Friday, March 8, 2019

ശൈഖുനാ മുഹമ്മദ് ഈസാ ഉസ്താദിന് വേണ്ടി അസ്മാഉല്‍ ഹുസ്ന മുന്‍നിര്‍ത്തിയുള്ള ദുആ.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ശൈഖുനാ മുഹമ്മദ് ഈസാ ഉസ്താദിന് വേണ്ടി
അസ്മാഉല്‍ ഹുസ്ന മുന്‍നിര്‍ത്തിയുള്ള ദുആ.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2019/03/blog-post8.html?spref=tw 

റഹ് മാനും റഹീമുമായ അല്ലാഹുവേ, 
നിന്‍റെ പരിശുദ്ധ നാമത്തിന്‍റെ ഐശ്വര്യം ഞങ്ങളുടെ തുടക്കത്തിലും ഒടുക്കത്തിലും സര്‍വ്വ സന്ദര്‍ഭങ്ങളിലും കനിഞ്ഞരുളേണമേ.! സര്‍വ്വലോക പരിപാലകനേ, നിന്‍റെ ഓരോ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. വിശിഷ്യാ നിന്‍റെ ഏറ്റവും വലിയ അനുഗ്രഹമായ സന്മാര്‍ഗ്ഗത്തിന്‍റെ അടിസ്ഥാനം സയ്യിദുല്‍ കൗനൈന്‍ ഖാതിമുന്നബിയ്യീന്‍ മുഹമ്മദുര്‍റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ നിന്‍റെ ആയിരമായിരം സ്വലാത്ത്-സലാമുകള്‍ വര്‍ഷിപ്പിക്കേണമേ.! എല്ലാ നബിമാരുടെ മേലും സലാമുകള്‍ ഇറക്കേണമേ.! സര്‍വ്വ സ്വഹാബാ മഹത്തുക്കളിലും സംതൃപ്തി കനിയേണമേ.! മുഴുവന്‍ ഔലിയാഇനേയും അനുഗ്രഹിക്കേണമേ.! പ്രത്യേകിച്ചും ഞങ്ങളുടെ വലിയ ഉപകാരികളായ മാതാപിതാക്കളെയും ഗുരുവര്യന്‍മാരെയും റഹ്മാത്ത്-ബറകാത്തുകള്‍ കൊണ്ട് പൊതിയേണമേ.! ഇക്കൂട്ടത്തില്‍ മഹാനായ ശൈഖുനാ മൗലാനാ മുഹമ്മദ് ഈസാ മമ്പഈ (റഹ്) യെ വിശിഷ്ടമായി സ്വീകരിക്കുകയും പരലോകത്തിലെ ദറജകള്‍ സമുന്നതമാക്കുകയും ചെയ്യേണമേ.! 
മലിക്കും ഖുദ്ദൂസുമായവനേ, 
ശൈഖുനാ മര്‍ഹൂം നിന്നില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. തൗഹീദില്‍ അചഞ്ചലനായി നിലകൊണ്ടിരുന്നു. അന്ത്യ നിമിഷങ്ങളില്‍ തല്‍ബിയത്തും കലിമയും മൊഴിഞ്ഞ് കൊണ്ടിരുന്നു. 
സലാമും മുഅ്മിനും ആയവനേ, 
സലാമത്തിലും നിര്‍ഭയത്വത്തിലും ആക്കേണമേ.! 
മുഹയ്മിനും അസീസും ആയവനേ, 
ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുമായി വലിയ ബന്ധമായിരുന്നു. ആദരവോടുകൂടിയല്ലാതെ തിരുനാമം അനുസ്മരിക്കുകയില്ലായിരുന്നു. സുന്നത്തുകളോട് വലിയ സ്നേഹവും ബിദ്അത്തുകളോട് കടുത്ത എതിര്‍പ്പുമായിരുന്നു. അവസാന സന്ദര്‍ഭത്തില്‍ ഹബീബിന്‍റെ അടുത്ത് എത്തിയപ്പോള്‍ സിയാറത്തിന് തിരക്ക് കൂട്ടി. 
ജബ്ബാറും മുതകബ്ബിറുമായവനേ, 
നിന്‍റെ ഹബീബിന്‍റെ മുറാഫഖത്തും ശഫാഅത്തും നല്‍കേണമേ.! കൗസറിനരികില്‍ ഞങ്ങളെ ഒരുമിച്ച് കൂട്ടേണമേ.! 
ഖാലിക്കും ബാരിഉം ആയവനേ, 
മുഴുവന്‍ നബിമാരോടും വലിയ പ്രിയമായിരുന്നു. സൂറത്ത് യൂസുഫ് ഓതുമ്പോള്‍ കണ്ണീര്‍ വാര്‍ക്കുമായിരുന്നു. 
മുസവ്വിറും ഗഫ്ഫാറും ആയവനേ, 
മഗ്ഫിറത്ത് സമൃദ്ധമായി നല്‍കേണമേ.! 
ഖഹ്ഹാറും വഹ്ഹാബും ആയവനേ, 
സ്വഹാബത്തിനോട് വലിയ ആദരവായിരുന്നു. സിദ്ദീഖുമാരും ഫാറൂഖുമാരും വികാരമായിരുന്നു. പൊരുത്തം നല്‍കേണമേ.! 
റസ്സാഖും ഫത്താഹും ആയവനേ, 
അഹ്ലുബൈത്തിനോട് വലിയ സ്നേഹമായിരുന്നു. അവരെക്കുറിച്ച് പറഞ്ഞ് കണ്ണീര്‍ വാര്‍ത്തിരുന്നു. ബറകാത്തുകള്‍ നല്‍കേണമേ.! 
അലീമും ഖാബിളും ആയവനേ, 
ഔലിയാഇനോട് വലിയ സ്നേഹമായിരുന്നു. നിരന്തരം അവരെ അനുസ്മരിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. അമ്പിയാ-ഔലിയാക്കളുടെ സാമീപ്യം നല്‍കേണമേ.! 
ബാസ്വിത്തും ഖാഫിളും ആയവനേ, 
ഇല്‍മിനോട് വലിയ താത്പര്യമായിരുന്നു. മരണം വരെയും ഇല്‍മിന്‍റെ സേവനത്തിന് സൗഭാഗ്യം നല്‍കേണമേ എന്ന് കരഞ്ഞ് ദുആ ചെയ്തിരുന്നു. പ്രതികൂല സാഹചര്യങ്ങളിലും ഈ ദുആ പതിവാക്കി. അവസാന ദിനവും ദറസ് നടത്തി. മദ്റസകളെ പിന്തുണച്ചു. വലിയ ലക്ഷ്യത്തില്‍ ജാമിഅ ഫൗസിയ സ്ഥാപിച്ചു. അതിന് വേണ്ടി നടത്തിയ സാമ്പത്തിക സ്വരൂപണവും കണക്കെഴുത്തും രസീത് കുറിക്കുന്നതും ആരാധനയായി കണ്ടു. 
റാഫിഉം മുഇസ്സും ആയവനേ, 
ഇവകള്‍ കൂടുതല്‍ ഉയര്‍ത്തുകയും വളര്‍ത്തുകയും ജാരിയായ സ്വദഖകള്‍ ആക്കുകയും ചെയ്യേണമേ.! 
മുദില്ലും സമീഉം ആയവനേ, 
ധാരാളം പ്രഭാഷണങ്ങള്‍ നടത്തി. നിരവധി ലിഖിതങ്ങള്‍ എഴുതി. പ്രഭാഷണവും എഴുത്തും അതിസുന്ദരമായിരുന്നു. പരമ്പരയായി നിലനിര്‍ത്തുകയും പ്രഭാഷണ-രചനകള്‍ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും വഴിയൊരുക്കുകയും ചെയ്യേണമേ.! 
ബസീറും ഹക്കമും ആയവനേ, 
പരസ്പരം പ്രശ്നങ്ങള്‍ പരിഹരിക്കല്‍ പ്രധാന ജോലിയായിരുന്നു. ഇതിന് വേണ്ടി ഉറക്കമൊഴിക്കുകയും ആഹാരം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. വമ്പിച്ച പ്രതിഫലം നല്‍കേണമേ.! 
അദ്ലും ലത്വീഫും ആയവനേ, 
സമുദായത്തെ കുറിച്ച് ചിന്തിക്കുകയും നീതിക്ക് വേണ്ടി ശബ്ദിക്കുകയും ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരോട് കരുണ കാട്ടണമെന്ന് ഉപദേശിക്കുകയും ഐക്യത്തിനും യോജിപ്പിനും ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. ഉന്നത കൂലി നല്‍കേണമേ.! 
ഖബീറും ഹലീമും ആയവനേ, 
വലിയ സഹനതയുള്ളവരായിരുന്നു. പ്രയാസ-പ്രശ്നങ്ങളില്‍ സഹിക്കുകയും എതിര്‍ത്തവര്‍ക്ക് പോലും മാപ്പ് കൊടുക്കുകയും ചെയ്തിരുന്നു. ഈ പാരമ്പര്യം നിലനിര്‍ത്തേണമേ.! 
