1. ജുമുഅ ദിവസം:
സമ്പന്നമാക്കാം.!
http://swahabainfo.blogspot.com/2018/05/blog-post_28.html?spref=tw
ജുമുഅ ദിവസത്തെ ഏതാനും മര്യാദകള്‍:
1. ജുമുഅക്ക് വേണ്ടി കുളിക്കുക.
2. മിസ് വാക്ക് തേക്കുക.
3. നഖം വെട്ടുക.
4. വൃത്തിയുള്ളതും ഉള്ളതില്‍ ഏറ്റവും മികച്ചതുമായ
വസ്ത്രം ധരിക്കുക.
5. സുഗന്ധം പൂശുക.
6. സുറുമ ഇടുക.
7. മസ്ജിദിലേക്ക് നേരത്തെ പുറപ്പെടുക.
8. മസ്ജിദിലേക്ക് നടന്ന് പോകുക.
9. പരമാവധി മുന്നിലെ സ്വഫ്ഫില്‍ ഇരിക്കുക.
10. സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുക.
11. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ
മേല്‍ സ്വലാത്ത് അധികരിപ്പിക്കുക.
12. ദുആയ്ക്ക് ഉത്തരം ലഭിക്കുന്ന പ്രത്യേക
സമയമുള്ളതിനാല്‍ ദുആ വര്‍ദ്ധിപ്പിക്കുക.
2. ജുമുഅ ദിവസം:
സമ്പന്നമാക്കാം.!
അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ അരുളി:
സൂര്യന്‍ ഉദിക്കുന്ന ദിനങ്ങളില്‍ (ആഴ്ചയിലെ ഏഴ് ദിവസങ്ങളില്‍) ഏറ്റവും ഉത്തമദിനം വെള്ളിയാഴ്ചയാണ്. ആദം നബി (അ) സൃഷ്ടിക്കപ്പെട്ടത് അന്നാണ്. അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതും പുറത്താക്കപ്പെട്ടതും (മാനവ കുലത്തിന്‍റെ ആരംഭത്തിനായി) ഇഹ ലോകത്തേക്ക് അയയ്ക്കപ്പെട്ടതും അന്നുതന്നെ. ഖിയാമത്ത് സംഭവിക്കുന്നതും ജുമുഅ ദിവസം തന്നെ.! (മുസ് ലിം)
3. ജുമുഅ ദിവസം:
സമ്പന്നമാക്കാം.! .
ജുമുഅ ദിവസം പുണ്യ സ്വലാത്ത് വര്‍ദ്ധിപ്പിക്കുക.!
ഔസുബ്നു ഔസ് رضي الله عنه വിവരിക്കുന്നു.
റസൂലുല്ലാഹി ﷺ അരുളി:
ജുമുഅ ഏറ്റവും മഹത്തരമായ ദിനമാണ്. ആദം (അ) സൃഷ്ടിക്കപ്പെട്ടതും, ഇഹലോകവാസം വെടിഞ്ഞതും, ഖിയാമത്തിന്‍റെ സൂര്‍ കാഹളം ഊതപ്പെടുന്നതും, എല്ലാ സൃഷ്ടികളും മരിച്ചൊടുങ്ങുന്നതും അന്നാണ്. ആകയാല്‍, ജുമുഅ ദിവസം നിങ്ങള്‍ എന്‍റെ മേല്‍ അധികമായി സ്വലാത്ത് ചൊല്ലുക. നിങ്ങളുടെ സ്വലാത്ത് എന്‍റെ അടുക്കല്‍ സമര്‍പ്പിക്കപ്പെടുന്നതാണ്. സ്വഹാബത്ത് ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ, (അങ്ങയുടെ വിയോഗാനന്തരം ഞങ്ങളുടെ സ്വലാത്ത് എങ്ങനെ താങ്കളുടെ അടുക്കല്‍ സമര്‍പ്പിക്കപ്പെടും.?) താങ്കളുടെ തിരുശരീരം ഖബ്റില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുമല്ലോ.? റസൂലുല്ലാഹി ﷺ അരുളി: നബിമാരുടെ ശരീരത്തെ ഭൂമിക്കുമേല്‍ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. (അവരുടെ വിയോഗാനന്തരവും അവരുടെ ശരീരങ്ങള്‍ ഖബ്റില്‍ തീര്‍ത്തും സുരക്ഷിതമായിരിക്കും. ഭൂമി അവരില്‍ ഒരു മാറ്റവുമുണ്ടാക്കുന്നതല്ല.) (അബൂദാവൂദ്, നസാഈ, ഇബ്നുമാജ)
4.ജുമുഅ ദിവസം:
സമ്പന്നമാക്കാം.!
അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ അരുളി:
ജുമുഅ ദിവസം ഒരു വിശിഷ്ട സമയമുണ്ട്. മുസ്ലിമായ ഒരുവന്‍ ആ പ്രത്യേക സമയത്ത് അല്ലാഹുവിനോട് നന്മയായ വല്ലതും ചോദിച്ചാല്‍ അല്ലാഹു അത് അവന് കൊടുക്കുക തന്നെ ചെയ്യുന്നതാണ്. (ബുഖാരി, മുസ് ലിം)
5. ജുമുഅ ദിവസം:
സമ്പന്നമാക്കാം.!
ത്വാരിഖുബ്നു ശിഹാബ് رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ അരുളി:
ജുമുഅ നമസ്കാരം ജമാഅത്തായി നിര്‍വ്വഹിക്കല്‍ എല്ലാ മുസ്ലിമിന്‍റെ മേലും നിര്‍ബന്ധമാണ്. എന്നാല്‍ നാല് പേര്‍ക്ക് ജുമുഅ നിര്‍ബന്ധമില്ല. 1. അടിമ 2. സ്ത്രീ 3. പ്രായപൂര്‍ത്തിയാകാത്ത ബാലന്‍ 4. രോഗി. (അബൂദാവൂദ്)
6. ജുമുഅ ദിവസം:
സമ്പന്നമാക്കാം.!
ഇബ്നു ഉമര്‍ رضي الله عنه അബൂ ഹുറയ്റ رضي الله عنه ഇരുവരും വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ മിമ്പറിന്‍റെ മുകളില്‍ നിന്നുകൊണ്ട് ഇപ്രകാരം പറയുന്നത് ഞങ്ങള്‍ കേട്ടു: ജുമുഅയെ ഉപേക്ഷിക്കുന്നവര്‍ അതില്‍ നിന്നും പിന്മാറിക്കൊള്ളട്ടെ.! ഇല്ലെങ്കില്‍ അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്ര വെക്കുന്നതാണ്. പിന്നീട് അവര്‍ അശ്രദ്ധരില്‍ പെടുന്നതാണ്. (നന്നാകുവാനുള്ള ഭാഗ്യം തടയപ്പെടുന്നതാണ്.) (മുസ് ലിം)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment