ആഹാരം നല്കിയത് മാത്രമല്ല,
കഴിപ്പിക്കുന്നതും ഇലാഹീ അനുഗ്രഹം.!
ദുആയുടെ അമാനുഷിക ഫലങ്ങള്‍.!
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍
https://swahabainfo.blogspot.com/2020/05/21.html?spref=tw
അടുത്തിടെ സമ്പന്നനും വിജ്ഞാന സ്നേഹിയുമായ ഒരു സഹോദരന്‍ ചെറിയൊരു രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടു. അല്ലാഹു അദ്ദേഹത്തിന് ധാരാളം സമ്പത്ത് നല്‍കിയിരുന്നു. എന്നും നല്ല ആഹാരം കഴിക്കുകയും മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്യുമായിരുന്നു. അവസാന വര്‍ഷം ഹജ്ജില്‍ നിന്ന് മടങ്ങിയെത്തിയ ഉടനെ അദ്ദേഹം കഠിന രോഗിയായി. ഏതാനും ആഴ്ചകള്‍ക്കകം മരണപ്പെടുകയും ചെയ്തു. മരണത്തിന് ഏതാനും ദിവസം മുമ്പ് രോഗസന്ദര്‍ശനാര്‍ത്ഥം ഞാന്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി.
ഡോക്ടര്‍മാരുടെ വീക്ഷണപ്രകാരം ആഹാരപാനീയങ്ങളോടുള്ള അലര്‍ജിയായിരുന്നു അദ്ദേഹത്തിന്‍റെ രോഗം. ഏരുതരം ആഹാരപാനീയങ്ങളും അദ്ദേഹത്തിന്‍റെ അടുത്തേക്ക് കൊണ്ടുപോകാന്‍ സാധിച്ചില്ല. പല ദിവസങ്ങളിലായി ഒരു ഗ്ലാസ് പാല്‍ പോലും അദ്ദേഹം കുടിച്ചിട്ടില്ല. പഴങ്ങളും ബിസ്കറ്റുകളും കഴിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിപ്പിക്കുമ്പോഴെല്ലാം അദ്ദേഹം വിസമ്മതിച്ചുകൊണ്ടേയിരുന്നു. ഈ അവസ്ഥ കണ്ട് ആദരവായ റസൂലുല്ലാഹി ﷺ യുടെ ദുആയുടെ വിശാലമായ അര്‍ത്ഥം എനിക്ക് ഓര്‍മ്മ വന്നു. ആഹാരം കഴിച്ചുകഴിഞ്ഞാല്‍ തങ്ങള്‍ ഇപ്രകാരം ദുആ ഇരക്കുമായിരുന്നു.
الْحَمْدُ لِلَّهِ الَّذِي أَطْعَمَنَا وَسَقَانَا وَجَعَلَنَا مُسْلِمِينَ
അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും, അവന്‍ ഞങ്ങളെ ആഹരിപ്പിച്ചു, കുടിപ്പിച്ചു. ഞങ്ങളെ മുസ്ലിമാക്കി.
ഈ ദുആയും ആഹാരം നല്കിയെന്നല്ല, ആഹാരം കഴിപ്പിച്ചു എന്നാണ് അരുളിയിരിക്കുന്നത്. അല്ലാഹു ഒരാള്‍ക്ക് കുറേ ആഹാരം നല്‍കി. പക്ഷെ, അത് കഴിക്കാന്‍ സാധിക്കുന്നില്ല. അല്ലെങ്കില്‍ ദഹിക്കുന്നില്ലായെങ്കില്‍ ആഹാരംകൊണ്ട് എന്തുഫലം? അതുകൊണ്ട് ആഹാര-പാനീയങ്ങള്‍ ലഭിക്കലും അതിനെ കഴിക്കലും രണ്ടും രണ്ട് അനുഗ്രഹമാണെന്ന് മനസ്സിലാക്കുക.
വരൂ, ഇന്ന് തന്നെ, അല്ല ഇപ്പോള്‍ തന്നെ ഈ ദുആ നമുക്ക് പഠിക്കാം, പകര്‍ത്താം, പ്രചരിപ്പിക്കാം.
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment