ദൈവിക നിയമങ്ങളുടെ സംബോധന
മനുഷ്യ പ്രകൃതിയോടാണ്
അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി
(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
https://swahabainfo.blogspot.com/2019/03/blog-post_20.html?spref=tw
ഇസ്ലാമിക ശരീഅത്ത് ദൈവിക നിയമങ്ങളാണെന്നും അതിന്‍റെ സംബോധന മനുഷ്യപ്രകൃതിയോടാണെന്നും പ്രകൃതിക്ക് മാറ്റമൊന്നും വരാത്തതിനാല്‍ ദൈവിക നിയമങ്ങള്‍ക്കും മാറ്റമില്ലെന്നും അന്താരാഷ്ട്ര പണ്ഡിതനും ചിന്തകനുമായ അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി പ്രസ്താവിച്ചു. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ പ്രവര്‍ത്തനമായ തഫ്ഹീമേ ശരീഅത്ത് (ശരീഅത്തിനെ മനസ്സിലാക്കുക) ദ്വിദിന ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യാത്ര ആഗ്രഹിക്കുകയും കോപത്തിന്‍റെ അവസ്ഥകള്‍ വഹിക്കുകയും ചെയ്യുന്ന മനുഷ്യന്‍റെ പ്രകൃതി, അന്നും ഇന്നും എന്നും ഒരുപോലെയാണ്. എന്നാല്‍ വാഹനങ്ങളും ആയുധങ്ങളും വിശാലമായപ്പോള്‍ ഒട്ടകത്തില്‍ നിന്നും വിമാനത്തിലേക്കും വാളില്‍ നിന്നും തോക്കിലേക്കും വസ്തുക്കള്‍ പുരോഗതി പ്രാപിച്ചു. ദൈവിക നിയമങ്ങള്‍ ഇതിന് എതിര് നില്‍ക്കുന്നുമില്ല. പക്ഷേ, വാഹനങ്ങളും ആയുധങ്ങളും അക്രമപരമായി ഉപയോഗിക്കരുതെന്ന് അന്നും ഇന്നും ദൈവിക സന്ദേശം ശക്തിയുക്തം ഉണര്‍ത്തുന്നു.
തുടര്‍ന്ന് ബഹുഭാര്യത്വം എന്ന വിഷയത്തില്‍ അധികരിച്ച് വിശദമായ ക്ലാസ്സ് നടത്തുകയുണ്ടായി. ബഹുഭാര്യത്വം എല്ലാ മതങ്ങളും തത്വത്തില്‍ അംഗീകരിച്ചതാണെന്നും ഇസ്ലാം അതിന് വ്യക്തവും ശക്തവുമായ നിയമ നിബന്ധനകള്‍ പറയുക മാത്രമാണ് ചെയ്തതെന്നും എന്നിട്ടും ഇന്ത്യയില്‍ തന്നെ ബഹുഭാര്യത്വത്തില്‍ മുസ്ലിം സമുദായം വളരെ പിന്നിലാണെന്നും അപ്രകാരമാണ് ഗവണ്‍മെന്‍റിന്‍റെ കണക്കുകള്‍ തന്നെ അറിയിക്കുന്നതെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. പ്രകൃതി നിയമങ്ങളെ അവഗണിക്കുന്നതുകൊണ്ട് പ്രകൃതി വിരുദ്ധമായ അവസ്ഥകള്‍ സംജാതമാകുമെന്ന് അദ്ദേഹം ഉണര്‍ത്തി. പാശ്ചാത്യ ലോകത്ത് 70 ശതമാനമായി ഉയര്‍ന്ന് കഴിഞ്ഞ ജാര
സന്തതികളുടെ കണക്കും വിവാഹം കഴിഞ്ഞ അന്യ സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ പോലും തെറ്റായ ബന്ധങ്ങള്‍ അനുവദനീയമാണെന്ന വീക്ഷണവും ഇതിന്‍റെ വ്യക്തമായ തെളിവുകളാണ്. വിവാഹ മോചനം, ജീവനാംശം, ശരീഅത്തും ഇന്ത്യന്‍ ഭരണഘടനയും, ശരീഅത്തും കോടതിയും എന്നീ വിഷയങ്ങളില്‍ അല്ലാമാ റഹ്മാനിയോടൊപ്പം സുപ്രീംകോടതി അഡ്വക്കേറ്റായ ശംഷാദ് സാഹിബും ക്ലാസ്സുകള്‍ അവതരിപ്പിച്ചു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജന: സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ഡോ: ഹുസൈന്‍ മടവൂര്‍, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ജലാലുദ്ദീന്‍ മൗലവി, മുസ്സമ്മില്‍ കൗസരി, എം. എം അക്ബര്‍, മുഹമ്മദ് യൂസുഫ് ബാഖവി, ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി മുതലായവര്‍ പങ്കെടുത്തു.
തഫ്ഹീമേ ശരീഅത്ത് (ശരീഅത്തിനെ മനസ്സിലാക്കുക) ദ്വിദിന ശില്‍പ്പശാല ഓച്ചിറ ദാറുല്‍ ഉലൂമില്‍ നടന്നുകൊണ്ടിരിക്കുന്നു. മാര്‍ച്ച് 21 വ്യാഴം ഉച്ചയ്ക്ക് 02 വരെ തുടരുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. +91 9544828178, 8891524642.
No comments:
Post a Comment