Saturday, January 9, 2021

തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍

 

തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍ 

കലിമത്തുത്വയ്യിബ, നമസ്കാരം, ഇല്‍മ്-ദിക്ര്‍, ഇക്റാമുല്‍ മുസ്ലിമീന്‍, ഇഖ്ലാസുന്നിയ്യത്ത്, ദഅ് വത്ത്, അനാവശ്യ കാര്യങ്ങള്‍ വര്‍ജ്ജിക്കുക ഒരു മുസ്ലിമിന് ഉണ്ടായിരിക്കേണ്ടതും ഉണ്ടാക്കിയെടുക്കേണ്ടതുമായ ഈ ഗുണങ്ങളെ കുറിച്ച് മൗലാനാ മുഹമ്മദ് യൂസുഫ് കാന്ദലവി രചിച്ചതും മൗലാനാ സഅദ് കാന്ദലവി ക്രോഡീകരിച്ചതുമായ ഗ്രന്ഥം. ഓരോ മസ്ജിദുകളിലും വീടുകളിലും ഉണ്ടായിരിക്കേണ്ട ഗ്രന്ഥം.!  

രചന : 

-ഹസ്രത്ജി മൗലാനാ മുഹമ്മദ് യൂസുഫ് കാന്ദലവി 

ക്രോഡീകരണം: 

ഹസ്രത്ജി മൗലാനാ മുഹമ്മദ് സഅദ് കാന്ദലവി 

വിവര്‍ത്തനം : 

മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 

വിഷയ വിവരം 

കലിമതുത്വയ്യിബ 

വിശ്വാസം 

മരണത്തിന് ശേഷമുള്ള അവസ്ഥകളെ കുറിച്ചുള്ള വിശ്വാസം 

വിജയം അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുസരിക്കുന്നതില്‍ മാത്രം 

നമസ്കാരം 

ഫര്‍ള് നമസ്കാരം 

ജമാഅത്ത് നമസ്കാരം 

സുന്നത്ത് നമസ്കാരങ്ങള്‍ 

തസ്ബീഹ് നമസ്കാരം 

ഭയ ഭക്തി 

വുളൂഇന്‍റെ മഹത്വങ്ങള്‍ 

മസ്ജിദിന്‍റെ മഹത്വങ്ങളും അവിടെ ചെയ്യേണ്ട അമലുകളും 

ഇല്‍മ്-ദിക്ര്‍ 

ഇല്‍മ് 

പരിശുദ്ധ ഖുര്‍ആനും പുണ്യ ഹദീസും കൊണ്ട് പ്രതിഫലനം സൃഷ്ടിക്കല്‍ 

ദിക്ര്‍ 

ഖുര്‍ആനിന്‍റെ മഹത്വങ്ങള്‍ 

അല്ലാഹുവിന് ദിക്ര്‍ ചെയ്യുന്നതിന്‍റെ ശ്രേഷ്ഠത 

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യില്‍ നിന്നും വന്നിട്ടുള്ള ദിക്റുകളും ദുആകളും. 

ഇക്റാമുല്‍ മുസ്ലിമീന്‍ 

മുസ്ലിമിന്‍റെ സ്ഥാനം 

സല്‍സ്വഭാവം 

മുസ്ലിംകളോടുള്ള കടമകള്‍ 

ബന്ധുത്വം ചേര്‍ക്കല്‍ 

മുസ്ലിംകളെ ഉപദ്രവിക്കുന്നതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കല്‍ 

മുസ്ലിംകളുടെ ഇടയില്‍ ഭിന്നത ഇല്ലാതാക്കല്‍ 

മുസ്ലിംകളെ സാമ്പത്തികമായി സഹായിക്കല്‍ 

ഇഖ്ലാസുന്നിയ്യത്ത് (നിയ്യത്ത് ശരിയാക്കുക) 

ഇഖ്ലാസ് 

അല്ലാഹുവിന്‍റെ തൃപ്തിക്ക് വേണ്ടി അമല്‍ ചെയ്യല്‍ 

ലോകമാന്യത 

ദഅ് വത്ത് 

ദഅ് വത്തും അതിന്‍റെ പ്രത്യേകതകളും 

അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെടുന്നതിന്‍റെ മഹത്വങ്ങള്‍ 

അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെടുന്നതിന്‍റെ മര്യാദകളും പ്രവര്‍ത്തനങ്ങളും 

അനാവശ്യ കാര്യങ്ങള്‍ വര്‍ജ്ജിക്കുക. 

ഈ രചനകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരും, സയ്യിദ് ഹസനി അക്കാദമിയുടെ രചനകള്‍ പരിചയപ്പെടുന്നതിനും ഈ ഗ്രൂപ്പില്‍ അംഗമാകൂ... 
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
Google Pay : സൗകര്യമുണ്ട്. 
+91 9037905428 


തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍ എന്ന ഗ്രന്ഥത്തിന്‍റെ മുഖവുര. 

-ഹസ്രത്ജി മൗലാനാ മുഹമ്മദ് സഅദ് കാന്ദലവി. 

അല്ലാഹുതആലാ പറയുന്നു: "അവരില്‍ നിന്നു തന്നെ ഒരു റസൂലിനെ അയച്ചത് മുഖേന, അല്ലാഹു ഈമാനുള്ളവരുടെമേല്‍ വലിയ ഉപകാരം തന്നെയാണ് ചെയ്തത്. ആ റസൂല്‍ അല്ലാഹുവിന്‍റെ ആയത്തുകള്‍ ഓതി കേള്‍പ്പിക്കുന്നു. (ഖുര്‍ആന്‍ ആയത്തുകളിലൂടെ അവരെ ദഅ് വത്ത് ചെയ്യുകയും, ഉപദേശിക്കുകയും ചെയ്യുന്നു.) അവരെ സംസ്കരിക്കുന്നു. അല്ലാഹുവിന്‍റെ കിതാബും, ഹിക്മതും (സുന്നത്തും) അവരെ പഠിപ്പിക്കുന്നു. തീര്‍ച്ചയായും (ആ റസൂല്‍ വരുന്നതിന് മുമ്പ്) ഈ ജനങ്ങള്‍ വ്യക്തമായ വഴികേടിലായിരുന്നു". (ആലുഇംറാന്‍: 164)

ഉപരിസൂചിത ആയത്ത് ഉദ്ധരിച്ചുകൊണ്ട് 'ഹസ്രത്ത് മൗലാനാ മുഹമ്മദ് ഇല്‍യാസും അദ്ദേഹത്തിന്‍റെ ദീനീ ദഅ് വത്തും' എന്ന ഗ്രന്ഥത്തിന്‍റെ മുഖവുരയില്‍ അല്ലാമാ സയ്യിദ് സുലൈമാന്‍ നദ് വി കുറിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യ്ക്ക് നുബുവ്വത്തിന്‍റെ പ്രവര്‍ത്തനങ്ങളായ ഈ പ്രധാന ഉത്തരവാദിത്വങ്ങള്‍ നല്‍കപ്പെടുകയുണ്ടായി. ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള ദഅ് വത്ത്, ആത്മ ശുദ്ധീകരണം, കിത്താബും തിരു സുന്നത്തും പഠിപ്പിക്കല്‍ എന്നിവയാണവ. ഇപ്രകാരം ഖാത്തിമുന്നബിയായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഉമ്മത്ത് നബി തങ്ങളെ പിന്‍പറ്റിക്കൊണ്ട് ലോക ജനതയിലേക്ക് അയയ്ക്കപ്പെട്ടവരാണെന്ന് ഖുര്‍ആനും സ്വഹീഹായ ഹദീസുകളും കൊണ്ട് സ്ഥിരപ്പെട്ടിരിക്കുന്നു. അല്ലാഹുതആലാ അരുളുന്നു: നിങ്ങള്‍ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമാകുന്നു. നിങ്ങള്‍ നല്ല കാര്യങ്ങള്‍ കല്‍പിക്കുകയും ദുഷ്കര്‍മ്മങ്ങളില്‍ നിന്നും തടയുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. (ആലുഇംറാന്‍: 110) 

ഇക്കാരണത്താല്‍ മുസ്ലിം സമുദായം നുബുവ്വത്തിന്‍റെ ഉത്തരവാദിത്വങ്ങളില്‍ നന്മ ഉപദേശിക്കുക, തിന്മ തടയുക എന്നീ വിഷയങ്ങളില്‍ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രതിനിധികളാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യ്ക്ക് നല്‍കപ്പെട്ടിരിക്കുന്ന നുബുവ്വത്തിന്‍റെ ഉത്തരവാദിത്വങ്ങളായ ഖുര്‍ആന്‍ പാരായണം വഴിയുള്ള ദഅ് വത്ത്, ആത്മ സംസ്കരണം, കിതാബും സുന്നത്തും പഠിപ്പിക്കുക എന്നീ കാര്യങ്ങള്‍ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സമുദായത്തിന്‍റെയും ഉത്തരവാദിത്വമാണ്. അതു കൊണ്ടു തന്നെ, ദഅ് വത്തിന്‍റെയും, തഅ്ലീമിന്‍റെയും, തഅല്ലുമിന്‍റെയും, ദിക്റിന്‍റെയും, ഇബാദത്തിന്‍റെയും വഴിയില്‍ ജീവനും, സമ്പത്തും ചിലവഴിക്കുവാന്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ജനങ്ങളെ പ്രേരിപ്പിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റു ജോലികളേക്കാള്‍ മുന്‍ഗണന നല്‍കുകയും, എല്ലാ അവസ്ഥയിലും ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തു. ഇതില്‍ പൂര്‍ണ്ണമായി മുഴുകുന്നതോടൊപ്പം പ്രയാസങ്ങളും, കഷ്ടതകളും ക്ഷമിക്കാനും സഹിക്കാനും അവരെ പാകപ്പെടുത്തി. മറ്റുള്ളവരുടെ പ്രയോജനത്തിനു വേണ്ടി സ്വന്തം ജീവനും സ്വത്തും ചിലവഴിക്കുന്നവരാക്കി. "അല്ലാഹുവിന്‍റെ ദീനിന് വേണ്ടി അര്‍ഹമായ ത്യാഗ പരിശ്രമങ്ങള്‍ ചെയ്യുക" എന്ന ആയത്തിന്‍റെ അടിസ്ഥാനത്തില്‍ നബിമാരുടെ രീതികള്‍ക്ക് അനുസൃതമായി ശിക്ഷണങ്ങളും പരിശീലനങ്ങളും നല്‍കി. തല്‍ഫലമായി ത്യാഗത്തിന്‍റെയും ആത്മ സമര്‍പ്പണത്തിന്‍റെയും, സുന്ദരമാതൃകകള്‍ അടങ്ങിയ ഉമ്മത്തിലെ ഉത്തമ വിഭാഗം നിലവില്‍ വന്നു. ഉമ്മത്തിലാകമാനം ഈ പ്രവര്‍ത്തനം സജീവമായി നിലനിന്നു. ആ യുഗത്തെക്കുറിച്ചാണ് വൈറുല്‍ ഖുറൂന്‍ (ഉത്തമയുഗം) എന്ന സാക്ഷ്യം പറയപ്പെട്ടിരിക്കുന്നത്. 

തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലും ഉമ്മത്തിലെ മഹാത്മാക്കള്‍ ഈ നബവീ അമലുകള്‍ നിര്‍വ്വഹിക്കുന്നതില്‍ പരിപൂര്‍ണ്ണ ശ്രദ്ധയും പരിശ്രമവും മുറുകെ പിടിച്ചു. അവരുടെ ത്യാഗ-പരിശ്രമങ്ങളുടെ പ്രകാശം കാരണമായി ഇസ്ലാമിന്‍റെ കൂടാരത്തില്‍ പ്രകാശം പരക്കുകയുണ്ടായി. ഈ യുഗത്തില്‍ അല്ലാഹുതആലാ ഇതിന് പ്രത്യേക തൗഫീഖ് കൊടുത്ത വ്യക്തിത്വമാണ് മൗലാനാ മുഹമ്മദ് ഇല്‍യാസ് കാന്ദലവി (റഹ്). ദീനീ ചിന്തയും, ഉമ്മത്തിനെ കുറിച്ചുള്ള വേദനയും അല്ലാഹു അദ്ദേഹത്തിന്‍റെ മനസ്സില്‍ നിറച്ചു കൊടുത്തു. അദ്ദേഹത്തിന്‍റെ സമകാലികരായ ഉലമാ മഹത്തുക്കള്‍ ഇക്കാര്യം സമ്മതിച്ചു പറഞ്ഞിട്ടുണ്ട്. അല്ലാഹുതആലായുടെ ഭാഗത്തു നിന്നും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കൊണ്ടു വന്ന മുഴുവന്‍ കാര്യങ്ങളും ലോകം മുഴുവന്‍ സജീവമാക്കാന്‍ അദ്ദേഹം വളരേയേറെ ആഗ്രഹിച്ചിരുന്നു. ദീനീ പരിശ്രമങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യതയുള്ളതും, ജനങ്ങളില്‍ പരിവര്‍ത്തനമുളവാക്കുന്നതും ആകണമെങ്കില്‍ അതില്‍ റസൂലുലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മാര്‍ഗ്ഗവും, ശൈലിയും സ്വീകരിച്ചിരിക്കണമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. താഴെ കൊടുക്കുന്ന ഗുണങ്ങളുള്ള ദാഇകള്‍ (അലാഹുവിലേക്ക് ക്ഷണിക്കുന്നവര്‍) ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. വിജ്ഞാനകര്‍മ്മങ്ങളിലും, ചിന്താവീക്ഷണങ്ങളിലും, ദഅ്വത്തിന്‍റെ മാര്‍ഗ്ഗത്തിലും, ശൈലിയിലും, അവസ്ഥകളിലും അഭിരുചികളിലും ബഹുമാന്യ നബിമാരോട് വിശിഷ്യാ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് അവര്‍ക്ക് പ്രത്യേക യോജിപ്പുണ്ടായിരിക്കണം. ഈമാനും ബാഹ്യ അമലുകളും ശരിയായിരിക്കുന്നതിനോടൊപ്പം അവരുടെ ആന്തരികാവസ്ഥകളും നബവീ സരണിയിലായിരിക്കണം. ഇലാഹീ സ്നേഹവും, ഭയവും നിരന്തരം നില നിര്‍ത്തണം. സ്വഭാവങ്ങളിലും, പെരുമാറ്റങ്ങളിലും പതിവു കാര്യങ്ങളിലും നബവീ സുന്നത്തുകള്‍ പിന്‍പറ്റാന്‍ ശ്രമിക്കണം. അല്ലാഹുവിന് വേണ്ടി സ്നേഹിക്കുക, അല്ലാഹുവിന് വേണ്ടി കോപിക്കുക, മുസ്ലിംകളോട് കരുണ കാണിക്കുക, സൃഷ്ടികളോട് അലിവ് പുലര്‍ത്തുക എന്നിവയായിരിക്കണം അവരുടെ ദഅ്വത്തിന്‍റെ പ്രേരകം. നബിമാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിയ ഉസൂലായ ഇലാഹീ പ്രതിഫലത്തിലുള്ള പ്രതീക്ഷയല്ലാതെ മറ്റൊരു ലക്ഷ്യവും കാണപ്പെടരുത്. അല്ലാഹുവിന്‍റെ പൊരുത്തത്തിന് വേണ്ടി ദീന്‍ ഹയാത്താക്കണമെന്നുള്ള അതിയായ ആഗ്രഹവും, ആവേശവും ഉണ്ടാകണം. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജീവനും, സമ്പത്തും അര്‍പ്പണം ചെയ്യാനുള്ള താല്‍പര്യം അവരെ പിടിച്ച് വലിക്കുകയും, ചലിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കണം. സ്ഥാനമാനങ്ങളും പേരും, പെരുമയും, പണവും പ്രസിദ്ധിയും അന്തസ്സും അഭിമാനവും വ്യക്തിപരമായ സുഖ-സൗകര്യങ്ങളും ഒന്നും തന്നെ ഈ വഴിയില്‍ തടസ്സം നില്‍ക്കാന്‍ പാടില്ല. അവരുടെ നില്‍പും, ഇരിപ്പും, സംസാരവും, നടത്തവും, എല്ലാ അനക്കങ്ങളും, അടക്കങ്ങളും ഈ ഒരൊറ്റ ദിശയില്‍ ആയിരിക്കണം. ദഅ്വത്തിന്‍റെ പരിശ്രമങ്ങളില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മാര്‍ഗ്ഗവും, ശൈലിയും സജീവമായി പുനര്‍ജീവിപ്പിക്കാനും ജീവിതത്തിന്‍റെ സര്‍വ്വമേഖലകളിലും അല്ലാഹുവിന്‍റെ കല്‍പനകളും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മാര്‍ഗ്ഗവും നടപ്പില്‍ വരുത്താനും പ്രവര്‍ത്തകരില്‍ ഉന്നത ഗുണങ്ങള്‍ ഉണ്ടായിത്തീരാനും ആറ് മഹല്‍ഗുണങ്ങളെ ഈ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനങ്ങളായി തീരുമാനിക്കപ്പെട്ടു. അക്കാലഘട്ടത്തിലെ ഹഖ്ഖിന്‍റെ ഉലമാഉം, മഷാഇഖുകളും അത് ശരി വെയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഉത്തമ പിന്‍ഗാമിയായ മകന്‍ മൗലാനാ മുഹമ്മദ് യൂസുഫ് കാന്ദലവി (റഹ്) യും അദ്ദേഹത്തിന്‍റെ ദഅ് വത്തും, ത്യാഗവും നിറഞ്ഞ ജീവിതം, ഈ പ്രവര്‍ത്തനത്തെ അതേ വഴിയില്‍ മുന്നോട്ട് നയിക്കുന്നതിനും, ഈ ഗുണങ്ങള്‍ അടങ്ങിയ സമൂഹത്തെ തയ്യാറാ ക്കുന്നതിനും പൂര്‍ണ്ണമായി ചിലവഴിച്ചു, ഈ മഹല്‍ ഗുണങ്ങളെക്കുറിച്ച് ഹദീസിന്‍റെയും, സീറകളുടെയും, ചരിത്രത്തിന്‍റെയും ആധികാരിക (ഗ്രന്ഥങ്ങളില്‍ നിന്നും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെയും ബഹുമാന്യ സ്വഹാബികളുടെയും മാതൃകാ സംഭവങ്ങള്‍ 'ഹയാത്തുസ്സ്വഹാബ:' എന്ന ഗ്രന്ഥത്തില്‍ മൂന്ന് വാല്യങ്ങളിലായി അദ്ദേഹം സമാഹരിച്ചു. ആ ഗ്രന്ഥം അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അദ്ദേഹത്തിന്‍റെ ജീവിതകാലത്തു തന്നെ പ്രസിദ്ധമായി. 

ആറ് സ്വിഫത്തുകളുടെ വിഷയത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പുണ്യ ഹദീസുകളുടെ സമാഹാരവും മൗലാനാ മുഹമ്മദ് യൂസുഫ് (റഹ്) തയ്യാറാക്കിയിരുന്നു. പക്ഷെ, അതിന്‍റെ ക്രോഡീകരണം പൂര്‍ത്തിയാക്കുന്നതിന് മുമ്പു തന്നെ ഈ നശ്വര ലോകത്ത് നിന്നും ശാശ്വത ലോകത്തേക്ക് അദ്ദേഹം യാത്രയാകുകയുണ്ടായി. നിരവധി സേവകരോടും, സഹപ്രവര്‍ത്തകരോടും അദ്ദേഹം ഈ സമാഹാരത്തെ കുറിച്ച് പറയുകയും, അതിന് സാധിച്ചതില്‍ അല്ലാഹുവിനോടുള്ള തന്‍റെ നന്ദിയും, സന്തോഷവും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ മനസ്സിന്‍റെ ആഗ്രഹങ്ങള്‍ എന്തെല്ലാമായിരുന്നു, ഇതിന്‍റെ ഓരോ പുഷ്പങ്ങളെയും വിടര്‍ത്തിക്കാണിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചത് എപ്രകാരമായിരുന്നു എന്നും അല്ലാഹുവിന് തന്നെ അറിയാം. എന്തായാലും അല്ലാഹുവിങ്കല്‍ ഇതിനെക്കുറിച്ചുള്ള തീരുമാനം ഇപ്രകാരമായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഹദീസുകളുടെ ആ സമാഹാരം ഈ ഗ്രന്ഥ രൂപത്തില്‍ വിവര്‍ത്തനം ചെയ്ത് ഞാന്‍ സമര്‍പ്പിക്കുകയാണ്. 

വിവര്‍ത്തനത്തില്‍ ലളിതവും സുഗ്രാഹ്യവുമായ ഭാഷ തിരഞ്ഞെടുക്കുവാന്‍ പരിശ്രമിച്ചിട്ടുണ്ട്. ഹദീസിന്‍റെ ആശയം വ്യക്തമാകുന്നതിന് ചിലയിടങ്ങളില്‍ ബ്രാക്കറ്റുകളില്‍ വാചകങ്ങളും, ഹൃസ്വമായ വിവരണങ്ങളും കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മൗലാനാ മുഹമ്മദ് യൂസുഫ് (റഹ്) യ്ക്ക് ഗ്രന്ഥത്തിന്‍റെ കയ്യെഴുത്ത് പ്രതി തിരുത്താന്‍ അവസരം ലഭിച്ചിരുന്നില്ല. അതു കൊണ്ട് അതില്‍ കൂടുതല്‍ പരിശ്രമം നടത്തേണ്ടിവന്നു. ഹദീസ് വചനം ശരിയാക്കുക, റാവികളുടെയും, ഹദീസിന്‍റെയും അവസ്ഥകള്‍ വിവരിക്കുക, ഹദീസിലെ അസാധാരണ വാക്കുകള്‍ വിശദീകരിക്കുക എന്നിവയാണ് ഈ വിഷയത്തില്‍ ചെയ്തിട്ടുള്ളത്. ഇതിന് അവലംബിച്ച കിതാബുകളുടെ വിവരങ്ങള്‍ അവസാനം കൊടുത്തിട്ടുണ്ട്. ഇതിലെ മുഴുവന്‍ ജോലികളിലും പരമാവധി സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട്. ബഹുമാന്യ ഉലമാഇന്‍റെ ഒരു സംഘം ഇതില്‍ സഹകരിക്കുകയും ചെയ്തു. അല്ലാഹുതആലാ അവര്‍ക്ക് ഉന്നത പ്രതിഫലം നല്‍കുമാറാകട്ടെ.! എന്നാലും വീഴ്ചകള്‍ക്ക് സാധ്യതയുണ്ട്. തിരുത്തല്‍ ആവശ്യമായി തോന്നുന്ന കാര്യങ്ങള്‍ അറിയിക്കണമെന്ന് ഉലമാ മഹത്തുക്കളോട് അപേക്ഷിക്കുന്നു. 

മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി, ആമുഖത്തില്‍ വിവരിച്ചതു പോലെ ഹസ്രത്ജി മൗലാനാ മുഹമ്മദ് യൂസുഫ് കാന്ദലവി (റഹ്) വലിയ ഒരു ലക്ഷ്യത്തിലാണ് ഈ ഗ്രന്ഥം സമാഹരിച്ചത്. അതിന്‍റെ തേട്ടം ഈ ഗ്രന്ഥത്തെ എല്ലാവിധ വീഴ്ചകളില്‍ നിന്നും ഒഴിവാക്കണം എന്നതാണ്. 

അല്ലാഹുതആലാ സമുന്നതമായ ചില വിജ്ഞാനങ്ങള്‍ എത്തിച്ചു തരാനും പ്രചരിപ്പിക്കുവാനുമാണ് ബഹുമാന്യ നബിമാരെ അയച്ചത്. ആ വിജ്ഞാനങ്ങള്‍ പരിപൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി അവയ്ക്കനുസൃതമായി ഉറച്ച വിശ്വാസം ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ്. അല്ലാഹുവിന്‍റെ ഉന്നത വചനങ്ങളും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അനുഗ്രഹീത ഹദീസുകളും വായിക്കുകയും, കേള്‍ക്കുകയും ചെയ്യുമ്പോള്‍ തനിക്ക് ഒന്നും അറിയില്ല എന്ന ബോധം നില നിര്‍ത്തണം. അതായത് മാനുഷികമായി കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചുള്ള ഉറപ്പ് ദൂരീകരിക്കണം. അദൃശ്യവാര്‍ത്തകളില്‍ ഉറച്ച് വിശ്വസിക്കണം. വായിക്കുന്നതും, കേള്‍ക്കുന്നതുമായ കാര്യങ്ങളെ ഹൃദയംഗമമായി അംഗീകരിക്കണം. ഖുര്‍ആന്‍ ഓതാനോ കേള്‍ക്കാനോ തുടങ്ങുമ്പോള്‍ അല്ലാഹു എന്നോട് സംസാരിക്കുകയാണെന്ന് മനസ്സിലാക്കിയിരിക്കണം. ഹദീസ് വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) എന്നോട് സംസാരിക്കുന്നു എന്ന ചിന്തയില്‍ ഇരിക്കണം. ഒരു കാര്യം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍, അത് പറഞ്ഞവരുടെ മഹത്വം മനസ്സിലുണ്ടാകുകയും അതിലേക്ക് ശ്രദ്ധിക്കുകയും ചെയ്യുന്നതിനനുസരിച്ച് പ്രതിഫലനം അധികരിക്കുന്നതാണ്. ഖുര്‍ആന്‍ ശരീഫില്‍ അല്ലാഹു, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അറിയിക്കുന്നു: റസൂലിന്‍റെ മേല്‍ അവതരിക്കപ്പെട്ടത് അവര്‍ കേള്‍ക്കുമ്പോള്‍ (ആ കിതാബിന്‍റെ പ്രതിഫലനം കാരണമായി) അവരുടെ നയനങ്ങളില്‍ കണ്ണുനീര്‍ ഒഴുകുന്നതായി താങ്കള്‍ കാണുന്നതാണ്. കാരണം, അവര്‍ അതിനെ സത്യമാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. (മാഇദ: 83). 

മറ്റൊരു സ്ഥലത്ത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് അല്ലാഹു തആലാ നിര്‍ദ്ദേശിക്കുന്നു: (താങ്കള്‍ (എന്‍റെ ഒരു കൂട്ടം) ദാസന്മാര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. അവര്‍ ഇലാഹീ വചനത്തെ ശ്രദ്ധിച്ച് ശ്രവിക്കും. ശേഷം അതിലുള്ള ഏറ്റവും നല്ല കാര്യങ്ങളെ പിന്‍പറ്റുകയും ചെയ്യും. ഇവര്‍ തന്നെയാണ് അല്ലാഹു ഹിദായത്ത് നല്‍കിയവര്‍. ബുദ്ധിമാന്മാരും ഇവര്‍ തന്നെ. (സുമര്‍). 

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളിയതായി അബൂഹുറയ്റ (റ) പറയുന്നു: അല്ലാഹു ആകാശത്തില്‍ ഏതെങ്കിലും കാര്യം തീരുമാനിച്ചാല്‍, അല്ലാഹുവിന്‍റെ കല്‍പ്പനയ്ക്ക് കീഴ്പ്പെട്ടുകൊണ്ട് മിനുസമുള്ള പാറപ്പുറത്ത് ചങ്ങല കൊണ്ട് അടിക്കുന്നത് പോലെയുള്ള ശബ്ദത്തില്‍ മലക്കുകള്‍ ചിറകിട്ടടിക്കുന്നതാണ്. മനസുകളില്‍ നിന്നും ഭയപ്പാട് മാറുമ്പോള്‍ അവര്‍ പരസ്പരം ചോദിക്കും: നിങ്ങളുടെ രക്ഷിതാവ് എന്ത് കാര്യമാണ് കല്‍പ്പിച്ചത്? അവര്‍ പറയും: സത്യമായ കാര്യം കല്‍പ്പിച്ചു. അല്ലാഹു സമുന്നതനും മഹത്വമുള്ളവനുമാണ്. (ബുഖാരി). 

അനസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു കാര്യം അരുളുമ്പോള്‍ ഗ്രഹിക്കപ്പെടുന്നതിന് വേണ്ടി അതിനെ മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചിരുന്നു (ബുഖാരി). 

അതുകൊണ്ട് പുണ്യ ഹദീസ് മനഃസാന്നിദ്ധ്യത്തോടെ മൂന്ന് പ്രാവശ്യം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നതാണ് ഉത്തമം. അര്‍ഹമായ ആദരവോടെ വായിക്കാനും കേള്‍ക്കാനും ശീലിക്കുക. ഇടയില്‍ സംസാരിക്കരുത്. വുളൂവോടു കൂടി കാല്‍ മടക്കിയിരിക്കാന്‍ ശ്രദ്ധിക്കുക. മുട്ടുകെട്ടിയിരിപ്പ് ഒഴിവാക്കുക. നഫ്സിന്‍റെ മുജാഹദയോടൊപ്പം, ഈ ഇല്‍മില്‍ മുഴുകുക. ഇതിന്‍റെയെല്ലാം ലക്ഷ്യമിതാണ്: ഖുര്‍ആനും ഹദീസും കൊണ്ട് നമ്മുടെ മനസ്സുകളില്‍ പരിവര്‍ത്തനമുണ്ടാകണം, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വാഗ്ദാനങ്ങളില്‍ ഉറപ്പുണ്ടാകണം. തത്ഫലമായി, ഓരോ അമലുകളും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ചെയ്തത് എപ്രകാരമാണെന്ന് ഉലമാ മഹത്തുക്കളോട് ചോദിച്ച് അമല്‍ ചെയ്യാനുള്ള ആഗ്രഹവും, ദീന്‍ പഠിക്കാനുള്ള താല്‍പര്യവും ഉണ്ടായിത്തീരണം. ഇപ്പോള്‍ കിതാബ് ആരംഭിക്കാന്‍ പോവുകയാണ്. "അമാനില്‍ അഹ്ബാര്‍-ശര്‍ഹു മആനില്‍ ആസാര്‍" ന്‍റെ തുടക്കത്തില്‍ മുഹമ്മദ് യൂസുഫ് (റഹ്) കുറിച്ച ആമുഖമാണ് ആദ്യം കൊടുക്കുന്നത്. 

-മുഹമ്മദ് സഅദ് കാന്ദലവി 

മദ്റസ കാഷിഫുല്‍ ഉലൂം 

ബസ്തി ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയാ 

ന്യൂഡല്‍ഹി - 110013  

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

സയ്യിദ് ഹസനി അക്കാദമിയുടെ രണ്ട് പുതിയ രചനകള്‍.! 

1. ഫിഖ്ഹ് ഹനഫി 

2. ഫിഖ്ഹ് ശാഫിഈ

എല്ലാ ഓരോ സഹോദരങ്ങളും അടിസ്ഥാനപരമായി പഠിച്ചിരിക്കേണ്ട കാര്യങ്ങള്‍.! 

യാത്രയിലും മറ്റും കൈവശം കൊണ്ട് നടക്കാന്‍ സാധിക്കുന്ന നിലയില്‍ പോക്കറ്റ് സൈസില്‍ തയ്യാറാക്കപ്പെട്ട രചന.! 

ഇസ് ലാമില്‍ നിര്‍ബന്ധമായി വിശ്വസിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ കാര്യങ്ങള്‍, നമസ്കാരം, വുളൂഅ്, തയമ്മും, കുളി, ശുദ്ധീകരണം, തുടങ്ങി യാത്രക്കാരുടെ നമസ്കാരം, ജുമുഅ-വിത്ര്‍-രണ്ട് പെരുന്നാള്‍-ജനാസ-നമസ്കാരങ്ങള്‍, ഇതര സുന്നത്ത് നമസ്കാരങ്ങള്‍, നോമ്പ്, സകാത്ത്, ഇഅ്തികാഫ്, ഹജ്ജ്, ഫിത്ര്‍ സകാത്ത്, നികാഹ്, ത്വലാഖ് തുടങ്ങി ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട അത്യാവശ്യ മസ്അലകള്‍ വിവരിക്കുന്ന പോക്കറ്റ് സൈസ് രചന. 

40 രൂപ മുഖ വിലയുള്ള ഈ രചന ഇപ്പോള്‍ 32 രൂപയ്ക്ക് സ്വഹാബയില്‍ ലഭിക്കുന്നു. 

അഞ്ച് കോപ്പികളില്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് 28 രൂപയ്ക്കും 10 കോപ്പിയില്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് 24 രൂപയ്ക്കും ലഭിക്കുന്നതാണ്. 

സാധിക്കുന്നവര്‍ കൂടുതല്‍ കോപ്പികള്‍ വാങ്ങി വെയ്ക്കുകയും ജമാഅത്തില്‍ പുറപ്പെടുന്നവര്‍, അത്യാവശ്യ മസ്അലകള്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപഹാരമായി നല്‍കുകയും ചെയ്യുക. 

ഈ രചനകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരും, സയ്യിദ് ഹസനി അക്കാദമിയുടെ രചനകള്‍ പരിചയപ്പെടുന്നതിനും ഈ ഗ്രൂപ്പില്‍ അംഗമാകൂ... 
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
Google Pay : സൗകര്യമുണ്ട്. 
+91 9037905428 
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വധൂ-വരന്മാര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട 10 രചനകള്‍. വിവാഹം കഴിക്കുന്ന വധൂ-വരന്മാര്‍ക്ക് ഈ നബവീ സമ്മാനം ഉപഹാരമായി നല്‍കൂ... 

1. നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
2. പ്രവാചക പത്നിമാര്‍ : 70 
3. പ്രവാചക പുത്രിമാര്‍ : 50 
4. പ്രവാചക പുഷ്പങ്ങള്‍ : 40 
5. മുസ്ലിം ഭാര്യ : 40 
6. ഇസ്ലാമിലെ വിവാഹം : 20 
7. അഖീഖയും ഇതര സുന്നത്തുകളും : 15 
8. സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
9. ദൃഷ്ടി സംരക്ഷണം : 30 
10. ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
400 രൂപ മുഖവിലയുള്ള ഈ രചനകള്‍ ഇപ്പോള്‍ 300 രൂപയ്ക്ക് ലഭിക്കുന്നു. 

സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഫിഖ്ഹ് ഹനഫി 
ഫിഖ്ഹ് ശാഫിഈ
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...


http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 





















No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...