⚖ *തഫ്ഹീമെ ശരീഅത്ത് ശില്‍പശാല* ⚖
*2019 മാര്‍ച്ച് 20,21.* ബുധന്‍,വ്യാഴം
*ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യ*
ഓച്ചിറ, കൊല്ലം, കേരള.
*വിശിഷ്ടാതിഥികള്‍:*
*മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി*
(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
*അഡ്വ. ഡോ. ശംഷാദ് സാഹിബ്*
(സുപ്രീം കോര്‍ട്ട് ഓണ്‍ റിക്കാര്‍ഡ് അഡ്വക്കേറ്റ്, ഡല്‍ഹി)
https://swahabainfo.blogspot.com/2019/03/blog-post_19.html?spref=tw
സര്‍വ്വലോക പരിപാലകനായ അല്ലാഹു ഇഹപരവിജയങ്ങള്‍ക്കുവേണ്ടി കനിഞ്ഞരുളിയ ജീവിത ദര്‍ശനമാണ് ഇസ്ലാമിക ശരീഅത്ത്. ഇതിന്‍റെ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ പരലോകത്തില്‍ ഉന്നത വിജയം ലഭിക്കുന്നതിനോടൊപ്പം ഇഹലോകത്തും വലിയ സമാധാനവും ശാന്തിയും സിദ്ധിക്കുന്നതാണ്. ഉദാഹരണത്തിന് ഇസ്ലാമിക ശരീഅത്ത് പഠിപ്പിക്കുന്ന കുടുംബ നിയമങ്ങളെത്തന്നെ എടുക്കുക. അത് പാലിക്കാത്ത പ്രദേശങ്ങളില്‍ വലിയ പ്രശ്നങ്ങളും പ്രയാസങ്ങളും ഉടലെടുത്തിരിക്കുന്നു. ചിലരാകട്ടെ ഇസ്ലാമിക ശരീഅത്തിന്‍റെ പാഠങ്ങള്‍ തന്നെ പകര്‍ത്തുകയും ചെയ്തു. ലോകത്തെ രണ്ട് പ്രധാന മതങ്ങളായ ഹിന്ദുമതവും ക്രിസ്തുമതവും ആദ്യം വിവാഹമോചനത്തെ എതിര്‍ക്കുകയും ഇപ്പോള്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം ഇസ്ലാമല്ലാത്ത ഒരു മതത്തിലും സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്‍കപ്പെട്ടിരുന്നില്ല. ഇസ്ലാമില്‍ മാത്രമാണ് ഈ നിയമമുണ്ടായിരുന്നത്. ഇന്ന് എല്ലാ വിഭാഗങ്ങളും ഇത് അംഗീകരിച്ച് കഴിഞ്ഞു. ഇസ്ലാമിലെ നിയമങ്ങള്‍ സരളവും സമ്പൂര്‍ണ്ണവും സുന്ദരവുമാണ് എന്നതുതന്നെയാണ് ഇതിന്‍റെ കാരണം. എന്നിട്ടും സ്വാതന്ത്ര്യത്തിന്‍റെയും പുരോഗതിയുടെയും പേര് പറഞ്ഞ് പലരും ഇസ്ലാമിക ശരീഅത്തിനെ നിന്ദിക്കുകയും ജനങ്ങളെ നാശങ്ങളിലേക്ക് തള്ളിയിടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അത്യന്തം നാശകരമായ ഈ പ്രവര്‍ത്തനം പാശ്ചാത്യലോകമാണ് ആദ്യം ആരംഭിച്ചത്. ഇസ്ലാമിക ശരീഅത്തിന് എതിരില്‍ ധാരാളം നുണകള്‍ അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഇന്ന് ഇപ്പോള്‍ ഈ പ്രവണത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും എന്തിനേറെ നീതിയുടെയും ന്യായത്തിന്‍റെയും കസേരകളില്‍ ഇരിക്കുന്നവരും ഇസ്ലാമിക ശരീഅത്തിനെ തെറ്റിദ്ധരിക്കുന്നു. അമുസ്ലിം വക്കീലുമാരുടെ കാര്യം ഇരിക്കട്ടെ മുസ്ലിം വക്കീലുമാരിലും വലിയ വിഭാഗം ശരീഅത്തിനെക്കുറിച്ച് വലിയ തെറ്റിദ്ധാരണകളിലാണ്.
