Thursday, January 3, 2019

മയ്യിത്ത് നമസ്കാര അഭ്യര്‍ത്ഥന.! വടുതല വി.എം. മൂസാ ഉസ്താദ് മര്‍ഹൂം


മയ്യിത്ത് നമസ്കാര അഭ്യര്‍ത്ഥന.! 
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ 
പ്രസിഡന്‍റും, വടുതല അബ്റാര്‍ ചെയര്‍മാനുമായ 
വടുതല വി.എം. മൂസാ ഉസ്താദ് 
ബുധനാഴ്ച (2019 ജനുവരി 02)
പടച്ചവന്‍റെ റഹ്മത്തിലേക്ക് യാത്രയാവുകയും 
വടുതല അബ്റാര്‍ അറബിക് കോളേജ് ക്യാമ്പസിലെ 
ഖബ്ര്‍സ്ഥാനില്‍ ഖബ്റടക്കപ്പെടുകയും ചെയ്ത വിവരം 
താങ്കള്‍ അറിഞ്ഞല്ലോ.? 
https://swahabainfo.blogspot.com/2019/01/blog-post_3.html?spref=tw
 പ്രിയപ്പെട്ട ഉസ്താദിന്‍റെ മഗ്ഫിറത്ത്-മര്‍ഹമത്തിന് വേണ്ടി 
ദുആ ഇരക്കണമെന്നും നന്മകള്‍ ചെയ്ത് ഈസാല്‍ സവാബ് ചെയ്യണമെന്നും ജുമുഅ നമസ്കാരാനന്തരം മര്‍ഹൂമിന് വേണ്ടി മയ്യിത്ത് നമസ്കരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. 
പടച്ചവന്‍ ഉസ്താദ് മര്‍ഹൂമിന്‍റെ ദറജകള്‍ ഉയര്‍ത്തട്ടെ.!
പ്രിയപ്പെട്ട ഉസ്താദിന്‍റെ നന്മകള്‍ പകര്‍ത്താന്‍ 
പിന്‍ഗാമികളായ നമുക്ക് തൗഫീഖ് നല്‍കട്ടെ.! 
അല്ലാഹുവേ, ഉസ്താദിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! ഉസ്താദിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും നല്കേണമേ.! 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...