റമദാന്‍ മാസത്തിലെ
നമ്മുടെ ചില വീഴ്ചകള്‍.!
- അല്ലാമാ മുഫ്തി മുഹമ്മദ് തഖിയ്യ് ഉസ്മാനി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/05/blog-post_18.html?spref=tw
റമദാനുല്‍ മുബാറക്ക് സമ്പന്നമാക്കാം.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
ഇവിടെ ക്ലിക്ക് ചെയ്യുക:
http://swahabainfo.blogspot.com/2018/05/blog-post.html?spref=tw
ഇന്ത്യന്‍ മുസ് ലിംകളോട്
റമദാനുല്‍ മുബാറക് സംസാരിക്കുന്നു.!
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി (റഹ്)
ഇവിടെ ക്ലിക്ക് ചെയ്യുക:
http://swahabainfo.blogspot.com/2018/05/blog-post_13.html?spref=tw
റമദാനുല്‍ മുബാറക് ആസ്വദിക്കാം.!
-ഹാഫിസ് മുസ്സമ്മില്‍ കൗസരി ഖാസിമി
http://swahabainfo.blogspot.com/2018/05/blog-post_96.html?spref=tw
ബഹുമാന്യ ഹാഫിസുകളോട്...
പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മക്കത്തുല്‍ മുകര്‍റമയില്‍ നിന്നും
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
ഇവിടെ ക്ലിക്ക് ചെയ്യുക:
http://swahabainfo.blogspot.com/2018/05/blog-post_16.html?spref=tw
റമദാനുല്‍ മുബാറക് സമ്പന്നമാക്കാം.!
ഇവിടെ ക്ലിക്ക് ചെയ്യുക:
http://swahabainfo.blogspot.com/2018/05/blog-post_53.html?spref=tw
റമദാന്‍ മാസത്തിലെ
നമ്മുടെ ചില വീഴ്ചകള്‍.!
- അല്ലാമാ മുഫ്തി മുഹമ്മദ് തഖിയ്യ് ഉസ്മാനി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
റമദാന്‍റെ പുണ്യമാസം ഒരിക്കല്‍ കൂടി വന്നെത്തിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളുടെ വസന്തകാലമാണിത്. പക്ഷെ, നാം ഈ മാസത്തിന്‍റെ വില ഇതുവരെ മനസ്സിലാക്കിയിട്ടില്ലെന്നാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിളിച്ചറിയിക്കുന്നത്. ആയതിനാല്‍ ഈ ലേഖനത്തില്‍, നാം എല്ലാവര്‍ക്കും ഈ മാസത്തില്‍ ഉണ്ടാകാറുള്ള ഏതാനും വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയാണ്. ഇവകള്‍ കാരണമായി ഈ മാസത്തിന്‍റെ അനുഗ്രഹങ്ങള്‍ തടയപ്പെടുക മാത്രമല്ല, പാപത്തിന്‍റെ വലിയ കുഴികളില്‍ നാം പെട്ടുപോകുമോ എന്നുപോലും ഭയമുണ്ട്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.!
റമദാന്‍ മാസത്തിന്‍റെ ഗൗരവം നാം ശരിയായി ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് നമ്മുടെ ഒന്നാമത്തെ വീഴ്ച. യഥാര്‍ത്ഥത്തില്‍ റമദാന്‍ മാസം ഒരു തര്‍ബിയത്തീ കോഴ്സാണ്. ഇതിലൂടെ അല്ലാഹുവിന്‍റെ കരുണ കൊണ്ട് നമ്മുടെ കഴിഞ്ഞ നാളുകളിലെ പാപങ്ങള്‍ കഴുകപ്പെടുകയും ഒരു പുതുജീവന്‍ നല്‍കപ്പെടുകയും ചെയ്യുന്നതാണ്. അതുകൊണ്ട് നോമ്പ് അനുഷ്ഠിക്കലും തറാവീഹ് നമസ്കരിക്കലും മാത്രമല്ല, ഈ മാസത്തിലെ കടമ. റമദാന്‍ മുഴുവനും സര്‍വ്വ പാപങ്ങളില്‍ നിന്നും അകന്നുമാറി, അല്ലാഹുവിങ്കലേക്ക് മടങ്ങുന്നതില്‍ ചിലവഴിക്കേണ്ടതാണ്. ആഹാരം പോലുള്ള അനുവദനീയമായ ആവശ്യങ്ങള്‍ പോലും നോമ്പില്‍ ഉപേക്ഷിക്കാറുള്ള മനുഷ്യന്‍, നോമ്പില്ലാത്തപ്പോള്‍ നിഷിദ്ധമായ പാപങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ അത് നോമ്പിനോടുള്ള ഒരു തരം പരിഹാസമാണ്. അതുകൊണ്ടാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളിയത്: ഇത്തരം നോമ്പുകാര്‍ക്ക് വിശന്നുകഴിയലല്ലാതെ ഒരു ഫലവും ഉണ്ടാകുന്നതല്ല.
നാം ഓര്‍ക്കുക: ഇതര ഭൗതിക കാര്യങ്ങള്‍ക്ക് ഇനിയും അവസരങ്ങളുണ്ട്. പക്ഷെ, അനുഗ്രഹ-ഐശ്വര്യങ്ങളുടെ ഈ അമൂല്യ നിമിഷങ്ങള്‍ ഇനി മറ്റൊരു മാസത്തിലും ലഭിക്കുന്നതല്ല. ആകയാല്‍ ഇതര ജോലികള്‍ അത്യാവശ്യത്തിന് മാത്രം ചെയ്ത് അധിക സമയങ്ങളിലും ഇബാദത്തുകളില്‍ ചിലവഴിക്കുക. വായയെയും തൊണ്ടയെയും നോമ്പനുഷ്ഠിപ്പിക്കുന്നതുപോലെ, കണ്ണ്, ചെവി, മനസ്സ് ഇവകളെയും നോമ്പനുഷ്ഠിപ്പിക്കുക. അല്ലാഹു കനിഞ്ഞരുളിയ ഈ അനുഗ്രഹങ്ങളെ അവനെതിരായ കാര്യങ്ങളില്‍ ഉപയോഗിക്കുന്നതില്‍ നിന്നും പരിപൂര്‍ണ്ണമായി സൂക്ഷിക്കുക. നമ്മില്‍ പലരും ഏതാനും മണിക്കൂറുകള്‍ ആഹാര-പാനീയങ്ങള്‍ ഉപേക്ഷിക്കാറുണ്ട്. പക്ഷെ, കളവ്, പരദൂഷണം, ഗാനം, മ്യൂസിക്, കൈക്കൂലി, വഞ്ചന മുതലായ പാപങ്ങള്‍, റമദാനില്‍ പോലും വര്‍ജ്ജിക്കാറില്ല. പലരും ഇത്തരം പാപങ്ങള്‍ക്കുള്ള ഒരു സുവര്‍ണ്ണാവസരമായിട്ടാണ് റമദാനിനെ കാണുന്നത് തന്നെ. മറ്റു ചിലര്‍ ഇത്തരം പാപങ്ങളില്‍ നിന്നും ഒഴിഞ്ഞുകഴിയുമെങ്കിലും റമദാനിന്‍റെ അനുഗ്രഹീത നിമിഷങ്ങളെ പാഴ്വര്‍ത്തമാനങ്ങളിലും സൊറ പരച്ചിലുകളിലും പാഴാക്കിക്കളയുന്നു. വേറെ ചിലരാകട്ടെ, ക്ഷമയുടെയും സഹാനുഭൂതിയുടെയും മാസമായ റമദാന്‍ മുഴുവന്‍ നിസ്സാര വിഷയങ്ങളില്‍ പോലും കോപിച്ചും തര്‍ക്കിച്ചും വഴക്കുണ്ടാക്കിയും അടി-പിടി നടത്തിയും നശിപ്പിക്കുന്നു. കച്ചവടക്കാര്‍ രാവും പകലും കച്ചവടത്തില്‍ ആണ്ടിറങ്ങുന്നു. സ്ഥാപന-പ്രസ്ഥാനങ്ങളുടെ പിരിവുകാര്‍ പിരിവില്‍ തന്നെ മുഴുകുന്നു. അതില്‍ ചതിയും വഞ്ചനയും നടത്തുന്നവരുടെ കാര്യം ഇരിക്കട്ടെ, സാക്ഷാല്‍ ദീനിയ്യായ ആവശ്യങ്ങള്‍ക്ക് പിരിക്കുന്നവര്‍ പോലും ദീനിനും റമദാനിനും നാണക്കേടുണ്ടാക്കുന്ന നിലയിലാണ് പിരിവുകള്‍ നടത്തുന്നത്.
നമുക്കിടയില്‍ വലിയൊരു ഫിത്നയായിത്തീര്‍ന്ന ഒന്നാണ് പെരുന്നാള്‍ ഒരുക്കങ്ങള്‍. തീര്‍ച്ചയായും പെരുന്നാള്‍ സന്തോഷിക്കാനുള്ള ദിവസം തന്നെയാണ്. അന്ന് കഴിയുന്നതും നല്ല വസ്ത്രം ധരിക്കാനും പ്രേരണ വന്നിട്ടുണ്ട്. പക്ഷെ, ഇന്ന് ഇതിന്‍റെ പേരില്‍ നടത്തുന്ന ധൂര്‍ത്തിന്‍റെ പ്രളയവുമായി ശരീഅത്തിന് യാതൊരു ബന്ധവുമില്ല. കഴിവില്ലെങ്കിലും വീട്ടിലെ ഓരോ അംഗത്തിനും ഏറ്റവും വിലകൂടിയ വസ്ത്രവും ശൂസും വാങ്ങല്‍ ഇന്ന് ഫര്‍ള് പോലെയാണ് പലരും കാണുന്നത്. വീട് മുഴുവന്‍ പുതുപുത്തന്‍ സാധനങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നതിലും, ബന്ധുമിത്രാദികള്‍ക്ക് വിലകൂടിയ പെരുന്നാള്‍ കാര്‍ഡുകള്‍ അയക്കുന്നതിലും ഓരോരുത്തരും മല്‍സരിക്കുകയാണ്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക തലവേദനയായി ഇന്നത്തെ പെരുന്നാള്‍ മാറിയിരിക്കുന്നു. ഈ തലവേദന മാറ്റാന്‍ ഇത്തരക്കാര്‍ ഏത് തിന്മയുടെ മാര്‍ഗ്ഗം സ്വീകരിച്ചാലും അതില്‍ അത്ഭുതപ്പെടാനില്ല. റമദാനിലെ ഏറ്റം അനുഗ്രഹീത രാവുകളായ അവസാനത്തെ പത്ത് രാവുകള്‍ ഇബാദത്തില്‍ മുഴുകേണ്ടതിനുപകരം കമ്പോളങ്ങളില്‍ ചുറ്റിത്തിരിഞ്ഞു തുലക്കുന്നു എന്നതാണ് പെരുന്നാള്‍ ഒരുക്കങ്ങളുടെ ഏറ്റവും വലിയ നഷ്ടം. സമ്മേളന-പ്രഭാഷണങ്ങളുടെ പേമാരിയാണ് റമദാന്‍ മാസത്തിലെ മറ്റൊരു കുഴപ്പം. റമദാന്‍ മാസം യഥാര്‍ത്ഥത്തില്‍ പ്രസംഗത്തിനുള്ളതല്ല, കര്‍മ്മത്തിനുള്ളതാണ്. പള്ളികളില്‍ ഒരു ഭാഗത്ത് വിളക്കുകള്‍ മിന്നിത്തിളങ്ങുന്നു. മറുഭാഗത്ത് വലിയ പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നു. മുതിര്‍ന്നവരെല്ലാം ഒരുക്കങ്ങളുടെ പിന്നാലെ കൂടുന്നു. കുട്ടികള്‍ പള്ളികളും പരിസരങ്ങളും ശബ്ദമലിനമാക്കുന്നു. ചുരുക്കത്തില്‍, ഏകാഗ്രതയോടെ ഇബാദത്തില്‍ മുഴുകേണ്ട ഈ നിമിഷങ്ങള്‍ വലിയ ഒച്ചപ്പാടിലും ബഹളങ്ങളിലുമായി കഴിച്ചുകൂട്ടപ്പെടുന്നു.
ആരെയെങ്കിലും പരിഹസിക്കലോ, വെറുതെ വിമര്‍ശിക്കലോ അല്ല, ഈ വരികള്‍ കൊണ്ടുള്ള ഉദ്ദേശം. മറിച്ച് അല്ലാഹും ഔദാര്യപൂര്‍വ്വം കനിഞ്ഞരുളിയ ഈ മാസത്തെ നാം തികഞ്ഞ ലാഘവത്തോടെ പാഴാക്കിക്കൊണ്ടിരിക്കുകയാണെന്ന് എന്നെയും മുഴുവന്‍ മുസ്ലിം സഹോദരങ്ങളെയും ഉണര്‍ത്തല്‍ മാത്രമാണ് ലക്ഷ്യം.
വര്‍ഷത്തിലെ പതിനൊന്നു മാസവും മനോഛകളുടെ പൂര്‍ത്തീകരണത്തില്‍ മുഴുകിക്കഴിയുന്ന നാം, ഈ മാസത്തിലെങ്കിലും അല്ലാഹുവിനോടുള്ള പരസ്യമായ അനുസരണക്കേടില്‍ നിന്നെങ്കിലും ഒഴിഞ്ഞുമാറുക. മുന്‍ഗാമികളെ പോലെ ഈ മാസത്തിന്‍റെ അനുഗ്രഹീത നിമിഷങ്ങള്‍ മുഴുവന്‍ ഇബാദത്തുകളില്‍ ചെലവഴിക്കാന്‍ സാധ്യമല്ലെങ്കില്‍, കുറഞ്ഞപക്ഷം പാപങ്ങളെ വര്‍ജ്ജിക്കുകയെങ്കിലും ചെയ്യുക. ആത്മ പരിത്യാഗത്തിന്‍റെയും സഹാനുഭൂതിയുടെയും മാതൃകകളാകാന്‍ നമുക്ക് കഴിവില്ലെങ്കില്‍, ചുരുങ്ങിയത് മറ്റുള്ളവരെ ഉപദ്രവിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നതില്‍ നിന്നെങ്കിലും അകന്നുകഴിയുക. ഇഖ്ലാസോടുകൂടി രാത്രി ഉണര്‍ന്ന് ഇബാദത്തുകളില്‍ ലയിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഈ വിശുദ്ധ രാവുകളില്‍ പൊങ്ങച്ച പ്രകടനങ്ങളുടെ സമ്മേളനങ്ങള്‍ നടത്തി ഇതിന്‍റെ വിശുദ്ധിയെ പരിഹസിക്കാതിരിക്കുകയെങ്കിലും ചെയ്യുക. ഇരുലോക നായകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അദ്ധ്യാപനങ്ങളോട് സ്നേഹവും അവിടുത്തെ ശഫാഅത്തില്‍ പ്രതീക്ഷയും തിരുദൂതരുടെ ശാപത്തില്‍ നിന്നും ഭയവും ഉള്ളവരാണ് നാമെങ്കില്‍, നാം നമ്മെക്കുറിച്ച് നന്നായി വിചാരണ ചെയ്യുക. കഴിഞ്ഞ തെറ്റുകുറ്റങ്ങളില്‍ നിന്നും നിഷ്കളങ്കമായി തൗബ ചെയ്യുക. ഈ വിശുദ്ധ നിമിഷങ്ങളില്‍ പടച്ചവന് പൊരുത്തമായ കാര്യങ്ങള്‍ കൂടുതലായി ചെയ്യുമെന്ന് നിഷ്കളങ്കമായി തീരുമാനമെടുക്കുക. അല്ലാഹു നമുക്കെല്ലാം തൗഫീഖ് നല്കട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment