ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ
ജീവ ചരിത്രം.!
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/05/16.html?spref=tw നാലാം ഹജ്ജ്:
മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബിന്‍റെ വിയോഗാനന്തരം ഒരു വര്‍ഷം ഒഴിവായി അടുത്ത വര്‍ഷം 1386 (1967) -ല്‍ ഹിജാസിലുള്ള പ്രവര്‍ത്തകര്‍, മൗലാനാ ഇന്‍ആമുല്‍ ഹസന്‍ സാഹിബും പ്രധാന വ്യക്തിത്വങ്ങളും ഹജ്ജിന് വരണമെന്ന് പ്രേരിപ്പിച്ചു. ശൈഖുല്‍ ഹദീസിനോടുള്ള മശൂറയ്ക്ക് ശേഷം ഈ യാത്ര തീരുമാനിക്കപ്പെട്ടു. മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബ് ഇല്ലാതെയുള്ള ആദ്യത്തെ ഈ ഹജ്ജ് യാത്രയില്‍ ശൈഖുല്‍ ഹദീസും കൂടി കൂട്ടത്തില്‍ ഉണ്ടാകണമെന്ന് മൗലാനാ ഇന്‍ആമുല്‍ ഹസന്‍ വളരെയധികം ആഗ്രഹിച്ചു. മറ്റുള്ളവരും ഇതിനെ പിന്തുണച്ചു. അവസാനം ശൈഖുല്‍ ഹദീസും യാത്രയ്ക്ക് തയ്യാറായി. വിവരമറിഞ്ഞപ്പോള്‍ കൂട്ടത്തില്‍ യാത്ര ചെയ്യാന്‍ ധാരാളം പേര്‍ തയ്യാറായി. യാത്ര അയപ്പിന് ഡല്‍ഹി നിസാമുദ്ദീന്‍ ഭയങ്കര ആള്‍ക്കൂട്ടമായിരുന്നു. ഇതിനിടയില്‍ ശൈഖ് ഇന്ത്യയിലേക്ക് മടങ്ങുകയില്ല എന്ന വാര്‍ത്ത പരന്നതിനാല്‍ ഇന്ത്യയിലെ പ്രത്യേക അവസ്ഥയും ഇന്ത്യന്‍ മുസ്ലിംകളുടെ അപകടങ്ങളും പരിഗണിച്ച് മടങ്ങി വരണമെന്ന് പലരും ശൈഖിനോട് അപേക്ഷിച്ചു. ഡല്‍ഹിയില്‍ നിന്നും ബോംബൈയിലേക്ക് യാത്രയായി. അവിടെ ഏതാനും ദിവസം താമസിച്ചു. അവിടെ നിന്നും ജിദ്ദയിലേക്ക് യാത്രയായി. ജിദ്ദയില്‍ ഇന്ത്യന്‍ സ്ഥാനപതി മദ്ഹത് കിദ്വായി സാഹിബ് ശൈഖിനെ സ്വീകരിച്ചു. തുടര്‍ന്ന് മക്കാ മുകര്‍റമയിലെത്തി ഉംറ നിര്‍വ്വഹിച്ചു. താമസം പതിവ് പോലെ മദ്റസ സൗലതിയ്യയിലായിരുന്നു. സമയക്രമവും പരിപാടികളും ഒരു പ്രധാന കത്തില്‍ നിന്നും ഉദ്ധരിക്കട്ടെ:
സുബ്ഹി നമസ്കാരം ഹറമിലാണ് നമസ്കരിച്ചിരുന്നത്. തടസ്സം വല്ലതുമുണ്ടായാല്‍ മദ്റസയിലെ മസ്ജിദില്‍ നമസ്കരിച്ച് ഉടനെ ഹറമില്‍ പോകുമായിരുന്നു. സുബ്ഹിക്കുള്ള പ്രഭാഷണം ഏതാണ്ട് രണ്ടര മണിക്കൂര്‍ മൗലാനാ മുഹമ്മദ് ഉമര്‍ സാഹിബ്, അല്ലെങ്കില്‍ മൗലാനാ സഈദ്ഖാന്‍ സാഹിബ് നടത്തും. ശാരീരിക പ്രയാസങ്ങളും വാഹന അസൗകര്യവും കാരണം ശൈഖ് സുബ്ഹി നമസ്കാരം മദ്റസയിലെ മസ്ജിദില്‍ തന്നെ നമസ്കാരം നിര്‍വ്വഹിച്ചിരുന്നു. താമസസ്ഥലത്ത് ദാകിരീങ്ങളുടെ ദിക്ര്‍ മജ്ലിസും നടക്കും. കഴിഞ്ഞ യാത്രയില്‍ ഇതിന് അവസരം കിട്ടിയിരുന്നില്ല. ഉച്ചയ്ക്കുശേഷം മൗലാനാ മുഹമ്മദ് ഉമര്‍ സാഹിബും മറ്റും ശൈഖുല്‍ ഹദീസിന്‍റെ മുറിയില്‍ വരും. കുറേനേരം വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും. തുടര്‍ന്ന് ശൈഖ് വിവിധ സുഹൃത്തുക്കളുടെ സന്ദര്‍ശനത്തിനായി വെച്ചിരിക്കുന്ന സമയമാണ്. ഇതിനിടയില്‍ മദ്റസയില്‍ വിവിധ രാജ്യക്കാരായ ഹാജിമാരുടെ പ്രത്യേക സമ്മേളനങ്ങള്‍ നടക്കും. ഇന്ന് ഇന്തോ-പാകിലുള്ള ഉലമാഇന്‍റെ സമ്മേളനമാണ്. ഇന്നലെ അഫ്ഗാനികളുടെതായിരുന്നു. അതിന് മുമ്പ് അള്‍ജീരിയയിലും മറ്റുമുള്ളവരുടെ സമ്മേളനങ്ങള്‍ നടന്നു. ഇതില്‍ ശൈഖും മൗലാനാ ഇന്‍ആമുല്‍ ഹസനും അല്‍പ്പനേരം പങ്കെടുക്കും. ശൈഖിന്‍റെ ആരോഗ്യം വന്നത് മുതല്‍ പ്രയാസകരമായിരുന്നു. ചൂട് കാരണം അത് അല്‍പ്പംകൂടി മോശമായിരിക്കുകയാണ്. ളുഹര്‍ കഴിഞ്ഞാലുടന്‍ ആഹാരത്തില്‍ നിന്നു വിരമിച്ച് അസ്ര്‍ വരെ ഖൈലൂലതിന്‍റെ ഉറക്കമുറങ്ങും. സാധാരണയായി ആഹാരത്തിന് ഒരു മണിക്കൂറെടുക്കും. എന്നാല്‍ സല്‍ക്കാരദിവസം ഖൈലൂലതിന് കുറഞ്ഞ സമയമേ കിട്ടുകയുള്ളൂ.ആഹാരത്തിനായി എവിടെയും പോയിരുന്നില്ല. സല്‍ക്കാരങ്ങള്‍ താമസസ്ഥലത്തുവച്ചു തന്നെയാണ് നടക്കുന്നത്. അസ്റിന് ശേഷം ശൈഖിന് ഖഹ്വ കൊടുക്കാന്‍ തുടങ്ങി. അതു വളരെ നന്നായി തോന്നിയെങ്കിലും ഉറക്കത്തിനു ബുദ്ധിമുട്ടുണ്ടായി. അതുകൊണ്ട് അതിന് പകരം ഗ്രീന്‍ടീ കൊടുത്തുതുടങ്ങി. പ്രത്യേക സദസ്സുകള്‍, പൊതുസമ്മേളനങ്ങള്‍, അറബി- ഉറുദുവിലെ വ്യത്യസ്ത ഹല്‍ഖകള്‍, അഫ്ഗാനീ തുര്‍ക്കീ- ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷക്കാരുടെ സദസ്സുകള്‍ ഇതിനിടയില്‍ നടക്കും. ഭരണക്കൂടത്തില്‍ നിന്ന് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ കുഴപ്പമൊന്നുമുണ്ടായിട്ടില്ല. ശൈഖ് അസുഖങ്ങള്‍ കാരണം ഒറ്റയ്ക്കൊരിടത്തു വിശ്രമിക്കാന്‍ പോയതിനുശേഷം പ്രത്യേകം ആളുകളുടെ കൂട്ടത്തില്‍ ഹറമില്‍ ഹാജരാകം. നന്നായി ക്ഷീണമുണ്ടായാല്‍ വണ്ടിയിലിരുന്നുകൊണ്ട് മൂന്ന് നാല് ത്വവാഫ് ചെയ്യും. ശേഷം ഹറമില്‍ നിന്ന് മടങ്ങി വന്നു വിശ്രമിക്കും. തഹജ്ജുദിന്‍റെ ബാങ്ക് വിളിക്കുമ്പോള്‍ ഉണരും. സുബഹി നമസ്കാരം നടക്കും. ഹജ്ജില്‍ നിന്നും വിരമിച്ച് മക്കതുല്‍ മുകര്‍റമയില്‍ കുറച്ച് ദിവസം താമസിച്ചു. ശേഷം മദീനത്തുല്‍ മുനവ്വറയിലേക്ക് യാത്ര തിരിച്ചു. അവിടെ നിന്നും ഏപ്രില്‍ 22 ന് മക്കതുല്‍ മുകര്‍റമയിലെത്തി. രണ്ടു ദിവസം അവിടെ താമസിച്ച ശേഷം 26 ന് ജിദ്ദയില്‍ നിന്നും കറാച്ചിയിലേക്കും അവിടെനിന്നും 28 ന് ഡല്‍ഹിയിലേക്കും യാത്രയായി. കരുതിയതുപോലെ തന്നെ അവിടെ സ്വീകരിക്കാന്‍ വലിയ തിരക്കുണ്ടായിരുന്നു. രണ്ടു ദിവസം ഡല്‍ഹിയില്‍ താമസിച്ച് ഏപ്രില്‍ 30 ന് സഹാറന്‍പൂരില്‍ മടങ്ങിയെത്തി. പുതിയ ദാറുത്വലബയിലെ മസ്ജിദില്‍ വെച്ച് അസ്ര്‍ നമസ്കാരാനന്തരം മൗലാനാ ഈന്‍ആമുല്‍ ഹസന്‍ സാഹിബ് ദുആ ചെയ്തു. പട്ടണത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ അതില്‍ പങ്കെടുത്തു. തിങ്കളാഴ്ച്ച രാവിലെ തന്നെ രണ്ടുപേരുംകൂടി ഗംഗോഹിലേക്കു പോയി ഉച്ചയോടെ തിരിച്ചെത്തി. ളുഹ്റിനു ശേഷം മൗലാനാ ഇന്‍ആമുല്‍ ഹസന്‍ നിസാമുദ്ദീനിലേക്കു മടങ്ങി. ഹസ്റത്ത് ശൈഖ് ബുഖാരി ശരീഫിന്‍റെ ദര്‍സ് ആരംഭിക്കുകയും ചെയ്തു.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment