Sunday, May 31, 2020

മസ്ജിദുകളുടെ പ്രാധാന്യം.! -മുഫ്തി സഫീറുദ്ദീന്‍ മിഫ്താഹി (സ്വദര്‍ മുഫ്തി, ദാറുല്‍ ഉലൂം ദേവ്ബന്ദ്/മുന്‍ ചെയര്‍മാന്‍, ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി)


മസ്ജിദുകളുടെ പ്രാധാന്യം.! 
-മുഫ്തി സഫീറുദ്ദീന്‍ മിഫ്താഹി 
(സ്വദര്‍ മുഫ്തി, ദാറുല്‍ ഉലൂം ദേവ്ബന്ദ്/മുന്‍ ചെയര്‍മാന്‍, ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി) 
https://swahabainfo.blogspot.com/2020/05/blog-post_31.html?spref=bl 
മാനവകുലത്തെ അധിവസിപ്പിച്ചുകൊണ്ട് ഭൂലോകത്തെ അലങ്കരിക്കാന്‍ പടച്ചവന്‍ ഉദ്ദേശിച്ചപ്പോള്‍ അമാനത്ത് (ഉത്തമ ഉത്തരവാദിത്വങ്ങള്‍) ഏല്‍പ്പിച്ചുകൊണ്ട് മനുഷ്യ വംശത്തെ ഖലീഫ (പ്രതിനിഥി) യായി ഈ ലോകത്തേക്ക് അയച്ചു. തദവസരം പടച്ചവന്‍റെ ഏകത്വവും പരിശുദ്ധിയും മഹത്വവും പ്രകീര്‍ത്തിക്കപ്പെടുന്നതിന് ഒരു ഭവനം ഈ ലോകത്ത് ആദ്യമായി നിര്‍മ്മിക്കപ്പെട്ടു. അതാണ് അല്‍ മസ്ജിദുല്‍ ഹറാം. അല്ലാഹു പറയുന്നു: മാനവകുലത്തിന് വേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമ ഭവനം മക്കയിലെ ഭവനമാകുന്നു. അത് മുഴുവന്‍ മാലോകര്‍ക്കും ഐശ്വര്യവും സന്മാര്‍ഗ്ഗവുമാണ്. ഇതിന് ശേഷം ഫലസ്തീനില്‍ മസ്ജിദുല്‍ അഖ്സ സ്ഥാപിക്കപ്പെട്ടു. തുടര്‍ന്ന് വേറെയും മസ്ജിദുകള്‍ നിര്‍മ്മിക്കപ്പെടുകയുണ്ടായി. 
ആദിപിതാവ് ആദം (അ) ലൂടെ പ്രവാചകത്വ പരമ്പരയ്ക്ക് തുടക്കം കുറിക്കപ്പെട്ടു. മാനവ നായകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വ) യിലൂടെ പ്രവാചകത്വത്തിന് പരിസമാപ്തി കുറിക്കപ്പെട്ടു. റസൂലുല്ലാഹി (സ്വ) യുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ ഘട്ടം വലിയ പ്രയാസ-പ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പുതിയ ഒരു മസ്ജിദിന്‍റെ നിര്‍മ്മാണം ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നാലും റസൂലുല്ലാഹി (സ്വ) മസ്ജിദുല്‍ ഹറാമിനെ കഴിയുന്നത് പോലെ പ്രയോജനപ്പെടുത്തുകയും വീടുകള്‍ കേന്ദ്രീകരിച്ച് മസ്ജിദിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അവസാനം എതിര്‍പ്പ് അതി ശക്തമായപ്പോള്‍ അല്ലാഹുവിന്‍റെ അനുമതി പ്രകാരം മദീനാ മുനവ്വറയിലേക്ക് പലായനം ചെയ്തു. മദീനയില്‍ ഖുബാ എന്ന പ്രദേശത്താണ് ആദ്യം ഇറങ്ങിയത്. ഇവിടെ ഏതാനും ദിവസം റസൂലുല്ലാഹി (സ്വ) താമസിച്ചു. തദവസരം ഇവിടെ ഒരു മസ്ജിദ് സ്ഥാപിക്കപ്പെട്ടു. ഈ മസ്ജിദിന് പരിശുദ്ധ ഖുര്‍ആന്‍ ഭയഭക്തിയുടെ മേല്‍ സ്ഥാപിക്കപ്പെട്ടത് എന്ന് പരിചയപ്പെടുത്തിയിരിക്കുന്നു. (തൗബ 108). റസൂലുല്ലാഹി (സ്വ) ക്ക് ഈ മസ്ജിദിനോട് വലിയ സ്നേഹമായിരുന്നു. എല്ലാ ശനിയാഴ്ചയും ഇവിടെ വന്ന് രണ്ട് റക്അത്ത് നമസ്കരിക്കുമായിരുന്നു. (ബുഖാരി). സ്വഹാബികളും ഇത് പോലെ ശനിയാഴ്ച ഖുബാ മസ്ജിദില്‍ വന്നിരുന്നു. 
