Thursday, May 21, 2020

അല്ലാമാ സഈദ് അഹ് മദ് (റഹിമഹുല്ലാഹ്) പണ്ഡിതര്‍ക്ക് വലിയൊരു മാതൃക.!


അല്ലാമാ സഈദ് അഹ് മദ് (റഹിമഹുല്ലാഹ്) 
പണ്ഡിതര്‍ക്ക് വലിയൊരു മാതൃക.! 
- മുഫ്തി സബീല്‍ അഹ് മദ് ഖാസിമി 
(വൈസ് പ്രസിഡന്‍റ്,ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് തമിഴ്നാട് ഘടകം) 
https://swahabainfo.blogspot.com/2020/05/blog-post_20.html?spref=tw 
ആദരണീയ ഗുരുവര്യന്‍ മൗലാനാ മുഫ്തി സഈദ് അഹ്മദ് പാലന്‍പൂരി (റഹ്) യുടെ വിയോഗം നാം സാധുക്കള്‍ക്ക് വലിയൊരു നഷ്ടമാണെങ്കിലും അങ്ങേയറ്റം മാതൃക നിറഞ്ഞ ജീവിതം നമുക്ക് വലിയ വഴിവെളിച്ചം തന്നെയാണ്. അത് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ നമുക്കുണ്ടായ കനത്ത നഷ്ടം ഒരളവോളം പരിഹരിക്കാന്‍ സാധിക്കുന്നതാണ്. 
അല്ലാമാ മര്‍ഹൂമിന്‍റെ ജീവിതത്തിന്‍റെ എല്ലാ വശങ്ങളും മുഴുവന്‍ ജനങ്ങള്‍ക്കും മാതൃകാപരമാണ്. ഇവിടെ ബഹുമാന്യ പണ്ഡിത സഹോദരങ്ങള്‍ക്ക് വളരെയധികം മാതൃകാപരമായ ഒരു കാര്യം മാത്രം കൊടുക്കുന്നു. ഇത് പണ്ഡിത സുഹൃത്തുക്കള്‍ക്കിടയില്‍ ധാരാളമായി പ്രചരിപ്പിക്കാനും അപേക്ഷിക്കുന്നു. 
അല്ലാമാ മര്‍ഹൂം വലിയ സാമ്പത്തിക ശേഷിയില്ലാത്ത അവസ്ഥയിലാണ് ജനിച്ചതും വളര്‍ന്നതും. സ്വന്തം നാട്ടില്‍ പ്രാരംഭ വിദ്യാഭ്യാസം നടത്തിയതിന് ശേഷം സഹാറന്‍പൂരിലെ മളാഹിര്‍ ഉലൂമില്‍ വിദ്യാര്‍ത്ഥിയായി എത്തി. അവിടെ മൂന്ന് വര്‍ഷം പഠിച്ചു. ശേഷം ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ പ്രവേശിച്ചു. ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ ദൗറത്തുല്‍ ഹദീസില്‍ ഒന്നാം റാങ്കോടെ പാസായി. തുടര്‍ന്ന് രണ്ട് വര്‍ഷം ഇഫ്താഅ് പഠിച്ചു. ശേഷം നാട്ടിലേക്ക് മടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഗുജറാത്തിലെ സൂറത്തിനടുത്തുള്ള റാന്ദേറിലെ ദാറുല്‍ ഉലൂമിലെ അഷ്റഫിയയില്‍ ദര്‍സ് ആരംഭിച്ചു. അവിടെ 9 വര്‍ഷം പഠിപ്പിച്ചു. അപ്പോള്‍ ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ നിന്നും ക്ഷണം വരികയും ജീവിതാവസാനം വരെ ദാറുല്‍ ഉലൂമില്‍ കഴിയുകയും അവിടെ തന്നെ താമസമാക്കുകയും ചെയ്തു. 
അല്ലാമാ മര്‍ഹൂം തുടക്കം മുതല്‍ തന്നെ ദര്‍സുകളോടൊപ്പം രചനകള്‍ ആരംഭിക്കുകയും പല മഹാന്മാരുടെയും പ്രധാന സമ്പാദ്യമാര്‍ഗ്ഗമായ കുതുബ് ഖാന, മക്തബ ഹിജാസ് എന്ന പേരില്‍ ആരംഭിക്കുകയും ചെയ്തു. അല്ലാഹു ഈ പുസ്തക ശാലയില്‍ വലിയ ഐശ്വര്യം നല്‍കി. അതിന്‍റെ വരുമാനത്തില്‍ നിന്നും ഹജ്ജിന് പോയി. ഹജ്ജ് കഴിഞ്ഞ് വന്നതിന് ശേഷം ദാറുല്‍ ഉലൂമില്‍ നിന്നും ശമ്പളം വാങ്ങുന്നത് ഒഴിവാക്കി. കൂടാതെ 30 വര്‍ഷം മൂന്ന് മാസം വരെ വാങ്ങിയ ശമ്പളം മുഴുവന്‍ ദാറുല്‍ ഉലൂമിന് മടക്കിക്കൊടുക്കുകയും ചെയ്തു. അടുത്ത് തന്നെ ദാറുല്‍ ഉലൂം അഷ്റഫിയയില്‍ നിന്ന് വാങ്ങിയ ശമ്പളവും തിരിച്ച് കൊടുത്തു. മൗലാനയുടെ അടുത്ത ശിഷ്യനും ബന്ധുവുമായ ആദില്‍ സഈദി പാലന്‍പൂരി അതിന്‍റെ കണക്കുകള്‍ പൂര്‍ണ്ണമായി വിവരിച്ചിട്ടുണ്ട്. ശമ്പളം മടക്കികൊടുത്തതിന് ശേഷം ജീവിതാവസാനം വരെ ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ ശമ്പളമൊന്നും വാങ്ങാതെ ദര്‍സും ഇതര സേവനങ്ങളും നടത്തിക്കൊണ്ടിരുന്നു. അല്ലാഹുവിന്‍റെ ആയിരമായിരം റഹ്മാത്ത് - ബറകാത്തുകള്‍ അല്ലാമയുടെ മേല്‍ വര്‍ഷിക്കട്ടെ.! ഉന്നതവും മാതൃകാപരവുമായ ഈ ജീവിതത്തെ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും തൗഫീഖ് നല്‍കട്ടെ.! 
തലമുറകളുടെ ഗുരുവര്യന്‍, 
റഹ് മത്തുല്ലാഹില്‍ വാസിഅയിലേക്ക്... 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/05/blog-post_84.html?spref=tw 
സുന്നത്തിന്‍റെ പ്രാധാന്യവും,
ബിദ്അത്തിന്‍റെ അപകടങ്ങളും.! 
മുഫ്തി സഈദ് അഹ് മദ് പാലന്‍പൂരി 
https://swahabainfo.blogspot.com/2020/05/blog-post_19.html?spref=tw 


⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*

👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...