വിജ്ഞാനം പഠിക്കുക
പഠിപ്പിക്കുക.
-ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി
https://swahabainfo.blogspot.com/2020/06/blog-post_26.html?spref=bl
1. റസൂലുല്ലാഹി (സ്വ) അരുളി: ദീനീ വിജ്ഞാനം പഠിക്കല്‍ (അത് കരസ്ഥമാക്കാന്‍ പരിശ്രമിക്കല്‍) എല്ലാ മുസ്ലിമിന്‍റെ മേലും നിര്‍ബന്ധമാണ്. (ഇബ്നുമാജ).
പുരുഷന്‍, സ്ത്രീ, ഗ്രാമീണന്‍, പട്ടണവാസി, സമ്പന്നന്‍, നിര്‍ദ്ധനന്‍ തുടങ്ങി എല്ലാ വ്യക്തികളും ദീനീ അറിവ് നിര്‍ബന്ധമായും കരസ്ഥമാക്കണമെന്ന് ഈ ഹദീസ് ഉണര്‍ത്തുന്നു. അതിന് അറബി ഭാഷ പഠിക്കണമെന്ന് നിര്‍ബന്ധമില്ല. നമുക്ക് അറിയാവുന്ന ഭാഷയില്‍ ആധികാരിക രചനകള്‍ വായിച്ചും പരിഗണനീയ പണ്ഡിതരോട് ചോദിച്ചും സൂക്ഷ്മതയുള്ള പ്രഭാഷകരുടെ പ്രഭാഷണങ്ങള്‍ കേട്ടും അറിവ് സമ്പാദിക്കാവുന്നതാണ്. സ്ത്രീകള്‍ ദീനീ രചനകള്‍ വായിച്ചും സ്വന്തം പുരുഷന്മാരോടൊപ്പം പണ്ഡിതരുമായി ബന്ധപ്പെട്ടും പഠിക്കാവുന്നതാണ്.
2. റസൂലുല്ലാഹി (സ്വ) അരുളി: അബൂദര്‍റേ, നീ എവിടെയെങ്കിലും പോയി ഖുര്‍ആനില്‍ നിന്നുള്ള ഒരു ആയത്ത് പഠിക്കുന്നത് 100 റക്അത്ത് സുന്നത്ത് നമസ്കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. ദീനീ വിജ്ഞാനത്തിന്‍റെ ഒരു പാഠം പഠിക്കുന്നത് അതനുസരിച്ച് പ്രവര്‍ത്തിക്കപ്പെട്ടാലും ഇല്ലെങ്കിലും 1000 റക്അത്ത് (സുന്നത്ത്) നമസ്കരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ്. (ഇബ്നുമാജ).
ദീനീ അറിവ് കരസ്ഥമാക്കുന്നതിന്‍റെ എത്ര വലിയ മഹത്വമാണ് ഈ ഹദീസ് പ്രഖ്യാപിക്കുന്നത്. കൂടാതെ പ്രവര്‍ത്തിക്കാതെ പഠിച്ചിട്ട് കാര്യമില്ലെന്ന ചിലരുടെ വാദം തെറ്റാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. കാരണം, പഠിച്ചതനുസരിച്ച് പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും അത് കൂടാതെ മൂന്ന് ഗുണങ്ങളുണ്ട്. ഒന്ന്: വഴികേടില്‍ നിന്നും രക്ഷ ലഭിക്കും, രണ്ട്: ചിലവേള പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിക്കും, മൂന്ന്: മറ്റുള്ളവര്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കാന്‍ കഴിയും. ഇതും വലിയ ആവശ്യവും പ്രതിഫലാര്‍ഹവുമായ കാര്യമാണ്.
3. റസൂലുല്ലാഹി (സ്വ) അരുളി: ഒരാള്‍ വല്ല (ദീനീ) അറിവും പഠിച്ചതിന് ശേഷം സഹോദരന് പഠിപ്പിക്കുന്നതാണ് അത്യുത്തമമായ ദാനം. (ഇബ്നുമാജ).
ദീനീ കാര്യങ്ങളില്‍ നിന്നും പഠിച്ചത് ഇതരസഹോദരങ്ങള്‍ക്ക് പഠിപ്പിക്കുന്നതിന്‍റെ പ്രതിഫലം മറ്റെല്ലാ ദാനങ്ങളേക്കാളും മഹത്തരമാണെന്ന് ഈ ഹദീസിലൂടെ മനസ്സിലാകുന്നു. ഇത് അല്ലാഹുവിന്‍റെ എത്ര വലിയ അനുഗ്രഹമാണ്. വെറും നാക്ക് ചലിപ്പിക്കുന്നതുകൊണ്ടും വലിയ ദാന-ധര്‍മ്മങ്ങളുടെ പ്രതിഫലം നല്‍കുന്നു.
4. അല്ലാഹുതആലാ ഉപദേശിക്കുന്നു: സത്യവിശ്വാസികളെ, നിങ്ങളേയും കുടുംബത്തേയും നിങ്ങള്‍ നരകാഗ്നിയില്‍ നിന്നും രക്ഷിക്കുക. (തഹ് രീം - 6).
ഈ ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ അലിയ്യ് (റ) പ്രസ്താവിക്കുന്നു. കുടുംബത്തിന് നന്മകള്‍ പഠിപ്പിക്കുക. (ഹാകിം). കുടുംബത്തിന് ദീന്‍ കാര്യങ്ങള്‍ പഠിപ്പിക്കല്‍ നിര്‍ബന്ധമാണെന്നും ഇതിലൂടെ വ്യക്തമായി.
5. റസൂലുല്ലാഹി (സ്വ) അരുളി: മരണശേഷവും പ്രതിഫലം ലഭിക്കുന്ന ചില നന്മകളുണ്ട്. മറ്റുള്ളവരെ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത അറിവാണ് അതിലൊന്ന്. (ഇബ്നുമാജ, ബൈഹഖി).
മറ്റുള്ളവരെ എന്തെങ്കിലും പഠിപ്പിക്കുക, ദീനീഗ്രന്ഥങ്ങള്‍ രചിക്കുക, അത് വാങ്ങി പ്രചരിപ്പിക്കുക, ദീനീ വിദ്യാര്‍ത്ഥികള്‍ക്ക് ആഹാര-വസ്ത്രങ്ങള്‍ നല്‍കുക എന്നീ കാര്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതാണ്.
6. റസൂലുല്ലാഹി (സ്വ) അരുളി: നല്ല മര്യാദയാണ് ഒരു പിതാവ് മകന് നല്‍കുന്ന ഏറ്റം ഉന്നത സമ്മാനം. (തിര്‍മിദി).
7. റസൂലുല്ലാഹി (സ്വ) അരുളി: ഒരാള്‍ മൂന്ന് പെണ്‍മക്കളെയോ സഹോദരിമാരെയോ വളര്‍ത്തുകയും അവര്‍ക്ക് മര്യാദ പഠിപ്പിക്കുകയും (അവര്‍ വിവാഹിതരായി) സ്വസ്ഥരാകുന്നതുവരെ അവരോട് സ്നേഹപൂര്‍വ്വം വര്‍ത്തിക്കുകയും ചെയ്താല്‍ അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗ്ഗം നിര്‍ബന്ധമാക്കുന്നതാണ്. രണ്ട് മക്കളുടെയും ഒരാളുടെ കാര്യവും ഇതുതന്നെ. (ശറഹുസ്സുന്ന)
ഇതും ഇതുപോലുള്ള നിരവധി ഹദീസുകളും ദീനീ അറിവിന്‍റെ പ്രാധാന്യവും മഹത്വവും വ്യക്തമാക്കുന്നുണ്ട്. യഥാര്‍ത്ഥ പഠനം പണ്ഡിതനാകുക എന്നതാണെങ്കിലും എല്ലാവര്‍ക്കും അതിന് മനക്കരുത്തോ സൗകര്യമോ ഉണ്ടാകുകയില്ല. ആകയാല്‍ ദീനീ വിജ്ഞാനം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് കൂടി സാധിക്കുന്ന ലളിതമായ ഏതാനും മാര്‍ഗ്ഗങ്ങള്‍ ഇവിടെ കുറിക്കുകയാണ്.
(എ) മാതൃഭാഷ വായിക്കാന്‍ അറിയാവുന്നവര്‍ ആധികാരികമായ ദീനീഗ്രന്ഥങ്ങള്‍ കഴിയുന്നത്ര വാങ്ങി നല്ലൊരു പണ്ഡിതന്‍റെ അരികില്‍ പോയി പാഠം പാഠമായി പഠിക്കുക. പണ്ഡിതരെ കിട്ടിയില്ലെങ്കില്‍ സ്വയം വായിക്കുകയും സംശയം ഉണ്ടാകുന്നിടം പെന്‍സിലോ മറ്റോ കൊണ്ട് അടയാളപ്പെടുത്തുകയും പണ്ഡിതരെ കണ്ടുമുട്ടുമ്പോള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്യുക. ഇപ്രകാരം പഠിക്കുന്ന കാര്യങ്ങളില്‍ ഓര്‍മ്മയുള്ളത് മസ്ജിദിലും കടയിലും ആളുകളെ കൂട്ടി പറഞ്ഞുകൊടുക്കുക. പ്രത്യേകിച്ചും വീട്ടുകാര്‍ക്ക് പറഞ്ഞുകൊടുക്കുക.
