Saturday, January 12, 2019

മൗലാനാ സയ്യിദ് മുസ്ത്വഫാ രിഫാഈ ജീലാനി കേരളത്തില്‍.!


മൗലാനാ സയ്യിദ് മുസ്ത്വഫാ രിഫാഈ ജീലാനി 
കേരളത്തില്‍.! 
https://swahabainfo.blogspot.com/2019/01/blog-post_90.html?spref=tw
ബഹുമാന്യരെ 
അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ് 
അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹത്താല്‍ അല്ലാഹു നമുക്ക് ഇല്‍മും ദിക്റും ദഅ്വത്തുമായി ചെറിയ ബന്ധം നല്‍കി. ഈ ബന്ധം ഉറപ്പിക്കുന്നതിനും വളര്‍ത്തുന്നതിനുമുള്ള വളരെ ലളിതവും ശക്തവുമായ മാര്‍ഗ്ഗമാണ് ഈ മേഖലയില്‍ സേവനമര്‍പ്പിച്ചുകൊണ്ടിരിക്കുന്ന മഹാത്മാക്കളുമായിട്ടുള്ള സഹവാസം. ഇതിന്‍റെ അടിസ്ഥാനത്തില്‍ നാം മഹാന്മാരിലേക്ക് യാത്ര ചെയ്യുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍ പടച്ചവന്‍റെ കൃപ കൊണ്ട് മഹാന്മാര്‍ നമ്മുടെ നാട്ടിലേക്ക് വരുമ്പോള്‍ നാം അവരെ കഴിവിന്‍റെ പരമാവധി പ്രയോജനപ്പെടുത്താനും അവരുടെ സഹവാസത്തില്‍ കഴിയാനും പരിശ്രമിക്കേണ്ടതാണ്. 
ജാമിഅ ബാഖിയാത്തുസ്വാലിഹാത്തിലും നദ്വത്തുല്‍ ഉലമയിലും പഠിക്കുകയും മൗലാനാ ശൈഖ് ഹസന്‍ ഹസ്രത്ത് (റ), അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി (റ) മുതലായ മഹാന്മാരുടെ ശിഷ്യത്വം കരസ്ഥമാക്കുകയും തസ്വവ്വുഫ് (ആത്മ സംസ്കരണം) മായി ബന്ധമുള്ള കുടുംബത്തില്‍ ജനിച്ച് വളരുകയും ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റ) തുടങ്ങിയ മഹാന്മാരിലൂടെ ഇത് പൂര്‍ത്തീകരിക്കുകയും ചെയ്ത ഒരു വ്യക്തിത്വമാണ് മൗലാനാ സയ്യിദ് മുസ്ത്വഫാ രിഫാഈ ജീലാനി. (ഹഫിസഹുല്ലാഹ്) തസ്വവ്വുഫിന്‍റെ പ്രവര്‍ത്തനങ്ങളോടൊപ്പം ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, മില്ലി കൗണ്‍സില്‍ മുതലായ കൂട്ടായ്മകളിലെ പ്രധാന വ്യക്തിത്വമാണ് മൗലാനാ രിഫാഈ. നിരന്തരം പ്രബോധന-സംസ്കരണ യാത്രകളില്‍ കഴിയുന്ന മൗലാനാ ഏതാനും ദിവസത്തേക്ക് കേരളത്തില്‍ വരികയാണ്. 
ജനുവരി 15-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം കൊച്ചിയിലെത്തുന്ന മൗലാനാ രാത്രി ആലുവ കുഞ്ഞുണ്ണിക്കരയില്‍ ഉണ്ടായിരിക്കും. 16 ബുധനാഴ്ച 10 മണി മുതല്‍ വടുതല മജ്ലിസുല്‍ അബ്റാറില്‍ നടക്കുന്ന പണ്ഡിത സമ്മേളനത്തില്‍ പങ്കെടുത്ത് ജൗഹറുല്‍ ഉലമാ മൂസാ ഉസ്താദ് (റ) ന്‍റെ അനുസ്മരണവും ദുആയും നിര്‍വ്വഹിക്കുന്നതാണ്. അസ്റിന് ഓച്ചിറ ദാറുല്‍ ഉലൂമിലും ഇഷായ്ക്ക് ശേഷം ഭരണിക്കാവിലും നസ്വീഹത്തുകള്‍ നടത്തുന്നതാണ്. വ്യാഴാഴ്ച രാവിലെ പത്തനാപുരം മിസ്ബാഹുല്‍ ഹുദാ മദ്റസയിലും അസ്റിന് കുന്നിക്കോട് ദര്‍സിലും ഇഷായ്ക്ക് കൊല്ലം അയത്തില്‍ ജാമിഉല്‍ ഹസനാത്തിലും വിവിധ മജ്ലിസുകള്‍ ഉണ്ടായിരിക്കുന്നതാണ്. വെള്ളിയാഴ്ച ജുമുഅയ്ക്ക് ശേഷം തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതും ശനി-ഞായര്‍-തിങ്കള്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തുള്ള വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതും ചൊവ്വാഴ്ച മടങ്ങുന്നതുമാണ്. 
ഈ ദിവസങ്ങളില്‍ പൂര്‍ണ്ണമായോ ഭാഗികമായോ മൗലാനായുടെ സഹവാസത്തില്‍ കഴിയുന്നതിന്      സൗഭാഗ്യവാന്മാരായ എല്ലാ സഹോദരങ്ങളെയും ആത്മാര്‍ത്ഥമായി ക്ഷണിക്കുന്നു. ആഗ്രഹമുള്ളവര്‍ താഴെ കൊടുക്കുന്ന നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ യാത്രാ വിവരങ്ങളും താമസ സ്ഥലങ്ങളും അറിയാന്‍ സാധിക്കുന്നതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.! എളുപ്പമാക്കട്ടെ.! സ്വീകരിക്കട്ടെ.! 
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
9847502729 വാട്സ് അപ്പ്
അന്‍സാരി മൗലവി നദ്വി 
9847478444
അനസ് മൗലവി ഹസനി 
9497307786
ബിലാല്‍ മൗലവി ഖാസിമി 
7736723639
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 


No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...