Wednesday, March 6, 2019

മുജാഹിദെ മില്ലത്ത് ശൈഖുനാ മുഹമ്മദ് ഈസാ മമ്പഈ (റഹിമഹുല്ലാഹ്) :എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങള്‍.! - അബൂ ഹംദ ഷഹീര്‍ അല്‍ ഖാസിമി ഈരാറ്റുപേട്ട



മുജാഹിദെ മില്ലത്ത് 
ശൈഖുനാ മുഹമ്മദ് ഈസാ മമ്പഈ (റഹിമഹുല്ലാഹ്) : 
എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങള്‍.! 
- അബൂ ഹംദ ഷഹീര്‍ അല്‍ ഖാസിമി ഈരാറ്റുപേട്ട 
https://swahabainfo.blogspot.com/2019/03/blog-post_6.html?spref=tw 

1. സൽസ്വഭാവം
നിങ്ങളിൽ ഏറ്റവും നല്ലവർ സൽസ്വഭാവികളാണ് എന്ന പ്രവാചക ഹദീസിന്‍റെ  ഉത്തമ ഉദാഹരണമായിരുന്നു ഇന്നലെ ഈരാറ്റുപേട്ടയുടെ മണ്ണിലേക്ക് ഇറക്കി വെച്ച മണ്ണിലെ ആ താരകം മുജാഹിദെ മില്ലത്ത് 
ശൈഖുനാ മുഹമ്മദ് ഈസാ മമ്പഈ. 
പുഞ്ചിരിച്ച മുഖമല്ലാതെ മറ്റൊന്ന് കാണാൻ സാധിക്കുമായിരുന്നില്ല. ആരെയും കുറ്റം പറയുകയോ പറയുന്നവരുടെ കൂടെ കൂടുകയോ ചെയ്യുമായിരുന്നില്ല. മനസ്സിൽ ആരോടും ദേഷ്യം വെച്ച് പെരുമാറുന്ന ആളായിരുന്നില്ല. 
2. ഗുരുഭക്തി
ഉസ്താദുമാരോട് വലിയ ആദരവായിരുന്നു. സനദ് ദാന സമ്മേളനം നടക്കുമ്പോൾ തന്‍റെ ഉസ്താദാകുന്ന ചേലക്കുളം ഉസ്താദ് കടന്നു വരുമ്പോൾ പ്രായാധിക്യത്തിന്‍റെ അവശത ഉള്ളപ്പോഴും പ്രയാസപ്പെട്ട് എഴുന്നേറ്റ് നിന്ന് ആദരിക്കുമായിരുന്നു .
3. അതിഥി പ്രിയൻ
ഇബ്റാഹീം നബി (അ) യുടെ ആ മത്തായ ഗുണം ജീവിതത്തിൽ പൂർണ്ണമായും പകർത്തി. ഒരു ഗ്ലാസ്സ് വെള്ളം എങ്കിലും നൽകാതെ ആരെയും വിടുമായിരുന്നില്ല. എത്ര ക്ഷീണമായാലും അതിഥികൾ വന്നാൽ ഒരുപാട് നേരം അവരുമായി സമയം ചിലവഴിക്കുമായിരുന്നു. ഉസ്താദിന്‍റെ അസൗകര്യം നോക്കി നമ്മൾ എഴുന്നേൽക്കാൻ പോയാലും വീണ്ടും അവിടെ ഇരുത്തി സംസാരിക്കുമായിരുന്നു.
4. ശിഷ്യസ്നേഹം 
പ്രായം കൂടിയ ശിഷ്യന്മാരോട് പോലും കാണിക്കാറുള്ള സ്നേഹം കണ്ട് നമ്മളെക്കെ പലപ്പോഴും കോരിത്തരിക്കുമായിരുന്നു. സ്നേഹം കൂടുമ്പോൾ ശിഷ്യന്മാരെ നെറ്റിയിൽ ചുംബിക്കുമായിരുന്നു. ശാസിക്കുമ്പോഴും സ്നേഹത്തോട് മാത്രമായിരുന്നു വാക്കുകൾ ഉപയോഗിച്ചിരുന്നത്. ശിഷ്യന്മാരുടെ പ്രഭാഷണങ്ങൾ വളരെ താൽപര്യത്തോട് കൂടി കേട്ടിരിക്കുമായിരുന്നു
5. ആരുടെ മുന്നിലും തല കുനിക്കില്ല 
ആദർശ വിഷയത്തിൽ തല ഉയർത്തി നിൽക്കുന്ന മറ്റൊരു പണ്ഡിതനില്ല മഹാനുഭാവനെപ്പോലെ. വ്യക്തിപരമായ വിഷയങ്ങളിൽ അങ്ങേ അറ്റത്തെ വിട്ടുവീഴ്ച്ച. ദീനീ വിഷയത്തിൽ കർശന നിലപാട്. കാരിക്കോട് ഇമാമായിരിക്കുമ്പോൾ ഈസ ഉസ്താദ് ഉണ്ടെന്നറിഞ്ഞാൽ വിവാഹ സദസ്സുകളിലടക്കം ഒരു അനാചാരങ്ങളും ആഭാസങ്ങളുമുണ്ടാകില്ല. 
6. ഇബാദത്തിലെ കണിശത 
അവസാന സമയം പോലും നമസ്കാരം സമയത്തെ വിട്ട് ഒരൽപ്പം പോലും പിന്തിച്ചില്ല. നിത്യവും ഖുർആൻ ദീർഘമായി ഓതുന്ന സ്വഭാവം. ഔറാദുകൾ മുടക്കിയിരുന്നില്ല.
7. മക്ക-മദീന യാത്ര 
മഹാനുഭാവന്‍റെ ആത്മബന്ധം മനസ്സിലാക്കാൻ മരണത്തിനു തൊട്ട് മുൻപ് ചെയ്ത ഉംറ മാത്രം മതിയല്ലോ. മദീന സിയാറത്തിന് വെപ്രാളപ്പെടുന്ന വീഡിയോ നാമെല്ലാം കണ്ടുവല്ലോ.
8. പ്രവാചക പ്രേമി 
തലപ്പാവിന്‍റെ  നിത്യതക്ക് അപ്പുറത്തേക്ക് എന്ത് പറയാൻ. 
9. കുടുംബ ബന്ധം ചേർക്കുന്നതിലെ അതീവ താൽപര്യത  
ഓരോ കുടുംബക്കാരെയും പേരെടുത്ത് വിളിക്കാൻ പാകത്തിന് അടുത്ത് പരിചയം. മറ്റുള്ളവരുടെ മുൻപിൽ അഭിമാനത്തോടെ അവരെ പരിചയപ്പെടുത്തുമായിരുന്നു. 
10. ദീനി സേവന രംഗത്ത് വലിയ ആത്മാർത്ഥത 
21-)o വയസ്സിൽ തുടങ്ങിയ തദ് രീസ് 81-)o വയസ്സിൽ മരിക്കുന്നതിന്‍റെ തലേ ദിവസം വരെയും തുടര്‍ന്നിരുന്നു.
11. കർഷകനായ ഈസാ മൗലാന 
ഒരു പാട് വ്യക്ഷങ്ങൾ വെച്ചുപിടിപ്പിക്കുമായിരുന്നു. കുറഞ്ഞ സ്ഥലത്ത് പോലും ഒരു ചെടി നടാൻ പറ്റുമെങ്കിൽ അത് ചെയ്യുമായിരുന്നു. ഇതിൽ നിന്നും കഴിക്കുന്ന പഴങ്ങൾ ആര് കഴിച്ചാലും എനിക്കതിന്‍റെ കൂലി കിട്ടുമല്ലോ എന്ന് പറയുമായിരുന്നു. 
മറ്റുള്ളവർക്ക് നന്മ ഉണ്ടാകൽ വലിയ സന്തോഷമായിരുന്നു. വിനീതൻ ഒരു വീട് വെച്ചപ്പോൾ പോലും വലിയ സന്തോഷം പ്രകടിപ്പിച്ചിരുന്നു. 
എണ്ണിയാലൊടുങ്ങാത്ത ഗുണം വിവരിക്കാൻ നാം അശക്തരാണ്. ഉസ്താദിന്‍റെ ഗുണങ്ങള്‍ ജീവിതത്തിൽ ഏറ്റെടുക്കാൻ നാഥൻ തൗഫീഖ് നൽകുമാറാക്കട്ടെ.!ആമീൻ 
ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ bukharihasani@gmail.com എന്ന മെയിലിലോ +91 9961955826 എന്ന വാട്സ്അപ്പ് നമ്പറിലോ അയച്ച് തരിക. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...