ഏതാനും ദിവസത്തിന് ശേഷം ഖുബായില്‍ നിന്നും പുറപ്പെട്ട് മദീനത്തുന്നബിയ്യിലെത്തി. ഇവിടെ വന്നശേഷം ആദ്യത്തെ ചിന്ത ഒരു മസ്ജിദ് നിര്‍മ്മാണമായിരുന്നു. നബവീ ഒട്ടകം ഇരുന്ന സ്ഥലം ആരുടെതാണെന്ന് ചോദിച്ചപ്പോള്‍ സഹ്ല്‍-സുഹൈല്‍ എന്നീ രണ്ട് അനാഥകളുടെതാണെന്ന് വിവരം ലഭിച്ചു. റസൂലുല്ലാഹി (സ്വ) യുടെ ആഗ്രഹമറിഞ്ഞ് അവര്‍ അത് സൗജന്യമായി നല്‍കാന്‍ സന്നദ്ധമായെങ്കിലും റസൂലുല്ലാഹി (സ്വ) വില കൊടുക്കുക തന്നെ ചെയ്തു. തുടര്‍ന്ന് അവിടെ മസ്ജിദ് നിര്‍മ്മാണം ആരംഭിച്ചു. ശിലാസ്ഥാപനം ലോകാനുഗ്രഹി തന്നെ നടത്തി. ശേഷം എല്ലാവരും ചേര്‍ന്ന് ദിക്ര്‍-ദുആകള്‍ നടത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അല്ലാഹുവിന്‍റെ ഉത്തമ ദാസന്മാര്‍ പണിത് പൂര്‍ത്തീകരിച്ച ഈ മസ്ജിദുന്നബവി സര്‍വ്വ വിധ പ്രകടന പൊങ്ങച്ചങ്ങളില്‍ നിന്നും പരിശുദ്ധമായിരുന്നു. ചിത്രപ്പണികള്‍, ഉല്‍കൃഷ്ട കല്ലുകള്‍, മഹത്തായ വിരിപ്പുകള്‍, തിളങ്ങുന്ന വിളക്കുകള്‍ ഇതൊന്നുമില്ലായിരുന്നു. സാധാരണ കല്ലിന്‍റെ ഭിത്തികള്‍, ഈന്തപ്പനയുടെ തൂണുകള്‍, ഇലകള്‍ കൊണ്ടുള്ള മേല്‍ക്കൂര. എന്നാല്‍ ഇത് മദീനയിലെ മാത്രമല്ല, ലോക ഇസ്ലാമിക സമൂഹത്തിന്‍റെ കേന്ദ്രവും ചാലക ശക്തിയും കാവല്‍കോട്ടയുമായി മാറി. ഇവിടേക്ക് മുഴുവന്‍ ജനങ്ങളും സ്വാഗതം ചെയ്യപ്പെട്ടു. തദ്ഫലമായി മുസ്ലിംകളെ കൂടാതെ വിവിധ നാട്ടുകാരും മത വിഭാഗങ്ങളും വാഹക സംഘങ്ങളും വന്നുകൊണ്ടിരുന്നു. എല്ലാവരെയും ആത്മാര്‍ത്ഥമായി സ്വീകരിക്കപ്പെടുകയും സ്നേഹത്തോടെ സേവിക്കപ്പെടുകയും ചെയ്തു. നന്മകളിലേക്ക് പ്രേരിപ്പിക്കപ്പെടുകയും വിധി-വിലക്കുകള്‍ മൊത്തത്തിലും വിശദമായും