ഇന്നാലില്ലാഹ്...
എറണാകുളം, തമ്മനം ഹാഫിസ് നിസാര്‍ മൗലവി, ഹാഫിസ് അബ്ദുല്‍ സത്താര്‍ കൗസരി, ഹാഫിസ് ബിലാല്‍ ഹസനി, റഫീഖ് സാഹിബ് എന്നിവരുടെ പ്രിയപ്പെട്ട പിതാവ് മുഹമ്മദ് കുട്ടി (മമ്മൂട്ടി ഇക്ക) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.
(2020 ആഗസ്റ്റ് 18 ചൊവ്വാഴ്ച)
എറണാകുളം പട്ടണത്തിലെ വളരെ പഴയതും പ്രധാനപ്പെട്ടതുമായ ദീനിന്‍റെ പ്രവര്‍ത്തകനായിരുന്നു. മസ്ജിദ് നൂറില്‍ നിരന്തരം വരികയും ദഅ്വത്തിലും ദിക്റിലുമായി കഴിച്ചുകൂട്ടുകയും ചെയ്തിരുന്നു. തികഞ്ഞ നിശബ്ദത മുറുകെ പിടിച്ചിരുന്നു. ദീനിന്‍റെ മജ്ലിസുകളില്‍ ശ്രദ്ധയോടെ പങ്കെടുക്കുകയും ദീനിന്‍റെ മാര്‍ഗ്ഗത്തില്‍ ധാരാളമായി പുറപ്പെടുകയും ചെയ്തിരുന്നു. 9 പ്രാവശ്യം അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നാല് മാസം വീതം ജമാഅത്തില്‍ യാത്ര ചെയ്യുകയുണ്ടായി. ജമാഅത്ത് നമസ്കാരത്തില്‍ അവ്വല്‍ തക്ബീര്‍ മുടക്കം വരാതെ ശ്രദ്ധിച്ച, ഓര്‍മ്മയുള്ളിടത്തോളം തഹജ്ജുദ് മുടക്കിയിട്ടില്ലാത്ത വ്യക്തിത്വമായിരുന്നു മമ്മൂട്ടി ഇക്ക മര്‍ഹൂം. മക്കളുടെ വിഷയത്തില്‍ വളരെയധികം ശ്രദ്ധിച്ചതിനാല്‍ അവരെല്ലാവരും ജാരിയായ സ്വദഖകളായി ഹാഫിസുകളും ആലിമുകളുമായി. അല്ലാഹു മഹാനായ പിതാവിന്‍റെ ഗുണങ്ങള്‍ കൂടുതല്‍ പ്രകാശിക്കുന്ന മക്കളായും ചെറുമക്കളായും എല്ലാവരെയും സ്വീകരിക്കട്ടെ.! അല്ലാഹു ശഹാദത്തിന്‍റെ സമുന്നത പ്രതിഫലം നല്‍കുകയും നബിമാര്‍ സ്വിദ്ദീഖ്, ശുഹദാഅ്, സ്വാലിഹുകളുടെ കൂട്ടത്തില്‍ യാത്ര അയയ്ക്കുകയും ചെയ്യട്ടെ.! പ്രത്യേക സാഹചര്യത്തില്‍ ശുശ്രൂഷയിലും ജനാസയിലും കുറഞ്ഞ ആളുകള്‍ മാത്രമാണ് പങ്കെടുക്കുന്നതെങ്കിലും, ഇന്‍ഷാഅല്ലാഹ്- പ്രതിഫലത്തില്‍ യാതൊരു കുറവും ഉണ്ടാകുകയില്ലെന്ന് മാത്രമല്ല, വന്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് റഹ്മാനായ റബ്ബിന്‍റെ വിശാലമായ റഹ്മത്തില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്. എങ്കിലും നാമെല്ലാവരും ഗാഇബായ മയ്യിത്ത് നമസ്കാരവും ഈസാല്‍ സവാബും ബന്ധുക്കള്‍ക്ക് തഅ്സിയത്തും ചെയ്ത് ഉന്നത പ്രതിഫലത്തില്‍ പങ്കാളികളാകുക. അല്ലാഹു അവര്‍ക്ക് ഉന്നത പ്രതിഫലവും ആരോഗ്യവും ദീര്‍ഘായുസ്സും സമാധാനവും നല്‍കട്ടെ.! മര്‍ഹൂമിന് പരിപൂര്‍ണ്ണ മഗ്ഫിറത്തും മര്‍ഹമത്തും മഹത്തായ ദറജാത്തുകളും കനിഞ്ഞരുളട്ടെ.!
തഅ്സിയത്ത് അറിയിക്കൂ...
ഹാഫിസ് നിസാര്‍ മൗലവി
(ഇമാം, ബ്രോഡ് വേ ജുമുഅ മസ്ജിദ്)
റഫീഖ് സാഹിബ്
(ഹസനിയ്യ മുന്‍ വിദ്യാര്‍ത്ഥി)
ഹാഫിസ് അബ്ദുസ്സത്താര്‍ കൗസരി
(മുദര്‍രിസ്, അല്‍ ജാമിഅത്തുല്‍ കൗസരിയ്യ)
ഹാഫിസ് ബിലാല്‍ ഹസനി
(ഇമാം, നോര്‍ത്ത് ജുമുഅ മസ്ജിദ്.
ചെയര്‍മാന്‍, പയാമെ ഇന്‍സാനിയത്ത് എറണാകുളം)
മരുമക്കള്‍:
ഷൈഖ് ബാബു
ഹാരിസ്
No comments:
Post a Comment