Wednesday, January 16, 2019

ശൈഖുനാ അബ്ദുല്‍ കരീം ഖാസിമി റഷാദി അല്ലാഹുവിന്‍റെ റഹ് മത്തിലേക്ക് യാത്രയായി. ഇന്നാ ലില്ലാഹ്


ഇന്നാ ലില്ലാഹ് 
ശൈഖുനാ അബ്ദുല്‍ കരീം ഖാസിമി റഷാദി അല്ലാഹുവിന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
https://swahabainfo.blogspot.com/2019/01/blog-post_1.html?spref=tw
പത്തനംതിട്ട കഷ്ഷാഫുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പളും, ദീര്‍ഘ കാലം എടത്തല അറബിക് കോളേജ് മുഹ്തമിമും ബാംഗ്ലൂര്‍ ദാറുല്‍ ഉലൂം  സബീലുര്‍ റഷാദ് ട്രസ്റ്റിയും പ്രഗത്ഭനും സ്വീകാര്യനുമായിരുന്ന ശൈഖുനാ അബ്ദുല്‍ കരീം ഖാസിമി റഷാദി പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
ഖബ്റടക്കം : 
നാളെ (2019 ജനുവരി 17 വ്യാഴം) രാവിലെ 09 മണിക്ക് പത്തനംതിട്ട കഷ്ഷാഫുല്‍ അറബിക് കോളേജ് അങ്കണത്തില്‍. 
ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂം ഉസ്താദിന്‍റെ മഗ്ഫിറത്ത്-മര്‍ഹമത്തിനായി ദുആ ഇരക്കുക. ദിക്ര്‍, ദുആ, തിലാവത്ത്, നന്മകള്‍ ചെയ്ത് ഈസാല്‍ സവാബ് എത്തിക്കുക. ഉസ്താദ് മര്‍ഹൂമിന്‍റെ നന്മകള്‍ പകര്‍ത്താന്‍ പിന്‍ഗാമികളായ നമുക്ക് പടച്ചവന്‍ തൗഫീഖ് നല്‍കട്ടെ.! 
അല്ലാഹുവേ, ഉസ്താദിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! ഉസ്താദിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും നല്കേണമേ.! 
തഅ്സിയത്ത് അറിയിക്കൂ..
ഹാഫിസ് മുഹമ്മദ് യൂസുഫ് കൗസരി +91 9645729451
ഹാഫിസ് അബ്ദുര്‍റഷീദ് കൗസരി 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍*  

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...