Wednesday, March 6, 2019

ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ (റഹിമഹുല്ലാഹ്) : തിന്മകള്‍ക്കെതിരെ പോരാടിയ അതുല്യ പണ്ഡിത പ്രതിഭ.! - ഇസ്ഹാഖ് നദ് വി എരുമേലി



ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ (റഹിമഹുല്ലാഹ്) : 
തിന്മകള്‍ക്കെതിരെ പോരാടിയ 
അതുല്യ പണ്ഡിത പ്രതിഭ.! 
- ഇസ്ഹാഖ് നദ് വി എരുമേലി 
https://swahabainfo.blogspot.com/2019/03/blog-post_1.html?spref=tw 

മുസ്‌ലിം കൈരളിയുടെ പണ്ഡിത സൂര്യ തേജസ്സാ യിരുന്നു നമ്മിൽ നിന്നും അല്ലാഹുവിലേക്ക് യാത്രയായ ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ ഉസ്താദ്.

കാലം ബാക്കിവെച്ച അപൂർവം പൂർവ്വ സൂ രികളായ ആലിമീങ്ങളെ അനുസ്മരിപ്പിക്കുന്ന പണ്ഡിത പ്രതിഭ.!

അധികാരികളുടെ പിന്നാലെ പോവാതെ, സ്ഥാന മാനങ്ങൾക്കു വേണ്ടിയും ഭൗതിക താൽപര്യങ്ങൾക്കു വേണ്ടിയും ആദർശത്തിൽ അണുവിട വിട്ടുവീഴ്ച്ച അനുവദിക്കാത്ത ഉസ്താദ്, രുടെ മുൻപിലും അഭിമാനം അടിയറവ് വെക്കാതെ, അല്ലാഹുവിനെ അല്ലാതെ മറ്റൊരാളെയും ഭയപ്പെടാത്ത ഉഖ്‌റവിയായ ഉലമാഇന്‍റെ സകല ഗുണങ്ങളും ഒത്തു ചേർന്ന, കാലം ഓർക്കാൻ ഒരുപാട് നന്മകൾ ബാക്കിവെച്ച കര്‍മ്മയോഗി ആയിരുന്നു. 

പാണ്ഡിത്യത്തിന്‍റെ ഗരിമയും ഇഖ് ലാസിന്‍റെ  പൂർണതയും തികഞ്ഞ ജീവിത സൂക്ഷ്മതയും വശ്യമായ പെരുമാറ്റവും സമ്മേളിച്ച ഉസ്താദ്, 
ഉമ്മത്തിന്റെ ഏകതയും ഐക്യവും അതിനു വേണ്ടിയുള്ള ശാക്തിക പ്രവർത്തനവുമായി കേരളത്തിനകത്തും പുറത്തും നിർഭയം ഓടി നടക്കുകയും കർമ രംഗത്ത് മറ്റ് ആലിമീങ്ങൾക്ക് എന്നെന്നും മാതൃകയായി ജീവിതം റബ്ബിൽ സമർപ്പിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്ത  മുജാഹിദുൽ ഇസ്‌ലാം ആണ് .

സംഘടനാ പക്ഷപാതിത്വം തലക്കു പിടിച്ച ആളുകൾക്കും ആലിമീങ്ങൾക്കും ഇടയിൽ ഉസ്താദിന്‍റെ ചില ധീര ഇടപെടലുകളും നിലപാടുകളും ഇന്നും ചർച്ച ചെയ്യുന്നതും ചില ആളുകൾ ഓർക്കുന്നതും സമകാലിക പണ്ഡിതന്മാർക്കുവേണ്ട ആരെയും കൂസാത്ത ആജ്ഞാ ശക്തിയും സമുഹത്തിന്‍റെ പൊതുവായ വിഷയങ്ങളിൽ ഐക്യപ്പെടാനുള്ള മുസ്‍ലിം സഹിഷ്ണുതയിലേക്കുമാണ്.

സമകാലീന ആലിമീങ്ങളിൽ നിന്നും ഈസാ മൗലാനയെ വിത്യസ്തനാക്കുന്നതും ബഹു ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടപെട്ടതും അദ്ദേഹത്തിന്റെ ധീരമായ ഇടപെടലുകളും വ്യക്തമായ നിലപാടുകളും തന്നെയാണ്. നീതിയുടെ പക്ഷത്തു നിലയുറപ്പിക്കാനും മുസ്‌ലിം ജനകീയ വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് പണ്ഡിത ദൗത്യം നിർവഹിക്കാനും എന്നും മുന്നിൽ നിന്നിരുന്ന ഉസ്താദ്, കേരളീയ പണ്ഡിതന്മാർക്കു ഫാസിസത്തിനും രാഷ്‌ടീയ അന്ധതക്കും എതിരെ നിലകൊള്ളുവാൻ വലിയൊരു പ്രചോദനം ആയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്‍റെ നിലപാടുകൾ മുസ്‌ലിം കൈരളിയുടെ നവോത്ഥാന രംഗത്ത് എക്കാലവും സ്മരിക്കപ്പെടും എന്ന് പറയുന്നത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പൈതൃകം പേറുന്ന മൗലാനാ, അനീതിക്കും ഭരണകൂടങ്ങളുടെ തിന്മക്കും മുസ്‌ലിം സമൂഹത്തിന്‍റെ അരക്ഷിതാവസ്ഥക്കും എതിരെ  സമരം ചെയ്ത മുൻകാല ഇമാമീങ്ങളെ അനുസ്മരിപ്പിക്കുന്നു. ആ വീറും വാശിയും അവസാന നാൾ വരെയുണ്ടായിരുന്നുവെന്നത് പ്രത്യേകം നാം ഓർക്കുന്നു.

ഒരിക്കൽ കണ്ടവർ ബന്ധം കാത്തു സുക്ഷിക്കാനും അകന്ന് നിന്നവരെ അടുപ്പിക്കുകയും മുസ്‌ലിം ബഹുജനം ആവേശത്തോടെയും ആദരവോടെയും നോക്കി കണ്ട സയ്യിദുൽ ഖൈമ്..

ഇമാമീങ്ങൾക്കും ഉസ്താദന്മാർക്കും എന്നും പ്രചോദനമായിരുന്ന ഉസ്താദ് അവർക്ക് ദൗത്യ ബോധം പകർന്നു നൽകുകയും അല്ലാഹു അർപ്പിച്ച ഉത്തരവാദിത്യവും സമഗ്രമായ പണ്ഡിത ദൗത്യവും നിദാന്ത ജാഗ്രതയോടുകൂടി അവരെ ഉണർത്തുകയും അമൽ ജീവിതസപര്യയാക്കുകയും ചെയ്ത ആലിമേ റബ്ബാനി ആയിരുന്നു. 

കായംകുളം അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, വർക്കല മന്നാനിയ്യ, കാഞ്ഞിരപ്പള്ളി നൂറുൽഹുദാ, കൊച്ചാലുംമൂട് കോളേജ്, ഈരാറ്റുപേട്ട പുത്തൻ പള്ളി കോളേജ് & തൊടുപുഴ മുനവ്വറിലൂടെ ഈരാറ്റുപേട്ട ഫൗസിയ യിൽ അസ്തമിച്ച ആ വൈജ്ഞാനിക ജീവിതം സ്വാർത്ഥകമായി തീരുന്നത് ആയിരക്കണക്കിന് പണ്ഡിതന്മാരെ വാർത്തെടുത്തുകൊണ്ടും ഇസ്‌ലാമിക ലോകത്തിന് അവരെ  സമർപ്പിച്ചതുകൊണ്ടുമാണ്.

ഒരുപുരുഷായുസ്സ് മുഴുവനും ദീനിനും ഇബാദത്തിനും പ്രബോധനത്തിനും ജിഹാദിനും ദർസിനും തദ്‌രീസിനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഉസ്താദ് സർവ കലാ പ്രതിഭ ആയിരുന്നു. 

അറബിസാഹിത്യവും ഫിഖ്ഹ്, ഹദീസ്, ഖുർആൻ പോലെ തന്‍റേതായ മേഖല ആയി കണ്ട ശൈഖ് ലക്‌നോവിൽ നടന്ന ആഗോള ഉലമ സംഗമത്തിൽ അറബി ഭാഷയിൽ നടത്തിയ പ്രസംഗം ശ്രദ്ധേയ മായിരുന്നു. ജിഹാദിന്‍റെയും ഇൽമിന്‍റെയും പാതയിൽ തന്നെ അവസാന ശ്വാസം വരെ ഇസ്തികാമത്തോട് കൂടി നിലയുറപ്പിക്കുകയും ചെയ്ത മഹാൻ വലിയ ഒരു ഗ്രന്ഥ കർത്താവു കൂടിയായിരുന്നുവെന്ന് പലർക്കും അറിയാത്ത സത്യമാണ്.

കേരളത്തിലെ എല്ലാ ഇസ്‌ലാമിക ചലനങ്ങളെയും സസൂക്ഷ്മം വിലയിരുത്തിയ ഉസ്താദ് സംഘടന പക്ഷപാതിത്വം തിരുത്തപ്പെടേണ്ടതാണെന്നും കൂടെയുള്ളവരുടെ സംഘടന സ്വാതന്ത്ര്യം അംഗീകരിച്ചു കൊടുക്കുന്നതിലും എല്ലാ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരുമായും ആലിമീങ്ങളുമായും അടുത്ത ബന്ധവും പുലർത്തുന്നതിലും  മുൻപന്തിയിൽ ആയിരുന്നു. 

സമകാലിക വെല്ലുവിളിക്കു മുന്നിൽ ആർജ്ജവമുള്ള പണ്ഡിത ഗർജ്ജനമാണ് നിലച്ചത്. സാമൂഹ്യ രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന ഒരു തലമുറയുടെ ഓർമയാണ് അസ്തമിച്ചത്.! 

വിശുദ്ധ ഉംറ കഴിഞ്ഞ് സമ്പൂര്‍ണ്ണ വിശുദ്ധിയോടെയാണ് നാഥനിലേക്ക് മടങ്ങിയത്. 
പണ്ഡിത പാമര വ്യത്യാസമില്ലാതെ ഒഴുകിയെത്തിയ നൂറുകണക്കിന് വിശ്വാസി കൂട്ടം സാക്ഷികളായി അവരുടെ പ്രാർത്ഥനകൾ ഏറ്റുവാങ്ങി പുത്തന്‍പള്ളിയുടെ മണ്ണ് ആ പവിത്ര മേനി അല്ലാഹുവിലേക്ക് ഏറ്റെടുത്തപ്പോൾ അദ്ദേഹം പ്രതിനിധാനം ചെയ്‌ത ജീവിത ലക്ഷ്യവും  ദൗത്യവുമാണ് സഫലമായത്. അതിലുപരി  അദ്ദേഹത്തിനോടുള്ള മുസ്ലിം കൈരളിയുടെ രാജകീയ വിടയും ആദരവുമായി വിശ്വാസികളുടെ സത്യ സാക്ഷ്യം കൂടിയായി റബ്ബിലേക്ക് അത് മാറുകയാണ് ഉണ്ടായത്.  
മഹാനുഭാവന് അല്ലാഹു സ്വർഗത്തിൽ അത്യുന്നത പദവി നൽകി അനുഗ്രഹിക്കട്ടെ.! 
ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ bukharihasani@gmail.com എന്ന മെയിലിലോ +91 9961955826 എന്ന വാട്സ്അപ്പ് നമ്പറിലോ അയച്ച് തരിക. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...