പഠിപ്പിക്കപ്പെടുകയുമുണ്ടായി. ഇവിടെ നിന്നും വിവിധ നാടുകളിലേക്ക് വ്യത്യസ്ത സംഘങ്ങള്‍ പുറപ്പെടുകയും ചെയ്തിരുന്നു. ഈ മസ്ജിദും പരിസരവും ഒരേ സമയം പലതരം പ്രവര്‍ത്തനങ്ങളുടെ വേദിയായിരുന്നു. ദാറു ശ്ശരീഅ (പാര്‍ലമെന്‍റ്), ദാറുല്‍ ഉലൂം (യൂണിവേഴ്സിറ്റി), ദാറുല്‍ അസാകിര്‍ (സൈനിക താവളം), ദാറുല്‍ ഹബ്സ് (ജയില്‍) തുടങ്ങി വ്യത്യസ്ത കേന്ദ്രങ്ങള്‍ ഇവിടെ സജീവമായിരുന്നു. ഇതിന്‍റെ ഏറ്റവും മുന്‍പില്‍ ഇടത് ഭാഗത്തായി സ്വര്‍ഗ്ഗീയ പൂങ്കാവനം എന്ന അനുഗ്രഹീത സ്ഥലം സ്ഥിതി ചെയ്യുന്നു. ഈ മസ്ജിദ് മുഴുവനും മഹത്വങ്ങള്‍ നിറഞ്ഞതാണ്. 
ഈ മസ്ജിദില്‍ നിന്നും പ്രബോധനത്തിന്‍റെയും സംസ്കരണത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും പ്രവാഹം ശക്തമായി. ആദ്യം മദീനാ മുനവ്വറയുടെ വിവിധ സ്ഥലങ്ങളില്‍ മസ്ജിദുകള്‍ സ്ഥാപിക്കപ്പെട്ടു. ശേഷം ഈ പ്രവാഹം മക്കാ മുകര്‍റമയിലേക്ക് ചാലിട്ടൊഴുകി. മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ച് സ്നേഹാദരങ്ങളോടെ തഴുകി ഒഴുകുകയും മാലിന്യങ്ങളെ ദൂരീകരിക്കുകയും ലോകാവസാനം വരെയുള്ള സന്മാര്‍ഗ്ഗ-ഐശ്വര്യങ്ങളുടെ കേന്ദ്രമായി വീണ്ടും പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. അവിടെ നിന്നും ലോകം മുഴുവന്‍ ഇതിന്‍റെ പ്രവാഹം അനുസ്യൂതം തുടര്‍ന്നു. സുമനസ്സുകള്‍ സ്ഥലവും സമ്പത്തും ആളും അര്‍ത്ഥവും നല്‍കി, വിവിധ സ്ഥലങ്ങളില്‍ മസ്ജിദുകള്‍ സ്ഥാപിക്കപ്പെട്ടു. 
എല്ലാവരും നന്മകള്‍ക്കായി പരസ്പരം പ്രേരിപ്പിക്കുകയും ഒത്തുകൂടുകയും സംയുക്തമായി നന്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് മസ്ജിദുകളുടെ ഏറ്റവും വലിയ പ്രത്യേകത. 
നമസ്കാരം ഒറ്റയ്ക്കും നിര്‍വ്വഹിക്കാന്‍ സാധിക്കും. സുന്നത്ത് നമസ്കാരങ്ങളില്‍ ഭൂരിഭാഗവും ഒറ്റയ്ക്കുള്ള നമസ്കാരങ്ങളാണ്. പക്ഷെ, ഫര്‍ള് നമസ്കാരങ്ങള്‍ ജമാഅത്തായി (സംഘടിതമായി) നമസ്കരിക്കാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. വളരെ ലളിതമായ നിലയിലാണ് സംഘടിത ജീവിതം മസ്ജിദുകളിലൂടെ സാധ്യമാകുന്നത്. പക്ഷെ, മുസ്ലിംകള്‍ പോലും ഇതിന്‍റെ പ്രാധാന്യം വേണ്ടത് പോലെ ഗ്രഹിക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്തിട്ടില്ലായെന്നത് വലിയൊരു യാഥാര്‍ത്ഥ്യമാണ്. യഥാര്‍ത്ഥത്തില്‍ മസ്ജിദുകളുടെ മഹത്വം യഥാവിധി ഉള്‍ക്കൊള്ളുകയാണെങ്കില്‍ നമ്മുടെ മതപരവും ഭൗതികവുമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നതാണ്. മസ്ജിദുകള്‍ കാരണം നമ്മുടെ ദീനീ അവസ്ഥകളും ഭൗതിക കാര്യങ്ങളും ഒരു പോലെ നന്നാകുന്നതാണെന്ന് മാത്രമല്ല, വളരെ സുന്ദരമായ ഐക്യവും സമുന്നതമായ പുരോഗതിയും രാഷ്ട്രീയ ശക്തിയും ഉണ്ടായിത്തീരുന്നതാണ്. വ്യക്തി ജീവിതം സൂക്ഷ്മതയുള്ളതും നന്മ നിറഞ്ഞതും ആകുന്നതോടൊപ്പം സംഘബലം, സഹാനുഭൂതി, പരിസര ശുദ്ധി, സമയനിഷ്ഠ മുതലായ സാമൂഹ്യ ഗുണങ്ങളും ഉണ്ടാകുന്നതും പ്രചരിപ്പിക്കപ്പെടുന്നതുമാണ്. ഇത് വെറും വാചകങ്ങളല്ല, കഴിഞ്ഞ കാലങ്ങളില്‍ ലോകത്തിന് മുന്നില്‍ സുതരാം വ്യക്തമായ യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്നും മസ്ജിദിനെ യഥാവിധി പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ഈ ഗുണങ്ങളെല്ലാം ഉണ്ടാക്കിയെടുക്കാനും അനുഭവിച്ചറിയാനും സാധിക്കുന്നതാണ്. 
യഥാര്‍ത്ഥത്തില്‍ സംഘടിത നമസ്കാരമെന്ന സമുന്നതമായ ഒരു കാര്യത്തെ മുന്നില്‍ നിര്‍ത്തി മസ്ജിദിന്‍റെ കേന്ദ്രീയതയില്‍ മസ്ജിദിലൂടെയുള്ള ഗുണഫലങ്ങളും ലോകത്തെ ഇസ്ലാം പഠിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് കൊണ്ടുള്ള ഉദ്ദേശം നമസ്കാരവും എല്ലാ നന്മകളും പരസ്പരം പ്രേരിപ്പിച്ചും സംഘടിതമായും നല്ല നിലയില്‍ നിര്‍വ്വഹിക്കണമെന്നും അതിന്‍റെ കേന്ദ്രമായി മസ്ജിദിനെ സ്വീകരിക്കണമെന്നുമാണ് ഇസ്ലാം ഉദ്ദേശിക്കുന്നത്. പക്ഷെ, ഒരു കൂട്ടം ആളുകള്‍ മസ്ജിദുകളിലെ സംഘടിതമായ നമസ്കാരത്തിന് പോലും മഹത്വം കല്‍പ്പിക്കുന്നില്ല. മറ്റൊരു കൂട്ടമാകട്ടെ, നമസ്കാരം കൊണ്ട് മാത്രം മസ്ജിദുകളെ ചുരുക്കി മാറ്റുന്നു. യഥാര്‍ത്ഥത്തില്‍ മസ്ജിദ് നമസ്കാരത്തിന്‍റെയും സര്‍വ്വ നന്മകളുടെയും കേന്ദ്രവും ചാലക ശക്തിയുമാണ്. പരിശുദ്ധ ഖുര്‍ആനിന്‍റെ താഴെ കൊടുക്കുന്ന വചനങ്ങള്‍ ജമാഅത്ത് നമസ്കാരത്തിന്‍റെ മഹത്വവും മസ്ജിദിന്‍റെ കേന്ദ്രീയതയും ഒരുപോലെ വ്യക്തമാക്കി തരുന്നു. 
പറയുക: എന്‍റെ രക്ഷിതാവ് നീതി കൊണ്ട് എന്നോട് കല്പിച്ചിരിക്കുന്നു. എല്ലാ നമസ്കാര സമയത്തും നിങ്ങളുടെ മുഖത്തെ (ഖിബ്ലയുടെ) നേരെയാക്കണമെന്നും ആരാധനകള്‍ അവന് വേണ്ടി മാത്രം പരിശുദ്ധമാക്കുന്ന നിലയില്‍ അവനെ വിളിക്കണമെന്നും കല്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങളെ ആദ്യം സൃഷ്ടിച്ച അവസ്ഥയിലേക്ക് നിങ്ങള്‍ മടങ്ങുന്നതാണ്. (അഅ്റാഫ് 29) കുറേ ഭവനങ്ങള്‍ ഉയര്‍ത്തി ആദരിക്കപ്പെടാനും അതില്‍ അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു കല്പിച്ചിരിക്കുന്നു. അതില്‍ പ്രഭാതത്തിലും പ്രദോഷത്തിലും കുറേ ആളുകള്‍ അല്ലാഹുവിന്‍റെ പരിശുദ്ധിയെ വാഴ്ത്തുന്നു.അവര്‍ ആണത്തമുള്ളവരാണ്. കച്ചവടവും ക്രയവിക്രയങ്ങളും അല്ലാഹുവിന്‍റെ സ്മരണ, നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുക, സകാത്ത് കൊടുക്കുക എന്നിവയില്‍ നിന്നും അവരെ വിസ്മൃതിയിലാക്കുന്നില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ദിനത്തെ അവര്‍ ഭയപ്പെടുന്നു. (നൂര്‍ 36-37). 
പുണ്യ ഹദീസുകളിലും ഇക്കാര്യം ധാരാളമായി ഉണര്‍ത്തപ്പെട്ടിരിക്കുന്നു. റസൂലുല്ലാഹി (സ്വ) യുടെ പ്രധാനപ്പെട്ട ചര്യയാണ് മസ്ജിദുകളിലെ ജമാഅത്ത് നമസ്കാരമെന്ന് ഇബ്നു മസ്ഊദ് (റ) പ്രസ്താവിച്ചിരിക്കുന്നു. (മുസ്ലിം). റസൂലുല്ലാഹി (സ്വ) അരുളി: നല്ല നിലയില്‍ വുളൂഅ് ചെയ്ത് മസ്ജിദില്‍ പോയി നമസ്കരിക്കുന്നതിന് 27 ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി). റസൂലുല്ലാഹി (സ്വ) യാത്രയുടെയോ രോഗത്തിന്‍റെയോ തടസ്സമില്ലാത്ത സമയങ്ങളിലെല്ലാം മസ്ജിദുകളില്‍ തന്നെ ജമാഅത്തായി നമസ്കാരം നിര്‍വ്വഹിച്ചിരുന്നു. (സാദുല്‍ മആദ്). 
------------------------------------------------------------------------------------------------------------------------ 
മസ്ജിദുകള്‍ മാനവികതയ്ക്ക് ഐശ്വര്യവും മാര്‍ഗ്ഗ ദര്‍ശനവും. 
- മുഫ്തി മുഹമ്മദ് അഷ്റഫ് ഖാസിമി 
https://swahabainfo.blogspot.com/2020/05/blog-post_54.html?spref=tw 
മസ്ജിദുകള്‍ നമസ്കാര-സകാത്തുകളുടെ കേന്ദ്രം. 
-മൗലാനാ സജ്ജാദ് നുഅ്മാനി. 

https://swahabainfo.blogspot.com/2020/05/blog-post_94.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 















സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...