(ബി) വായിക്കാന്‍ അറിയാത്തവര്‍ അറിയുന്നവരെ വിളിച്ചുവരുത്തി വായിച്ച് കേള്‍ക്കുക. അതിന് അവര്‍ക്ക് കൂലി കൊടുക്കേണ്ടിവന്നാല്‍ കൂലി കൊടുക്കുക.
(സി) നന്മയോ തിന്മയോ എന്ന് അറിവില്ലാത്ത ഒരു കാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ശ്രദ്ധയോടെ ഏതെങ്കിലും ഭക്തരായ പണ്ഡിതരോട് ചോദിക്കുക.
(ഡി) ഇടയ്ക്കിടെ അത്തരം പണ്ഡിതരെ കണ്ടുകൊണ്ടിരിക്കുക. അതിന് വേണ്ടി മാത്രം യാത്ര ചെയ്യുന്നത് വളരെ നല്ലതാണ്. സാധ്യമല്ലെങ്കില്‍ കഴിയുന്നത്ര യാത്ര ചെയ്യുക. അവരുടെ അരികിലിരിക്കുമ്പോള്‍ വല്ല കാര്യവും ഓര്‍മ്മവന്നാല്‍ ചോദിക്കുക.
(ഇ) മാസത്തിലോ രണ്ട് മാസത്തിലൊരിക്കലോ ഒരു ഉപദേശകനെ ക്ഷണിച്ചുവരുത്തി ഉപദേശം കേള്‍ക്കുക. അതിലൂടെ അല്ലാഹുവിനോടുള്ള സ്നേഹവും ഭയവും ഉണ്ടാകും. ദീന്‍ അനുസരിച്ച് ജീവിക്കല്‍ എളുപ്പമാകും. അതിനുള്ള ചിലവുകള്‍ എല്ലാവരും സഹകരിച്ച് വഹിക്കുക. അനാവശ്യമായ കാര്യങ്ങള്‍ക്ക് ആയിരക്കണക്കിന് രൂപ ചിലവഴിക്കുന്നല്ലോ.? ദീനീ അറിവ് പഠിക്കുന്നതിന് കുറച്ച് ചിലവഴിക്കുന്നത് ഒരു വലിയ കാര്യമല്ല. എന്നാല്‍ പണ്ഡിതരെ സ്വന്തം ബുദ്ധിക്ക് അനുസരിച്ച് തിരഞ്ഞെടുക്കരുത്. തഖ്വയുള്ള പണ്ഡിതരുമായി ആലോചിച്ച് തിരഞ്ഞെടുക്കുക. ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ വലിയ ത്യാഗങ്ങളൊന്നും കൂടാതെ ദീനീ അറിവുകള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നതാണ്.
ഇതോടൊപ്പം രണ്ട് കാര്യങ്ങള്‍ പഥ്യമെന്നോണം പ്രത്യേകം സൂക്ഷിക്കുക.
1. നിഷേധികളുടെയും വഴികെട്ടവരുടെയും സദസ്സുകളില്‍ പങ്കെടുക്കരുത്. ഒന്നാമതായി, അവരുടെ വാക്കുകളിലൂടെ മനസ്സില്‍ ഇരുട്ട് പരക്കുന്നതാണ്. രണ്ടാമതായി, ചിലവേള ഈമാനിക ആവേശം കാരണം കോപം വരും. കോപം പ്രകടമാക്കിയാല്‍ ചിലപ്പോള്‍ വഴക്കും കേസുകളുമുണ്ടാകും. അതിലൂടെ സമയവും സമ്പത്തും നഷ്ടമാകും. ഇനി കോപം പ്രകടമാക്കിയില്ലെങ്കില്‍ മനസ്സില്‍ അസ്വസ്ഥതയുണ്ടാകും. വെറുതെ അസ്വസ്ഥമാകുന്നതുകൊണ്ട് ഒരു ഫലവുമില്ല.
2. ആരുമായും തര്‍ക്കിക്കരുത്. ഉപരിസൂചിത കുഴപ്പങ്ങള്‍ തര്‍ക്കത്തിലുമുണ്ടാകും. ഇവ രണ്ടും കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ നാശം ചിലവേള അതിലൂടെ വല്ല വഴികേടും കേട്ട് അത് മനസ്സില്‍ പതിയുകയും സംശയത്തില്‍ അകപ്പെടുകയും ചെയ്യും. ആകയാല്‍ വല്ലവരും തര്‍ക്കിക്കാന്‍ വന്നാല്‍ അതിന് പണ്ഡിതരെ നോക്കുക, ഞാന്‍ അതിനില്ലെന്ന് ശക്തമായി പറയുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദീനില്‍ എന്നും ആരോ ഗ്യവാനായിരിക്കും. ഒരിക്കലും രോഗമുണ്ടാകുന്നതല്ല. അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment