർക്കും ധാരാളം ഗുണങ്ങളുണ്ടായിട്ടുണ്ട്. ഉസ്താദുമാർ പഠിപ്പിച്ചതനുസരിച്ച് പാഠത്തിന്റെ ചില ഭാഗങ്ങൾ വിദ്യാർത്ഥി സഹോദരങ്ങളോട് നോക്കി കൊണ്ട് വരാനും അടുത്ത ദിവസം അവതരിപ്പിക്കാനും പറയാറുണ്ടായിരുന്നു. വിനീതൻ സ്നേഹത്തോടെ മർഹൂമിനെ തബ്‌ലീഗ് എന്നാണ് വിളിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചില ദിവസങ്ങളിൽ ഇപ്രകാരം  പറയുമായിരുന്നു: ഈ ആയത്തിന്റെ അല്ലെങ്കിൽ ഈ ഹദീസിന്റെ വിവരണം إن شاء الله നാളെ തബ്‌ലീഗ് പറയുന്നതായിരിക്കും!. ഇത് കേൾക്കുമ്പോൾ നിഷ്കളങ്കമായി പുഞ്ചിരിച്ചു കൊണ്ട് സന്നദ്ധമാകുമായിരുന്നു. ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ ഊഴത്തിലും മർഹൂം നടത്തിയിരുന്ന ക്ലാസുകൾ വളരെയധികം വൈജ്ഞാനികവും ഉജ്ജ്വലവുമായിരുന്നു. കൂടാതെ മർഹൂം ഒരു പ്രത്യേക സാഹചര്യത്തിൽ കഴിഞ്ഞതിനാൽ ചില കാര്യങ്ങൾ പറയുമ്പോൾ ഇത് നമ്മുടെ തബ്‌ലീഗ് സഹാേദരന് ഇഷ്ടപ്പെടുകയില്ലായെന്ന് പറഞ്ഞു കൊണ്ട് പറയുമായിരുന്നു. ഉടനെ ഉസ്താദ് ആരുടെയും ഇഷ്ടവും അനിഷ്ടവും നോക്കേണ്ടതില്ല പറയാനുള്ളത് പറയൂവെന്ന് വളരെ സ്നേഹത്തിലും ശബ്ദത്തിലും ചിരിച്ചു കൊണ്ട് പ്രതികരിച്ചിരുന്നു. മാത്രമല്ല, ചില കാര്യങ്ങൾ പ്രാവർത്തികമാക്കാൻ തന്നെ രംഗത്തിറങ്ങിയിരുന്നു. ഒരിക്കൽ ആദരവായ റസൂലുല്ലാഹി ﷺ യുടെ തിരുഗുണങ്ങളുടെ പാഠം എടുത്തപ്പോൾ മർഹൂം കവിൾത്തടം മുട്ടിൽ വെച്ച് ചിന്തിക്കുകയും കണ്ണുനീർ വാർക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇതിനിടയിൽ കുറച്ച് ദേഷ്യത്തിൽ വിളിച്ചു പറഞ്ഞു : റസൂലുല്ലാഹി ﷺ യുടെ ജനനത്തെ കുറിച്ച് പാടാനും പാട്ടിനെ സമർഥിക്കാനും നിഷേധിക്കാനും എന്തെല്ലാം ബഹളങ്ങളാണ് നടക്കുന്നത്. യഥാർത്ഥത്തിൽ ഈ ഹദീസുകളും ഇത്തരം കാര്യങ്ങളും ഓരോ മസ്ജിദിലും വഴിയിലും മുസ്‌ലിമിനോടും അമുസ്‌ലിമിനോടും പറയേണ്ടതല്ലേ ? പാഠത്തിന് ശേഷം ഒറ്റയ്ക്ക് വന്നു പറഞ്ഞു : ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ് ഈ റബീഉൽ അവ്വൽ അവധിക്ക് ഞങ്ങൾ നാട്ടിൽ ഒരു പരിപാടി സംഘടിപ്പിക്കും ഉസ്താദ് നിർബന്ധമായും വരണം. വീനീതൻ പറഞ്ഞു: നിങ്ങൾ നടത്താനാണ് പാഠത്തിൽ പറഞ്ഞത്. ഉടനെ പറഞ്ഞു: ഞങ്ങൾ മരണം വരെയും ഇത് നടത്തും ഉസ്താദ് വന്ന് തുടങ്ങി തരിക. അങ്ങനെ കൊച്ചിയിലെ ഒരു മസ്ജിദിലെ ഇമാമിനെയും മറ്റും കൂട്ടി ഒരു പരിപാടി സംഘടിപ്പിക്കുകയും നാട്ടിൽ കറങ്ങി നടന്ന് ആളുകളെ കൂട്ടി വളരെ നല്ല സീറത്തുന്നബി സദസ്സ് നടത്തുകയുണ്ടായി ! 