അളീമും ഗഫൂറും ആയവനേ, 
നിന്‍റെ വീടിനോടും എല്ലാ മസ്ജിദുകളോടും വലിയ ബന്ധമായിരുന്നു. ജമാഅത്ത് നമസ്കാരത്തില്‍ തത്പരനായിരുന്നു. നമസ്കാരം മനോഹരമായിരുന്നു. ഹജ്ജും ഉംറയും വികാരമായിരുന്നു. ഇന്ന് സമൃദ്ധമായ ഹജ്ജ്-ഉംറ ക്ലാസുകളുടെ തുടക്കക്കാരില്‍ ഒരാളായിരുന്നു. മഹത്വം നല്‍കേണമേ.! 
ശകൂറും അലിയ്യും ആയവനേ, 
നിന്നോട് വലിയ നന്ദിയായിരുന്നു. ആഹാരം കഴിക്കുമ്പോള്‍ പോലും പല പ്രാവശ്യം സ്തുതിച്ചിരുന്നു. ചെറിയ ഉപകാരികള്‍ക്ക് പോലും കൃതജ്ഞത രേഖപ്പെടുത്തുകയും നീണ്ട ദുആ ഇരക്കുകയും ചെയ്തിരിന്നു. 
കബീറും ഹഫീളും ആയവനേ, 
പാപങ്ങളെ വളരെ സൂക്ഷിച്ചിരുന്നു. ചെറിയ പാപങ്ങളെയും ഗൗരവമായി കണ്ടിരുന്നു. മഗ്ഫിറത്തിനായി താണുകേണ് ഇരന്നിരുന്നു. 
മുഖീത്തും ഹസീബും ആയവനേ, 
കണക്കുകളില്‍ വളരെ ശ്രദ്ധയായിരുന്നു. ചെറിയ ബാധ്യതകള്‍ പോലും ഉണര്‍ന്നിരുന്നു. 
ജലീലും കരീമും ആയവനേ, 
മാന്യത മുറുകെ പിടിച്ചിരുന്നു. സംസാരവും പ്രവര്‍ത്തിയും അകവും പുറവും പരിശുദ്ധമായിരുന്നു. 
റഖീബും മുജീബും ആയവനേ, 
ക്ഷണങ്ങള്‍ സ്വീകരിക്കുകയും ത്യാഗത്തോടെ യാത്രകള്‍ ചെയ്ത് പങ്കെടുക്കുകയും ചെയ്തിരുന്നു. ഉന്നത പ്രതിഫലം നല്‍കേണമേ.! 
വാസിഉം ഹകീമും ആയവനേ, 
വിശാല മനസ്കതയും കാഴ്ചപ്പാടും പുലര്‍ത്തിയിരുന്നു. എല്ലാവരുടേയും നന്മകള്‍ ഉള്‍കൊണ്ടിരുന്നു. 
വദൂദും മജീദും ആയവനേ, 
സ്നേഹ നിധിയായിരുന്നു. കുടുംബത്തോടും ശിഷ്യരോടും സാധന-സാമഗ്രികളോടും  പ്രകൃതിയോടും കരുണ ചൊരിഞ്ഞിരുന്നു. 
ബാഇസും ശഹീദും ആയവനേ, 
നാളെ ശൈഖുനായെ യാത്ര അയയ്ക്കുമ്പോള്‍ സമുന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കേണമേ.! 
ഹഖും വക്കീലും ആയവനേ, 
മഹാനായ ഉസ്താദ് സ്വന്തം കാര്യത്തിന് ഞങ്ങളെ ഉപദേശിച്ചിട്ടില്ല. ദീനിന്‍റെ കാര്യങ്ങള്‍ നിരന്തരം ഉപദേശിച്ചിരുന്നു. 
ഖവിയ്യും മതീനും ആയവനേ, 
സ്വന്തം കാര്യത്തിന് സഹായം ചോദിച്ചിട്ടില്ല. ദീനിനെ സഹായിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടു. 
വലിയ്യും ഹമീദും ആയവനെ, 
സ്വന്തം വിഷയത്തില്‍ കോപിച്ചിട്ടില്ല. ഞങ്ങളുടെ തിന്മകളില്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. 
മുഹ്സിഉം മുബ്ദിഉം ആയവനേ, 
സംഘടനകളുടെ വഴക്കുകളും പരസ്പരം വിഴുപ്പലക്കലുകളും കണ്ട് വളരെ ദുഖിച്ചിരുന്നു. 
മുഈദും മുഹ്യിയും ആയവനേ, 
നന്മകള്‍ സജീവമാകാന്‍ വളരെ ആഗ്രഹിച്ചിരുന്നു. 
മുമീത്തും ഹയ്യും ആയവനേ, 
ഒരു സുന്ദര ലോകം സ്വപ്നം കണ്ടിരുന്നു. 
ഖയ്യൂമും വാജിദും ആയവനേ, 
ശാന്തിയും സമാധാനവും കൊതിച്ചിരുന്നു. 
മാജിദും വാഹിദും ആയവനേ, 
ലോകം മുഴുവന്‍ സത്യം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. 
അഹദും സമദും ആയവനേ, 
അതിന് നീ പൂര്‍ണ്ണ കഴിവുള്ളവനാണെന്ന് വിശ്വസിച്ചിരുന്നു. 
ഖാദിറും മുഖ്തദിറും ആയവനേ, 
ഈ പ്രതീക്ഷകളെല്ലാം പരിപൂര്‍ണ്ണമായി പുലര്‍ത്തേണമേ.! 
മുഖദ്ദിറും മുഅഖിറും ആയവനേ, 
ഉസ്താദ് നന്മകളില്‍ മുന്നേറിയിരുന്നു. 
അവ്വലും ആഖിറും ആയവനേ, 
ഉസ്താദിന്‍റെ ആദ്യവും അവസാനവും നീ സുന്ദരമാക്കി. 
ളാഹിറും ബാത്തിനും ആയവനേ, 
അകവും പുറവും നന്നാക്കി. 
വാലിയും മുതആലിയും ആയവനേ, 
ഉന്നതമായ നിലപാടുകള്‍ സ്വീകരിച്ചു. 
ബര്‍റും തവ്വാബും ആയവനേ, 
നന്മകളോടൊപ്പം പശ്ചാതാപവും പതിവാക്കി. 
മുന്‍തഖിമും അഫുവ്വും ആയവനേ, 
സത്യത്തിന്‍റെ ശത്രുക്കളോട് കടുത്ത വിരോധവും സാധുക്കളോട് സഹാനുഭൂതിയും പുലര്‍ത്തി. 
റഊഫും മാലിക്കുല്‍ മുല്‍ക്കും ആയവനേ, 
നിന്‍റെ അധികാരവും ഔന്നിത്യവും പാടിപ്പുകഴ്ത്തി. 
ദുല്‍ജലാലി വല്‍ ഇക്റാം ആയവനേ, 
നിന്‍റെ മഹത്വങ്ങള്‍ ലോകത്ത് പ്രചരിപ്പിച്ചു. 
മുഖ്സിത്തും ജാമിഉം ആയവനേ, 
മധ്യമ നിലപാടില്‍ ഉറച്ച് നില്‍ക്കുകയും എല്ലാ നന്മകളും സ്വീകരിക്കുകയും ചെയ്തു. 
ഗനിയ്യും മുഗ്നിയും ആയവനേ, 
ഞെരുക്കത്തിനിടയില്‍ ധന്യത നിലനിര്‍ത്തി. 
മാനിഉം ദാര്‍റും ആയവനേ, 
ഉസ്താദ് അപകടങ്ങളില്‍ നിന്നും അകന്ന് കഴിയാന്‍ ഉണര്‍ത്തിക്കൊണ്ടിരുന്നു. 
നാഫിഉം നൂറും ആയവനേ, 
ഉസ്താദ് ഞങ്ങള്‍ക്ക് വഴിവെളിച്ചമായിരുന്നു. 
ഹാദിയും ബദീഉം ആയവനേ, 
ഉസ്താദ് ഞങ്ങള്‍ക്ക് വഴികാട്ടിയായിരുന്നു. 
ബാഖിയും വാരിസും ആയവനേ, 
ഉസ്താദിന്‍റെ സ്മരണകളും സേവനങ്ങളും മഹല്‍ ഗുണങ്ങളും എന്നുമെന്നും അവശേഷിപ്പിക്കേണമേ.! 
റഷീദും സബൂറും ആയ അല്ലാഹുവേ, 
ഞങ്ങള്‍ നിന്‍റെ വിധിയില്‍ ക്ഷമ അവലംബിക്കുകയും പ്രതിഫലം ആഗ്രഹിക്കുകയും ചെയ്യുന്നു. മനസ്സുകളില്‍ ദുഖം നിറയുന്നു. നയനങ്ങള്‍ നിറയുന്നു. എന്നാല്‍ പടച്ചവന്‍ ഇഷ്ടപ്പെടാത്തതൊന്നും ഞങ്ങള്‍ പറയുന്നതല്ല... 

ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ bukharihasani@gmail.com എന്ന മെയിലിലോ +91 9961955826 എന്ന വാട്സ്അപ്പ് നമ്പറിലോ അയച്ച് തരിക. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...