*അൽ ഹസൻ ഉലമാ അസോസിയേഷൻ*
1
https://swahabainfo.blogspot.com/2019/03/blog-post_14.html?spref=tw
*അല്ലാഹുവിനത്രെ സർവ്വസ്തുതിയും. അല്ലാഹുവിന്റെ അളവറ്റ കാരുണ്യവും രക്ഷയും അവിടുത്തെ തിരുദൂതരിൽ (സ) സദാ വർഷിക്കുമാറാകട്ടെ.!* ആമീൻ
*കായംകുളം അൽ ജാമിഅതുൽ ഹസനിയ്യ* യുടെ സന്തതികൾക്ക് ഒത്തുകൂടുവാനും, ദീനീ സേവന രംഗത്ത് തങ്ങളുടെ പരിശ്രമങ്ങൾക്ക് ഊർജ്ജം പകരുവാനും, ദീനീ രംഗത്ത് സർവ്വതോന്മുഖമായ വളർച്ചക്ക് ആക്കം കൂട്ടുവാനും, ജീവിതപ്രതിസന്ധികളെ ഒത്തൊരുമയോടെ അതിജീവിക്കുവാനും , ഒരു *പൊതുവേദി* ഉണ്ടാകണമെന്ന അടങ്ങാത്ത ആഗ്രഹം എല്ലാ ഹസനികളുടെയും മനതാരിലുണ്ട്. നാളിതുവരെ ഹസനിയ്യയുടെ മടിത്തട്ടിൽ ഒത്തുകൂടി ഇൽമീ സദസ്സുകളിലോ, സനദ് ദാന സമ്മേളനങ്ങളിലോ സാന്നിധ്യം അറിയിക്കുകയും, അല്പസമയം പരസ്പര വിശേഷങ്ങൾ പങ്കു വച്ചും പിരിയുന്ന പതിവായിരുന്നു നമുക്ക് ഉണ്ടായിരുന്നത്. നമ്മുടെ കൂട്ടായ്മയുടെ സദ്ഫലങ്ങൾ കേരളത്തിലുടനീളം പ്രതിഫലിക്കണമെന്ന ആഗ്രഹം ഇതിനകം ഒട്ടുമിക്ക ഹസനികളും പങ്ക് വെക്കുകയും ചെയ്തിട്ടുണ്ടല്ലോ. നമ്മുടെ ആഗ്രഹത്തിന്റെ സാക്ഷാൽകാരത്തിനായി പ്രാഥമികമായി ഒരു ആലോചനാ സമിതിയെ ഹസനികളുടെ വാട്സപ്പ് ഗ്രൂപ്പിൽ ചർച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തിരുന്നു. കൂട്ടായ്മക്ക് *"അൽ ഹസൻ ഉലമാ അസോസിയേഷൻ"* എന്ന പേര് ഗ്രൂപ്പംഗങ്ങൾ ചർച്ച ചെയ്ത് ഏകകണ്ഠമായി തീരുമാനത്തിൽ എത്തുകയും ചെയ്തിരുന്നു. *അൽഹംദുലില്ലാഹ്.*
*പ്രസ്തുത ആലോചനാ സമിതിയുടെ പ്രഥമ യോഗം കൊല്ലം ചാമക്കട ജുമാ മസ്ജിദിൽ വച്ച് 03-02-2019 (ഞായർ) ന് കൂടി.*
*ആലോചനാ സമിതിയിൽ പങ്ക് കൊണ്ടവർ.:*
1 ഹബീബ് റഹ്മാൻ മൗലവി അൽഹസനി പൂവാർ
2 മുഹമ്മദ് അലി മൗലവി അൽഹസനി കൊല്ലം
3 സൈദ് മുഹമ്മദ് മൗലവി അൽഹസനി കായംകുളം
4 അഷ്റഫ് മൗലവി അൽഹസനി തൊടുപുഴ
5 ഇസ്ഹാഖ് മൗലവി അൽഹസനി പോരുവഴി
6 ബിലാൽ മൗലവി അൽഹസനി തമ്മനം
7 ബുഖാരി മൗലവി അൽഹസനി കാഞ്ഞാർ
8 ത്വാരിഖ് മൗലവി അൽഹസനി ബാലരാമപുരം
9 അബ്ദുർ റഷീദ് മൗലവി അൽഹസനി പത്തനാപുരം
10 അബ്ദുൽ വാഹിദ് മൗലവി അൽഹസനി കായംകുളം
11 ഷാഫി മൗലവി അൽഹസനി കായംകുളം
12 ഷിബിലി മൗലവി അൽഹസനി അരിനല്ലൂർ
13 അബ്ദുർ റഷീദ് മൗലവി അൽഹസനി കാഞ്ഞിപ്പുഴ
ളുഹ്ർ നമസ്കാരാനന്തരം *കൊല്ലം മുഹമ്മദലി മൗലവി* യുടെ ദുആയോട് കൂടി യോഗം ആരംഭിച്ചു. കൂട്ടായ്മയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി *പൂവാർ ഹബീബുറഹ്മാൻ മൗലവി അൽഹസനി* ഹൃസ്വമായി വിശദീകരിച്ചു. പടച്ചറബ്ബിന്റെ തൃപ്തി ലക്ഷ്യമാക്കി നമുക്ക് നമ്മളാൽ കഴിയുന്ന എല്ലാ സന്മാർഗ്ഗങ്ങളിലും പരിശ്രമിച്ചാൽ ഇരുലോകത്തും വിജയിക്കാനാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് *കായംകുളം ഷാഫി മൗലവി അൽഹസനി* ഉദ്ഘാടനം നിർവഹിച്ചു . ഇത്തരം ഒരു കൂട്ടായ്മ ഹസനികളുടെ സർവ്വതോന്മുഖമായ ഉന്നമനത്തിന് നാന്ദികുറിക്കുന്നതായിരിക്കുമെ ന്ന് അദ്ദേഹം വിശദമാക്കി. *അഷ്റഫ് അൽ ഖാസിമി അൽ ഹസനി* (തൊടുപുഴ) ആശംസകളർപ്പിച്ച് സംസാരിച്ചു.
അനന്തരം നിശ്ചിത അജണ്ടകൾ മുന്നിൽ വച്ച് ചർച്ച ആരംഭിച്ചു.
*1, ഉദ്ദേശ്യലക്ഷ്യങ്ങൾ:-*
ശരിയായ ഇസ്‌ലാമിക പ്രചാരകരും നവോത്ഥാന നായകരും, സ്വാതന്ത്ര്യസമര സേനാനികളും, സർവ്വോപരി ഇസ്ലാമിക വൈജ്ഞാനിക മേഖലകളിൽ നിസ്തുലരുമായ ദയൂബന്ദീ ഉലമാഇന്റെ വഴിത്താരയിൽ നിലകൊണ്ട് , വിശുദ്ധ ദീനുൽ ഇസ്‌ലാം വിഭാവന ചെയ്യുന്ന വിശ്വാസാടിത്തറകളും, വിഖ്യാതമായ കർമ്മശാസ്ത്ര സരണികളും , ആത്മീയ സംസ്കരണ മാർഗ്ഗങ്ങളും , പൊതുജന സേവന പ്രവർത്തനങ്ങളും നമ്മുടെ ഇന്ത്യാ രാജ്യത്തിനും പൊതു ജനങ്ങൾക്കും വിശിഷ്യാ മുസ്‌ലിം സമുദായത്തിനും ഉപകരിക്കും വിധം നമ്മളാൽ കഴിയുന്ന പരിശ്രമങ്ങളിൽ മുഴുകി , അല്ലാഹുവിന്റെ തൃപ്തിയിൽ ജീവിച്ച് ഇരുലോക വിജയം കരസ്ഥമാക്കുക എന്നതാണ് *"അൽ ഹസൻ ഉലമാ അസോസിയേഷൻ"* മുന്നോട്ടു വക്കുന്ന ഉദാത്തമായ ലക്ഷ്യം. [അടിസ്ഥാനപരമായി ഉദ്ധൃത പോയിന്റ് പരിപൂർണ്ണമായി നിലനിർത്തുകയും, ഉള്ളടക്കത്തിന് തിരുത്തുകൾ വരുത്താതെയുമിരിക്കേണ്ടത് സംഘടന നിലനിൽക്കുന്ന കാലത്തോളം ശ്രദ്ധിക്കേണ്ടതാണ്.]
*2; നിയമാവലി:-*
A. *കായംകുളം അൽ ജാമിഅതുൽ ഹസനിയ്യ* യിൽ നിന്നുമുള്ള ബിരുദധാരികളായിരിക്കും *അൽ ഹസൻ ഉലമാ അസോസിയേഷൻ* സ്ഥിരാംഗങ്ങൾ.
B. അൽ ഹസൻ ഉലമാ അസോസിയേഷന് അംഗങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റി ഉണ്ടിയിരിക്കും . കമ്മിറ്റിയുടെ കാലാവധി രണ്ട് വർഷത്തേക്കാകുന്നു. എല്ലാ വർഷങ്ങളിലും വാർഷിക സമ്മേളനം നടത്തേണ്ടതും, പ്രവർത്തന റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിക്കേണ്ടതുമാണ്.
(ജില്ലാ കമ്മിറ്റികൾ, ഉത്തരവാദിത്വങ്ങൾ,
കമ്മിറ്റിയിലെ എക്സിക്യൂട്ടീവ്സിന്റെ ഉത്തരവാദിത്വങ്ങളും മറ്റും പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതും നിയമാവലിയിൽ എഴുതിച്ചേർക്കേണ്ടതുമാണ്. )
C, നിർണായകമായ എല്ലാ തീരുമാനങ്ങളും പൊതു യോഗം വിളിച്ച് എടുക്കേണ്ടതാകുന്നു. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ മുന്നിൽ വരുമ്പോൾ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് തീരുമാനങ്ങളെടുക്കാവുന്നതും എടുത്ത തീരുമാനങ്ങൾ ഉടനടി അംഗങ്ങളെ സൗകര്യമായ മാധ്യമങ്ങളിലൂടെ അറിയിക്കേണ്ടതുമാണ്. (ചർച്ച:പൊതുയോഗങ്ങളിൽ എത്രശതമാനം പേർ പങ്കെടുക്കണം, കോറം തികഞ്ഞ കമ്മിറ്റി പൊതുയോഗങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണ്., തീരുമാനങ്ങളെടുക്കേണ്ടതിന് ഏത് രീതി അവലംബമാക്കണം)
D, അംഗങ്ങൾ ദയൂബന്ദീ മസ്ലകിനോട് വിരോധം പുലർത്തുന്നവരോ, തദനുസൃതമായെടുക്കപ്പെടുന്ന തീരുമാനങ്ങൾക്ക് എതിര് പ്രവർത്തിക്കുന്നവരോ ആകരുത്.
E, അൽ ഹസൻ ഉലമാ അസോസിയേഷൻ മുൻകയ്യെടുത്ത് നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് പൊതു അംഗീകാരം ഉണ്ടായിരിക്കണം. (വരുന്ന അപേക്ഷകളുടെ നിജസ്ഥിതി അറിയാൻ ചെറിയ ഒരു ജമാഅത്തിനെ ചുമതലപ്പെടുത്തുകയും അവർ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാവുന്നതുമാണ്.)
F, അൽ ഹസൻ ഉലമാ അസോസിയേഷന്റെ എല്ലാ പ്രവർത്തനങ്ങളിലും എല്ലാ അംഗങ്ങളും സർവ്വാത്മനാ സഹകരിക്കേണ്ടതാണ്.
G, പൊതുയോഗങ്ങളിൽ പങ്കെടുമ്പോൾ ഇതര രാഷ്ട്രീയ, മത സംഘടനകളിൽ അംഗത്വമുള്ളവർ തങ്ങൾ നിലകൊള്ളുന്ന പ്രസ്ഥാനങ്ങളെ പ്പറ്റിയും മറ്റും ഉള്ള ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കേണ്ടതാണ്.
H, രാജ്യവിരുദ്ധമല്ലാത്ത എല്ലാ രാഷ്ട്രീയ പാർട്ടികളോടും , അത് പോലെ ഖാദിയാനികൾ, ശീഇകൾ, ഇസ്ലാമിക അഖീദ അംഗീകരിക്കാത്തവർ എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള കേരളത്തിലെ എല്ലാ ഇസ്ലാമിക മതസംഘടനകളോടും സ്നേഹപൂർണ്ണവും യോജിക്കാവുന്ന മേഖലകളിൽ പൂർണ്ണസഹകരണാടിസ്ഥാനത്തിലുള്ളതു മായ സമീപനമായിരിക്കും നമുക്കുള്ളത്.
I, അൽ ഹസൻ ഉലമാ അസോസിയേഷൻ അംഗങ്ങൾ ഹസനിയ മദ്റസയോട് കൂറും സ്നേഹവും കടപ്പാടും പിന്തുണയും സഹകരണവും ഉള്ളവരായിരിക്കണം.
J, അൽ ഹസൻ ഉലമാ അസോസിയേഷന്റെ സുഗമമായ പ്രവർത്തനത്തിന് അംഗത്വ ഫീസ്, മാസവരി എന്നിവ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അംഗത്വ ഫീസ് 500 രൂപയും, മാസവരി കുറഞ്ഞത് 100 രൂപയുമായിരിക്കും. (ഭേദഗതി ആകാം; കാലാകാലങ്ങളിൽ പൊതുയോഗ തീരുമാനമനുസരിച്ച് )
K, ഫണ്ട് സമാഹരണം കൃത്യവും സുതാര്യവുമായിരിക്കണം .
(ഈ നിയമാവലി പൂർണ്ണമല്ല, A യായി പറഞ്ഞ നിയമം ഒഴികെയുള്ളതിൽ ഉചിതമായ ഭേദഗതി വരുത്താവുന്നതാണ്)
*3, ബൈലോ*
ഫെബ്രുവരി പതിമൂന്നാം തിയതിക്കുള്ളിൽ നിയമാവലി സാധിക്കുന്നടത്തോളം സമഗ്രമാക്കുവാനായി അഞ്ച് പേരെ ചുമതലപ്പെടുത്തി.
