സമ്പൂര്‍ണ്ണ വലിയ്യായ ഒരു നവ മുസ് ലിം.!
-മൗലാനാ അബുല്‍ ഹസന്‍ ഖാസിമി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
മര്‍ഹൂം ദാഇയെ മില്ലത്തിന്‍റെ റമദാന്‍ ഉപഹാരം.!
ആവര്‍ത്തിച്ച് പരിചയപ്പെടുത്തിയ വളരെ അനുഗ്രഹീതമായ ഒരു രചന.!!
https://swahabainfo.blogspot.com/2020/05/3.html?spref=tw
മൗലാനാ ഖലീലുര്‍ റഹ് മാന്‍ ആത്മകഥ വിവരിക്കുന്നു:
ഞാന്‍ ഉത്തര്‍പ്രദേശിലെ റുഡ്കി എന്ന നാട്ടില്‍ 1846-ല്‍ ജനിച്ചു. എന്‍റെ കുടുംബം നല്ല സാമ്പത്തിക ശേഷിയുള്ള ബ്രാഹ്മണ കുടുംബമായിരുന്നു. മാതാപിതാക്കള്‍ എനിക്ക് നാഹിര്‍ സിംഗ് എന്ന് പേര് വെച്ചു. അന്നത്തെ പ്രധാന ഭാഷയായ ഫാരിസി പഠനം കൊണ്ട് എന്‍റെ വിദ്യാഭ്യാസം ആരംഭിച്ചു. പ്രഥമ ഗുരുനാഥന്‍ റാംപൂര്‍ സ്വദേശിയായ മൗലവി അബ്ദുസമീഅ് ആയിരുന്നു. ഗുരുനാഥന്‍റെ ഗുണങ്ങള്‍ കാരണം ചെറുപ്പത്തില്‍ തന്നെ എന്‍റെ ചിന്താഗതികളില്‍ മാറ്റമുണ്ടായി. തുടര്‍ന്ന് സത്യവിശ്വാസത്തിന്‍റെ പ്രകാശം മനസ്സിലേക്ക് കടക്കുകയും യഥാര്‍ത്ഥ നിധിയായ ഇലാഹി സ്നേഹത്തിന്‍റെ വിളക്ക് നെഞ്ചില്‍ കത്തുകയും ചെയ്തു. അതിന്‍റെ സംഭവങ്ങള്‍ ചെറിയ നിലയില്‍ ഇവിടെ വിവരിക്കുകയാണ്.
ഒരിക്കല്‍ ഗുരുനാഥന്‍ എന്നോട് ചോദിച്ചു: മകനേ, പടച്ചവന്‍ നമ്മെ എന്തിനാണ് സൃഷ്ടിച്ചതെന്ന് അറിയാമോ? ഞാന്‍ പറഞ്ഞു: ഞാന്‍ മതകാര്യങ്ങളില്‍ വളരെ നിഷ്ട പുലര്‍ത്തുന്നവനാണെന്നും കൃത്യമായി വിഗ്രഹരാധന നടത്തുന്നുവെന്നും താങ്കള്‍ക്ക് അറിയാമല്ലോ? എന്‍റെ ജീവിത ലക്ഷ്യം അത് തന്നെയാണ്. ഗുരുനാഥന്‍ പറഞ്ഞു: മകനെ, നീ ചെയ്യുന്ന പൂജകളും ഇതര കര്‍മ്മങ്ങളും വലിയ ത്യാഗങ്ങളാണ്. പക്ഷേ, ജീവിത ലക്ഷ്യം പടച്ചവനെ ആരാധിക്കലാണ്. വിഗ്രഹാരാധന കൊണ്ട് പ്രസ്തുത ലക്ഷ്യം പൂര്‍ത്തിയാകുന്നതല്ല. വിഗ്രഹങ്ങളില്‍ പ്രാണി വല്ലതും വന്നിരിക്കുകയോ നിവേദ്യം കഴിക്കുകയോ ചെയ്താല്‍ വിഗ്രഹങ്ങള്‍ അവയെ തട്ടിമാറ്റുന്നതല്ല!
ഗുരുനാഥന്‍റെ ഈ വചനങ്ങള്‍ എന്‍റെ മനസ്സില്‍ പതിഞ്ഞു. തുടര്‍ന്ന് ഞാന്‍ നിരന്തരം അന്വേഷണ പഠനങ്ങള്‍ ആരംഭിച്ചു. വിഗ്രഹാരാധനയില്‍ നിന്നും മനസ്സ് അകന്നു. സത്യവിശ്വാസത്തിന്‍റെ പ്രകാശത്തില്‍ പ്രവേശിക്കാന്‍ മനസ്സ് ആഗ്രഹിച്ചു. ഒരിക്കല്‍ ഞാന്‍ ഗുരുനാഥനോട് ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം പുണ്യകലിമ ചൊല്ലിത്തന്നു. ഇസ്ലാം സ്വീകരിച്ചെങ്കിലും ഞാന്‍ അത് രഹസ്യമാക്കിവെച്ചു. എന്നാല്‍ കൂട്ടത്തില്‍ ഖുര്‍ആന്‍ പാരായണവും ഇതര മതഗ്രന്ഥങ്ങളും പഠിക്കാന്‍ തുടങ്ങി. നിസ്ക്കാരത്തില്‍ കൃത്യനിഷ്ട പുലര്‍ത്തി. റമളാനില്‍ നോമ്പ് പിടിച്ചു. പക്ഷേ, ഇതെല്ലാം രഹസ്യമായിട്ടായിരുന്നു. ഗുരുനാഥന്‍റെ വീട്ടില്‍ പോകുമ്പോള്‍ നിസ്ക്കരിക്കുമായിരുന്നു. റമളാനിലെ നോമ്പ് പ്രശ്നമായി. ആഹാരം കഴിക്കാന്‍ എല്ലാവരും കൂടിയിരിക്കുമായിരുന്നു. അപ്പോള്‍ അകന്ന് മാറാന്‍ പല അടവുകളും കാട്ടേണ്ടിവന്നു. കുളി, വയറുവേദന, താല്‍പ്പര്യമില്ലായ്മ, സ്ത്രീകളുടെ സ്പര്‍ശനം എന്നിങ്ങനെ പല ന്യായങ്ങള്‍ പറഞ്ഞ് നോമ്പിനെ സംരക്ഷിച്ചു. എന്നാല്‍ പലപ്പോഴും പിതാവ് നിര്‍ബന്ധിച്ച് ഇരുത്തിയപ്പോള്‍ ഞാന്‍ ആകെ കുഴഞ്ഞു. അപ്പോള്‍ വായില്‍ ഉരുള ചവക്കുകയും തന്ത്രപരമായി കഴിക്കുന്നത് പോലെ കാട്ടിക്കൊടുക്കുകയും ചെയ്തു.
എന്നാല്‍ ഒരിക്കല്‍ രഹസ്യം പരസ്യമായി. അതോടെ ഈ തന്ത്രങ്ങളെല്ലാം അവസാനിച്ചു. ഒരു ദിവസം ഗുരുനാഥന്‍റെ വീട്ടിലെത്തി നിസ്ക്കരിക്കാന്‍ മുസ്വല്ല വിരിച്ചു. കിണ്ടിയില്‍ നിന്നും വുളു എടുക്കാന്‍ ആരംഭിച്ചു. എന്നാല്‍ അവിടെ എന്‍റെ മാതൃസഹോദരന്‍ ഉണ്ടായിരുന്നു. അദ്ദേഹം എന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം ശ്രദ്ധിച്ചു. അദ്ദേഹം എന്നെ നോക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് ഓടി. അദ്ദേഹവും എന്‍റെ പിന്നാലെ വീട്ടിലെത്തി സംഭവങ്ങളെല്ലാം വിവരിച്ചു.
ഇതോടെ വീട്ടുകാര്‍ എന്‍റെ ശത്രുക്കളായി മാറി. പ്രത്യേകിച്ചും പിതാവ് എന്നോട് വളരെ മോശമായി പെരുമാറി. പ്രിയപ്പെട്ട പിതാവില്‍ നിന്നും ഗുരുനാഥനില്‍ നിന്നും എന്‍റെ ബന്ധം മുറിച്ചു. ഇപ്പോള്‍ ഞാന്‍ വ്യക്തമായ ഒരു തീരുമാനം എടുക്കേണ്ട അവസ്ഥയിലായി. ഒരു ഭാഗത്ത് മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും സ്നേഹം, സുഖസന്തോഷങ്ങള്‍ നിറഞ്ഞ ജീവിതം, ഇവ രണ്ടും വസന്തം വിരിയിച്ച് നിലകൊള്ളുന്നു. മറുഭാഗത്ത് പ്രയാസ പ്രശ്നങ്ങളുടെയും ദു:ഖ ദുരിതങ്ങളുടെയും തിരമാലകള്‍ അലയടിച്ച് ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ തിരമാലകള്‍ എന്‍റെ ഇലാഹീ സ്നേഹത്തെ കൂടുതല്‍ ശക്തിപ്പെടുത്തി. അത് അഗ്നിഗോളമായി ആളിക്കത്തുകയും അതിനുള്ളില്‍ ഇതര ചിന്തകളെല്ലാം കത്തിയെരിഞ്ഞ് തീരുകയും ചെയ്തു.
ഇതിനിടയില്‍ ഒരു രാത്രി കഠിന ദു:ഖത്തില്‍ ഞാന്‍ കിടന്ന് ഉറങ്ങവേ ഒരു സ്വപ്നം കണ്ടു. ഹസ്രത്ത് ഹാജി ഇംദാദുല്ലാഹ് മുഹാജിര്‍ മക്കി ഒരു സുന്ദര യുവാവിന്‍റെ രൂപത്തില്‍ നടന്നുവന്ന് എന്‍റെ കയ്യില്‍ പിടിച്ച് പടിഞ്ഞാറുഭാഗത്തേക്ക് യാത്രയായി. അല്‍പ്പം കഴിഞ്ഞ് ഞാന്‍ മക്കാമുകര്‍റമയില്‍ നില്‍ക്കുന്നതായി അനുഭവപ്പെട്ടു. ഈ സ്ഥലം ഏതാണെന്ന് ചോദിച്ചപ്പോള്‍ ഹസ്രത്ത് പറഞ്ഞു: അകക്കണ്ണ് തുറന്ന് നന്നായി നോക്കുക. ഞാന്‍ നോക്കിയപ്പോള്‍ പരിശുദ്ധ കഅ്ബ അതുസുന്ദരമായ നിലയില്‍ പ്രകാശം പൊഴിച്ച് നില്‍ക്കുന്നു. അതിന്‍റെ ചുറ്റുഭാഗത്ത് മനുഷ്യരും മലക്കുകളും തവാഫ് ചെയ്യുന്നു! ഉറക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ എന്‍റെ മനസ്സ് കഅ്ബ കാണാന്‍ അങ്ങേയറ്റം കൊതിച്ചു. മനസ്സ് മുഴുവന്‍ അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹം നിറഞ്ഞ് കവിഞ്ഞു. ഒരു സമാധാനവും ലഭിക്കാതെ ഞാന്‍ ഒരു പൂന്തോട്ടത്തിലേക്ക് പോയി. എന്നാല്‍ അവിടെ പുഷ്പങ്ങള്‍ വിടര്‍ന്ന് നില്‍ക്കുന്നത് കണ്ടപ്പോള്‍ എന്‍റെ സ്നേഹ ജ്വാല ആളിക്കത്തി. അരുവികള്‍ ഒഴുകുന്നത് കണ്ടപ്പോള്‍ എന്‍റെ നയനങ്ങള്‍ നിറഞ്ഞൊഴുകി. എനിക്ക് വിശപ്പോ ദാഹമോ ഉറക്കമോ ഒന്നും ഇല്ലാതായി. ചിരിയും കരച്ചിലും അന്യമായി. ഭാവി കാലത്ത് ദാരിദ്ര്യത്തില്‍ കഴിയേണ്ടിവരും എന്ന ചിന്ത കാരണം വെള്ളം മണ്ണില്‍ കലര്‍ത്തി കുടിക്കാന്‍ ആരംഭിച്ചു. ത്യാഗം പരിശീലിക്കുന്നതിന് കുതിര സവാരി ഉപേക്ഷിച്ചു. ഭാര്യാ-മക്കളോടുള്ള സ്നേഹ ബന്ധങ്ങള്‍ കുറഞ്ഞു. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് കറങ്ങിനടന്നു. ജനങ്ങളില്‍ നിന്നും ഞാന്‍ കാര്യങ്ങള്‍ മറച്ചുവെച്ചു.
പക്ഷേ, എന്‍റെ പിതാവ് കഠിന ശത്രുവായി മാറിയിരുന്നു. ഒരിക്കല്‍ അദ്ദേഹം മാതാവിനോട് പറഞ്ഞു: അവന്‍ ഇസ്ലാം സ്വീകരിച്ചോ എന്ന് ഞാന്‍ ചോദിക്കും. സ്വീകരിച്ചെന്ന് പറഞ്ഞാല്‍ വിഷം കൊടുത്ത് കൊല്ലുന്നതാണ്. ഈ കാര്യം മാതാവ് എന്നോട് രഹസ്യമായി പറഞ്ഞു. പിതാവിന് മുമ്പാകെ ഇസ്ലാമിനെ സമ്മതിച്ച് പറയരുതെന്നും പറഞ്ഞാല്‍ അദ്ദേഹം കൊല്ലുമെന്നും എന്നെ ഉണര്‍ത്തി. മാതൃസ്നേഹം കണ്ടപ്പോള്‍ ഇത് പാലിക്കാന്‍ ഞാന്‍ തയ്യാറായി. എന്നാല്‍ ആരോടും ബന്ധപ്പെടാന്‍ കഴിയാത്ത നിലയില്‍ എന്നെ മുഴുവന്‍ സമയങ്ങളിലും വിവിധ ജോലികള്‍ കൊണ്ട് കെട്ടിമുറുക്കാന്‍ പിതാവിനോട് അവര്‍ അഭിപ്രായപ്പെട്ടു. ഈ ഉപദേശം പിതാവിന് വളരെ ഇഷ്ടമായി. കോളേജില്‍ പോകാത്ത മുഴുവന്‍ സമയങ്ങളിലും വിവിധ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ പിതാവ് ധാരാളം അദ്ധ്യാപകരെ നിയമിച്ചു. അതില്‍ ഹിന്ദി പഠിപ്പിക്കാന്‍ ഏല്‍പ്പിച്ച അദ്ധ്യാപകനോട് ഞാന്‍ കാര്യങ്ങള്‍ വിവരിക്കുകയും അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ഞങ്ങള്‍ രണ്ട് പേരും വളരെ സമാധാനത്തോടെ നമസ്ക്കാരങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു. വീട്ടിലെ ജോലിക്കാരും എന്നോട് വളരെയധികം അടുത്തു. അവരുമായി പുറത്തേക്ക് പോകുമ്പോള്‍ നമസ്ക്കാര കാര്യങ്ങള്‍ വളരെ നല്ലനിലയില്‍ നിര്‍വ്വഹിച്ചിരുന്നു.
ഒരു ദിവസം പിതാവ് എന്നെ ഒറ്റയ്ക്ക് കണ്ടു. അദ്ദേഹം എന്നോട് വെറുപ്പായിരുന്നെങ്കിലും സ്നേഹം അഭിനയിച്ച് കൊണ്ട് പറഞ്ഞു: മകനേ, നിന്‍റെ മനസ്സിലുള്ള കാര്യം തുറന്ന് പറയുക. ഞാന്‍ ഒന്നും ചെയ്യുന്നതല്ല. ഏത് മതമാണ് സത്യമെന്ന് പറയുക. ഞാന്‍ പറഞ്ഞു: എന്നെ കുടുംബക്കാര്‍ വെറുതെ ബുദ്ധിമുട്ടിക്കുകയാണ്. എല്ലാവരും കൂടി എന്‍റെ ഞെരുക്കമാക്കുകയും എന്‍റെ പേരില്‍ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു. ഞാന്‍ പഴയ മതത്തെ തന്നെയാണ് ശരിയായി കാണുന്നത്. അത് അല്ലാത്തതെല്ലാം തെറ്റാണ്. താങ്കള്‍ ശത്രുക്കള്‍ പറയുന്നത് അംഗീകരിക്കരുത്. ഞാന്‍ എപ്പോഴും കുളിച്ച് വൃത്തിയായി വീട്ടില്‍ ഇരുന്ന് ആഹാരം കഴിക്കുന്നത് താങ്കള്‍ കാണുന്നില്ലേ? പിതാവ് ഇത് കേട്ട് സമാധാനിക്കുകയും എന്നെ കൊല്ലണമെന്ന തെറ്റായ ഉദ്ദേശത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. പക്ഷേ, ഇലാഹീ സ്നേഹാനുരാഗത്തിന്‍റെ അസ്വസ്ഥത എന്നെ സമാധാനിച്ചിരിക്കാന്‍ സമ്മതിച്ചില്ല.
ഒരു ദിവസം ഏകാന്തതയില്‍ ഒറ്റക്ക് ഇരിക്കവേ, അല്‍പ്പം ഉയര്‍ന്ന് ശബ്ദത്തില്‍ പ്രവാചക പൗത്രന്‍ സൈനുല്‍ ആബിദീന്‍ (റ) അവര്‍കളുടെ ഈരടി പാടുകയുണ്ടായി: പ്രഭാതത്തിലെ കുളിര്‍ക്കാറ്റേ, മദീന ഹറമിലേക്ക് നീ യാത്ര ചെയ്യുമെങ്കില്‍, ആദരണീയ നബി വിശ്രമിക്കുന്ന റൗളയില്‍ എന്‍റെ സലാം എത്തിച്ച് കൊടുക്കണേ! ഇവ പാടുമ്പോള്‍ എന്‍റെ കവിള്‍ത്തടങ്ങളില്‍ കണ്ണുനീര്‍ പ്രവഹിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിതാവ് അവിടെ അടുത്ത് നില്‍പ്പുണ്ടായിരുന്നു. ഇത് കേട്ടപ്പോള്‍ അദ്ദേഹം എന്‍റെ മുറിയിലേക്ക് വരുകയും ധാരാളമായി എന്നെ അടിക്കുകയും ചെയ്തു.
ഏതാനും നാളുകള്‍ക്ക് ശേഷം ഞങ്ങളുടെ നാട്ടില്‍ ഒരു മഹാന്‍ വന്നു. അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടുകാരുടെ കണ്ണ് വെടിച്ച് ഞാന്‍ അവിടെയെത്തി. എന്നാല്‍ വിവരമറിഞ്ഞ പിതാവും അവിടേക്ക് പുറപ്പെട്ടു. പിതാവ് വരുന്ന വിവരം അറിഞ്ഞപ്പോള്‍ അവിടെ നിന്നും പുറത്തേക്ക് ഓടുകയും ഒരു സ്വാമിയുടെ വീട്ടില്‍ കയറി ഇരിക്കുകയും ചെയ്തു. പിതാവ് വന്നപ്പോള്‍ സ്വാമിക്ക് എന്നോട് സ്നേഹം ഉണ്ടാവുകയും കുറേ നേരമായി ഇവിടെ ഇരുന്ന് ഉപദേശങ്ങള്‍ കേട്ട് കൊണ്ടിരിക്കുകയാണെന്ന് പറയുകയും ചെയ്തു. ഇത് കേട്ടപ്പോള്‍ പിതാവ് സന്തോഷിക്കുകയും സ്വാമിയെ വീട്ടിലേക്ക് വിളിക്കുകയും അദ്ദേഹം വന്ന് ദിവസവും നീണ്ട പ്രഭാഷണങ്ങള്‍ നടത്താന്‍ ആരംഭിക്കുകയും ചെയ്തു. അദ്ദേഹം ഭാഷണം നടത്തുന്ന നേരമെല്ലാം ഞാന്‍ പുണ്യസ്വലാത്തില്‍ മുഴുകിയിരുന്നു. സ്വാലത്തിന്‍റെ ഫലമായിട്ടായിരിക്കാം എന്നില്‍ അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ യാതൊരു മാറ്റവും ഉണ്ടാക്കിയില്ല. ഒരു ദിവസം പിതാവ് എന്നെയും കൂട്ടി ഒരു ജോത്സ്യനെ സമീപിച്ചു. എന്നെ കണ്ടമാത്രയില്‍ അദ്ദേഹം ചില പണികള്‍ ആരംഭിച്ചു. എന്നാല്‍ ഞാന്‍ പുണ്യസ്വലാത്തില്‍ മുഴുകിക്കഴിഞ്ഞു. അദ്ദേഹത്തിന്‍റെ കണക്കുകളെല്ലാം തെറ്റി. അവസാനം വേറെ ചില കളികള്‍ നടത്തി. സ്വലാത്തിന്‍റെ ഗുണം കൊണ്ട് അതും തെറ്റി.
എന്‍റെ വേദനാജനകമായ അവസ്ഥകളെക്കുറിച്ച് ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ സ്ഥാപകന്‍ മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി അറിഞ്ഞു. അദ്ദേഹം രണ്ട് പണ്ഡിതന്മാരോടൊപ്പം റൂഡ്കിയില്‍ എത്തി. ഒരു രഹസ്യ സ്ഥലത്തേക്ക് എന്നെ വിളിച്ച് വരുത്തി സംസാരിച്ചു. അവരുമായിട്ടുള്ള സംസാരം എനിക്ക് വളരെ പ്രയോജനപ്പെട്ടു. പിതാവ് അത് അറിഞ്ഞതുമില്ല.
ഒരു ദിവസം ഏകാന്തതയില്‍ പിതാവ് എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന്‍റെ തലപ്പാവ് എന്‍റെ കാലില്‍ വെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: നീ എന്‍റെ അഭിമാനം കാത്ത് രക്ഷിക്കണം. എന്നെ നാണം കെടുത്തരുത്. രഹസ്യമായി ഏക രക്ഷിതാവിനെ ആരാധിച്ചുകൊള്ളുക. പക്ഷേ, ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്ത് പരസ്യമായ ആരാധനകള്‍ പാടില്ല. നീ കാരണം എനിയ്ക്ക് വലിയ നാണക്കേടുകള്‍ സംഭവിക്കുന്നു! പിതാവിന്‍റെ ദു:ഖകരമായ അവസ്ഥ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു: ശരി, ഇനി ഞാന്‍ താങ്കളുടെ ഇഷ്ടത്തിന് എതിര് പ്രവര്‍ത്തിക്കുന്നതല്ല. ഉടനെ അദ്ദേഹം പറഞ്ഞു: എങ്കില്‍ മകനേ, സൂര്യനിലേക്ക് നോക്കി അല്‍പ്പനേരം കൈ കൂപ്പി നില്‍ക്കുക. ഉടനെ ഞാന്‍ എന്‍റെ സമ്മതത്തില്‍ നിന്നും പിന്മാറുകയും ഇത്തരം കല്‍പ്പനകള്‍ പാലിയ്ക്കാന്‍ പറ്റില്ലെന്ന് പറയുകയും ചെയ്തു.
ഞങ്ങളുടെ വീടിന്‍റെ താഴ്ഭാഗത്താണ് പിതാവ് താമസിച്ചിരുന്നത്. ഞാന്‍ മുകള്‍ ഭാഗത്തായിരുന്നു. എന്‍റെ മുറി മുഴുവനും പുസ്തകങ്ങളാല്‍ നിറഞ്ഞിരുന്നു. എഴുതുന്ന കടലാസുകളും ധാരാളം ഉണ്ടായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ നല്ലനിലയില്‍ എഴുതലും ഒറ്റയ്ക്കിരുന്ന് പാരായണം ചെയ്യലും ഇസ്ലാമിക രചനകള്‍ വായിക്കലുമായിരുന്നു എന്‍റെ പ്രധാന പരിപാടി. ഒരു ദിവസം രാത്രിയില്‍ സിറാജുസ്സാലിക്കീന്‍ എന്ന ഗ്രന്ഥം ഞാന്‍ വായിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. ഇടയ്ക്ക് പിതാവ് താഴെവന്ന് കിടന്നുറങ്ങാന്‍ എന്നെ വിളിച്ചു. പിതാവ് മുറിയില്‍ കയറുമെന്ന പേടിയില്‍ ഞാന്‍ വാതില്‍ കുറ്റിയിട്ട് പിതാവിന് അടുത്തെത്തി. തിരക്കിനിടയില്‍ സിറാജുസ്സാലിക്കീന്‍ മാറ്റിവെക്കാന്‍ സാധിച്ചില്ല. രാവിലെ ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നതിന് മുമ്പ് പിതാവ് എന്‍റെ മുറിയിലേക്ക് വരുകയും സിറാജുസ്സാലിക്കീന്‍ മേശപ്പുറത്തിരിക്കുന്നത് കണ്ട് പൊട്ടിത്തെറിക്കുകയും എന്‍റെ അനുജനോട് ഇത് ആരുടെ പുസ്തകമാണെന്ന് ചോദിക്കുകയും ചെയ്തു. അവന്‍ ഗംഗാ ജലത്തില്‍ സത്യം ചെയ്തുകൊണ്ട് പറഞ്ഞു: ഈ പുസ്തകം ജേഷ്ടന്‍റേതല്ല. ഞാന്‍ ഒരിക്കലും ഇത് അദ്ദേഹത്തിന്‍റെ കയ്യില്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്‍റേതായിരുന്നുവെങ്കില്‍ എപ്പോഴെങ്കിലും ഞാന്‍ കാണുമായിരുന്നു! പിതാവ് ഞങ്ങളുടെ വീട്ടിലെ മുസ്ലിമായ ഒരു ജോലിക്കാരനെ വിളിച്ച് വിരട്ടിക്കൊണ്ട് പറഞ്ഞു: നാശമുണ്ടാക്കുന്നവനേ, നിന്‍റെ പുസ്തകം ഞങ്ങളുടെ വീട്ടില്‍ മേശപ്പുറത്ത് കൊണ്ട് വെച്ചത് എന്തിനാണ്? അദ്ദേഹം ഭയപ്പെട്ടുകൊണ്ട് വിളിച്ച് പറഞ്ഞു: ഇത് എന്‍റെ പുസ്തകമല്ല. ഞാന്‍ ഇവിടെക്കൊണ്ട് വെച്ചിട്ടുമില്ല. പിതാവ് പുസ്തകവുമായി നേരെ അടുക്കളയിലേക്ക് പോവുകയും കത്തുന്ന തീയില്‍ വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് എന്‍റെ അടുത്ത് വന്ന് എന്നെ അടിക്കാന്‍ ആരംഭിക്കുകയും നിന്‍റെ മുഴുവന്‍ പുസ്തകങ്ങളും കാണിച്ച് തരുന്നതുവരെ എന്നെ അടിച്ചുകൊണ്ടിരിക്കുമെന്ന് പറയുകയും ചെയ്തു. ഞാന്‍ മാപ്പ് ചോദിച്ചെങ്കിലും അദ്ദേഹത്തിന്‍റെ കോപവും അടിയും കൂടിക്കൊണ്ടിരുന്നു. ഇതിനിടയില്‍ ഞാന്‍ പതുക്കെ പുണ്യസ്വലാത്ത് ഓതുവാനും അദ്ദേഹത്തിന്‍റെ മേല്‍ ഊതുവാനും ആരംഭിച്ചു. ഉടനെ തീയുടെ മേല്‍ വെള്ളം വീണതുപോലെ അദ്ദേഹത്തിന്‍റെ കോപം ശമിച്ചു.
പിതാവ് എന്നെ മറ്റൊരു നാട്ടിലേക്ക് പഠിക്കാന്‍ വിടാന്‍ ഉദ്ദേശിച്ചു. അവിടെയുള്ള ഹൈന്ദവ സഹോദരങ്ങളോടൊപ്പം കഴിയുമ്പോള്‍ ഞാന്‍ തനിയെ മാറിക്കൊള്ളുമെന്ന് അദ്ദേഹം വിചാരിച്ചു. ഇത് കണ്ടപ്പോള്‍ പരിശുദ്ധ ഖുര്‍ആന്‍ അടക്കമുള്ള എല്ലാ ഗ്രന്ഥങ്ങളും ഒരു തുണിയില്‍ കെട്ടി അടുത്ത ഒരു വീട്ടില്‍ കൊണ്ടുപോയി വെച്ചു. രണ്ടാം ദിവസം മെഹിയൂഡ് എന്ന നാട്ടിലേക്ക് പിതാവിനോടൊപ്പം യാത്രയായി. പിതാവ് വലിയ ദേഷ്യത്തിലായിരുന്നു. അദ്ദേഹം വാഹനത്തില്‍ യാത്ര ചെയ്യുകയും എന്നെ നടത്തിക്കുകയും ചെയ്തു. ആ നാട്ടില്‍ പിതാവിന് കീഴില്‍ ധാരാളം ഹൈന്ദവര്‍ ജോലി ചെയ്തിരുന്നു. പിതാവ് അവരോട് പറഞ്ഞു: ഇവന്‍ രാവും പകലും നിങ്ങളോടൊപ്പം മാത്രമായിരിക്കും. അന്യരായ ഒരാളെയും ഇവന്‍റെ അടുത്തോട്ട് വരാന്‍ സമ്മതിക്കരുത്. ആഹാരങ്ങളെല്ലാം നിങ്ങളോടൊപ്പമായിരിക്കും. ഇവനെ നിങ്ങള്‍ വിവിധ ജോലികള്‍ പഠിപ്പിക്കുക. പിതാവിന്‍റെ കല്‍പ്പന പ്രകാരം അവര്‍ എന്നെ വിവിധ ജോലികള്‍ പഠിപ്പിക്കുകയും കൂട്ടത്തില്‍ എവിടെയും വിടാതെ എന്നെ പിടിച്ചുവെച്ച് കുഫ്ര്‍ ശിര്‍ക്കുകള്‍ക്ക് എന്നെ പ്രേരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഞാന്‍ സത്യത്തില്‍ ഉറച്ച് നിന്നു. രാത്രി എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ പതുക്കെ എഴുന്നേറ്റ് നദിക്കരയിലേക്ക് പോവുകയും നമസ്ക്കാരങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു. ചുരുക്കത്തില്‍ അവിടെ വല്ലാത്ത ഒരു അവസ്ഥയായിരുന്നു. ഞാന്‍ പടച്ചവനോട് നിരന്തരം കരഞ്ഞ് സഹായം ചോദിച്ചുകൊണ്ടിരുന്നു. അല്ലാഹു അദൃശ്യമായ നിലയില്‍ എന്‍റെ മോചനത്തിനുള്ള വഴിയൊരുക്കി. ഒരു ദിവസം പിതാവ് ആസിഫ് നഗര്‍ എന്ന സ്ഥലത്ത് ഒരു പാലത്തിന് മുകളിലൂടെ നടന്ന് പോയപ്പോള്‍ താഴേക്ക് മറിഞ്ഞുവീണു. ജീവന്‍ ലഭിച്ചെങ്കിലും കഠിനമായി പരിക്കേറ്റിരുന്നു. ബോധമില്ലാത്ത അവസ്ഥയില്‍ അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവരപ്പെട്ടു. ബോധം വന്ന ഉടനെ എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ഞാന്‍ ഇസ്ലാമിന്‍റെ പുസ്തകം കരിക്കുകയും മകനെ തടവില്‍ ഇടുകയും ചെയ്തത് കൊണ്ടാണ് ഈ ബുദ്ധിമുട്ട് ഉണ്ടായതെന്ന് പറയുകയും ചെയ്തു. അങ്ങനെ ഞാന്‍ വീട്ടില്‍ മടങ്ങിയെത്തി.
നാളുകള്‍ക്ക് ശേഷം പിതാവ് ആരോഗ്യവാനായി. ഞങ്ങളുടെ നാട്ടില്‍ ഒരു വായാടിയായി സ്വാമി ഉണ്ടായിരുന്നു. എല്ലാവരെയും തര്‍ക്കിച്ച് തോല്‍പ്പിച്ചിരുന്ന അദ്ദേഹത്തിന്‍റെ അരികില്‍ പിതാവ് എന്നെക്കൊണ്ടാക്കി. അദ്ദേഹം രാവും പകലും എന്നെ ഉപദേശിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ നീണ്ട സംസാരത്തിന് ശേഷം ഞാന്‍ ഒന്ന് രണ്ട് സംശയങ്ങള്‍ ചോദിക്കുമ്പോള്‍ അദ്ദേഹം നിശബ്ദനാകുമായിരുന്നു. എന്‍റെ മുന്നില്‍ അദ്ദേഹത്തിന്‍റെ പരിപ്പ് വേവുന്നില്ലാ എന്ന് കണ്ടപ്പോള്‍ അദ്ദേഹം വലിയ അഭ്യാസങ്ങള്‍ കാട്ടിയിരുന്ന ഒരു യോഗിയെ വിളിച്ചുവരുത്തി. അദ്ദേഹത്തിന്‍റെ അഭ്യാസങ്ങള്‍ കണ്ട് ജനങ്ങള്‍ വളരെയധികം ആകൃഷ്ടരാവുകയും അദ്ദേഹത്തെ പ്രണമിക്കുകയും ചെയ്തിരുന്നു. സ്വാമി യോഗ്യയോട് എന്‍റെ അവസ്ഥകള്‍ വിവരിച്ചു. അദ്ദേഹം എന്നെ ഒറ്റക്ക് ഒരു കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി, ഒരു സ്ഥലത്ത് ചെന്നിരുന്നു. എന്നോട് ചോദിച്ചു: സത്യം പറയുക, നിന്നില്‍ എന്ത് സാമര്‍ത്ഥ്യമാണുള്ളത്? ഞാന്‍ നേരത്തെ പുണ്യസ്വലാത്തില്‍ മുഴുകിക്കഴിയുകയായിരുന്നു. പടച്ചവനില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു: അറിയുക, ഞാന്‍ എന്‍റെ കാര്യങ്ങള്‍ പറഞ്ഞുതരാം. ഞാന്‍ ശ്വാസം പിടിച്ചുവെച്ച് ശത്രുക്കളെ തകര്‍ക്കുകയും എന്‍റെ പ്രിയങ്കരന്‍റെ സ്മരണയില്‍ ലയിക്കുകയും ചെയ്യുന്നു. അവന് മുന്നില്‍ ആരും ഒന്നുമല്ല. ഓരോ ശ്വാസത്തിലും ഞാന്‍ പ്രിയനെ സ്മരിക്കുന്നു. പ്രിയനല്ലാത്ത വല്ലവനും പ്രത്യക്ഷപ്പെട്ടാല്‍ പ്രിയന്‍റെ നാമം ഉപയോഗിച്ച് ഞാന്‍ അവരില്‍ നിന്നും പിന്തിരിയുന്നു. വരിക, നമുക്ക് രണ്ട് പേര്‍ക്കും തലകുനിച്ചിരുന്ന് ധ്യാനിക്കുകയും പരസ്പരം ശക്തി തെളിയിക്കുകയും ചെയ്യാം. ഇത്രയും പറഞ്ഞ് ഞാന്‍ ലാ ഹൗല വലാ ഖവ്വത്ത ഇല്ലാ ബില്ലാഹ് മനസ്സില്‍ ധ്യാനിച്ച് അദ്ദേഹത്തിന്‍റെ മേല്‍ ഊതി. അദ്ദേഹം വല്ലാതെ വിറയ്ക്കുകയും അദ്ദേഹത്തിന്‍റെ മാരണം പൊളിയുകയും ചെയ്തു. അദ്ദേഹം ചോദിച്ചു: നിങ്ങള്‍ക്ക് ഈ ശേഷി എവിടെ നിന്ന് കിട്ടി? ഞാന്‍ പറഞ്ഞു: ഒന്നാമതായി ഞാന്‍ ശ്വാസം നിയന്ത്രിക്കുന്നു. രണ്ടാമതായി ശ്വാസം സൂക്ഷിച്ച് വിടുന്നു. മൂന്നാമതായി പ്രിയങ്കരന്‍റെ നാമം അധികമായി സ്മരിക്കുന്നു. അദ്ദേഹം ചോദിച്ചു: പ്രിയങ്കരന്‍ ആരാണ്? ഞാന്‍ പറഞ്ഞു: ആ നാമം നാവിലൂടെ മനസ്സിലേക്ക് ഇറങ്ങേണ്ട നാമമാണ്. അഭ്യാസങ്ങള്‍ കാട്ടുന്ന യോഗികള്‍ക്ക് ആ നാമത്തിന് മുന്നില്‍ ഒരു ശേഷിയുമില്ല. എന്‍റെ സംസാരം കേട്ട് അദ്ദേഹം അമ്പരക്കുകയും എന്നെ സ്വാമിയുടെ അരികില്‍ തിരിച്ചുകൊണ്ടുപോയി ഏല്‍പ്പിക്കുകയും ഇദ്ദേഹം വലിയ ശക്തിമാനാണെന്നും എന്‍റെ അഭ്യാസം ഇദ്ദേഹത്തില്‍ ഫലിക്കുകയില്ലെന്നും പറയുകയും ചെയ്തു.
ഇതിനിടയില്‍ റമളാന്‍ കഴിഞ്ഞ് പെരുന്നാള്‍ വന്നു. തദവസരം പിതാവ് എന്നോട് ദു:ഖം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു: നാളെ മുസ്ലിംകളുടെ പെരുന്നാളാണ്. അവരെല്ലാവരും ഒരുപോലെ പെരുന്നാള്‍ ആഘോഷിക്കുകയും പെരുന്നാള്‍ നമസ്ക്കാരം നിര്‍വ്വഹിക്കുകയും ചെയ്യുന്നു. പക്ഷേ, ഹിന്ദുക്കള്‍ ഇതുപോലെ ഒത്തൊരുമിച്ച് ഒരുപോലെ പെരുന്നാള്‍ ആഘോഷിക്കുകയോ ആരാധന അനുഷ്ടിക്കുകയോ ചെയ്യാറില്ലല്ല! ഞാന്‍ പറഞ്ഞു: പലതരം ദൈവങ്ങളെ ആരാധിക്കുന്നവര്‍ ഇപ്രകാരം പല വഴികളിലൂടെ സഞ്ചരിക്കുന്നതാണ്. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രം, തീ, ജലം, ധാന്യം, മുതലായ സര്‍വ്വ വസ്തുക്കളെയും ദൈവമായികണ്ട് ആരാധന അര്‍പ്പിക്കുന്നവര്‍ക്കുള്ള ശിക്ഷ തന്നെയാണിത്. ഒരു ഭാഗത്ത് പലവിധ ന്യൂനതകളുള്ള കോടാനുകോടി ദൈവങ്ങളും മറുഭാഗത്ത് പരമ പരിശുദ്ധനും സര്‍വ്വസമ്പൂര്‍ണ്ണനുമായ ഏക ദൈവവും ഉള്ളപ്പോള്‍ ആരാധനയ്ക്ക് അര്‍ഹമായത് ആരാണ്? എന്‍റെ സംസാരം കേട്ടപ്പോള്‍ പിതാവിന് ഉത്തരം മുട്ടിയെങ്കിലും വളരെയധികം കോപാന്ധനായി മാറുകയും അദ്ദേഹത്തിന്‍റെ രണ്ട് കൈ തളരുന്നത് വരെ എന്നെ അടിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: പഴയെ മതത്തെ നല്ലതായി കാണുകയും അംഗീകരിക്കുകയും ചെയ്യുക!
പിതാവ് അടുത്ത ദിവസം രാവിലെ എന്നെക്കുറിച്ച് സുഹൃത്തുക്കളുമായി കൂടിയാലോചിച്ചു. പിതാവ് പറഞ്ഞു: എന്നെ മകളുടെ കല്ല്യാണം നടക്കാന്‍ പോവുകയാണ്. വളരയെധികം സമ്പത്ത് ചിലവഴിച്ച് ആഹാര-പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. ഇവന്‍റെ കാര്യം വധുവിന്‍റെ വീട്ടുകാര്‍ അറിഞ്ഞാല്‍ ആകെ പ്രശ്നമാകും. ആരും കല്ല്യാണത്തിന് വരുന്നതല്ല. ഞാന്‍ നാണം കെട്ട് പോകും. അതുകൊണ്ട് ഇവനെ വേറെ ഏതെങ്കിലും നാട്ടില്‍ തടവിലാക്കണമെന്നാണ് എന്‍റെ അഭിപ്രായം. ആരെങ്കിലും അവനെക്കുറിച്ച് ചോദിച്ചാല്‍ രോഗമായത് കൊണ്ട് കുറച്ച് നാളത്തേക്ക് മറ്റൊരു സ്ഥലത്ത് മാറ്റി നിര്‍ത്തിയിരിക്കുവാണെന്ന് പറഞ്ഞാല്‍ മതി. അങ്ങനെ, ധനൂരി എന്ന ഗ്രാമത്തില്‍ ഞാന്‍ തടവിലാക്കപ്പെട്ടു. ഒരുഭാഗത്ത് വീട്ടില്‍ കല്ല്യാണത്തിന്‍റെ സന്തോഷങ്ങളും ബഹളങ്ങളും നടന്നപ്പോള്‍ മറുഭാഗത്ത് ഒരു കുഗ്രാമത്തില്‍ തടവറയില്‍ ഏകാന്തനായി ഞാന്‍ കഴിഞ്ഞുകൂടി. പക്ഷേ, സര്‍വ്വലോക സ്രഷ്ടാവും ഉടമസ്ഥനുമായ അല്ലാഹുവുമായിട്ടുള്ള ബന്ധം എനിയ്ക്ക് വലിയ ആശ്വാസവും സന്തോഷവും സമാധാനവും പകര്‍ന്നു.
കല്ല്യാണത്തിന്‍റെ ബഹളങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ എന്‍റെ ചില സുഹൃത്തുക്കള്‍ക്ക് എന്നെക്കുറിച്ച് ചിന്ത ആവുകയും അവര്‍ മജിസ്ട്രേറ്റിനെ സമീപിച്ച് എന്‍റെ ഭാഗത്ത് നിന്നും ഒരു കത്ത് നല്‍കുകയും ചെയ്തു. അതില്‍ ഇപ്രകാരം ഉണ്ടായിരുന്നു: കുറേ നാളായി ഞാന്‍ ഇസ്ലാം സ്വീകരിച്ച് കഴിയുകയാണ്. ഇത് കാരണമായി പിതാവ് എന്നെ വളരെയധികം പീഢിപ്പിക്കുന്നു. എന്നെ ജയിലില്‍ അടയ്ക്കുകയും കടുത്ത അക്രമങ്ങള്‍ എന്നോട് കാട്ടുകയും ചെയ്യുന്നു. ഇവര്‍ എന്നെ കൊല്ലുകയോ ഞാന്‍ മരിച്ച് പോവുകയോ ചെയ്യാന്‍ സാധ്യതയുണ്ട്! എന്‍റെ ഈ കത്ത് കണ്ടപ്പോള്‍ മജിസ്ട്രേറ്റ് കോപിഷ്ഠനാവുകയും എന്നെയും പിതാവിനെയും ഇരുവരെയും കൈവിലങ്ങുകള്‍ അണിയിച്ച് ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പോലീസ് ഉടനെ വന്ന് ഞങ്ങള്‍ രണ്ടുപേരെയും അറസ്റ്റ് ചെയ്തെങ്കിലും പിതാവ് വലിയ തുക കൈക്കൂലി നല്‍കി രക്ഷപ്പെട്ടു. എന്നെ രാത്രിയില്‍ തനിച്ച് മജിസ്ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കപ്പെട്ടു. മജിസ്ട്രേറ്റ് ചോദിച്ചു: നിങ്ങള്‍ ഈ കത്ത് എഴുതിയതാണോ? നിങ്ങളെ എന്തിനാണ് പിതാവ് തടവില്‍ ഇട്ടിരിക്കുന്നത്? നിങ്ങള്‍ സഹോദരിയുടെ കല്ല്യാണത്തിന് പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണ്?
ഞാന്‍ പറഞ്ഞു: ഈ കത്ത് ഞാന്‍ എഴുതിയതല്ല. ഞാന്‍ തടവില്‍ അല്ലായിരുന്നു. എനിയ്ക്ക് അക്രമമൊന്നും ഉണ്ടായിട്ടില്ല. ഇതുവേറെ ആരോ എന്‍റെ ഭാഗത്ത് നിന്നും പടച്ചുണ്ടാക്കിയ കത്താണ്. കല്ല്യാണത്തില്‍ ജോലികള്‍ വളരെക്കൂടുതല്‍ ആയിരുന്നതിനാല്‍ ഞാന്‍ അതില്‍ നിന്നും ഒഴിഞ്ഞ് മാറുകയും പിതാവ് ഒറ്റയ്ക്ക് അതെല്ലാം നിര്‍വ്വഹിക്കുകയും ചെയ്തു! മജിസ്ട്രേറ്റ് പറഞ്ഞു: ഞാന്‍ വിവരങ്ങളെല്ലാം അന്വേഷിച്ച് മനസ്സിലാക്കിക്കഴിഞ്ഞു. നീ അതെല്ലാം മറച്ചുവെക്കുകയാണ്. ഞാന്‍ നിങ്ങളുടെ പിതാവിനെതിരില്‍ ശിക്ഷാനടപടികള്‍ ഒന്നും സ്വീകരിക്കുന്നതല്ല. എന്നാല്‍ ഇന്ന് മുതല്‍ നീ സ്വതന്ത്രനാണ്. നിനക്ക് ഇഷ്ടമുള്ളത് പോലെ ജീവിയ്ക്കാന്‍ അവകാശമുണ്ട്. ശേഷം പിതാവിനെ വിളിച്ചുവരുത്തി കടുപ്പത്തില്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: നിങ്ങള്‍ മകനോട് കാട്ടിയ അക്രമങ്ങളെല്ലാം ഞങ്ങള്‍ക്ക് വ്യക്തമായി. അതിന് ഞങ്ങള്‍ നിങ്ങള്‍ക്ക് തടവ് ശിക്ഷ നല്‍കപ്പെടേണ്ടതാണ്. പക്ഷേ അതില്‍ നിന്നും നിങ്ങളുടെ മകന്‍ നിങ്ങളെ രക്ഷിച്ചിരിക്കുന്നു. ഇനി അവനോട് വല്ല അക്രമവും കാട്ടുകയാണെങ്കില്‍ നിങ്ങള്‍ക്ക് തടവറയില്‍ കിടക്കേണ്ടിവരും! ഈ സംഭവത്തിന് ശേഷം ഞാന്‍ ഇസ്ലാമിനെ പരസ്യപ്പെടുത്താന്‍ തുടങ്ങി. ഈ നിലയില്‍ കടുപ്പത്തിലും എളുപ്പത്തിലും ആറ് വര്‍ഷം കഴിഞ്ഞ് കടന്നു. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനായി. എന്‍റെ പ്രയാസങ്ങളും പ്രശ്നങ്ങളും അവസാനിച്ചു.
ഞാന്‍ ഇസ്ലാമിനെ പരസ്യമായി പ്രഖ്യാപിക്കുന്നതില്‍ നിന്നും ഒരു ദിവസം മുമ്പ് ഒരു സ്വാമി ഇപ്രകാരം സ്വപ്നം കണ്ടു: ജനങ്ങള്‍ അല്ലാവരും എന്‍റെ അരികില്‍ ഒരുമിച്ച് കൂടിയിരിക്കുന്നു. എന്‍റെ കൈയ്യില്‍ പ്രകാശിക്കുന്ന ഒരു പലകയുണ്ട്. അതില്‍ സുവര്‍ണ്ണ അക്ഷരങ്ങളില്‍ ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന് എഴുതപ്പെട്ടിരിക്കുന്നു. ഇതിനെ കാണുന്നവരെല്ലാം സന്തോഷിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ സ്വാമിയോട് ഞാന്‍ പറഞ്ഞു: നിങ്ങളും ഇത് കാണുന്നില്ലേ? അദ്ദേഹം പറഞ്ഞു: കാണുന്നുണ്ട്. വളരെ നല്ല കാഴ്ച്ചയാണ്. പക്ഷേ, ഇതില്‍ കുടുങ്ങാന്‍ പാടില്ല. രാവിലെ അദ്ദേഹം ഉണര്‍ന്നപ്പോള്‍ അടുത്ത കൂട്ടുകാരോട് സംഭവം വിവരിക്കുകയും ഇദ്ദേഹം അടുത്ത് തന്നെ ഇസ്ലാം പ്രഖ്യാപിക്കുകയും എന്‍റെ സ്വപ്നം പുലരുകയും ചെയ്യുന്നതാണെന്ന് പറയുകയും ചെയ്തു.
അടുത്ത ദിവസം സുപ്രഭാതത്തില്‍ എന്‍റെ മുസ്ലിംകളായ ചില സഹോദരങ്ങള്‍ എന്നോട് പറഞ്ഞു: വരൂ, ഇന്നത്തെ സുബ്ഹി നമസ്ക്കാരം ഞങ്ങളോടൊപ്പം മസ്ജിദില്‍ പോയി ജമാഅത്തായി നമസ്ക്കരിക്കാം. പ്രഭാതമായതിനാല്‍ ആരും നമ്മെ തിരിച്ചറിയുന്നതല്ല. കൂടാതെ, താങ്കള്‍ ഞങ്ങളുടെ ഇടയില്‍ നടന്നാല്‍ മതി. അങ്ങനെ ഞാന്‍ മസ്ജിദില്‍ എത്തിച്ചേരുകയും ജമാഅത്തായി നമസ്ക്കരിക്കുകയും ചെയ്തു. അങ്ങനെ കാര്യം ജനങ്ങളുടെ മുന്നില്‍ പരസ്യമായി. ആരോ സംഭവം പിതാവിനെ അറിയിച്ചു. അദ്ദേഹം വളരെയധികം ബേജാറായിക്കൊണ്ട് എന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇപ്രകാരം ചോദിക്കുകയും ചെയ്തു: സത്യം പറയുക. സത്യം പറയാതെ നിന്നെ വീട്ടില്‍ നിന്നും പുറത്തേക്ക് വിടുന്നതല്ല. നീ ഇന്ന് എന്ത് ചെയ്യാനാണ് പള്ളിയില്‍ പോയത്? പിതാവ് ദേഷ്യം കാരണം എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. ഞാന്‍ നിശബ്ദനായി എല്ലാം കേട്ടുകൊണ്ടിരുന്നു. അവസാനം ഞാന്‍ പറഞ്ഞു: ഇപ്പോള്‍ ഞാന്‍ വളരെയധികം ക്ഷീണിതനാണ്. താങ്കള്‍ ചോദിച്ചതിനുള്ള മറുപടി വൈകുന്നേരം നല്‍കാം. വൈകുന്നേരം അടുത്ത് തന്നെയാണല്ലോ!
ഇത് കേട്ടപ്പോള്‍ അദ്ദേഹം എഴുന്നേറ്റ് പോയി. ഞാനും എഴുന്നേറ്റു. ഞാന്‍ കുളിച്ച് ആഹാരം കഴിച്ചു. കുളിക്കുന്നതിനിടയില്‍ എന്‍റെ ഈ കുളി ഇസ്ലാമില്‍ പ്രവേശിച്ചതിന്‍റെ പേരിലുള്ളതാണെന്ന് ഞാന്‍ കരുതി. ആഹാരം കഴിച്ച് കഴിഞ്ഞപ്പോള്‍ പിതാവ് പുറത്തേക്ക് ഇറങ്ങി. ഇതിനിടയില്‍ താങ്കളെ ഒരാള്‍ പ്രതീക്ഷിച്ചിരിക്കുന്നുണ്ടെന്ന് ഒരാള്‍ എന്നോട് വന്ന് പറഞ്ഞു. ഞാന്‍ അവസരം നോക്കി ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ എത്തിച്ചേര്‍ന്നു. അവിടെവെച്ച് പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും വേഗതയില്‍ റൂഡ്കിയിലെ ജുമു മസ്ജിദിലേക്ക് പോവുകയും ഞാന്‍ മുസ്ലിമാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പ്രകോപിതരായി എന്‍റെ കുടുംബത്തിലെയും സമുദായത്തിലെയും ചിലര്‍ അക്രമിക്കാന്‍ വന്നെങ്കിലും മുസ്ലിംകള്‍ അതിനെ ശക്തമായി നേരിട്ടു. ലോക ചക്രവര്‍ത്തിക്ക് പോലും ഒരു പക്ഷേ, ഉണ്ടായിട്ടില്ലാത്ത സന്തോഷമാണ് അന്ന് എനിയ്ക്ക് അനുഭവപ്പെട്ടത്. ഞാന്‍ സത്യവിശ്വാസം മുമ്പ് തന്നെ സ്വീകരിച്ചിരുന്നെങ്കിലും അത് വ്യക്തമായി പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ അതിന് കഴിഞ്ഞിരിക്കുന്നു. ഇന്ന് എന്‍റെ കയ്യില്‍ പരിശുദ്ധ ഖുര്‍ആനും നാവിലും മനസ്സിലും അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹ ബന്ധങ്ങളും ആയിരുന്നു. ഇതിന് ശേഷം പുതിയ ഒരു ജീവിതം ആരംഭിച്ചു. അതില്‍ അത്ഭുതകരവും രസകരവുമായ ധാരാളം സംഭവങ്ങള്‍ നടന്നു.
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ
നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,
സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.!
ഇസ് ലാമിക ശരീഅത്ത് :
ഒരു പഠനം.
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്.
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക:
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
No comments:
New comments are not allowed.