Sunday, May 13, 2018

ഇന്ത്യന്‍ മുസ് ലിംകളോട് റമദാനുല്‍ മുബാറക് സംസാരിക്കുന്നു.! അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി (റഹ്) വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ഇന്ത്യന്‍ മുസ് ലിംകളോട് 
റമദാനുല്‍ മുബാറക് സംസാരിക്കുന്നു.! 
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി (റഹ്) 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/05/blog-post_13.html?spref=tw

സത്യവിശ്വാസികളേ, നിങ്ങളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് മുന്‍പുളളവരുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ടത് പോലെ. നിങ്ങള്‍ ഭയഭക്തി ഉള്ളവരാകാന്‍ വേണ്ടി. (സൂറത്തുല്‍ ബഖറ:183)
ഈ പരിശുദ്ധ ആയത്തില്‍ നോമ്പിനെ കുറിച്ചുളള പ്രേരണയും നിര്‍ബന്ധതയും  ലക്ഷ്യവും അടങ്ങിയിരിക്കുന്നു. ആദ്യം, സത്യ വിശ്വാസികളേ എന്ന് വിളിച്ച്കൊണ്ട് സംബോധന ചെയ്തിരിക്കുന്നു. അതെ, ഈമാനാണ് എല്ലാ നന്മകളുടെയും അടിസ്ഥാനം. ഈമാന്‍ ഇല്ലെങ്കില്‍ ഒന്നുകില്‍ നന്മ ഉണ്ടാകില്ല. അല്ലെങ്കില്‍ ശരിയാവുകയില്ല. ഈമാന്‍ ഉണ്ടെങ്കില്‍ നന്മ എളുപ്പമാകുന്നതാണ്. നന്മയിലേക്ക് ആഗ്രഹം ജനിക്കുന്നതാണ്.
തുടര്‍ന്ന് കല്‍പിച്ചു: നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. പ്രായപൂര്‍ത്തിയായ കഴിവുളള എല്ലാ
മുസ് ലിം സ്ത്രീ-പുരുഷന്‍മാര്‍ക്കും റമദാനിലെ നോമ്പ് നിര്‍ബന്ധമാണ്. ന്യായമായ കാരണമില്ലാതെ നോമ്പ് ഉപേക്ഷിക്കുന്നത് കഠിനകുറ്റമാണ്. മഹാപാപമാണ്. കൂട്ടത്തില്‍ ഉണര്‍ത്തി; നിങ്ങള്‍ക്ക് മുന്‍പുളളവര്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു.
ഇത് ഒരു ഭാഗത്ത് നോമ്പിന്‍റെ ഗൗരവം ഉണര്‍ത്തുമ്പോള്‍ മറു ഭാഗത്ത് കല്പനയുടെ ലാളിത്യം വരച്ച് കാട്ടുകയും ചെയ്യുന്നു. എല്ലാമതങ്ങളിലും നോമ്പ് നിര്‍ബന്ധമായിരുന്നു. അവയുടെ രൂപം, എണ്ണം, സമയം, തുടക്കം, നിയമം ഇവ വ്യക്തമല്ലെങ്കിലും നോമ്പ് എല്ലാവര്‍ക്കും സ്ഥിരപ്പെട്ട കാര്യമാണ്. എന്നാല്‍, ഇസ്ലാമിലെ നോമ്പ് വളരെ മധ്യമ നിലയിലുളളതാണ്. ധാരാളം തത്വങ്ങള്‍ അടങ്ങിയതുമാണ്.
1. പ്രഭാതം മുതല്‍ അസ്തമയം വരെ സമയം നിശ്ചയിച്ചു.
2. ഒരു മാസം തെരഞ്ഞടുത്തു.
3. എല്ലാവരും ഒരേ മാസത്തില്‍ നോമ്പനുഷ്ടിക്കുന്നു.
4. ആത്മീയ ദര്‍ശനമായ ഖുര്‍ആന്‍ അവതരിച്ച മാസമായ റമദാനില്‍ ആത്മീയത നിറഞ്ഞ നോമ്പ് പ്രകാശത്തിന് മേല്‍ പ്രകാശമാണ്.
5. ഓരോ വര്‍ഷവും നോമ്പ് അനുഷ്ടിക്കുന്നത് നമ്മില്‍ ഉന്മേഷവും ഉണര്‍വും നല്‍കുന്നു. (വിവരണത്തിന് ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ് ലവിയുടെ ഹുജ്ജതുല്ലാഹില്‍ ബാലിഗ നോക്കുക)
അവസാനമായി ഉണര്‍ത്തുന്നു: നിങ്ങള്‍ ഭയഭക്തി ഉളളവരായിത്തീരലാണ് നോമ്പിന്‍റെ പരമമായ ലക്ഷ്യം. അതായത്, അല്ലാഹുവിനോടുളള സ്നേഹവും ഭയവും ഉണ്ടാക്കിയെടുത്ത് ജീവിതം മുഴുവന്‍ സൂക്ഷ്മതയുളളതാക്കിത്തീര്‍ക്കുകയും കഴിവിന്‍റെ പരമാവധി കടമകള്‍ പരിപൂര്‍ണ്ണമായി നിര്‍വ്വഹിക്കുകയും ചെയ്യുക എന്നതാണ് നോമ്പിന്‍റെ ലക്ഷ്യം.
അധികമായി ഉപയോഗിക്കപ്പെടുന്ന ചില വാക്കുകളുടെ ശരിയായ ആശയം നഷ്ടപ്പെട്ട് പോകാറുണ്ട്.
തഖ് വ (ഭയഭക്തി) എന്നവാക്ക് ഇതില്‍പ്പെടും. അധികമായി നമസ്കരിക്കുകയും നമസ്കാരത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് തഖ് വ എന്ന സ്ഥാനം സാധാരണ നല്‍കപ്പെടാറുണ്ട്. എന്നാല്‍, അത് നമസ്കാരത്തിന്‍റെ വിഷയത്തിലുളള തഖ് വ മാത്രമാണ്. തഖ് വയെന്നാല്‍, ജീവിതം മുഴുവന്‍ സൂക്ഷ്മത പുലര്‍ത്തലും എല്ലാ കടമകളും കഴിവിന്‍റെ പരമാവധി നല്ല നിലയില്‍ നിര്‍വ്വഹിക്കലുമാണ്. ഇതിന്, നോമ്പിലൂടെ അല്ലാഹുവിനോടുളള സ്നേഹവും ഭയവും ഉണ്ടാക്കിയെടുക്കുക. കണ്ണ്, കാത്, നാവ്, വയര്‍, മനസ്സ് ഇവകളെ നിയന്ത്രിച്ച് നോമ്പ് അനുഷ്ഠിക്കുകയും പരിശുദ്ധ ഖുര്‍ആന്‍ പാരായണ-പഠനങ്ങളിലേര്‍പ്പെടുകയും രാത്രിയിലെ നമസ്കാരം അധികരിപ്പിക്കുകയും ദിക്ര്‍-ദുആകള്‍ വര്‍ദ്ധിപ്പിക്കുകയും മസ്ജിദുകളില്‍ അധികമായി കഴിഞ്ഞ് കൂടുകയും ചെയ്യുന്നത് കൊണ്ട് ഈ ഭയവും ഭക്തിയും ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതാണ്.
ഇവിടെ തഖ് വ (ഭയഭക്തി) യുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമര്‍ഹിക്കുന്ന അഞ്ച് കാര്യങ്ങള്‍ ഉണര്‍ത്തുകയാണ്.
ഒന്നാമതായി, എല്ലാ പാപങ്ങളില്‍ നിന്നും വിശിഷ്യാ വന്‍പാപങ്ങളില്‍ നിന്നും നാം തൗബ  ചെയ്ത് ഖേദിച്ച് മടങ്ങുക. തൗബയെന്നാല്‍, വെറുതെ അസ്തഗ്ഫിറുല്ലാഹ് എന്ന് പറയുക മാത്രമല്ല; പാപത്തെ വര്‍ജ്ജിക്കുകയും ഇനി ചെയ്യില്ലെന്ന് തീരുമാനിക്കുകയും സങ്കടത്തോടെ അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യലാണ്.
രണ്ടാമതായി, നാം പരസ്പരമുളള കടമകള്‍ പാലിക്കുന്നവരാകുക. മുന്‍പ് വന്നുപോയ വീഴ്ചകള്‍ പരസ്പരം പൊരുത്തപ്പെടുക. ഇത് തഖ്വയുടെ ഒരു പ്രധാനഭാഗമാണ്. ഇതിന് ശ്രമിച്ചില്ലെങ്കില്‍ നമ്മുടെ നന്‍മകളെല്ലാം മറ്റുളളവര്‍ക്ക് നല്‍കപ്പെടുന്നതാണ്.
മൂന്നാമതായി, നമ്മുടെയും മറ്റുളളവരുടെയും സന്താനങ്ങളുടെ ദീനീ വിദ്യാഭ്യാസത്തിലും ശിക്ഷണ-ശീലങ്ങളിലും ശ്രദ്ധിക്കുക. കുടുംബത്തിന് ആഹാരം നല്‍കുന്നത് പോലുളള ബാധ്യതയാണ് ആത്മീയ ആഹാരവും ശാശ്വത വിജയത്തിന്‍റെ അടിസ്ഥാനവുമായ ദീനീവിജ്ഞാനം. വിശിഷ്യാ, പാഠ്യപദ്ധതികളിലൂടെയും ദൃശ്യ-ശ്രവ്യ വാര്‍ത്താ മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും അനിസ്ലാമികത പ്രചരിപ്പിക്കപ്പെടുന്ന ഇന്ത്യയില്‍ ഈ കടമ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. ഇസ് ലാമിനെതിരില്‍ വളരെ ആസൂത്രിതമായ പരിശ്രമങ്ങളാണ് ചില പ്രസ്ഥാനങ്ങള്‍ നടത്തുന്നത് എന്നകാര്യം പരസ്യമായ രഹസ്യമാണ്. ബഹുമാന്യ നബിമാര്‍പോലും സന്താനങ്ങളുടെ ദീനീ വിഷയത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ആകയാല്‍, സന്താനങ്ങള്‍ക്ക് ദീന്‍ നല്‍കുന്നതിന് മദ്റസകള്‍ സ്ഥാപിക്കുക, മദ്രസകളെ സഹായിക്കുക, ദീനീ രചനകള്‍ വായിപ്പിക്കുക, അല്ലാത്തപക്ഷം അടുത്ത തലമുറയ്ക്ക് ദീനുമായി ബന്ധം കാണില്ലെന്ന് മാത്രമല്ല ദീനീനെ പരിഹസിക്കുന്നവരും എതിര്‍ക്കുന്നവരും ആകാനും സാധ്യതയുണ്ട്.
നാലാമതായി, നമ്മുടെ അയല്‍വാസികളായ അമുസ്ലിംകളുമായി നല്ല ബന്ധം സ്ഥാപിക്കുക. ഇസ്ലാമിനെ അവര്‍ മനസ്സിലാക്കുകയും മനസ്സിലാക്കാന്‍ ആഗ്രഹമുണ്ടാക്കുകയും ചെയ്യുക. അതിന് മുന്‍നിരയില്‍ നിന്ന് വര്‍ത്തിക്കുക. ഈ രാജ്യവും രാജ്യനിവാസികളും അല്ലാഹു നമ്മെ ഏല്‍പ്പിച്ച വലിയ സൂക്ഷിപ്പ് മുതലാണ്. അവരോടുളള കടമ നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കുക.
ഇവയെക്കാളെല്ലാം പ്രഥമവും പ്രധാനവുമായ തഖ് വ, 
നാം ഇസ് ലാമിനെ പഠിക്കുകയും പകര്‍ത്തുകയും ചെയ്യലാണ്. നമ്മുടെ ജീവിതം ഇസ് ലാമികമാക്കുക. നമ്മുടെ സ്വഭാവ രീതികളും സംസ്കാര-ശൈലികളും ദീനനുസരിച്ചാക്കുക. എന്നാല്‍, മറ്റുളളവരും ദീനിനെ മനസ്സിലാക്കുകയും ഇസ് ലാമില്‍ ആകൃഷ്ടരാകുകയും ചെയ്യുന്നതാണ്.
ഇത് വെറും തത്വങ്ങളല്ല, അല്ലാഹു പരിശുദ്ധ ഖുര്‍ആനിലൂടെ അറിയിച്ചതും കാലഘട്ടം സാക്ഷ്യം വഹിച്ചതുമായ യാഥാര്‍ത്ഥ്യങ്ങളാണ്.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കാനുളള കഴിവ് അവനുണ്ടാക്കിത്തരികയും, അവന്‍ നിങ്ങളുടെ തിന്‍മകള്‍ മായ്ച്ചു കളയുകയും, നിങ്ങള്‍ക്ക് പൊറുത്തു തരികയും ചെയ്യുന്നതാണ്. അല്ലാഹു മഹത്തായ അനുഗ്രഹമുളളവനാകുന്നു. (സൂറത്തു അന്‍ഫാല്‍ : 29)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...