Wednesday, March 13, 2019

തഫ്ഹീമെ ശരീഅത്ത് ശില്‍പശാല ദാറുല്‍ ഉലൂം ഇസ് ലാമിയ്യ 2019 മാര്‍ച്ച് 20-21 (ബുധന്‍-വ്യാഴം)



തഫ്ഹീമെ ശരീഅത്ത് ശില്‍പശാല 
2019 മാര്‍ച്ച് 20,21. ബുധന്‍,വ്യാഴം 
ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യ 
ഓച്ചിറ, കൊല്ലം, കേരള. 
വിശിഷ്ടാതിഥികള്‍: 
മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി 
(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 
അഡ്വ. ഡോ. ശംഷാദ് സാഹിബ് 

(സുപ്രീം കോര്‍ട്ട് ഓണ്‍ റിക്കാര്‍ഡ് അഡ്വക്കേറ്റ്, ഡല്‍ഹി) 

https://swahabainfo.blogspot.com/2019/03/2019-20-21.html?spref=tw
ബഹുമാന്യരേ,
ക്ഷേമം നേരുന്നു.
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ഒരു പ്രധാന പ്രവര്‍ത്തനമാണ് തഫ്ഹീമെ ശരീഅത്ത്. പൊതുവില്‍ തെറ്റിദ്ധരിക്കപ്പെടുന്ന ശരീഅത്ത് നിയമങ്ങളെയും അവയുടെ തത്വങ്ങളെയും കുറിച്ച് പണ്ഡിതരെയും യും നിയമജ്ഞരെയും ഉണര്‍ത്തുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം. ഇതിലൂടെ ഇസ് ലാമിക ശരീഅത്തിന്‍റെ ഉദ്ദേശ-ലക്ഷ്യങ്ങളും ഗുണ-ഫലങ്ങളും വ്യക്തമാകുന്നതും സമാധാനം കൈ വരുന്നതുമാണ്. 
ആദ്യമായി ഈ മഹത്തായ സേവനം ചെയ്യാന്‍ സന്നദ്ധരായ പ്രഭാഷകരും എഴുത്തുകാരുമായ ഏതാനും പണ്ഡിതരെയും നിയമജ്ഞരെയും ഇതിനുവേണ്ടി തയ്യാറാക്കേണ്ടതായിട്ടുണ്ട്. ഇവര്‍ വിവിധ മേഖലകളില്‍ ഈ സേവനം കൂടുതല്‍ നല്ലനിലയില്‍ നടത്തുമെന്ന് പ്രതീക്ഷയുണ്ട്. 
ഇസ് ലാമിക ശരീഅത്ത് പരലോക വിജയത്തോടൊപ്പം ഇഹലോക സമാധാനവും പ്രദാനം ചെയ്യുന്നതാണെന്ന് ഇതിലൂടെ ജനങ്ങള്‍ക്ക് വ്യക്തമാകുന്നതാണ്. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇതിനുവേണ്ടിയുള്ള വിവിധ ശില്‍പ്പശാലകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുകയുണ്ടായി. ഇസ് ലാമിക വിജ്ഞാന സേവനങ്ങള്‍ ധാരാളം നടക്കുന്ന കേരളത്തിലും ഈ പ്രവര്‍ത്തനം സജീവമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ചെയര്‍മാന്‍റെ അനുമതിപ്രകാരം കേരളത്തിലെ ആലപ്പുഴ-കൊല്ലം ജില്ലകളുടെ സംഗമ സ്ഥാനമായ ഓച്ചിറയില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഉലൂം ഇസ് ലാമിയ്യയില്‍ 2019 മാര്‍ച്ച് 20-21 (ബുധന്‍-വ്യാഴം) തീയതികളില്‍ തഫ്ഹീമെ ശരീഅത്തിന്‍റെ ഒരു ശില്‍പ്പശാല നടക്കുന്നതാണ്. 
ഇതില്‍ പണ്ഡിത മഹത്തുക്കളും നിയമ വിദഗ്ദ്ധരും വിവിധ ക്ലാസ്സുകള്‍ നയിക്കുന്നതാണ്. ഇരുപതാം തീയതി രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടി ഇരുപത്തി ഒന്നാം തീയതി അസ്ര്‍ നമസ്കാരത്തോട് കൂടി അവസാനിക്കുന്നതാണ്. 
ഈ ശില്‍പശാലയില്‍ താങ്കള്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.! 
ഖാലിദ് സൈഫുല്ലാഹ് റഹ് മാനി 
കണ്‍വീനര്‍, തഫ്ഹീമെ ശരീഅത്ത്
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്
കുറിപ്പ്: ആഹാര-താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനും ഈ നമ്പറുകളില്‍ ബന്ധപ്പെടുകയോ SMS, WhatsApp വഴി മെസ്സേജ് അയയ്ക്കുകയോ ചെയ്യുക: 
അജ്മല്‍ മൗലവി നദ് വി 9544828178 
സല്‍മാന്‍ മൗലവി നദ് വി 8891524642 
കായംകുളം: ദൈവിക ദര്‍ശനമാണെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്ന ഇസ്ലാമിക നിയമങ്ങള്‍ എല്ലാം തന്നെയും യുക്തിഭദ്രമാണെന്ന് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് തഫ്ഹീമെ ശരീഅത്ത് വിഭാഗം കോഡിനേറ്റര്‍ മൗലാനാ തബ് രേസ് ആലം ഖാസിമി പ്രസ്താവിച്ചു. ഇക്കാര്യം വിവരിക്കുന്നതിന് പേഴ്സണല്‍ ലാ ബോര്‍ഡ്, ഇന്ത്യയില്‍ സ്ഥാപിച്ച തഫ്ഹീമെ ശരീഅത്ത് (ശരീഅത്തിനെ മനസ്സിലാക്കുക) എന്ന പേരില്‍ നടന്ന് കൊണ്ടിരിക്കുന്നു. ഇതിന്‍റെ ഭാഗമായി ധാരാളം ആളുകള്‍ ശരീഅത്തിനെ മനസ്സിലാക്കുകയും ശരിയായി അവതരിപ്പിക്കുകയും ചെയ്യുന്നു. 

ഈ മേഖലയിലേക്ക് പണ്ഡിതരുടെയും നിയമജ്ഞരുടെയും ശ്രദ്ധ തിരിക്കുന്നതിന് ഒരു ശില്പശാല ഓച്ചിറ, ഞക്കനാല്‍, ദാറുല്‍ ഉലൂമില്‍ നടക്കുന്നതാണെന്നും, ബോര്‍ഡ് സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനിയും സുപ്രീംകോടതി അഡ്വ. ശംഷാദ് സാഹിബും ക്ലാസ്സുകള്‍ നയിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ഉദ്ഘാടന-സമാപന സദസ്സുകളില്‍ കേരളത്തിലെ വിവിധ മുസ്ലിം സംഘടനകളും നേതാക്കളും പങ്കെടുക്കുന്നതും സന്ദേശങ്ങള്‍ നല്‍കുന്നതുമാണ്. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...