(പൊതു ചർച്ചകൾക്കായി നിയമാവലി അംഗങ്ങളുടെ സമക്ഷം അവതരിപ്പിക്കുന്നതായിരിക്കും)
*ചുമതല:*
1. അഷ്റഫ് മൗലവി അൽഹസനി ഉടുമ്പന്നൂർ
2. ത്വാരിഖ് മൗലവി അൽഹസനി ബാലരാമപുരം
3. ഷാഫി മൗലവി അൽഹസനി കായംകുളം
4. അബ്ദുർ റഷീദ് മൗലവി അൽഹസനി പത്തനാപുരം
5. മുനീർ മൗലവി അൽഹസനി ഈരാറ്റുപേട്ട.
*4, അനുബന്ധ നടപടികൾ*
എല്ലാ ഹസനികളെയും ഒരുമിച്ചു കൂട്ടി പ്രഥമ സമ്മേളനവും സംഘടനാ പ്രഖ്യാപനവും നടത്തുവാനായി തീരുമാനിച്ചു. പ്രഥമ കമ്മിറ്റി അന്ന് ഫോം ചെയ്യപ്പെടും. ( അന്ന് നിലവിലെ ആലോചനാസമിതി അപ്രസക്തമാവുകയും ചെയ്യും. )
*പ്രഥമ സമ്മേളനവും സംഘടനാ പ്രഖ്യാപനവും 2019 ഏപ്രിൽ 30 ചൊവ്വാഴ്ച അല്ലെങ്കിൽ(മെയ് 1ബുധനാഴ്ച) സൗകര്യം ലഭ്യമാകും പോലെ.*
നിലവിൽ കൊല്ലം പട്ടാളം പള്ളിക്ക് സമീപമുള്ള Auditorium AC Hall ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നു.
ടൈം: *രാവിലെ 9 മുതൽ വൈകിട്ട് 5 വരെ*
[നാഷ്ത, ലഞ്ച്, ചായ ഉണ്ടായിരിക്കും]
( നിയമാവലിയിന്മേലും നമ്മുടെ ഭാവി പ്രവർത്തനങ്ങളെ പറ്റിയും
ചർച്ച, പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ്, അനുബന്ധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും)
*5, ക്ഷണം*
മുഴുവൻ ഹസനികളെയും ഔദ്യോഗികമായി ക്ഷണിക്കപ്പെടും . അതിനായി *കത്ത് തയ്യാറാക്കാൻ* പൂവാർ ഹബീബുറഹ്മാൻ മൗലവി അൽഹസനിയെ ചുമതലപ്പെടുത്തി.
*പ്രൊഫൈൽ ഫ്ലക്സ്* എന്നിവ തയ്യാറാക്കുവാൻ കാഞ്ഞാർ ബുഖാരി മൗലവി അൽഹസനി യെ ചുമതലപ്പെടുത്തി.
കൂടാതെ, ഓരോ ബാച്ചുകളിലെയും വ്യക്തികളെ ഔദ്യോഗികമായി അറിയിക്കുവാൻ ആലോചനാസമിതിയിലെ 12 അംഗങ്ങൾക്ക് വീതിച്ച് കൊടുത്ത് ഭാരം ലഘൂകരിക്കാനും അദ്ദേഹത്തെ ചുമതലപ്പെടുത്തി.
*6 ഫണ്ട് സമാഹരണം*
പ്രഥമ സമ്മേളനത്തിന് വരാവുന്ന ചെലവുകൾ ഏകദേശം കണക്കാക്കി.
നാഷ്ത. 3000
വെള്ളം. 7500
ലഞ്ച്. 25000
ചായ, കടി. 3000
ഫ്ലക്സ് etc. 2500
Juice. 2000
Auditorium. 50000.(AC)/ 25000 withoutAC
Light & sounds 5000
Tag. 2000
Extra. 10000
*Total:. 1,10,000*
ഫണ്ട് കണ്ടെത്താനുള്ള മാർഗ്ഗത്തെ പറ്റി യോഗം ചർച്ച ചെയ്തു. പൊതു ഗ്രൂപ്പിൽ ചർച്ചക്ക് വച്ച് ഫണ്ട് സമാഹരണം സാധ്യമാക്കാം എന്ന് തീരുമാനിച്ചു.
*7 അംഗങ്ങൾ ശ്രദ്ധിക്കുക:*
പ്രഥമ സമ്മേളനത്തിന് വരുമ്പോൾ എല്ലാ അംഗങ്ങളും നിശ്ചിത ഫോം പൂരിപ്പിച്ച് നൽകേണ്ടതാണ്. *പാസ്പോർട്ട് സൈസ് ഫോട്ടോ കൈവശം നിർബന്ധമായും കരുതണം.* അത് പോലെ അവരവരുടെ *ബ്ലഡ് ഗ്രൂപ്പ്* ഏതാണെന്ന് കോളത്തിൽ പൂരിപ്പിച്ച് നൽകേണ്ടതാണ്.
*താത്കാലിക ഖജാൻജി* ആയി
ഷിബ് ലി മൗലവി അൽഹസനിയെ യോഗം തെരഞ്ഞെടുത്തു.
മാർച്ച് 4-ാം തിയതി *മാവേലിക്കര ജുമാ മസ്ജിദിൽ* ഒരിക്കൽ കൂടി ആലോചനാ സമിതി യോഗം ചേരുവാനും തീരുമാനിച്ചു.
സമയം: *രാവിലെ 9 മുതൽ ളുഹ്ർ വരെ*
വൈകുന്നേരം 5:45 ഓടെ യോഗം പിരിയുകയും ചെയ്തു.
നമ്മുടെ കൂട്ടായ്മക്ക് ശക്തമായ പിന്തുണ എല്ലാ അംഗങ്ങളിൽ നിന്നും പ്രതീക്ഷിച്ച് കൊണ്ട് ഈ റിപ്പോർട്ട് സമർപ്പിക്കുന്നു.
അല്ലാഹു നമുക്ക് നന്മകളിൽ മുന്നേറാൻ തൗഫീഖ് നൽകട്ടെ . ആമീൻ
*അൽ ഹസൻ ഉലമാ അസോസിയേഷൻ*
2
*അഖില ലോകത്തിനും അധിപനായ, സർവ്വാധി നാഥനായ അല്ലാഹുവിനാകുന്നു സ്തുതികളഖിലവും. അവന്റെ കൃപാകടാക്ഷങ്ങൾ തിരുദൂതർ (സ) യുടെ മേലും അവിടുത്തെ കുടുംബാദികളുടെ മേലും അവിടുത്തെ അനുചരന്മാരുടെ മേലും സദാ വർഷിക്കുമാറാകട്ടെ. ആമീൻ*
*അൽ ജാമിഅതുൽ ഹസനിയ* എന്ന വൃന്ദാവനത്തിലെ പരിമളം പരത്തുന്ന പുഷ്പങ്ങളാണല്ലോ നാം. വ്യത്യസ്ത അഭിരുചികളും, മികവുറ്റ വൈഭവങ്ങളും, സപ്ത സാഗരങ്ങൾ കണക്കെ ആഴവും പരപ്പുമുള്ള വിജ്ഞാനത്തിന്റെ അനന്തതയിലേക്ക് കടന്നു ചെല്ലാനുള്ള സ്ഥൈര്യവും നമുക്ക് നേടിത്തന്ന നമ്മുടെ മാതാവാണ് ഹസനിയ. ആ മടിത്തട്ടിൽ വളർന്ന നാം ഇന്ന് പലയിടങ്ങളിലാണുള്ളത്. നമുക്ക് വീണ്ടും ഒരുമിച്ചു കൂടാനായി ഒത്തൊരുമയോടെ ഒരു വേദി സംവിധാനിക്കുന്നതിന്റെ തിരക്കിലാണല്ലോ നാമേവരും. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതെ. *അൽ ഹസൻ ഉലമാ അസോസിയേഷന്റെ* പിറവിക്കായി.
*എല്ലാവരുടെയും ശ്രദ്ധയെ റിപ്പോർട്ടിലേക്ക് ക്ഷണിക്കുകയാണ്.*
*"അൽ ഹസൻ ഉലമാ അസോസിയേഷന്റെ"* ആലോചനാസമിതിയുടെ രണ്ടാമത് യോഗം മാർച്ച് നാലാം തിയതി മാവേലിക്കര ജുമാ മസ്ജിദിൽ വച്ച് കൂടുകയുണ്ടായി.
മുൻ നിശ്ചയ പ്രകാരം സംഘടനാ പ്രഖ്യാപനത്തിനായി ഏപ്രിൽ 30 ന് *കരുനാഗപ്പള്ളി പുത്തൻ തെരുവിലുളള ഫിസാകാ ഓഡിറ്റോറിയ* ത്തിൽ വെച്ച് സമ്മേളിക്കുവാനായി ഓഡിറ്റോറിയം ബുക്ക് ചെയ്തു. അൽഹംദുലില്ലാ. അന്നേ ദിവസം എല്ലാ അംഗങ്ങളും രാവിലെ 8:30 ന് തന്നെ അവിടെ എത്തിച്ചേരണമെന്ന് അറിയിച്ചു കൊണ്ട് ക്ഷണക്കത്ത് ഔദ്യോഗികമായി ഓരോരുത്തർക്കും അയക്കുവാൻ ആലോചനാസമിതി തീരുമാനിച്ചു.
*ക്ഷണക്കത്ത് അയക്കുവാനുള്ള ചുമതല*
*കാഞ്ഞാർ ബുഖാരി മൗലവി അൽഹസനി യെയും ബാലരാമപുരം ത്വാരിഖ് മൗലവി അൽഹസനി* യെയും ഏൽപ്പിച്ചു. *1984 മുതൽ 96* വരെയുള്ള ബാച്ചുകളിലുള്ള ഉലമാക്കളെ ക്ഷണിക്കുന്നതിനുള്ള ഉത്തരവാദിത്വം ബുഖാരി മൗലവിക്കും, *1997 മുതൽ 2019* വരെയുള്ള ബാച്ചുകളിലുള്ള ഉലമാക്കളെ ക്ഷണിക്കുന്നതിനുള്ള ഉത്തരവാദിത്വം ത്വാരിഖ് മൗലവിക്കും വീതിച്ച് നൽകി. കത്തുകൾ ഓരോ ഉസ്താദുമാരിലേക്കും എളുപ്പത്തിൽ എത്തിക്കുവാനായി മേല്പറഞ്ഞ രണ്ടു മൗലവി മാർക്കും സഹായികളായി ഒരു ചെറുസംഘത്തെ ആവശ്യമെങ്കിൽ സംഘടിപ്പിക്കാനും അവർക്ക് അനുമതി നൽകി.
[നിശ്ചിത ഫോം ഓരോ അംഗങ്ങൾക്കും കത്തിനോടൊപ്പം അയച്ചു തരുന്നതായിരിക്കും. വൃത്തിയുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച് , ഫോം പൂരിപ്പിച്ച് കൊണ്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം നിശ്ചിത ഫീസ് വിസ്മരിച്ച് പോകരുതെന്ന് അപേക്ഷയുണ്ട്. ]
നമ്മുടെ സംഘടനയുടെ *ഉപദേശക സമിതി*യിലേക്ക് പ്രമുഖരും മുൻ പ്രിൻസിപ്പൽ ഉസ്താദന്മാരുമായ *ബഹു: ശൈഖുന മുഹമ്മദ് ഈസാ ഫാളിൽ മമ്പഈ (ന:മ),* [തീരുമാനമെടുത്ത് ശൈഖുനായെ അറിയിക്കുവാനിരുന്ന സമയത്ത് ആ മഹാമനീഷി ഇഹലോകവാസം വെടിഞ്ഞു. اللهم اغفر له و ارحمه] , *ബഹു: സുലൈമാൻ ഉസ്താദ് അൽ കൗസരി* അവർകൾ, *ബഹു: കൈതോട് അബ്ദുൽ വഹാബ് ഉസ്താദ്* അവർകൾ, എന്നിവരടക്കം
*അൽ ജാമിഅതുൽ ഹസനിയ പ്രിൻസിപ്പൽ സുഫിയാൻ മൗലവി അവർകൾ*, ഹസനിയ യിലെ പ്രധാന ഉസ്താദ് *ബഹു: ഷരീഫ് ഉസ്താദ് അൽകൗസരി* അവർകൾ എന്നീ അഞ്ച് പേരെ മുൻകൂട്ടി വിവരങ്ങൾ ധരിപ്പിച്ച് അനുമതിയോടെ ഉൾപ്പെടുത്താമെന്ന തീരുമാനമെടുത്തു.
രാവിലെ 9 മണിമുതൽ വൈകിട്ട് അസ്ർ ന്റെ സമയം വരെ സംഘടനാ പ്രഖ്യാപനത്തിനും നിയമാവലിയെ സമഗ്രമാക്കുന്നതിനും നേതൃത്വത്തെ തെരഞ്ഞടുക്കുന്നതിനുമായുള്ള വ്യത്യസ്ത സെഷനുകളും അസ്ർ നമസ്കാരാനന്തരം ആദ്യ പൊതു സമ്മേളനവും നടത്താമെന്ന് തീരുമാനിച്ചു. പ്രത്യേകമായി മുതിർന്ന ഉസ്താദന്മാരെ ക്ഷണിക്കണമെന്ന അഭിപ്രായം ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അംഗങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന മുറക്ക് പ്രസ്തുത പൊതു സമ്മേളനത്തിലേക്ക് ക്ഷണിക്കാമെന്നും, എന്നാൽ രാവിലെ മുതൽ അസ്ർ വരെയുള്ള സെഷനുകളിൽ പ്രത്യേക അതിഥികളെ ആരെയും ക്ഷണിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
ക്ഷണക്കത്തിന് ചുമതലയേല്പിക്കപ്പെട്ട ഉസ്താദുമാർ കത്ത് കൃത്യമായി ലഭിച്ചോ എന്നറിയുവാനും അതോടൊപ്പം വീണ്ടും ഓർമ്മിപ്പിക്കുവാനുമായി ഫോൺ മുഖേന ഓരോ അംഗങ്ങളുമായും സമ്പർക്കം പുലർത്തുന്നതായിരിക്കും.
*പ്രോഗ്രാം കാര്യപരിപാടികൾ*
8:30 മുതൽ 9:00 വരെ *രജിസ്ട്രേഷൻ*. അതേസമയത്ത് തന്നെ നാഷ്തയും നൽകപ്പെടുന്നതായിരിക്കും .
9:00 ന് എല്ലാ അംഗങ്ങളും ഹാളിൽ കടന്ന് ഉപവിഷ്ടരാകണമെന്ന് അറിയിക്കുന്നു. തദവസരത്തിൽ ഒരു പ്രഥമയോഗത്തോടുകൂടി നമ്മുടെ സമ്മേളനം ആരംഭിക്കുകയായി. പ്രഥമ യോഗാധ്യക്ഷ പദവി അലങ്കരിക്കുവാൻ *വി എച്ച് അലിയാർ മൗലവി അൽഹസനി* അവർകളെ ക്ഷണിക്കുവാൻ തീരുമാനിച്ചു. 1984 ബാച്ചിലെ ആലിമായ *ചിലവ് മൂസാ മൗലവി അൽഹസനി* അവർകളുടെ ദുആയോടെ യോഗം ആരംഭിക്കും. പുതുതലമുറയിലെ കുളിരണിയിക്കുന്ന ശബ്ദത്തിന്റെ ഉടമയായ *ബാലരാമപുരം അൽ ഹാഫിസ് അബ്ദുൽ ബാസിത് (ഖാരി)* ഖിറാഅത്ത് നിർവ്വഹിക്കും. *സ്വാഗതപ്രഭാഷണം: അൽ ഹാഫിസ് സൈദ് മുഹമ്മദ് അൽ ഹസനി കായംകുളം*
*ഉദ്ഘാടനം: അൽ ഹാഫിസ് അബ്ദുൽ ശക്കൂർ അൽഹസനി അൽഖാസിമി* , ആലോചനാ സമിതിയുടെ *റിപ്പോർട്ട് അവതരണം: അൽ ഹാഫിസ് അഷ്റഫ് അൽ ഹസനി തൊടുപുഴ*,
ആശംസകൾ നേർന്നു കൊണ്ട് *ഹസ്റത്ത് മുസ്തഫ അൽഹസനി, അൽഹാഫിസ് ഷഹീദ് മൗലവി അൽഹസനി പെരിങ്ങമ്മല, അൽഹാഫിസ് സിറാജുദ്ദീൻ അൽ ഹസനി വാഴക്കാല* എന്നിവർ സംസാരിക്കും.
*( *"അൽ ഹസൻ ഉലമാ അസോസിയേഷൻ "* ന്റെ ആവശ്യകതയെപ്പറ്റിയും അതിന്റെ വിശാലമായ നന്മകളെകുറിച്ചും മേൽ പറയപ്പെട്ട ഉലമാക്കൾ അവരുടെ വാക്കുകളിലൂടെ നമുക്ക് സന്ദേശങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കാം. )
പ്രസ്തുത യോഗത്തിൽ *ശൈഖുനാ ഈസാ ഉസ്താദ്* (ന മ) അവർകളുടെ അനുസ്മരണവും അനുസ്മരണ ഗാനവും *മുബാറക് മൗലവി അൽഹസനി വെഞ്ഞാറമൂട്* നിർവ്വഹിക്കുന്നതായിരിക്കും. (ഈ തീരുമാനം നാലാം തിയതിയിലെ മശൂറയിൽ എടുത്തതല്ല. അന്ന് മഹാനവർകൾ നമ്മെ വിട്ടു പിരിഞ്ഞിരുന്നില്ല. സന്ദർഭത്തിന്റെ ആവശ്യകത മനസ്സിലാക്കി പിന്നീട് എടുത്ത തീരുമാനമാണ്)
തുടർന്ന്, മൊത്തത്തിൽ ഹസനീ സന്തതികളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി വിവരശേഖരണത്തിനും അവതരിപ്പിക്കുന്നതിനുമായി *ത്വാരിഖ് മൗലവി ബാലരാമപുരം, അബ്ദുൽ റഷീദ് മൗലവി പത്തനാപുരം* എന്നിവരെ ചുമതലപ്പെടുത്തി. (ഹസനികൾ എത്ര? അവരിലെ മുദർരിസുമാർ, ഹാഫിസുകൾ, ഖതീബുമാർ, മുഅല്ലിമുമാർ, പ്രവാസികൾ, മുഫ്തിമാർ, .,... എന്നിങ്ങനെയുള്ള കാര്യങ്ങളിൽ പരിചയപ്പെടുത്തുന്നതായിരിക്കും. )
ളുഹ്ർ നമസ്കാരാനന്തരം ലഞ്ച് ബ്രേക്ക് അരമണിക്കൂർ. തുടർന്ന് ബൈലോയിന്മേലുള്ള ചർച്ച ക്ഷണിക്കപ്പെടും. (ബൈലോ സമഗ്രമാക്കുവാനായി എന്തെല്ലാം ചെയ്യാം. കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ടോ? ഹസനിയയിൽ പൂർത്തിയാക്കാത്തവരും എന്നാൽ ഹസനിയയോട് അദമ്യയമായ സ്നേഹബന്ധം പുലർത്തുന്നവരും കേരളത്തിലെ മറ്റ് മദ്രസകളിൽ നിന്നും സനദ് വാങ്ങിയിട്ടില്ലാത്തവരുമായ ഉസ്താദുമാരെ അംഗങ്ങളാക്കണമോ വേണ്ടയോ? അഥവാ അവരെ അംഗങ്ങളാക്കുന്നുവെങ്കിൽ അതിനായി ബൈലോയിൽ ചേർക്കേണ്ട നിബന്ധനകൾ, ... എന്നിത്യാദി കാര്യങ്ങളിൽ ചർച്ച )
അനന്തരം, *"അൽ ഹസൻ ഉലമാ അസോസിയേഷൻ"* സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതായിരിക്കും. നമ്മുടെ സുന്ദരമായ നഹ്ജിൽ അടിയുറച്ച് നിൽക്കുകയും ഊർജ്ജസ്വലതയോടെ ഉത്തരവാദിത്വ നിർവ്വഹണം നടത്തുകയും ചെയ്യുന്ന കരുത്തുറ്റ നേതൃത്വം നമുക്കുണ്ടാകട്ടെ എന്ന് ദുആ ചെയ്യുന്നു.
സമ്മേളനത്തിന്റെ *ഇൻതിളാമീ* കാര്യങ്ങളെ കുറിച്ച് സമയാസമയങ്ങളിൽ വിളിച്ചന്വേഷിക്കുവാനും നടത്തിപ്പ് വിലയിരുത്തുവാനുമായി *അൽ ഹാഫിസ് റഹ്മത്തുല്ല ഖാസിമി (വാഴക്കാട്)* യെ ചുമതലപ്പെടുത്തി.
അന്നേ ദിവസം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെയുളള യോഗം, ചർച്ച എന്നിവ സുഗമമായി നടത്തുവാനായി മേൽനോട്ടം വഹിക്കുന്നത് ആലോചനാസമിതിയുടെ അമീർ *ഹബീബുർറഹ്മാൻ അൽഹസനി പൂവാർ* ഉം സഹായിയായി *കായംകുളം ഹാഫിള് ഷാഫി മൗലവി അൽഹസനി* അവർകളുമായിരിക്കും.
തെരഞ്ഞെടുപ്പോടുകൂടി ആലോചനാ സമിതി അപ്രസക്തമാകുന്നതും അൽ ഹസൻ ഉലമാ അസോസിയേഷൻ ഭാരവാഹികൾ ചുമതല പൂർണമായും ഏറ്റെടുക്കുന്നതുമായിരിക്കും. *ഇൻഷാ അല്ലാഹ്*.
അസ്ർ നമസ്കാരാനന്തരം പൊതു സമ്മേളനം നടത്തുവാനും തീരുമാനിച്ചു.
ആലോചനാസമിതിയുടെ അടുത്ത മീറ്റിംഗ് ഇൻഷാ അല്ലാഹ് ഏപ്രിൽ 2 ചൊവ്വാഴ്ച പുത്തൻതെരുവിൽ വച്ച് കൂടുന്നതായി രിക്കും.
നമ്മുടെ കൂട്ടായ്മയെയും ഉദ്ദേശ്യലക്ഷ്യങ്ങളെയും അർഹമുർറാഹിമീനായ അല്ലാഹു തആലാ സന്തോഷത്തിലും വിജയത്തിലും എത്തിക്കുമാറാകട്ടെ. ആമീൻ
*(NB:സമയബന്ധിതമായിരിക്കും നമ്മുടെ എല്ലാ കാര്യ പരിപാടികളും. )*
No comments:
Post a Comment