പാവപ്പെട്ട മദ്റസകള്‍ക്ക് ഒരായിരം നന്ദി.!
- അബൂ ഉമാമ ഖാസിമി
http://swahabainfo.blogspot.com/2018/05/blog-post18.html?spref=tw ഇന്നലെ ഞാന്‍ ജന നിബിഢമായ ഒരു മസ്ജിദില്‍, പ്രായം വളരെ കുറഞ്ഞ ഒരു ഹാഫിസിന്‍റെ പിന്നില്‍ തറാവീഹ് നമസ്കരിക്കുകയായിരുന്നു. അതിസുന്ദരമായ പാരായണം.! അക്ഷരങ്ങള്‍ ഓരോന്നും ഞങ്ങളെല്ലാവരുടെയും മനസ്സുകളിലേക്ക് പതിഞ്ഞുകൊണ്ടിരുന്നു. നമസ്കാരത്തിനിടയില്‍ പലരുടെയും ഏങ്ങലുകളും നിശ്വാസങ്ങളും കേട്ടിരുന്നു. ഖുര്‍ആന്‍ കേട്ട് മതി വരാത്തതുപോലെയാണ് പലരും റുകൂഇലേക്ക് പോയിരുന്നത്. സലാം വീട്ടിക്കഴിഞ്ഞ് പലരെയും പോലെ ഞാനും, അടര്‍ന്നുവീണ കണ്ണീര്‍ക്കണങ്ങള്‍ തുടയ്ക്കുന്നുണ്ടായിരുന്നു.
അവിടെ ഇരുന്നുകൊണ്ട് ഞാന്‍ ചിന്തിച്ചു: ഈ രംഗങ്ങള്‍ ലോകത്ത് എവിടെയെല്ലാം വിരിഞ്ഞ് നില്‍ക്കുന്നുണ്ടായിരിക്കും.? പട്ടണങ്ങള്‍, ഗ്രാമങ്ങള്‍, വലുതും ചെറുതുമായ മസ്ജിദുകള്‍, വീടുകള്‍, കടകള്‍, പുരുഷന്മാര്‍, സ്ത്രീകള്‍ എന്നിങ്ങനെയുള്ള എത്രയോ സംഘങ്ങള്‍ക്കാണ് ഈ ഹാഫിസുകള്‍ ഇമാമത്ത് നില്‍ക്കുകയും ജനങ്ങളുടെ മനസ്സുകളിലേക്ക് പരിശുദ്ധ ഖുര്‍ആനിന്‍റെ തുടിക്കുന്ന ജീവന്‍ പ്രസരിപ്പിക്കുകയും ചെയ്യുന്നത്.! ഇത് ഏതെങ്കിലും ഗവണ്‍മെന്‍റുകളുടെ കീഴില്‍ യൂണിവേഴ്സിറ്റികള്‍ രൂപീകരിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ ഫലമാണോ.? ഒന്നുമല്ല.! പല ഗവണ്‍മെന്‍റുകളും വിവിധ സംഘടനകളും ഇവകളൊന്നും ഹാഫിസുകളെ വാര്‍ത്തെടുക്കുന്നില്ലെന്ന് മാത്രമല്ല, ഭീകരവാദികളും തീവ്രവാദ കേന്ദ്രങ്ങളുമായി മുദ്രകുത്തി ഇവരെയും ഇവരുടെ പാവപ്പെട്ട മദ്റസകളെയും ഇല്ലായ്മ ചെയ്യാനാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
തുടര്‍ന്ന് ഞാന്‍ പല മദ്റസകളിലേക്കും നോക്കി, അവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും പാവപ്പെട്ട കുഞ്ഞുങ്ങളാണ്. വളരെ താഴ്ന്ന ആഹാര-പാനീയങ്ങളാണ് അവര്‍ക്ക് നല്‍കപ്പെടുന്നത്. അവിടെ പഠിപ്പിക്കുന്ന ഉസ്താദുമാര്‍ക്കാകട്ടെ, വളരെ ചെറിയ ശമ്പളമാണ് നല്‍കപ്പെടുന്നത്. അവരില്‍ പലരുടെയും വീടുകളില്‍ രോഗികളുണ്ട്. പലര്‍ക്കും സ്വന്തമായി വീടുകളോ, സൗകര്യങ്ങളോ ഇല്ല. എന്നാല്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ വസന്തം ലോകം മുഴുവനും വിരിയിക്കാന്‍ ഇവര്‍ കഠിനാദ്ധ്വാനവും വലിയ ത്യാഗവും ചെയ്തുകൊണ്ടിരിക്കുകയാണ്.
പക്ഷെ, ഓര്‍ക്കുക.! ഈ കുട്ടികളുടെ പാരായണം കേള്‍ക്കുന്ന അമുസ്ലിം സഹോദരങ്ങളുടെ മനസ്സുകളില്‍ പോലും പരിവര്‍ത്തനത്തിന്‍റെ വേലിയേറ്റം ഉണ്ടാകുമെന്ന് എനിക്ക് പരിപൂര്‍ണ്ണ ബോധ്യമുണ്ട്.
പാപികളുടെ മനസ്സുകള്‍ പിടപ്പിക്കുകയും കണ്ണുകള്‍ നിറഞ്ഞ് ഒഴുകാന്‍ കാരണമാകുകയും ചെയ്യുന്ന ഹാഫിസുകളെ ഈ രീതിയില്‍ വാര്‍ത്തെടുക്കാന്‍ പരിശ്രമിക്കുന്ന ആദരണീയ ഉസ്താദുമാരേ,
ഇവര്‍ക്ക് വേണ്ടി കാരുണ്യത്തിന്‍റെ തണലൊരുക്കിയ പാവപ്പെട്ട മദ്റസകളേ, ഇവര്‍ക്ക് സേവന-സഹായങ്ങള്‍ ചെയ്യുന്ന സുമനസ്സുകളേ,
ഹാഫിസുകളുടെ പിന്നില്‍ കൈകെട്ടി നിന്ന് നമസ്കരിക്കാന്‍ ഭാഗ്യം ലഭിക്കുകയും ഹാഫിസുകളുടെ ഹിഫ്സ് കൂടുതല്‍ ബലപ്പെടുത്താന്‍ കാരണക്കാരാവുകയും ചെയ്ത സാധുക്കളായ ജനങ്ങളേ...
എല്ലാവര്‍ക്കും ആയിരമായിരം ആശംസകള്‍.!
സര്‍വ്വോപരി, അല്ലാഹു നല്‍കിയ ജീവിതത്തിലെ അനുഗ്രഹീത നിമിഷങ്ങള്‍ ചെലവഴിച്ച് പരിശുദ്ധ ഖുര്‍ആന്‍ നെഞ്ചിലേറ്റുകയും, അതിനെ ഏറ്റവും വലിയ അനുഗ്രഹമായി കണ്ട് കാത്ത് സൂക്ഷിക്കുകയും, ഖുര്‍ആന്‍ ശരീഫിനെ ആദരിക്കുകയും ഓതുകയും കേള്‍ക്കുകയും പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അനുഗ്രഹീതരായ ഹാഫിസുകളേ, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.! സഹായിക്കട്ടെ.! ഇരു ലോകത്തും ഉന്നത സ്ഥാനങ്ങള്‍ നല്‍കി അനുഗ്രഹിക്കട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment