Sunday, May 10, 2020

19. ശൈഖിന്‍റെ ദിനചര്യകള്‍ 03: ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജീവ ചരിത്രം.!


ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ 
ജീവ ചരിത്രം.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/05/19-03.html?spref=tw 
ശൈഖിന്‍റെ ദിനചര്യകള്‍:03  
ഹി: 1386-ലെ ഹജ്ജ് യാത്രയ്ക്കുശേഷം ഹി: 1389-ന് വീണ്ടും ഹിജാസിലേക്ക് ലക്ഷ്യമിട്ടു. ശൈഖവര്‍കള്‍ ഈ എളിയവനോട് കൂട്ടത്തില്‍ കാണുമോ എന്നു തിരക്കി. റാബിത്വതുല്‍ ആലമില്‍ ഇസ്ലാമി- ജാമിഅ ഇസ്ലാമിയ്യ എന്നിവയുടെ സമ്മേളനങ്ങള്‍ക്കായി വര്‍ഷാവര്‍ഷം ഒന്നുരണ്ടു പ്രാവശ്യം അവിടെ പോകേണ്ടിവന്നിരുന്ന ഈയുള്ളവന്‍ പറഞ്ഞു: വരാന്‍ ഇന്നുവരെ കാരണങ്ങളൊന്നുമുണ്ടായിട്ടില്ല. ശൈഖവര്‍കള്‍ ഒന്നും മിണ്ടിയില്ല. പക്ഷെ, വിടപറഞ്ഞ് ലഖ്നൗവില്‍ തിരിച്ചെത്തിയവന്‍ കാണുന്നത് ജാമിഅ ഇസ്ലാമിയ്യയിലെ വൈസ് ചാന്‍സലറിന്‍റെ കത്താണ്. ജാമിഅയിലെ മജ്ലിസുശ്ശൂറ (ആലോചനാ കമ്മിറ്റി)യുടെ ഒരു സാധാരണ യോഗം വിളിച്ചുകൂട്ടാന്‍ ജാമിഅ അധ്യക്ഷന്‍ (ഫഹദ് രാജാവ്) നിര്‍ദ്ദേശിച്ചിരുന്നു. ആകയാല്‍ താങ്കളെ ക്ഷണിക്കുന്നു. ഞാന്‍ ശൈഖവര്‍കളെ ഈ അദൃശ്യ സഹായത്തെ കുറിച്ചു വിവരമറിയിച്ചു. അദ്ദേഹം സ്വാഭാവികമായും സന്തോഷിച്ചു. ഞാന്‍ മൗലവി മുഈനുല്ലാഹ് നദ്വി, മൗലവി സഈദുര്‍റഹ്മാന്‍ നദ്വി എന്നിവരോടൊപ്പം ഡല്‍ഹിയില്‍ ചെന്നു ശൈഖിനോടൊപ്പം കൂടി. ഹി : 1389  സഫര്‍ 8-ന് (1969 - ഏപ്രില്‍ 26) ഡല്‍ഹിയില്‍ നിന്നു വിമാന മാര്‍ഗം ബോംബൈയിലേക്കു യാത്രയായി. അല്‍ഹാജ് അബുല്‍ ഹസനായിരുന്നു ശൈഖിന്‍റെ സഹയാത്രികന്‍. യാത്രയില്‍ കരുതിയ മധുര പലഹാരങ്ങളില്‍ കുറച്ചു ഞാന്‍ ശൈഖവര്‍കളുടെ സമക്ഷത്തില്‍ സമര്‍പ്പിച്ചപ്പോള്‍ ശൈഖവര്‍കള്‍ പറഞ്ഞു: മൗലവി സാഹിബ്, ഞാന്‍ നോമ്പുകാരനാണ്. പിന്നീടാണ് അറിയുന്നത്, സന്തോഷത്താല്‍ നന്ദിയെന്നോണം നിയ്യത്ത് ചെയ്ത നോമ്പാണിതെന്ന്. നോമ്പ് പിടിച്ച് വുളൂഇന്‍റെ അവസ്ഥയില്‍ ഈ യാത്ര പൂര്‍ത്തീകരിക്കാന്‍ ശൈഖവര്‍കള്‍ തീരുമാനിച്ചിരുന്നു. 
ഏപ്രില്‍ 29-ന് ബോംബെയില്‍ നിന്ന് കറാച്ചിയിലേക്കു തിരിച്ചു. കറാച്ചി വിമാനത്താവളത്തില്‍ വലിയൊരു കൂട്ടം കാത്തുനില്‍പ്പുണ്ടായിരുന്നു. മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് (റഹ്) യും വന്നിരുന്നു. ളുഹര്‍ നമസ്കാരവും വിടവാങ്ങല്‍ ദുആയും ഇവിടെവെച്ച് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ജിദ്ദയിലേക്ക് പറന്നു. ശൈഖ് ഈ യാത്രയില്‍ രണ്ടു മാസത്തെ തുടര്‍ച്ചയായ നോമ്പു നിയ്യത്താക്കിയിരുന്നു. വളരെ നിര്‍ബന്ധിച്ചിട്ടും ഖൈബര്‍ യാത്രവരെ ഈ നില തുടര്‍ന്നു. 
ഈ നോമ്പെടുത്തുകൊണ്ട് മദീനാ മുനവ്വറയില്‍ താമസിക്കുന്നതിനിടെ ശൈഖിന്‍റെ പതിവ് ഇതായിരുന്നു: മഗ്രിബിനു മുമ്പായി ബാബുജിബ്രീലില്‍ കൂടി പ്രവേശിച്ച് പരിശുദ്ധ റൗദയുടെ ഭാഗത്തേക്കു പോവുമ്പോള്‍ ഇടതുഭാഗത്തുണ്ടായിരുന്ന നീണ്ട ഭിത്തിയില്‍ പുണ്യ പാദങ്ങള്‍ക്കു നേരെയുള്ള ഭിത്തിയോടു ചേര്‍ന്ന് ഇരിക്കും. മുറാഖബയിലായാണ് ഈ സമയം ചെലവഴിക്കുക. ഇതിനിടയില്‍ നോമ്പ് തുറക്കാന്‍ സമയമാവും. ഒരു ഗ്ലാസ് സംസം മാത്രം കുടിക്കും. തുടര്‍ന്ന് ഇശാഅ് വരെ ഒന്നും കഴിക്കാതെ മുറാഖബയില്‍ മുഴുകും. ഈ നേരം മറ്റ് കാര്യങ്ങളിലേക്കു ശ്രദ്ധതിരിക്കുന്നത് വളരെ അനിഷ്ടമായിരുന്നു. ഇശാഅ് നമസ്കരിച്ച് പുറത്തിറങ്ങും. വാഹനം തയ്യാറായിരിക്കും. വാഹനത്തിലിരുന്ന് ഒരു ഗ്ലാസ് സര്‍ബത്തും കൂടി കുടിക്കും. എളിയവനും കൂട്ടത്തില്‍ തന്നെയുണ്ടായിരിക്കും. താമസസ്ഥലമായ മസ്ജിദുന്നൂറില്‍ എത്തിയാല്‍ ആഹാരം കഴിക്കും.
മദീനയില്‍ ഉണ്ടായ, അവിടുത്തെ പച്ചക്കറികളാല്‍ തയ്യാറാക്കപ്പെട്ട ആഹാരമായിരുന്നു രാത്രിയില്‍. മഹാനവര്‍കളെ സംബന്ധിച്ചിടത്തോളം രുചികരവും ബറകത്ത് നിറഞ്ഞതുമായിരുന്നു ഈ പുണ്യഭൂമിയിലെ ഓരോരോ വസ്തുക്കളും. 
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...