Friday, May 1, 2020

ഇബ്റാഹീം കുട്ടി മൗലവി കരുനാഗപ്പള്ളി, പുത്തന്‍തെരുവ്.

🔹ഇന്നാലില്ലാഹ്...
കരുനാഗപ്പള്ളി, പുത്തന്‍തെരുവ് വാക്കേത്തറയില്‍ ഇബ്റാഹീം കുട്ടി മൗലവി. 
അബ്ദുന്നാസിര്‍ മൗലവി അല്‍ ഹാദി, നിസാറുദ്ദീന്‍ മൗലവി അല്‍ ഹാദി എന്നിവരുടെ പിതാവ്, ഓച്ചിറ ദാറുല്‍ ഉലൂമിന്‍റെ സ്നേഹിയും സഹായിയുമായിരുന്ന കരുനാഗപ്പള്ളി, പുത്തന്‍തെരുവ് വാക്കേത്തറയില്‍ ഇബ്റാഹീം കുട്ടി മൗലവി പടച്ചവന്‍റെ
റഹ് മത്തിലേക്ക് യാത്രയായി. 
(2020 മെയ് 01 വെള്ളിയാഴ്ച) 
ഞങ്ങളോടെല്ലാം വലിയ സ്നേഹം പുലര്‍ത്തിയ ഒരു വ്യക്തിത്വമാണ് മര്‍ഹൂം കുട്ടി മൗലവി. ഹസനിയ്യ മദ്റസയോട് വലിയ അടുപ്പമായിരുന്നു. മക്കളില്‍ പലരെയും മദ്റസയുമായി ബന്ധിപ്പിച്ചു. ഓച്ചിറ ദാറുല്‍ ഉലൂം ആരംഭിച്ചതിന് ശേഷം ഇവിടെ നിരന്തരം വരികയും സ്ഥാപനത്തെ സഹായിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. കൊച്ചുമക്കളില്‍ പലരെയും ഇവിടെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ അബ്ദുല്‍ ബാസിത് ഈ വര്‍ഷം ദാറുല്‍ ഉലൂമില്‍ നിന്നും പഠനം പൂര്‍ത്തീകരിക്കുകയും ചെയ്തു. തബ്ലീഗ് പ്രവര്‍ത്തനത്തിലും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനത്തിലും പങ്കെടുത്തിരുന്നു. ഉലമാക്കളോട് പോലും വലിയ ആദരവ് പുലര്‍ത്തിയിരുന്നു. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും നല്കേണമേ.!
ദുആ ഇരന്നുകൊണ്ട് 
അബ്ദുശ്ശകൂര്‍ ഖാസിമി 
ദാറുല്‍ ഉലൂം, ഓച്ചിറ. 

🌱തഅ്സിയത്ത് അറിയിക്കൂ..
നിസാറുദ്ദീന്‍ മൗലവി 9847272361 
അബ്ദുന്നാസിര്‍ മൗലവി 7356905060 
🔹🔹🔹🔷🔹🔹🔹
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ*
*ഇസ് ലാമിക് ഫൗണ്ടേഷന്‍*
https://swahabainfo.blogspot.com/2020/04/blog-post_30.html?spref=tw 
...വഅമിത് നാ മഅൽ ഈമാനി വത്തൗബ. ഫീ ലൈലത്തിൽ ജുംഅത്തി അവ് ഫീ നഹാരിഹാ മിൻ ഷഹ് രി റമദാൻ... "

തന്റേതായ ശബ്ദത്തിലും വേറിട്ട ശൈലിയിലും  *ഇബ്റാഹിം കുട്ടി ഉസ്താദ്* ഈ ദുആ ചൊല്ലുന്നത് കേട്ടിട്ടുണ്ട്... കൂടെ ആമീൻ പറഞ്ഞിട്ടുമുണ്ട്... ഇന്നദ്ദേഹം ആ സൗഭാഗ്യത്തെ  നിരന്തരം ഇരന്നു  കരഗതമാക്കിയിരിക്കുന്നു! 

"ഖബ്റെന്നു കേട്ടാൽ തൽക്ഷണം ഞെട്ടേണ്ടതാ..." 
തഴവ ഉസ്താദിന്റെ  ഈരടികൾ ഈണത്തിൽ പാടിയുള്ള പ്രസംഗമാണ് മറ്റൊരു ഓർമ്മ.. ആ പാട്ട് മിക്ക പ്രസംഗങ്ങളിലും ആവർത്തിക്കുമായിരുന്നു.ഒരു പ്രാർഥന പോലെ!

പടച്ചവനേ, അദ്ദേഹത്തിന്റെ ആദ്യ ദുആ സ്വീകരിച്ചതു പോലെ.. ഖബ്ർ ജീവിതവും നീ സന്തോഷകരമാക്കണേ.. ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കണേ. കുടുംബക്കാർക്കും മിത്രങ്ങൾക്കും ക്ഷമയും പ്രതിഫലവും നൽകണേ. *അള്ളാഹുമ്മ സബ്ബിത്ത്ഹു ഇൻദ സ്സു ആൽ അള്ളാഹുമ്മ അൽഹിംഹുൽജവാബ്.... ആമീൻ യാ റബ്ബൽ ആലമീൻ

അയൽ വാസി

ഇള്ഹാറുൽ ഹസൻ ഐനി നദ്'വി

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...