ഈ അവസ്ഥാ വിശേഷത്തിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, പലര്‍ക്കും ഇസ്ലാമിക ശരീഅത്തിനെക്കുറിച്ച് ശരിയായ അറിവില്ല. ആരെങ്കിലും സ്ത്രീകളെ ത്വലാഖ് ചൊല്ലിയാല്‍ അത് മൂന്നായിത്തന്നെ സംഭവിക്കുകയുള്ളൂ, ആരെങ്കിലും മകനെ ധിക്കാരിയെന്ന് വിളിച്ചാല്‍ അവനില്‍ അനന്തരാവകാശം നല്‍കപ്പെടേണ്ടതില്ല മുതലായ ധാരണകളുടെ അടിസ്ഥാനം ഈ അറിവില്ലായ്മയാണ്. രണ്ടാമത്തെ കാരണം, ചിലര്‍ക്ക് നിയമങ്ങള്‍ അറിയാമെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന തത്വങ്ങളെക്കുറിച്ച് അറിയില്ല. ഉദാഹരണത്തിന് ചില അവസ്ഥകളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കുറഞ്ഞ അനന്തരാവകാശം മാത്രമേ ലഭിക്കുകയുള്ളൂ. ഇത് സ്ത്രീകളോടുള്ള വിവേചനമാണെന്ന് പലരും ധരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക ശരീഅത്ത് സാമ്പത്തികമായ മുഴുവന്‍ ബാധ്യതകളും പുരുഷന്മാരുടെ മേലാണ് ഇട്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് സാമ്പത്തികമായി ഒരു ബാധ്യതയും ഇല്ല. ഇത്തരുണത്തില്‍ പുരുഷന് ലഭിക്കുന്ന സമ്പത്ത് ചിലവിന്‍റെ ആവശ്യങ്ങള്‍ക്ക് ഉള്ളതും സ്ത്രീകള്‍ക്ക് നല്‍കപ്പെടുന്നത് ഉപഹാരവുമാണ്. ഇപ്രകാരം ഇസ്ലാം അനുവദിച്ചിട്ടുള്ള ബഹുഭാര്യത്വത്തിന്‍റെ തത്വങ്ങള്‍ അറിയാത്ത പലരും അതിനെ സ്ത്രീവിരുദ്ധവും മനുഷ്യത്വ രഹിതവുമാണെന്ന് വാദിക്കുന്നു. എന്നാല്‍ ഇസ്ലാം ഇതിന് വെച്ചിരിക്കുന്ന നീതിയുടെ നിബന്ധനയും ഇതില്‍ അടങ്ങിയിരിക്കുന്ന സ്വഭാവപരമായ ഗുണങ്ങളും സ്ത്രീകളോട് തന്നെയുള്ള കാരുണ്യങ്ങളും പലര്‍ക്കും അറിയില്ല. ഈ രണ്ട് ആവശ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടാണ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് തഫ്ഹീമെ ശരീഅത്ത്, ശരീഅത്തിനെ ഗ്രഹിക്കുക എന്ന ഒരു പരിപാടിക്ക് തുടക്കം കുറിച്ചത്. മുസ്ലിം അമുസ്ലിം പണ്ഡിതരെയും ബുദ്ധിജീവികളെയും വക്കീലുമാരെയും ഒരുമിച്ച് കൂട്ടി ഇസ്ലാമിന്‍റെ കുടുംബ-വ്യക്തിനിയമങ്ങളും അവയുടെ തത്വങ്ങളും വിവരിക്കുന്നതാണ് ഈ പരിപാടി. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇന്ത്യയുടെ വിവിധ കേന്ദ്രസ്ഥലങ്ങളില്‍ ഇതിന്‍റെ വിവിധ പരിപാടികള്‍ നടക്കുകയുണ്ടായി.
തഫ്ഹീമേ ശരീഅത്ത് ശില്‍പ്പശാല
ഉദ്ഘാടന സമ്മേളനംമാര്‍ച്ച് 20: (രാവിലെ 9.30 മുതല്‍ 11.30 വരെ)
തിലാവത്ത്:
നഅ്ത്ത്:
സ്വാഗതം:
ആമുഖം: മൗലാനാ തബ്രേസ് ആലം ഖാസിമി ഡല്‍ഹി
(അഖിലേന്ത്യാ ഓര്‍ഗനെസര്‍, തഫ്ഹീമെ ശരീഅത്ത്)
വിശിഷ്ടാതിഥികളുടെ ആശംസകള്‍ :
അദ്ധ്യക്ഷ പ്രസംഗം : മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
ഒന്നാം സദസ്സ് : 11.30 മുതല്‍ 02 മണിവരെ
വിഷയാവതരണം : മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
വിഷയം: മുസ്ലിം വ്യക്തി നിയമത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍
01 മണിക്ക് : ചോദ്യോത്തര സെക്ഷന്‍
രണ്ടാം സദസ്സ് : വൈകുന്നേരം 5.30 മുതല്‍
മുസ്ലിം വ്യക്തിനിയമത്തെക്കുറിച്ചുള്ള
കേരളീയ പണ്ഡിതരുടെ പ്രബന്ധ-പ്രഭാഷണങ്ങള്‍
മൂന്നാം സദസ്സ് : 7 മണിമുതല്‍ 9 മണിവരെ
വിഷയം: ത്വലാഖും കോടതിവിധികളും
അവതരിപ്പിക്കുന്നത് : അഡ്വ: എം. ആര്‍ ശംഷാദ്
(സുപ്രീം കോര്‍ട്ട് ഓണ്‍ റിക്കാര്‍ഡ് അഡ്വക്കേറ്റ്, ഡല്‍ഹി)
സമാപന പ്രസംഗം: മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
നാലാം സദസ്സ് : 21-ാം തീയതി രാവിലെ 9 മണിമുതല്‍ 11 മണിവരെ
ഒന്നാമത്തെ വിഷയം :
മുസ്ലിം വ്യക്തിനിയമവും ഇന്ത്യന്‍ ഭരണഘടനയും
അവതരിപ്പിക്കുന്നത്: അഡ്വ: എം. ആര്‍ ശംഷാദ്
രണ്ടാമത്തെ വിഷയം :
അനന്തരവകാശം, സ്ത്രീകളുടെ സാമ്പത്തിക അവകാശങ്ങള്‍, ദത്തെടുക്കല്‍
അവതരിപ്പിക്കുന്നത് : മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
അഞ്ചാം സദസ്സ് : 11.30 മുതല്‍ 2 മണിവരെ
അനുവാചകരുടെയും അതിഥികളുടെയും അഭിപ്രായങ്ങള്‍ :
സര്‍ട്ടിഫിക്കറ്റ് വിതരണം &
സമാപന പ്രഭാഷണം: മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
No comments:
Post a Comment