Thursday, January 10, 2019

പെണ്ണ് കവിത: -ആഇഷ സഫ പൊന്നിനോ പെണ്ണിനോ വില.? വിലയിടുന്നതാര്.? വില കൊടുക്കുന്നതാര്.? വില്‍ക്കപ്പെട്ട് ഒരു വിലയും ഇല്ലാവുന്നതാര്‍ക്ക്.?


പെണ്ണ് 

കവിത: -ആഇഷ സഫ 
പൊന്നിനോ പെണ്ണിനോ വില.? 
വിലയിടുന്നതാര്.? 
വില കൊടുക്കുന്നതാര്.? 
വില്‍ക്കപ്പെട്ട് ഒരു വിലയും ഇല്ലാവുന്നതാര്‍ക്ക്.? 
https://swahabainfo.blogspot.com/2019/01/blog-post_9.html?spref=tw 

ജനിച്ചു ഞാന്‍ ഈ ഭൂവിതില്‍ പെണ്ണായി 
റബ്ബിന്‍റെ കൃപയാല്‍ അന്നൊരിക്കല്‍ 
പെറ്റുമ്മ നെഞ്ചോട് ചേര്‍ത്തെന്നെ അന്ന് 
മുത്തത്തിന്‍ ചൂടിലായ് വേണ്ടുവോളം... 

ഉപ്പ തന്‍ നെഞ്ചതില്‍ തീക്കനല്‍ തീര്‍ത്തുവോ.? 
അന്നെന്‍റെ ജന്മം.! ഓര്‍ത്തുപോയ് ഇന്ന് ഞാന്‍ 
വളരവെ നെഞ്ചതിന്‍ തീക്കനല്‍ അഗ്നിയായ് 
തീര്‍ക്കുകയാണീ ലോകമാകെ... 

പെണ്ണിന്‍റെ ജീവിതം ആണിന്‍ കരങ്ങളില്‍ 
ഭദ്രമെന്നോതുന്നു ലോകമാകെ 
എവിടുണ്ട് കരങ്ങളെന്‍ പ്രിയമകള്‍ക്കേകുവാന്‍ 
സുരക്ഷ തന്‍ വലയം മരിക്കുവോളം...  

പലവഴി പല ദിക്കില്‍ പല വട്ടം തേടുന്നു 
പ്രിയമകള്‍ക്കേകുവാന്‍ പ്രിയതമനെ 
പ്രാണന്‍ നല്‍കുവാന്‍ തുനിയും പിതാവിന്‍റെ 
പ്രാണന്‍ ഊറ്റുവാന്‍ കൊതിയുമായി... 

പൊന്നിനും പണത്തിനും പെണ്ണിന്‍റെ വിലയിട്ട് 
വില്‍പ്പനച്ചരക്കാക്കി മാറ്റിടുന്നു 
വിലയിട്ട് വില നല്‍കി വില്‍ക്കുന്ന പെണ്ണിന്‍റെ 
വിലയില്ലാ ജീവിതം ബാക്കി പത്രം.! 
സൃഷ്ടാവിന്‍ കല്‍പന കാറ്റില്‍ പറത്തുന്ന 
സൃഷ്ടി തന്‍ ജീവിതം മരണ തുല്യം 
സൃഷ്ടി തന്‍ തൃപ്തിക്ക് പ്രാമുഖ്യം നല്‍കി നിന്‍ 
സൃഷ്ടാവിന്‍ കല്‍പന മറന്നു പോയോ.? 

ദുന്‍യാവിന്‍ വര്‍ണ്ണ പൊലിമയില്‍ ജീവിക്കാന്‍ 
ജീവിതം മൊത്തത്തില്‍ തൂക്കി നോക്കി 
പണത്തിന് പകരം നീ വാങ്ങി വെച്ച നിന്‍ 
വസ്ത്രങ്ങളല്ലോ ഇതിലും മെച്ചം.! 

പഴയതായ് തീരവെ വലിച്ചെറിയും ചില 
പാഴ്വസ്തു പോലെയോ പെണ്ണൊരുത്തി.? 
ആരാണു പെണ്ണിനെ കച്ചവടത്തിന്‍ ചരക്കാക്കി 
തീര്‍ത്തതീ ഭൂവിടത്തില്‍.? 

ആരാണു പെണ്ണിനെ പഴകുമ്പോള്‍ കളയുന്ന 
പാഴ്വസ്തു ആക്കിയതീ ഭൂവിടത്തില്‍ 
പെണ്ണേ നീ ദൃഢമായ് ഉറച്ച് നിന്നീടുക, 
വില്‍പ്പനച്ചരക്കാക്കി മാറിടാതെ.!

വേണ്ടെന്ന് ചൊല്ലുക ഭര്‍ത്താവൊരുത്തനെ 
പണമതില്‍ പിണമായി തീര്‍ന്നവനെ 
പ്രാര്‍ത്ഥിക്ക നിത്യം പടച്ചവന്‍ തൃപ്തിയെ 
മാത്രം കൊതിക്കുന്ന ഇണക്കുവേണ്ടി. 



ദീന്‍ 
അഥവാ 
മതം 
കവിത: -ആഇഷ സഫ 
(മതത്തിന്‍റെ പേരില്‍ മനുഷ്യന് മദമിളകുന്ന ഈ കാലഘട്ടത്തില്‍ 
യഥാര്‍ത്ഥമായ മതം എന്തെന്ന് പഠിക്കലും പഠിക്കാന്‍ ശ്രമിക്കലുമാണ് യഥാര്‍ത്ഥ പ്രശ്ന പരിഹാരം എന്ന് പറയാതെ വയ്യ.) 
https://swahabainfo.blogspot.com/2019/01/blog-post_85.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...