അങ്ങനെ മർഹൂം ഏതാനം വർഷങ്ങൾ നീണ്ട കഠിനമായ ത്യാഗങ്ങൾക്ക് ശേഷം പ്രിങ്കരനായ ഒരു ഹസനിയായി. സ്വയം കരഞ്ഞും മറ്റുള്ളവരെ കരയിച്ചും ഹസനിയ്യയിൽ നിന്നും യാത്ര തിരിച്ചു. അടുത്ത ലക്ഷ്യം വഖ്ഫ് ദാറുൽ ഉലൂം ദേവ്ബന്ദിലേക്കായിരുന്നു. അവിടെയും കഠിന ത്യാഗത്തോടെയുള്ള ഇൽമ് - ദിക്ർ , ദഅ് വത്തുകളുടെയും തിരക്കായിരുന്നു. ഇടയ്ക്ക് ദാറുൽ ഉലൂമിൽ ചെന്നപ്പോൾ ഉസ്താദുമാരെയും അവരുടെ അറിയപ്പെടാത്ത പ്രവർത്തനങ്ങളെയും വിശദമായി പരിചയപ്പെടുത്തി. അവിടെ നിന്നും ഇഫ്താഇന്റെ പഠനത്തിന് ബോംബക്കടുത്തുള്ള ജാമിഅ ഹുസൈനിയ്യ ശ്രീവർദ്ധനിലെത്തി. അവിടെ രണ്ട് വർഷം ഇതേ ത്യാഗങ്ങളിൽ തന്നെ കഴിഞ്ഞു കൂടി. കൂട്ടത്തിൽ സാധാരണ പണ്ഡിതർക്കും വലിയ ബന്ധമില്ലാത്ത എന്നാൽ ബന്ധപ്പെടേണ്ട വിഷയമായ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിൽ പ്രത്യേക പഠനം നടത്തുകയും പല ഭാഗങ്ങളുള്ള വളരെ മഹത്തരമായ ഒരു പ്രബന്ധം തയ്യാറാക്കുകയും ചെയ്തു. അത് പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും പ്രയോജനപ്പെടുത്താനും റഹ്‌മാനായ റബ്ബ് ഉതവി നൽകട്ടെ.. 

ശ്രീവർദ്ധനിൽ നിന്നും മടങ്ങി വന്ന മുഫ്തി ഷാഹ് നവാസ് ഹസനി ഖാസിമി കൊച്ചിയിലെ അതി ഭയങ്കരമായ തിരക്കിനിടയിൽ ദഅ് വത്തിന്റെയും ഇൽമിന്റെയും ദിക്റിന്റെയും പരിശ്രമങ്ങൾ ആരംഭിച്ചു. പുലർക്കാലത്ത് എഴുന്നേറ്റ് നമസ്കാരം, ദിക്ർ - ദുആകളിലൂടെ ആരംഭിക്കുന്ന ഓരോ ദിവസവും വളരെ തിരക്കു പിടിച്ചതായിരുന്നു. ആദ്യം ദഅ് വത്തിന്റെ പരിശ്രമത്തിൽ സജീവമായി. ശേഷം തൊട്ടടുത്ത മസ്ജിദിൽ മദ്റസ ആരംഭിച്ചു. അതിന്റെ തിരക്കുകളിൽ ആണ്ടിറങ്ങി ഇടയ്ക്ക് എറണാകുളത്തേക്ക് കടയിൽ പോയി ഹലാലായ സമ്പാദ്യവുമായി ബന്ധപ്പെട്ടിരുന്നു. തബ്‌ലീഗിൽ യാതൊരു കുറവും വരുത്താതെ മുന്നോട്ടു കൊണ്ടു പോയി. ഇതിനിടയിൽ കേരളത്തിന്റെ നാനാ ഭാഗത്ത് നിന്ന് മാത്രമല്ല. വിദേശങ്ങളിൽ നിന്ന് പോലും വരുന്ന ചോദ്യങ്ങൾക്ക് നേരിട്ടും ഫോണിലൂടെയും മറുപടികൾ നൽകി കൊണ്ടിരുന്നു. പല ചോദ്യോത്തരങ്ങളും ദീർഘമേറിയതായിരുന്നു. അത് റിക്കാർഡ് ചെയ്തവരോ ഓർമ്മയുള്ളവരോ എവിടെയെങ്കിലും സമാഹരിക്കുകയും കൂട്ടുകാരാരെങ്കിലും എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു. ഈ സേവനത്തിന് തയ്യാറുള്ളവർ അൽ ഹസനാത്തിനെ വേദിയാക്കാവുന്നതാണ്. കൂടാതെ ജുമുഅക്ക് മുമ്പും മറ്റും വളരെ പ്രയോജനപ്രദമായ ഒന്നിനൊന്നു മെച്ചപ്പെട്ട നിരവധി പ്രഭാഷണങ്ങൾ നടത്തിയിരുന്നു. പ്രത്യേകം മഹാന്മാരുടെയും വിവിധ ഗ്രന്ഥങ്ങളുടെയും ഉദ്ധരണികൾ സമൃദ്ധമായി ഒഴുകിയിരുന്നു. അവയും സമാഹരിക്കുകയും എഡിറ്റ് ചെയ്യുകയും പ്രസിദ്ധീകരിക്കേണ്ടതുമാണ്. 

അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹം കൊണ്ട് മർഹൂം വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങി. ഈ പ്രവർത്തനങ്ങളിലെല്ലാം വലിയ തിരക്കും ആവേശവും ആയിരുന്നെങ്കിലും എല്ലാവരോടും സൽസ്വഭാവം പുലർത്തുകയും കടമകൾ പാലിക്കുകയും ചെയ്തിരുന്നു. വീട്ടിൽ എല്ലാവരോടും വളരെ നല്ല പെരുമാറ്റമായിരുന്നു. ദിവസവും എന്റെ മോൻ എന്നെ ചുംബിച്ചിരുന്നു എന്ന കണ്ണീരോടെയുള്ള പിതാവിന്റെ വാക്ക് നമ്മുടെയും കണ്ണ് നിറക്കത്തക്കതാണ്. നാട്ടുകാരോടും കൂട്ടുകാരോടും മാത്രമല്ല, ശിഷ്യരോടും അങ്ങേയറ്റം കരുണ യായിരുന്നു.  അല്ലാഹു ഈ പ്രവർത്തനങ്ങളിൽ വലിയ ഐശ്വര്യം നൽകി. ഇതിനിടയിൽ മർഹൂം സ്ഥാപിച്ച മദ്റസയിൽ ധാരാളം ഹാഫിളുകൾ പരിശുദ്ധ ഖുർആന്റെ മനനം പൂർത്തീകരിച്ചു. ശരീഅത്ത് പഠനം നടത്തിയ ആദ്യത്തെ ബാച്ച് സമാപനത്തിലെത്തിച്ചേർന്നു. അവർക്ക് സനദ് നൽകുന്നതിനെ കുറിച്ച് ആലോചനയാരംഭിച്ചു. ഈ വിഷയത്തിൽ സംസാരിക്കാൻ രക്ഷകർത്താക്കളും ഉസ്താദുമാരും കൂട്ടുകാരുമായി ബന്ധപ്പെട്ട് തുടങ്ങിയിരുന്നു. ഒരു ദിവസം രാവിലെ വിനീതനെയും ഫോണിൽ വിളിച്ച് വിശദമായി സംസാരിച്ചു. അതിൽ കൂടുതലും അല്ലാഹുവിനോടുള്ള സ്തുതിയുടെയും ഉപകാരികളോടുള്ള നന്ദിയുടെയും വാക്കുകളായിരുന്നു. രണ്ട് ദിവസം രാവിലെ ഇതേ സമയത്ത് മർഹൂമിന്റെ ആത്മ സുഹൃത്തും സഹായിയുമായ ബിലാൽ മൗലവി അൽ ഖാസിമി ഫോൺ വിളിച്ചു. ഒരത്യാവശ്യ കാര്യം സംസാരിക്കാനുണ്ടായിരുന്നത് കൊണ്ട് സന്തോഷത്തോടെ ഫോൺ എടുത്തു എന്നാൽ എന്തെങ്കിലും പറയുന്നതിന് പകരം നിലവിളിച്ചു കൊണ്ടിരിക്കുന്നത് കേട്ട് വലിയ പരിഭ്രമമായി. ബിലാൽ മൗലവിയുടെ പ്രിയപ്പെട്ട പിതാവും ഞങ്ങളുടെ സ്നേഹ നിധിയുമായ മുഹമ്മദ് കുട്ടി സാഹിബ് അടുത്ത് പടച്ചവനിലേക്ക് യാത്രയായതിന്റെ വേദന മാറിയിട്ടില്ല. അതുകൊണ്ട് അത്തരം വല്ല വാർത്തയുമാണോയെന്ന് ഭയന്നു. കാര്യമത് തന്നെയായിരുന്നു. ഞങ്ങളുടെയെല്ലാം പ്രിയങ്കരനായ മുഫ്തി ഷാഹ് നവാസ് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് യാത്രയായിരിക്കുന്നു. ഞങ്ങൾ പരസ്പരം കരഞ്ഞു കൊണ്ട് സംസാരം അവസാനിപ്പിച്ചു. അല്ലാഹു പറഞ്ഞ് സത്യം തന്നെ : അല്ലാഹു അല്ലാത്തവരെല്ലാം മരിക്കാനുള്ളവരാണ്. പടച്ചവനും പടച്ചവന്റെ പൊരുത്തത്തെ കരുതി ചെയ്ത സൽകർമ്മങ്ങളും മാത്രം നില നിൽക്കും. വാർത്ത നാടു മുഴുവൻ പരന്നു. കുടുംബവും കൂട്ടുകാരും മാത്രമല്ല, ഉസ്താദുമാരും മുതഅല്ലിംകളും എല്ലാവരും അതിയായി ദുഃഖിച്ചു. അല്ലാഹു നമ്മിൽ നിന്നും എടുത്ത അനുഗ്രഹങ്ങളെല്ലാം അല്ലാഹുവിനുള്ളതാണ്. അല്ലാഹു നമുക്ക് നൽകിയിട്ടുള്ള അനുഗ്രഹങ്ങളും അല്ലാഹുവിനുള്ളത് തന്നെ. എല്ലാ വസ്തുക്കൾക്കും അല്ലാഹുവിങ്കൽ ഒരു നിർണ്ണിത സമയമുണ്ട്. കണ്ണുകൾ നിറയുന്നു. മനസ്സ് ദുഃഖിക്കുന്നു. പക്ഷേ അല്ലാഹു തൃപ്തിപ്പെടാത്തത് ഒന്നും ഞങ്ങൾ പറയുകയില്ല. പൊന്നു സഹോദരാ.. അങ്ങയുടെ വേർപാടിൽ ഞങ്ങളെല്ലാവരും ദുഃഖിതരാണ്... 

മർഹൂം മുഫ്തി ഷാഹ് നവാസ് ഖാസിമി നന്മയുടെ നിറകുടമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം ഇഹ്സാൻ ആയിരുന്നു. മർഹൂമിന്റെ അകവും പുറവും രാവും പകലും വാക്കും പ്രവൃത്തിയും സ്നേഹവും കോപവും കണ്ണുനീരും പുഞ്ചിരിയും എല്ലാം പടച്ചവനെ ധ്യാനിച്ചു കൊണ്ടുള്ളതും നന്മ നിറഞ്ഞതുമായിരുന്നു. ഈ ഒരു ഇഹ്സാനീ ഗുണം വളരെ കുറഞ്ഞ സമയം കൊണ്ട് സ്വീകാര്യവും സുന്ദരവുമായ ധാരാളം കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സഹായകമായി. യഥാർഥത്തിൽ മത്സരിക്കേണ്ടവർ മത്സരിക്കേണ്ടത് ഇതിൽ തന്നെയാണ്. 

അല്ലാഹുവിന്റെ സാധുവായ ദാസൻ യാത്രയായി. നന്മകളാൽ തിരക്ക് പിടിച്ച ജീവിതം യാത്രക്കുള്ള തിരുക്കു പിടിച്ച ഒരുക്കമായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്. മർഹൂം യാത്രയായെങ്കിലും ഒരിക്കലും അവസാനിക്കാത്ത അവസാനിപ്പിക്കാൻ പാടില്ലാത്ത മാതൃകകളും സ്മരണകളും വിതറി കൊണ്ടാണ് കടന്നു പോയത്. പ്രിയപ്പെട്ട ബന്ധുമിത്രങ്ങൾ അവ സൂക്ഷ്മതയോടെ വിവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവരുടെ അനുസ്മരണ കുറിപ്പുകൾ അൽ ഹസനാത്ത് പ്രതീക്ഷിക്കുന്നു. നിങ്ങൾ താൽപര്യപ്പെടുകയാണെങ്കിൽ ഒരു പ്രത്യേക പതിപ്പായും അതിറക്കാവുന്നതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ...

റഹ്‌മാനായ റബ്ബേ.. നിന്റെ നിഷ്കളങ്കനായ ഈ അടിമയുടെ മേൽ മഗ്ഫിറത്ത്, റഹ്‌മാത്ത്, ബറകാത്തുകൾ വർഷിപ്പിക്കേണമേ.. വേർപാടിൽ വേദനിക്കുന്നവർക്ക് ആശ്വാസം നൽകുകയും ഉത്തമ പകരക്കാരനാവുകയും ചെയ്യണേ.. പ്രത്യേകിച്ചും മകന്റെ നല്ല ആഗ്രഹങ്ങൾക്കെല്ലാം കൂട്ടു നിന്ന അൽ ഹാജ് സകരിയ്യ സാഹിബിനെയും കുടുംബത്തെയും അല്ലാഹു വളരെയധികം ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യണേ.. പ്രിയപ്പെട്ട മൗലാനാ സുലൈമാൻ കൗസരിയുടെ ഉത്തമ പിൻഗാമികളിൽ ഒരാളായി ഞങ്ങൾ കണ്ടിരുന്ന വ്യക്തിത്വമാണ് മുഫ്തി സാഹിബ്. അല്ലാഹു ഉസ്താദിന് ദീർഘായുസ്സും തികഞ്ഞ മനക്കരുത്തും ആഫിയത്തും നൽകട്ടെ.. വിശിഷ്യാ ഇണയെയും കുഞ്ഞുങ്ങളെയും റഊഫും വദൂദുമായ റബ്ബ് പരിപൂർണ്ണമായി ഏറ്റെടുക്കുകയും ഉത്തമ വെള്ളവും വളവും നൽകി വളരെ നല്ല നിലയിൽ മുമ്പോട്ടു നീക്കുകയും ചെയ്യട്ടെ..  വീടും കടയും പാവപ്പെട്ട സ്ഥാപനത്തെയും സേവകരെയും സംരക്ഷിക്കുകയും വളർത്തുകയും ഉയർത്തുകയും ചെയ്യട്ടെ.. ഏറ്റവും വലിയ കാരുണ്യവാനായ അല്ലാഹുവേ., നിന്റെ ഹബീബ് റസൂലുല്ലാഹി ﷺ ഈമാനും സൽകർമ്മങ്ങളും  മുറുകെപ്പിടിച്ചുകൊണ്ട്  അപകടത്തിലായി മരണപ്പെട്ടവർക്ക് ശഹാദത്തിന്റെ കൂലി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ഈ സാധുവായ അടിമയ്ക്കും ശഹാദത്തിന്റെ സമുന്നത സ്ഥാനം നൽകുകയും ശുഹദാക്കൾക്ക് നീ വാഗ്ദാനം ചെയ്ത സന്തോഷ സമാധാനങ്ങളും കനിയുകയും ചെയ്യണേ.. അവരുടെ ബന്ധുമിത്രങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുള്ള ഐശ്വര്യങ്ങൾ ഞങ്ങൾക്കെല്ലാവർക്കും ഓശാരമായി നൽകണേ..

{وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ}{فَرِحِينَ بِمَا آتَاهُمُ اللَّهُ مِن فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُوا بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ} {۞ يَسْتَبْشِرُونَ بِنِعْمَةٍ مِّنَ اللَّهِ وَفَضْلٍ وَأَنَّ اللَّهَ لَا يُضِيعُ أَجْرَ الْمُؤْمِنِينَ} [آل عمران : 171-169]

അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ച് മരിച്ചുപോയവർ എന്ന് നിങ്ങൾ വിചാരിക്കരുത്. മറിച്ച് അവരുടെ രക്ഷിതാവിങ്കൽ അവർ ജീവിച്ചിരിക്കുന്നവരാകുന്നു. (അവിടെ) അവർക്ക് ആഹാരം നൽകപ്പെടുന്നുണ്ട്.(169) അല്ലാഹുവിന്റെ ഔദാര്യത്തിൽ നിന്നും അവർക്ക് നൽകിയതിൽ അവർ സന്തുഷ്ടരാണ്. അവരിലേക്ക് എത്തിച്ചേരാത്ത അവരുടെ പിന്നിലുള്ള പോരാളികൾക്ക് യാതൊരു ഭയവും ഉണ്ടാകുന്നതല്ലെന്നും അവർ വ്യസനിക്കുന്നതല്ലെന്നും അവർ സന്തോഷവാർത്ത അറിയിക്കുന്നു.(170). അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും കൊണ്ടും അല്ലാഹു വിശ്വാസികളുടെ പ്രതിഫലം പാഴാക്കുന്നതല്ലെന്നും അവർ സുവാർത്ത അറിയിക്കുന്നു.(171)
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 




പ്രിയപ്പെട്ടവനേ, 
തിരക്കുകൂട്ടി കുതിച്ചു പാഞ്ഞത് ഇതിനായിരുന്നോ.? 
✒ -ഹാഫിസ് അബ്ദുശ്ശകൂർ അൽഖാസിമി 

എന്‍റെ ഇൽമീ ജീവിതത്തിലെ അടർത്തി മാറ്റാൻ കഴിയാത്ത ആത്മമിത്രം.! 
✒ -അഷ്റഫ് മൗലവി ഹസനി ഖാസിമി

പക്വതയും ക്ഷമയും പുഞ്ചിരിയും കൈമുതലാക്കിയ വ്യക്തിത്വം.! 
✒ -ത്വല്‍ഹ മൗലവി ഹസനി ഖാസിമി കൊല്ലം

ഇസ് ലാമിക ജിഹാദും ദുഷ്പ്രചരണങ്ങളും.
✒ -മര്‍ഹൂം മുഫ്തി മുഹമ്മദ് ഷാനവാസ് കൊച്ചി എഴുതിയ  ലേഖനം.!

🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...