റിപ്പബ്ലിക് ദിന സന്ദേശം
ഇന്ത്യന്‍ ഭരണ ഘടനയും
മത സ്വാതന്ത്ര്യവും.!
- മൗലാനാ ഹബീബുര്‍ റഹ് മാന്‍ അഅ്സമി
(ഉസ്താദുല്‍ ഹദീസ്, ദാറുല്‍ ഉലൂം ദേവ്ബന്ദ്.
വൈസ് പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്)
https://swahabainfo.blogspot.com/2019/01/blog-post_25.html?spref=tw
മത സ്വാതന്ത്ര്യം മത സ്വാതന്ത്ര്യം മനുഷ്യന്‍റെ മൗലിക അവകാശങ്ങളില്‍ ഒന്നാണ്. ഇത് മനുഷ്യ പ്രകൃതിയുടെ വലിയൊരു പ്രത്യേകതയാണ്. എല്ലാ സാംസ്കാരിക ഭരണകൂടങ്ങളും മനുഷ്യന്‍റെ ഈ അവകാശം വകവെച്ച് കൊടുത്തിട്ടുണ്ട്.
വ്യത്യസ്ത മത- സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ നമ്മുടെ രാജ്യത്ത് വ്യക്തികളുടെ ഭരണത്തില്‍ പോലും എല്ലാവര്‍ക്കും മത സ്വാതന്ത്ര്യം അനുവദിച്ച് കൊടുത്തിരുന്നു. ഇംഗ്ലീഷ് ഭരണം എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് പണ്ഡിറ്റ് സുന്ദര്‍ലാല്‍ ഇലാഹാബാദി മുകള്‍ ഭരണകൂടത്തെക്കുറിച്ചും അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ അവസാനം ഔറംഗസേബ് ഇവര്‍ എല്ലാവരുടെയും കാലഘട്ടങ്ങളില്‍ ഹൈന്ദവരും മുസ്ലിംകളും സമത്വ-സാഹോദര്യങ്ങളില്‍ കഴിഞ്ഞിരുന്നു. എല്ലാവരും പരസ്പരം ആദരിച്ചിരുന്നു. ഒരു മതത്തോടും ഈ യാതൊരുവിധ പക്ഷപാതവും പുലര്‍ത്തപ്പെട്ടിരുന്നില്ല. (റോഷന്‍ മുസ്തഖ്ല്‍ 24).
മത സ്വാതന്ത്ര്യം അങ്ങേയറ്റം സൂക്ഷ്മവും വൈകാരികവുമായ വിഷയമാണെന്ന് ലോക മതങ്ങളുടെ ചരിത്രങ്ങള്‍ മനസ്സിലാക്കിത്തരുന്നുണ്ട്. ഏതെങ്കിലും ഭരണകൂടം വല്ല മതത്തെ ആക്ഷേപിക്കുകയോ മതസ്ഥരെ അക്രമിക്കുകയോ ചെയ്താല്‍ ജനങ്ങള്‍ അതിനെ സഹിച്ചിട്ടില്ല. മറിച്ച് പല ഘട്ടങ്ങളിലും ഭരണകൂടത്തിന്‍റെ ഈ അക്രമം തന്നെ വിപ്ലവ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായി. ഇന്ത്യാചരിത്രം വസ്തുനിഷ്ഠമായി പഠിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക് കടന്നുവന്നപ്പോള്‍ അവര്‍ ഇളക്കിമാറ്റാന്‍ പരിശ്രമിച്ച രാജാക്കന്മാരും അവരുടെ ഭാവികാല പദ്ധതികള്‍ തിരിച്ചറിഞ്ഞ പണ്ഡിതരില്‍ ചിലരും അവര്‍ക്കെതിരായി നിലയുറപ്പിച്ചെങ്കിലും മൊത്തത്തില്‍ ഭാരതീയര്‍ അവരെ അംഗീകരിക്കുകയാണ് ചെയ്തത്. ഇതിനെതിരില്‍ ആദ്യമായി നടന്ന ബഹുജന പോരാട്ടം 1857-ലെ സ്വാതന്ത്ര്യ സമരമാണ്. ഇതിന്‍റെ അടിസ്ഥാന കാരണം ബ്രിട്ടീഷുകാര്‍ മതകാര്യങ്ങളില്‍ കൈ കടത്തുന്നു എന്ന മുസ്ലിംകളുടെയും ഹൈന്ദവരുടെയും ആശങ്കയാണ്. മഹാനായ സ്വാതന്ത്ര്യ സമര സേനാനിയും ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ നായകനുമായ മൗലാനാ അബുല്‍ കലാം ആസാദ് ഒരിക്കല്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റിനെ സംബോധന ചെയ്തുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: ഗവണ്‍മെന്‍റിന് മനസ്സിലാക്കാന്‍ കഴിയാത്ത രഹസ്യ നിയമങ്ങളൊന്നും ഇസ്ലാമിന് ഇല്ല. ഇസ്ലാമിക സന്ദേശങ്ങള്‍ മുഴുവന്‍ മദ്റസകളിലും പഠിപ്പിക്കപ്പെടുന്നുണ്ട്.
ഇവിടെ ഗവണ്‍മെന്‍റ ് ആദ്യമായി ചെയ്യേണ്ടത് ഞങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഇസ്ലാമില്‍ പെട്ടത് തന്നെയാണോ എന്ന് അന്വേഷിക്കലാണ്. ഈ അന്വേഷണത്തിലൂടെ ഇത് ഇസ്ലാമില്‍ സ്ഥിരപ്പെട്ട കാര്യമാണെന്ന് വ്യക്തമായാല്‍ ഗവണ്‍മെന്‍റിന്‍റെ മുന്നില്‍ രണ്ട് വഴികളാണ് ഉള്ളത്. ഒന്നുകില്‍, മുസ്ലിംകളെയും അവരെ മതത്തെയും വിടുക. മതത്തില്‍ കൈ കടത്തുന്ന ഒരു കാര്യവും ചെയ്യാതിരിക്കുക. അല്ലെങ്കില്‍ ഭരണകൂടം ഇസ്ലാമിക നിയമങ്ങള്‍ അല്‍പ്പം പോലും മാനിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുക. ഈ രണ്ടാലൊരു കാര്യം നടന്നാല്‍ മുസ്ലിംകള്‍ക്കും ബ്രിട്ടീഷ് ഗവണ്‍മെന്‍റിനും അനാവശ്യമായി ആരോഗ്യവും സമയവും സമ്പത്തും പാഴാക്കുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നതാണ്. (മസ്അല ഖിലാഫത്ത്/204).
സ്വാതന്ത്ര്യ സമരത്തിലെ സമുന്നത സേനാനി ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്‍ (റഹ്) സ്വാതന്ത്ര്യത്തിന് മുമ്പ് നടന്ന ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ അഖിലേന്ത്യാ സമ്മേളനത്തെ സംബോധന
ചെയ്തുകൊണ്ട് വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നു: മുസ്ലിംകളുടെയും ഹൈന്ദവരുടെയും ഐക്യവും യോജിപ്പും വളരെയധികം ആവശ്യമുള്ളതും പ്രയോജനപ്രദവുമാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതിനുവേണ്ടി ഇരുവിഭാഗത്തിലെയും നേതാക്കള്‍ നടത്തുന്ന പരിശ്രമങ്ങളെ ഞങ്ങള്‍ അങ്ങേയറ്റം വിലമതിക്കുന്നു. ഇത് നടന്നില്ലെങ്കില്‍ ഒന്നാമതായി, ഇന്ത്യയുടെ സ്വാതന്ത്ര്യം തന്നെ അസാധ്യമാകും. ഇനി സ്വാതന്ത്ര്യം സംഭവിച്ചാല്‍ തന്നെ, രാജ്യം വലിയ പ്രശ്നങ്ങളില്‍ അകപ്പെടും. ആകയാല്‍ രാജ്യത്തിന്‍റെ നന്മയ്ക്കുവേണ്ടി ഈ രണ്ട് വിഭാഗങ്ങള്‍ മാത്രമല്ല, സിക്കുകാരും മറ്റും അടങ്ങുന്ന ഇതര വിഭാഗങ്ങളും പരസ്പരം ഐക്യത്തില്‍ കഴിയാന്‍ തീരുമാനിക്കുക. എന്നാല്‍ ഈ ഐക്യത്തോടൊപ്പം ഓരോരുത്തരും അവനവന്‍റെ മതത്തില്‍ ഒതുങ്ങിക്കഴിയുകയും മറ്റുള്ളവരുടെ മതങ്ങളിലെ ചെറിയ ഒരു കാര്യത്തില്‍ പോലും കൈ ഇടാതിരിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഭൗതിക കാര്യങ്ങളില്‍ പോലും ഇതേ സമീപനം സ്വീകരിച്ചാല്‍ മാത്രമേ സമാധാനം ഉണ്ടാവുകയുള്ളൂ എങ്കില്‍, വൈകാരിക വിഷയമായ മതത്തിന്‍റെ കാര്യത്തില്‍ ഇതിന് എത്രമാത്രം ഗൗരവമുണ്ടായിരിക്കും. (ജംഇയ്യത്ത് ഉലമാ ക്യാഹെ/132).
ശൈഖുല്‍ ഹിന്ദിന്‍റെ സ്ഥാനവും മഹത്വവും മനസ്സിലാക്കിയവര്‍ക്ക്, ഇത് ശൈഖുല്‍ ഹിന്ദിന്‍റെ മാത്രം അഭിപ്രായമല്ല, മുഴുവന്‍ ഇന്ത്യന്‍ മുസ്ലിംകളുടെയും അമുസ്ലിംകളുടെയും ശബ്ദം കൂടിയാണെന്ന് മന
സ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ പ്രഥമ പ്രമേയം ഇപ്രകാരമായിരുന്നു: 1. ഞങ്ങളുടെ ലക്ഷ്യം ഇന്ത്യയുടെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമാണ്. 2. ഈ സ്വാതന്ത്ര്യത്തില്‍ ഞങ്ങളുടെ മതത്തിനും സംസ്കാരത്തിനും സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണ്. ഇതിന് എതിരായിട്ടുള്ള ഒരു നിയമവും ഞങ്ങള്‍ അംഗീകരിക്കുന്നതല്ല. (ലാഹോര്‍ സമ്മേളനം, ജംഇയ്യത്ത് ഉലമാ ക്യാഹെ/333).
തുടര്‍ന്ന് 1942 ആഗസ്റ്റ് 17-18 തീയതികളില്‍ കൂടിയ വര്‍ക്കിംഗ് കമ്മിറ്റി ഈ കാര്യം കൂടുതല്‍ വ്യക്തമായി ഇപ്രകാരം പ്രഖ്യാപിച്ചു: സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സുദീര്‍ഘമായ ത്യാഗ-പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാവുകയാണെങ്കില്‍ ഞങ്ങള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുന്നതാണ്. സ്വതന്ത്ര ഇന്ത്യ കൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്, ഞങ്ങളുടെ മതവും സംസ്കാരവും വ്യക്തിത്വങ്ങളും സ്വതന്ത്ര്യമായിട്ടുള്ള ഒരു സ്വതന്ത്ര്യ ഭാരതമാണ്. ഇംഗ്ലീഷുകാരുടെ അടിമത്വത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി ഞങ്ങള്‍ ധാരാളം ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. ഇത്തരുണത്തില്‍ ഏതെങ്കിലും മതത്തിന്‍റെ അടിമത്വത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും സ്വാതന്ത്ര്യ സമരത്തോടുള്ള കടുത്ത നിന്ദയാണ്. (ജംഇയ്യത്ത് ഉലമാ ക്യാഹെ/343).
മതത്തിന്‍റെ പ്രശ്നം എത്രമാത്രം സങ്കീര്‍ണ്ണവും സൂക്ഷ്മവുമാണെന്ന് ഈ ഉദ്ധരണികള്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ചും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്‍റെ പ്രധാന ലക്ഷ്യം തന്നെ മത സ്വാതന്ത്ര്യമായിരുന്നു. അതുകൊണ് തന്നെ സ്വാതന്ത്ര്യത്തിന് ശേഷം നിലവില്‍ വന്ന ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ ഭരണഘടനയില്‍ 25 മുതല്‍ 30 വരെയുള്ള വകുപ്പുകള്‍ മത സംസ്കാരങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രമുള്ളതാണ്. (ഇന്ത്യന്‍ ഭരണഘടന 25 മുതല്‍ 30 വരെ ഓരോ പൗരനും പാരായണം ചെയ്യുക).
ഭരണഘടനയുടെ ശക്തവും വ്യക്തവുമായ ഈ പ്രഖ്യാപനങ്ങളോടൊപ്പം നിയമ നിര്‍മ്മാണ സഭകളില്‍ ഓരോ ഭരണകൂടങ്ങളും ജനങ്ങളെ ഈ വിഷയത്തില്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വിശിഷ്യാ, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ജന: സെക്രട്ടറി കൂടിയായിരുന്ന മുന്‍ എം.പി. മൗലാനാ ഹിഫ്സുര്‍റഹ്മാന്‍റെ നിരന്തരമായ ആവശ്യപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പാര്‍ലമെന്‍റില്‍ പല പ്രാവശ്യം ഇപ്രകാരം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത് പാര്‍ലമെന്‍റ് രേഖകളില്‍ ഇന്നും കാണാന്‍ കഴിയും. മുസ്ലിംകളുടെ മതപരമായ വിഷയങ്ങളില്‍ അവര്‍ക്ക് സമാധാനം നല്‍കുന്ന നിലയില്‍ തന്നെ ഞങ്ങള്‍ ശ്രദ്ധിക്കുന്നതാണ്. മാത്രമല്ല, ഭരണകൂടത്തിന്‍റെ ഒരു പ്രധാന ലക്ഷ്യവും ഇത് തന്നെയാണ്.!
എന്നാല്‍ സ്വതന്ത്ര ഭാരതത്തിലെ ഭരണകര്‍ത്താക്കളില്‍ പലരും കസേരയില്‍ ഇരുന്ന പാടെ ഈ കരാറുകളെയെല്ലാം വിസ്മരിച്ച് കളഞ്ഞു എന്നത് ഈ രാജ്യത്തിന്‍റെ ഒരു ദുരന്തം തന്നെയാണ്. ആദ്യം രഹസ്യമായും പിന്നീട് പരസ്യമായും ഇസ്ലാമിക വ്യക്തിത്വത്തിനും അസ്ഥിത്വത്തിനും എതിരായ പല നീക്കങ്ങളും അവര്‍ നടത്തി. സര്‍ക്കാര്‍ സ്കൂളുകളിലെ പാഠ്യപദ്ധതി മാറ്റിമറിച്ച് ഹൈന്ദവ സംസ്കാരം മാത്രമല്ല, ബ്രാഹ്മണിസം ഓരോ കുഞ്ഞങ്ങളുടെയും മനസ്സിലും മസ്തിഷ്കത്തിലും കുത്തിയിറക്കി. മുസ്ലിംകളിലെ ന്യൂനാല്‍ ന്യൂനപക്ഷം സ്വന്തം കാലില്‍ നിന്നുകൊണ്ട് നടത്തിക്കൊണ്ടിരിക്കുന്ന മദ്റസകളെ ഭീകരവാദ കേന്ദ്രങ്ങളായി ചിത്രീകരിച്ചു. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും പ്രയോജനപ്പെടേണ്ട പണ്ഡിതരെയും വിദ്യാസമ്പന്നരെയും സംശയത്തിന്‍റെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഇസ്ലാമിക ശരീഅത്തിന്‍റെ വിവിധ നിയമങ്ങള്‍ക്കെതിരില്‍ ദുര്‍വ്യാഖ്യാനങ്ങളും പ്രചണ്ഡ പ്രചാരണങ്ങളും നടത്തുന്നു.
പക്ഷേ, എല്ലാവരും ഒരു കാര്യം ഉണരുക: സമുന്നതമായ ഉദ്ദേശ-ലക്ഷ്യങ്ങളോടെ നടത്തപ്പെട്ട മുന്‍ഗാമികളുടെ ത്യാഗ-പരിശ്രമങ്ങള്‍ ഒരിക്കലും പാഴാകുന്നതല്ല. അവരുടെ മാര്‍ഗ്ഗത്തില്‍ നാമും പരിശ്രമിച്ച് കൊണ്ടിരുന്നാല്‍ വിജയം സത്യത്തിനും നീതിക്കും ധര്‍മ്മത്തിനും തന്നെയാണ് എന്നതില്‍ യാതൊരു സംശയവുമില്ല.
പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു: അസത്യത്തിന്‍റെ പ്രവര്‍ത്തന-പ്രചാരണങ്ങള്‍ നുരയും പതയും മാത്രമാണ്. അത് പൊട്ടിത്തകര്‍ന്ന് പോകുന്നതാണ്. എന്നാല്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ സത്യത്തിന്‍റെ ശുദ്ധജലം ശാശ്വതമായി നിലനില്‍ക്കുന്നതാണ്.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment