ഹജ്ജ് 2019: കേരളത്തില്‍ നിന്ന് 11,472 പേര്‍ക്ക് അവസരം.!
കേരളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രികരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് 2019 ജനുവരി 12 ന് നടക്കുന്നതാണ്.
https://swahabainfo.blogspot.com/2019/01/2019-11472-2019-12.html?spref=tw
https://swahabainfo.blogspot.com/2019/01/2019-11472-2019-12.html?spref=tw
ഇന്ത്യയിലെ ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം (1, 25,000) ഹജ്ജ് സീറ്റുകള്‍ വീതിച്ചു. കേരളത്തില്‍ നിന്ന് 11,472 പേര്‍ക്ക് അവസരമുണ്ട്. 70 വയസ്സ് കഴിഞ്ഞവര്‍ക്കും, മഹ്റം ഇല്ലാത്ത 45 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം നല്‍കുന്നതിന് പ്രത്യേക കോട്ട അനുവദിച്ചു.
ഈ വര്‍ഷം കേരളത്തില്‍ നിന്ന് 43,115 അപേക്ഷകളാണ് ലഭിച്ചത്. മുസ്ലിം ജന സംഖ്യാടിസ്ഥാനത്തില്‍ 6383 സീറ്റുകള്‍ പൊതുകോട്ടയായും, മഹ്റം ഇല്ലാതെ അപേക്ഷിച്ച 45 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കായി 2011 സീറ്റുകളും പ്രത്യേക കോട്ടയായി 3078 സീറ്റുകളും ലഭിച്ചു. അങ്ങനെ ആകെ 11,472 സീറ്റുകളാണ് കേരളത്തിന് ലഭിച്ചത്.
ഉത്തര്‍പ്രദേശ് (30273), മഹാരാഷ്ട്ര (11907) കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത് കേരളത്തിനാണ്. ലക്ഷദ്വീപില്‍ നിന്ന് 342, പുതുച്ചേരിയില്‍ നിന്ന് 94 പേര്‍ക്കും അവസരം ലഭിച്ചു. (ഇവര്‍ കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് ഹജ്ജ് യാത്ര നടത്തുന്നത്.
കേരളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രികരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് 2019 ജനുവരി 12 ന് നടക്കുന്നതാണ്.
ഇന്ത്യയില്‍ ഹജ്ജ് അപേക്ഷകര്‍ ഈവര്‍ഷം കുറവാണ്. ഇത്തവണ 2,67,261 പേരാണ് അപേക്ഷിച്ചത്. 2018 ല്‍ 3,55,604 പേരും, 2017 ല്‍ 4,48,268 പേരുമാണ് ഹജ്ജിന് അപേക്ഷിച്ചത്. കേരളത്തില്‍ ഇപ്രാവശ്യം 43,115 അപേക്ഷകരാണുണ്ടായിരുന്നത്. അപേക്ഷകര്‍ കുറവുള്ള മറ്റ് സംസ്ഥാനങ്ങളില്‍ യാത്ര റദ്ദാക്കുമ്പോള്‍ കേരളത്തിന് ഇനിയും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. 2018 ല്‍ 10,981 പേര്‍ക്കും, 2017 ല്‍ 11,197 പേര്‍ക്കുമാണ് കേരളത്തില്‍ നിന്ന് അവസരം ലഭിച്ചിരുന്നത്.








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation


No comments:
Post a Comment