Monday, May 14, 2018

റമദാനുല്‍ മുബാറക് : വിശുദ്ധിയുടെ വ്രതമാസം.! -ഹാഫിസ് മുസ്സമ്മില്‍ കൗസരി ഖാസിമി


റമദാനുല്‍ മുബാറക് : 
വിശുദ്ധിയുടെ വ്രതമാസം.! 
-ഹാഫിസ് മുസ്സമ്മില്‍ കൗസരി ഖാസിമി 
http://swahabainfo.blogspot.com/2018/05/blog-post_14.html?spref=tw

➦റമദാന്‍ മാസത്തിലെ 
നമ്മുടെ ചില വീഴ്ചകള്‍.!     
- അല്ലാമാ മുഫ്തി മുഹമ്മദ് തഖിയ്യ് ഉസ്മാനി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/05/blog-post_18.html?spref=tw

➦റമദാനുല്‍ മുബാറക്ക് സമ്പന്നമാക്കാം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
ഇവിടെ ക്ലിക്ക് ചെയ്യുക: 
http://swahabainfo.blogspot.com/2018/05/blog-post.html?spref=tw

➦ഇന്ത്യന്‍ മുസ് ലിംകളോട് 
റമദാനുല്‍ മുബാറക് സംസാരിക്കുന്നു.! 
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി (റഹ്) 
ഇവിടെ ക്ലിക്ക് ചെയ്യുക: 
http://swahabainfo.blogspot.com/2018/05/blog-post_13.html?spref=tw

➦റമദാനുല്‍ മുബാറക് ആസ്വദിക്കാം.! 
-ഹാഫിസ് മുസ്സമ്മില്‍ കൗസരി ഖാസിമി 
http://swahabainfo.blogspot.com/2018/05/blog-post_96.html?spref=tw
➦ബഹുമാന്യ ഹാഫിസുകളോട്... 
പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മക്കത്തുല്‍ മുകര്‍റമയില്‍ നിന്നും 
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
ഇവിടെ ക്ലിക്ക് ചെയ്യുക: 
http://swahabainfo.blogspot.com/2018/05/blog-post_16.html?spref=tw

➦റമദാനുല്‍ മുബാറക് സമ്പന്നമാക്കാം.! 
ഇവിടെ ക്ലിക്ക് ചെയ്യുക: 

http://swahabainfo.blogspot.com/2018/05/blog-post_53.html?spref=tw
⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩
റമദാനുല്‍ മുബാറക് : 
വിശുദ്ധിയുടെ വ്രതമാസം.! 

-ഹാഫിസ് മുസ്സമ്മില്‍ കൗസരി ഖാസിമി 
വിശുദ്ധ റമദാന്‍ സമാഗതമാവുകയാണ്. സത്യവിശ്വാസിക്ക് മാനസികവും ആത്മീയവുമായ വികാസത്തിനുള്ള മഹത്തായ അവസരം.! അല്ലാഹുവിന്‍റെ അതിരുകളില്ലാത്ത കാരുണ്യത്തിന്‍റെ മാസം.! റമദാന്‍ ഒരു മാസമെന്നതിലുപരി ഒരു സംസ്കാരത്തിന്‍റെ പേരാണ്. സകല വേദഗ്രന്ഥങ്ങള്‍ കൊണ്ടും വിശിഷ്യാ, ഫുര്‍ഖാനുല്‍ അള്വീം കൊണ്ട് ലോകത്തെ സംസ്കാര സമ്പന്നമാക്കിയ സമയം. സത്യവിശ്വാസം, ആധ്യാത്മികത, ധര്‍മ്മബോധം, ഇലാഹീഭയം, കാരുണ്യം, സ്നേഹം, വിട്ടുവീഴ്ച, ജീവിതവിശുദ്ധി, സത്യസന്ധത, ക്ഷമ, വിനയം തുടങ്ങി സല്‍ഗുണങ്ങളുടെ സംഗമസന്ദര്‍ഭം.! ജീവിതത്തെ പുനഃപരിശോധിക്കാനും നവീകരിക്കുവാനും അതുവഴി അല്ലാഹുവോട് കൂടുതല്‍ അടുക്കാനും സാധിക്കുന്ന മാസം.!
അബുഹുറയ്റ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി; മനുഷ്യന്‍റെ സല്‍കര്‍മ്മങ്ങള്‍ക്ക് പത്തിരട്ടിമുതല്‍ എഴുപതിരട്ടി വരെ പ്രതിഫലം അധികരിക്കും. അല്ലാഹു പറയുന്നു; വ്രതമൊഴികെ, അതെനിക്കുള്ളതാണ്. ഞാന്‍ തന്നെയാണതിന് പ്രതിഫലം നല്‍കുന്നത്. അവന്‍ എനിക്ക് വേണ്ടിയാണ് വികാരവും ഭക്ഷണവും ഒഴിവാക്കിയത്. നോമ്പുകാരന് രണ്ടു സന്തോഷമുണ്ട്. വ്രതം പൂര്‍ത്തീകരിക്കുമ്പോഴും, തന്‍റെ രക്ഷിതാവിനെ കണ്ടുമുട്ടുമ്പോഴും. നോമ്പനുഷ്ടിക്കുന്നവന്‍റെ വായുടെ ഗന്ധം അല്ലാഹുവിന്‍റെ സമക്ഷത്തില്‍ കസ്തൂരിയെക്കാള്‍ സുഗന്ധ പൂരിതമാണ്. വ്രതമൊരു പരിചയാണ്. നിങ്ങള്‍ നോമ്പനുഷ്ടിച്ചാല്‍ അശ്ലീല വര്‍ത്തമാനങ്ങളോ അട്ടഹാസങ്ങളോ അരുത്. അവനെ ആരെങ്കിലും ഭത്സിക്കുകയോ അവനോട് ആരെങ്കിലും പോരിന് വരുകയോ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണെന്നവന്‍ പറഞ്ഞു കൊള്ളുക. (ബുഖാരി, മുസ്ലിം)
പ്രഭാതം മുതല്‍ ആഹാര-പാനീയങ്ങളും ലൈംഗിക വേഴ്ചയും വര്‍ജ്ജിച്ച് വ്രതമനുഷ്ടിക്കുന്നവന്‍ ശരീരത്തെ നിയന്ത്രിക്കുമ്പോള്‍ തന്നെ അവയവങ്ങളെയും നിയന്ത്രണവിധേയമാക്കുന്നു. നാവ്, കണ്ണ്, കാത്, കയ്യ് തുടങ്ങി തന്‍റെ ചിന്തകളെവരെ തിന്മയില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. ഒപ്പം ഖുര്‍ആന്‍ പാരായണം, പഠനം,  ഇലാഹീസ്മരണ, പശ്ചാതാപം, പ്രാര്‍ത്ഥന, നമസ്കാരം, ദാനധര്‍മ്മം, നന്മകല്‍പിക്കല്‍, തിന്മവിരോധിക്കല്‍ തുടങ്ങിയ ആരാധനകളും കൂടിയാകുമ്പോള്‍ നേടിയെടുക്കുന്ന വമ്പിച്ച നേട്ടങ്ങള്‍ വിവരണാതീതമാണ്. ഇസ്ലാമിലെ ആരാധനകള്‍ക്കെല്ലാം അപാര ശക്തിയും സൗന്ദര്യവും സൗരഭ്യവുമുണ്ട്. എന്നാല്‍, അത് കൂടുതലായി പ്രകടമാകുന്നത് വ്രതത്തിലൂടെയാണ്. വ്രതമാകട്ടെ മറ്റാര്‍ക്കും അറിയാന്‍ കഴിയാത്തതും. റമദാനില്‍ വ്രതമനുഷ്ടിക്കുന്ന എത്രയോ അമുസ്ലിം സഹേദരങ്ങളുണ്ട്. നോമ്പിനെയും നോമ്പുകാരെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരും കുറവല്ല. ആത്മാവിന് മോക്ഷം കിട്ടാന്‍ ശരീരത്തെ പീഡിപ്പിക്കുകയാണ് വ്രതത്തിന്‍റെ ലക്ഷ്യം എന്ന് ചില അമുസ്ലിംകള്‍ തെറ്റായി ധരിക്കുന്നുണ്ടാകാം. പക്ഷെ, വ്രതനാളുകളുടെ രാവുകളില്‍ സാധാരണജീവിതം നയിക്കാന്‍ വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുണ്ട് എന്ന വസ്തുത അവര്‍ തിരിച്ചറിയാത്തതുകൊണ്ടാണത്. അസൂയയും വെറുപ്പും പ്രകടിപ്പിക്കുന്നവരുമുണ്ടാകാം. കാരണം, അവരെ സംബന്ധിച്ച് ഈ ആരാധന അചിന്തനീയമാണ്.
സത്യദീനിന്‍റെ പ്രബോധനത്തിന് ഏറ്റവും അനുയോജ്യമായ സമയം കൂടിയാണിത്. ഖുര്‍ആനിന്‍റെ അവതരണം കൊണ്ട് അനുഗ്രഹീതമായ റമദാനുല്‍ മുബാറകിനെ പ്രബോധന മാസമായും നാം തിരിച്ചറിയണം. ജാഹിലിയ്യത്തിന്‍റെ കരാളഹസ്തങ്ങളില്‍ പെട്ടുലയുന്ന നവലോകസാഹചര്യത്തില്‍ ഇസ് ലാമിക സമൂഹത്തിന്‍റെ അവസ്ഥയും ദയനീയമാണ്. എല്ലാ തിന്മകളിലും സമുദായപങ്ക് ഒട്ടും മോശമല്ലാത്ത രീതിയില്‍ തന്നെയാണ്. സമുദായഗാത്രത്തില്‍ പിടികൂടിയിരിക്കുന്ന ഈ മൂല്യച്ചുതിയില്‍ നിന്നും ഖൈറ ഉമ്മത്തിനെ രക്ഷപ്പെടുത്താന്‍ റമദാന്‍ ഉപയോഗപ്പെ ടുത്തേണ്ടതുണ്ട്. റിലീഫ് പ്രവര്‍ത്തനങ്ങളിലും സംഘടനാ ശാക്തീകരണത്തിലുമായി മാത്രം അജണ്ടകള്‍ പരിമിതപ്പെടാതിരിക്കണം. അതുകൊണ്ടു തന്നെ പണ്ഡിതന്മാര്‍, സമുദായ നേതാക്കള്‍, വിശിഷ്യാ മഹല്ലുകള്‍ എല്ലാവരും കൈകോര്‍ത്ത് റമദാന്‍ മുബാറക് സമ്പൂര്‍ണ്ണ സംസ്കരണ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണം. പടച്ചവന്‍ തൗഫീഖ് കനിയട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...