Thursday, January 10, 2019

ദീന്‍ അഥവാ മതം കവിത: -ആഇഷ സഫ (മതത്തിന്‍റെ പേരില്‍ മനുഷ്യന് മദമിളകുന്ന ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥമായ മതം എന്തെന്ന് പഠിക്കലും പഠിക്കാന്‍ ശ്രമിക്കലുമാണ് യഥാര്‍ത്ഥ പ്രശ്ന പരിഹാരം എന്ന് പറയാതെ വയ്യ.)


ദീന്‍ 
അഥവാ 
മതം 
കവിത: -ആഇഷ സഫ 
(മതത്തിന്‍റെ പേരില്‍ മനുഷ്യന് മദമിളകുന്ന ഈ കാലഘട്ടത്തില്‍ 
യഥാര്‍ത്ഥമായ മതം എന്തെന്ന് പഠിക്കലും പഠിക്കാന്‍ ശ്രമിക്കലുമാണ് യഥാര്‍ത്ഥ പ്രശ്ന പരിഹാരം എന്ന് പറയാതെ വയ്യ.) 
https://swahabainfo.blogspot.com/2019/01/blog-post_85.html?spref=tw

നീയാം പെണ്ണിനെ ബന്ധിച്ച് മുറുക്കും 
കയറെന്ന് ചൊല്ലുന്നവര്‍ ഇസ്ലാമിനെ 
നീയാം പെണ്ണിനെ ത്വലാഖിന്‍ കുരുക്കിട്ട 
മതമെന്ന് ചൊല്ലുന്നവര്‍ ഇസ് ലാമിനെ, 

നീയാം പെണ്ണിനെ വെറും തുണിയില്‍ പൊതിയുന്ന 
മതമെന്നും ചൊല്ലുന്നവര്‍ ഇസ് ലാമിനെ 
നീയാം പെണ്ണിന്‍റെ സ്വാതന്ത്ര്യം ഹനിക്കുന്ന 
മതമെന്ന് ചൊല്ലുന്നവര്‍ ഇസ് ലാമിനെ, 

അറിവേതുമില്ലാതെ അറിയുവാന്‍ ശ്രമിക്കാതെ 
അഹങ്കാരമോടവര്‍ ആര്‍ത്തിരമ്പി 
അഹദവന്‍ നല്‍കിയ കരുണ തന്‍ ദീനിനെ 
കരിവാരിത്തേക്കുവാന്‍ തുനിഞ്ഞിറങ്ങി, 

ആദ്യമായ് മനുഷ്യനെ പടച്ചുള്ള പടച്ചവന്‍ 
പഠിപ്പിച്ച മതമാണ് ദീന്‍ ഇസ് ലാം 
ആദ്യവും അന്ത്യവും അറിയുന്ന അഹദവന്‍ 
കാരുണ്യ വര്‍ഷമീ ദീന്‍ ഇസ് ലാം, 

ദുനിയാവില്‍ ദുരിതത്തിന്‍ കടലലയില്‍ മുങ്ങുമ്പോള്‍ 
ആശ്വാസം നല്‍കുന്നു ദീന്‍ ഇസ് ലാം 
മനുഷ്യനെ മനുഷ്യനായ് കാണുവാന്‍ പഠിപ്പിച്ച 
ജീവിത ചര്യ ഈ ദീന്‍ ഇസ്ലാം, 
മനുഷ്യന്‍റെ ചാഞ്ചല്യ ചിന്തകള്‍ അറിയുന്ന 
ചാപല്യം ഇല്ലാത്ത ദീന്‍ ഇസ് ലാം 
പഠിക്കൂ നീ ദീനിനെ പാവന ദീനിനെ 
പവിത്രമാം ഖുര്‍ആനിന്‍ വചനങ്ങളില്‍, 

പഠിക്കൂ നീ ദീനിനെ പാവന ദീനിനെ 
പവിത്രമാം ദൂതര്‍ തന്‍ ചര്യകളില്‍ 
അറിയാം നിനക്കതില്‍ നീയാം സ്ത്രീയുടെ 
സ്ഥാനവും പെരുമയും വാസ്തവത്തില്‍, 

രോഗം ബാധിച്ച ചില നയനങ്ങള്‍ നിന്നിലായ് 
പതിയാതെ കാക്കുന്ന സ്വാതന്ത്ര്യവും 
മഹര്‍ എന്ന പവിത്രമാം ധനം നിനക്കേകി നിന്‍ 
മാന്യത കാക്കുന്ന ദീന്‍ ഇസ് ലാം, 

ദീന്‍ ഇസ് ലാമിന്‍ നിയമത്തിന്‍ ചിട്ടയില്‍ 
നീ എന്നും സുരക്ഷിത എന്നറിയും 
ദീന്‍ ഇസ്ലാമിന്‍ സുരക്ഷ തന്‍ വലയത്തില്‍ 
സ്ത്രീയെ നീ ധന്യ അതു നീയറിയും, 

ആരൊക്കെ എന്തൊക്കെ ചെയ്താലും തകരാത്ത 
ദൃഢമായ ദീനിനെ നീയറിയും 
ആരോപണങ്ങളാല്‍ തകര്‍ക്കുവാന്‍ കഴിയാത്ത 
നിന്‍ സൃഷ്ടാവിന്‍ ദീനിനെ നീ അറിയും അന്നറിയും. 
പെണ്ണ് 

കവിത: -ആഇഷ സഫ 
പൊന്നിനോ പെണ്ണിനോ വില.? 
വിലയിടുന്നതാര്.? 
വില കൊടുക്കുന്നതാര്.? 
വില്‍ക്കപ്പെട്ട് ഒരു വിലയും ഇല്ലാവുന്നതാര്‍ക്ക്.? 
https://swahabainfo.blogspot.com/2019/01/blog-post_9.html?spref=tw 



🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 


No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...